For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (17-8-2018 - വെള്ളി)

|

അനുകുലതയുടേയും പ്രതികൂലതയുടേയും മാറ്റങ്ങൾക്ക് നടുവിൽ സദാസമയവും നാം നിലകൊള്ളുന്നു. അവയിൽ അനുഗുണമായ മാറ്റങ്ങൾ ഏതെന്ന് ചൂണ്ടിക്കാണിക്കുവാൻ ജ്യോതിഷപ്രവചനങ്ങൾക്ക് കഴിയുന്നു.17-8-2018 ലെ ദിവസഫലം വായിക്കൂ

അങ്ങനെ ഭാവിമാറ്റങ്ങളെ മുൻകൂട്ടിക്കണ്ട് വേണ്ടത്ര തയ്യാറെടുപ്പുകൾ കൈക്കൊള്ളുകയും ആശ്വാസവും സംതൃപ്തിയും നേടിയെടുക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം ഓരോ രാശികളിലും സംഭരിക്കപ്പെട്ടിരിക്കുന്ന ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

 മേടം

മേടം

വിഷമതകളൊക്കെ മാറി മനസ്സുതുറന്ന് പുഞ്ചിരിക്കാൻ ജീവിത്തിലേക്ക് പുതുതായി കടന്നുവരുന്ന വ്യക്തിയിലൂടെ സാധിക്കും. തൊഴിൽമേഖലയിലും മറ്റ് ഔദ്യോഗിക മേഖലകളിലും പുരോഗതിയാണ് കാണുന്നത്.

മുടക്കമായി നിലകൊള്ളുന്ന പദ്ധതികളിൽ വിജയം ഉണ്ടാകും. അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കുവാൻ കഴിയുന്ന കാര്യങ്ങളിൽ ഇടപെടുവാൻ വളരെയധികം ശുഭകരമായ ഒരു ദിവസമാണിന്ന്.

 ഇടവം

ഇടവം

വികാരാധീനമായ വിചാരങ്ങളും, വ്യത്യസ്തങ്ങളായ മനോഭാവങ്ങളും താങ്കളുടെ മനസ്സിനെയും ശരീരത്തെയും സ്വാധീനിക്കാം. അനുഭവത്തെയും യുക്തിയേയും അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾക്കുപകരം വൈകാരിക ഭാവങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളായിരിക്കാം കൂടുതലായും ഇന്ന് കൈക്കൊള്ളുക.

തൊഴിൽമേഖലയിൽ അത്തരം മനോഭാവം കൈക്കൊള്ളാതിരിക്കുന്നതാണ് ഉചിതം. ഒരു കാര്യത്തിലും അധികം വ്യഗ്രതപ്പെടാതിരിക്കുക. സ്വന്തം പദ്ധതികളെയും തീരുമാനങ്ങളെയും വികാരവിചാരങ്ങൾ സ്വാധീനിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

 മിഥുനം

മിഥുനം

ധാരാളം അവസരങ്ങൾ താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്നു. പൊതുവെ അല്പം പിന്നിലേക്ക് നിലകൊള്ളുന്ന വ്യക്തിയാണെങ്കിലും, ഇന്നത്തെ ദിവസം തികച്ചും വിഭിന്നമാണ്.

സ്വന്തം വികാരങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കുവാനുള്ള മാനസ്സികാവസ്ഥ ഉണ്ടായിരിക്കും. എല്ലാ കാര്യങ്ങളിലും ചുറുചുറുക്കോടെ താങ്കളിന്ന് നിലകൊള്ളും. താൽക്കാലികമായി ഉണ്ടാകുന്ന അത്തരം മാറ്റങ്ങൾ വളരെയേറെ പ്രയോജനം നൽകും.

 കർക്കിടകം

കർക്കിടകം

ചിന്താഗതികളിൽനിന്നും സ്വതന്ത്രമാകുവാനും ശരിയായ കാര്യങ്ങളെ തിരഞ്ഞെടുക്കുവാനും അനുയോജ്യമായ ഒരു ദിവസമാണ്. പ്രിയപ്പെട്ടവരെ സന്തോഷത്തിൽ നിലകൊള്ളുവാൻ സഹായിക്കുക.

നിലനിൽക്കുന്ന ആശങ്കകളെയും വിഷമതകളെയും അഭിമുഖീകരിക്കേണ്ട സമയമാണ്. വികാരവിചാരങ്ങൾ അധികമാകുകയാണെങ്കിൽ, യുക്തിബോധത്തെ അവ മറച്ചുകളയും എന്ന കാര്യം ഓർമ്മയിൽ ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി ചിന്തിക്കുവാൻ കഴിഞ്ഞെന്നുവരില്ല. അത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പൊട്ടിത്തെറികൾക്ക് ബന്ധങ്ങളിൽ കരടുവീഴ്ത്താൻ കഴിയും.

 ചിങ്ങം

ചിങ്ങം

ദുർവ്യയം ചെയ്യുവാനുള്ള സാദ്ധ്യത കാണുന്നുണ്ട്. അതിനാൽ ചിലവുചുരുക്കി നിലകൊള്ളുവാൻ ഗ്രഹാധിപന്മാർ ഉപദേശിക്കുന്നു. കഷ്ടപ്പെട്ട് നേടുന്ന സമ്പാദ്യം ചിലവഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് രണ്ടുപ്രാവശ്യം ചിന്തിക്കുക.

പല ദൃഷ്ടാന്തങ്ങളും ചിലപ്പോൾ നമ്മുടെ വർത്തമാന കാലത്തിന് യോജിച്ചതാകണമെന്നില്ല. അതിനാൽ പണം കരുതലോടുകൂടെ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അത്യാവശ്യ സമയത്ത് ഉപകരിക്കുവാൻ കരുതിവയ്ക്കുക. കരുതിവയ്ക്കാൻ കഴിയുക എന്നാൽ നേടിയെടുത്തു എന്നതുപോലെയാണ്.

 കന്നി

കന്നി

ചുറ്റുപാടും നിലകൊള്ളുന്നവരുടെ ആശ്രയമായിരിക്കാം. താങ്കൾ അവർക്ക് പ്രത്യാശയും പ്രചോദനവും നൽകുന്നു. ഒരു നല്ല കുടുംബക്കാരന്റെ കുപ്പായമണിയുക. സ്‌നേഹവും വാത്സല്യവും പകരുവാൻ അത് സഹായിക്കും.

അങ്ങനെയെങ്കിൽ ബന്ധങ്ങൾ മെച്ചപ്പെടുന്ന കാര്യത്തിൽ വിസ്മയങ്ങളായിരിക്കും ഉണ്ടാകുക. ഔദ്യോഗികമേഖലയിൽ അനുകൂലമായ അന്തരീക്ഷമാണ് നിലകൊള്ളുന്നത്.

 തുലാം

തുലാം

തൊഴിലിലും കുടുംബത്തിലും കൂടുതൽ അർപ്പണബോധം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ഭരമേല്പിക്കപ്പെടുന്ന എല്ലാ കർത്തവ്യങ്ങളിലും വളരെയധികം തിളങ്ങുവാൻ താങ്കൾക്ക് കഴിയും. അങ്ങനെ ബന്ധപ്പെട്ട തൊഴിൽസംരംഭങ്ങളിൽ സാമ്പത്തികമായ ഉയർച്ച ഉണ്ടാകും.

തൊഴിൽമേഖലയ്ക്ക് തികച്ചും അനുയോജ്യമായ ഒരു ദിവസമാണിന്ന്. അതുപോലെ കുടുംബകാര്യങ്ങളിലും നേട്ടങ്ങളാണ് കാണുന്നത്. പങ്കാളിയുടെയും കുട്ടികളുടെയും കാര്യത്തിൽ ശരിയായ വാത്സല്യം അവർക്ക് പകർന്നുകിട്ടാം.

 വൃശ്ചികം

വൃശ്ചികം

പല തരത്തിലുള്ള അപ്രതീക്ഷിത ചിലവുകൾ ഉണ്ടാകാം. കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടിയുള്ള വിനോദങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം അത്തരം ചിലവുകൾ ഉണ്ടാകുന്നത്.

എങ്കിലും ചിലവഴിക്കപ്പെടുന്ന ഒരോ നാണയത്തിന്‌മേലും തികഞ്ഞ കരുതലുണ്ടായിരിക്കണം. യാതൊരു തരത്തിലുള്ള പാഴ് ചിലവുകളും ഉണ്ടാകാതിരിക്കണമെന്ന് ഗ്രഹാധിപന്മാർ നിർദ്ദേശിക്കുന്നു.

 ധനു

ധനു

ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ള പ്രവർത്തികളിൽ ബന്ധപ്പെടേണ്ടിയിരിക്കുന്നു. ചുറ്റുമുള്ള വ്യക്തികൾക്ക് ഉന്‌മേഷവും ഓജസ്സും ഉണ്ടാകുവാൻ താങ്കളുടെ സഹായം ഉണ്ടാകും എന്ന് കാണുന്നു.

ബിസ്സിനസ് മേഖലകളിൽ നിലകൊള്ളുന്ന വ്യക്തികൾക്ക് എടുത്തു പറയത്തക്ക നേട്ടങ്ങൾ ഉണ്ടാകും. അതുപോലെ മറ്റ് തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സാമ്പത്തിക സൗഭാഗ്യങ്ങൾ ഉണ്ടാകുമെന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.

 മകരം

മകരം

വിരുന്നുസൽക്കാരങ്ങളും മൃഷ്ടാന്നഭോജന വേളകളും കാണുന്നു. ആഘോഷവേളകളിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കെടുപ്പിക്കാം. ഈ ദിവസം പരമാവധി ആനന്ദത്തിന്റേതായിരിക്കും.

ബിസ്സിനസ് കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളവർക്ക് മെച്ചപ്പെട്ട ലാഭം കാണുന്നു. സ്ഥാവരജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട ബിസ്സിനസുകളിലും നിർമ്മാണ പ്രവർത്തനങ്ങളിലും നല്ല പുരോഗതി ഉണ്ടാകും. എന്ത് തൊഴിൽ ചെയ്താലും, മേലധികാരികളുടെയും, സഹപ്രവർത്തകരുടെയും, മറ്റ് സഹകാരികളുടെയും പൂർണ്ണമായ പിന്തുണ ലഭിക്കും.

 കുംഭം

കുംഭം

തൊഴിൽ വ്യാപാര മേഖലകളിൽ തടസ്സമാണ് കാണുന്നത്. എങ്കിലും പല തരത്തിലുള്ള വിനോദങ്ങളിൽ ഇടപെടുവാനും മനസ്സിനെ ഉന്‌മേഷത്തിൽ നിലനിറുത്തുവാനും കഴിയും. സർഗ്ഗാത്മകമായ പ്രവർത്തനങ്ങളിലൂടെ ഒരു ദിവസത്തെ വളരെ ആസ്വാദ്യകരമാക്കി മാറ്റുവാൻ കഴിയും. എല്ലാ തരത്തിലും ജീവിതം വളരെ ആനന്ദകരമാണെന്ന് അനുഭവപ്പെടാം.

 മീനം

മീനം

ദുർവ്യയങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത നിലകൊള്ളുന്നു. അതിനാൽ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഇടയിൽ വ്യക്തമായ ഒരു അതിർത്തിരേഖ കല്പിക്കേണ്ടതുണ്ട്. ചിലവുകൾ ചെയ്യുന്ന സമയം വ്യക്തമായ കരുതൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ആത്മീയമായ അനുഭവങ്ങൾ ഉണ്ടാകാം. മനസ്സിന് സമാധാനവും സന്തോഷവും നേടുവാൻ ധ്യാനം തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെടുവാനുള്ള സാധ്യതയും കാണുന്നു.

English summary

daily horoscope 17-8-2018

here is the daily horoscope of the day according to your zodiac sign
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more