For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (16-04-2018 തിങ്കള്‍)

  |

  ഓരോ ദിവസത്തെയും കാര്യങ്ങൾ, അത് എത്ര ശുഭകരമായിരുന്നാലും അശുഭകരമായിരുന്നാലും നേരത്തേ അറിയാൻ കഴിയുക എന്നത് മനസ്സിനും ശരീരത്തിനും ആശ്വാസം തന്നെയാണ്. മോശപ്പെട്ട വരുംവരായ്കകളെക്കുറിച്ച് നേരത്തേ അറിയുവാൻ കഴിഞ്ഞാൽ അവയിൽനിന്നെല്ലാം ഒഴിഞ്ഞുമാറി ജീവിതത്തെ അതിന്റെ ശരിയായ പാതയിൽ കർമ്മനിരതരായി മുന്നോട്ട് നയിക്കുവാൻ കഴിയും. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ നൽകിയിരിക്കുന്നത്.

  മേടം

  മേടം

  ആരെയെങ്കിലും അത്ഭുതപ്പെടുത്തുവാനുതകുന്ന എന്തെങ്കിലും താങ്കൾ ആഗ്രഹിക്കുകയാണ്. എന്നാൽ താങ്കൾക്ക് പറ്റിയ ലക്ഷ്യമാണ് അതെന്ന് അയാൾക്ക് തോന്നുന്നില്ല. അതുമല്ലെങ്കിൽ താങ്കൾക്ക് അതിനുള്ള കഴിവുണ്ടെന്ന് അയാൾ കരുതുന്നില്ല. ഇതുവരെ അത്തരത്തിൽ ഒന്നും താങ്കൾ ജീവിതത്തിൽ ശ്രമിച്ചിട്ടേയില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. യാഥാർത്ഥ്യം വ്യത്യസ്തമാണ്. താങ്കൾ ശരിക്കും പ്രാപ്തനാണ്. അതുപോലെ തികഞ്ഞ നൈപുണ്യവും താങ്കൾക്കുണ്ട്. മറ്റുള്ളവർ താങ്കളെ വിലകുറച്ച് കാണുവാൻ ശ്രമിക്കും. പക്ഷേ, അതിലൂടെ താങ്കൾ വിഡ്ഢിയാക്കപ്പെടാൻ ഇടയാകരുത്. തുടക്കത്തിൽ ചിലപ്പോൾ അല്പം ബുദ്ധിമുട്ട് അനുഭവിക്കാം. പക്ഷേ, അതൊന്നും കാര്യമാക്കരുത്. വളരെ വേഗംതന്നെ ശരിയായ ധാരയിൽ താങ്കൾ എത്തിച്ചേരും. വെല്ലുവിളികളെ നിഷ്പ്രയാസം തരണംചെയ്യുവാൻ ഇത് ഇടയാക്കും. അതുകൊണ്ട്, അധൈര്യപ്പെടേണ്ടതില്ല. ധൈര്യമായി മുന്നോട്ടുപോകൂ. സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കൂ.

  ഇടവം

  ഇടവം

  കാര്യങ്ങൾ വളരെ വേഗത്തിൽ നടക്കണമെന്ന് ചിന്തിക്കുക സ്വാഭാവികമാണ്. എന്നാൽ ചുറ്റുപാടും കാണുന്നത് പലതും വളരെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഉടലെടുത്തവയല്ല. ചലച്ചിത്രങ്ങളിലുംമറ്റും എന്തെല്ലാം സ്വപ്നങ്ങൾ വളരെവേഗം സത്യമായി ഭവിക്കുന്നതായി കാണുന്നു. എന്നാൽ യാഥാർത്ഥ്യങ്ങൾ അങ്ങനെയല്ല. ചലച്ചിത്രങ്ങളിലെ ജീവിതത്തിന്റെ അത്രയും വേഗത്തിൽ വിജയങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉണ്ടാകാറില്ല. ഏതോ ഒരു സ്വപ്നത്തെ വെളിവാക്കുവാൻ താങ്കൾ ശ്രമിക്കുകയാണ്. ഒരുപക്ഷേ, വളരെ കാലമായി താങ്കൾ അതിനെ മനസ്സിൽ പരിപാലിച്ചുപോകുകയായിരിക്കാം. നിരാശപ്പെടേണ്ടതില്ല. വളരെ നന്നായി പരിശ്രമിക്കൂ. അങ്ങനെയെങ്കിൽ താങ്കളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് കാണാം. ഉപേക്ഷ വിചാരിക്കാതെ മുന്നോട്ടുതന്നെ പോകൂ.

  മിഥുനം

  മിഥുനം

  താങ്കൾ വളരെ സമർത്ഥനാണ്. പക്ഷേ അത് താങ്കൾക്ക് തിരിച്ചറിയുവാൻ കഴിയുന്നില്ല. താങ്കൾ താങ്കളെത്തന്നെ സന്തോഷിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നോ, അതുമല്ലെങ്കിൽ താങ്കൾ കഴിവുകൾ നേടിയെടുക്കുവാൻ ശ്രമിക്കുകയാണെന്നോ ആരെങ്കിലും താങ്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. അങ്ങനെ ഒരു മിഥ്യാലോകത്തിൽ താങ്കൾ അകപ്പെട്ടിരിക്കുന്നു. ചെയ്യുന്നതെല്ലാം ശരിയാണെന്ന് ആരെങ്കിലും താങ്കളെ ധരിപ്പിക്കുന്നു. എന്നാൽ താങ്കൾ ചെയ്യുന്നതല്ല ശരിക്കും താങ്കൾക്ക് വേണ്ടിയിരുന്ന കാര്യങ്ങൾ. ഇത് താങ്കളുടെ സമയത്തെ നിഷ്ഫലമാക്കിക്കളയുകയാണ്. താങ്കളെ ഗുണദോഷിക്കുന്നവർ കഴിവുള്ളവരും, അവർ പറയുന്നത് ശരിയുമായിരിക്കാം. എന്നാൽ അത് താങ്കൾക്ക് യോജിച്ചതോ വേണ്ടതോ ആകണമെന്നില്ല. അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായങ്ങളിലൂടെ ശരികളെ കണ്ടെത്തുന്നതിന് പകരം, സ്വന്തം ശരികളെ കണ്ടെത്തുവാൻ ശ്രമിക്കൂ. തീർച്ചയായും താങ്കളുടെ നിലപാട് സത്യമായിരിക്കും.

  കർക്കിടകം

  കർക്കിടകം

  ഒറ്റയ്ക്ക് കാര്യങ്ങളെ നേടിയടുക്കാനാകും എന്നുള്ളത് സത്യം തന്നെയാണ്. പക്ഷേ, ഇവിടെ സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല. ആവശ്യക്കാർ സമയത്തോടൊപ്പം നീങ്ങുകയാണ് പതിവ്. ഒരു വലിയ ശിലയെ പാര ഉപയോഗിച്ച് താങ്കൾക്ക് തള്ളിനീക്കുവാൻ കഴിയും. ഗണനീയമായ അളവിന് ദൂരേക്ക് അതിനെ നീക്കുവാൻ എത്രമാത്രം സമയം വേണ്ടിവരും എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ? പാര ഉപയോഗിച്ച് സാവധാനം നീക്കുന്ന കല്ലിനെ ഒന്നിലധികം പേരുടെ സഹായത്താലോ, അതുമല്ലെങ്കിൽ യന്ത്രക്കൈകൾകൊണ്ടോ നീക്കുവാൻ ശ്രമിക്കൂ. കാര്യങ്ങൾ വരെവേഗം നടന്നതായി തോന്നുന്നില്ലേ! ഒറ്റയ്ക്ക് ചെയ്തുനേടണം എന്നുള്ളത് താങ്കളുടെ പിടിവാശി കൂടിയാണ്. എന്നാൽ ഇപ്പോഴുള്ള താങ്കളുടെ പദ്ധതികളിൽ മറ്റുള്ളവരെക്കൂടി ഉൾപ്പെടുത്താം. പലിയ പദ്ധതികളുടെ ശരിയായ പൂർത്തീകരണത്തിന് സുസംഘടിതമായ പ്രയത്‌നമാണ് ആവശ്യം. അതിനാൽ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്ന് ചിന്തിക്കൂ.

  ചിങ്ങം

  ചിങ്ങം

  അവസരങ്ങൾ എല്ലായ്‌പ്പോഴും ആഗതമാകണമെന്നില്ല. എന്നാൽ ഇപ്പോൾ ഇതാ അവസരങ്ങൾ താങ്കളെ തേടിവരുന്നു. പക്ഷേ താങ്കളുടെ മനസ്സ് പലതുകൊണ്ടും പ്രക്ഷുബ്ദമാണ്. അനാവശ്യമായ ഉത്കണ്ഠകളും, വിഷമതകളും, മുറുമുറുപ്പുമൊക്കെ താങ്കളുടെ മനസ്സിനെ പിടികൂടിയിരിക്കുന്നു. വന്നുചേർന്നിരിക്കുന്ന അവസരത്തെ പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ പ്രതിബന്ധങ്ങളെയും ഒഴിവാക്കുക. ഒരുപക്ഷേ, വളരെ കഠിനമായ പരിശ്രമംതന്നെ വേണ്ടിവരും അവയെ താങ്കളിൽനിന്നും അകറ്റുവാൻ. അതുകൊണ്ട് കുറച്ച് സമയത്തേക്കെങ്കിലും മനസ്സിലുള്ള പ്രശ്‌നങ്ങളെ അവഗണിച്ചേക്കുക. അങ്ങനെയെങ്കിൽ പുതിയ അവസരം വളരെ പകിട്ടേറിയ ഫലത്തെയായിരിക്കും ജീവിതത്തിൽ വെളിവാക്കുക. വളരെ ക്രിയാത്മകമായ മാറ്റത്തിനുവേണ്ടിയുള്ള അവസരമായിരിക്കാം താങ്കളെ തേടിവരുന്നത്. ഉന്‌മേഷത്തോടെ വരവേൽക്കുക.

  കന്നി

  കന്നി

  സമയം വളരെ വിലയേറിയതാണ്. അനാവശ്യമായ ഇടപെടലുകളിലും ചിന്തകളിലും അതിനെ പാഴാക്കേണ്ടതില്ല. ഇപ്പോൾത്തന്നെ വളരെയധികം സമയം താങ്കൾ പാഴാക്കിയിരിക്കുന്നു. ഏതിലേ പോകണം, എങ്ങിനെ പോകണം എന്നൊക്കെ ചിന്തിച്ച് സമയം കളയുകയാണ്. താങ്കൾ ചെയ്യേണ്ടത് സധൈര്യം മുന്നോട്ടുപോകുക എന്നതാണ്. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാതിരിക്കുക. ധാരാളം സമയവും ഊർജ്ജവും അനാവശ്യ ചിന്തകൾക്കും തയ്യാറെടുപ്പുകൾക്കുംവേണ്ടി നിഷ്ഫലമാകുകയാണ്. ലക്ഷ്യം കണ്ടെത്തുന്നതിനുവേണ്ടി തുനിയുക. ഇപ്പോൾത്തന്നെ കാര്യങ്ങളിലേക്ക് കടക്കുവാൻ ഏറെ താമസ്സിച്ചുപോയിരിക്കുന്നു. താങ്കൾ തന്നെയാണ് നായകൻ, അതുമല്ലെങ്കിൽ അങ്ങനെ ആകുവാനുള്ള തത്രപ്പാടിൽ മുഴുകിക്കൊൾക. എല്ലാവരേയും സമന്വയിപ്പിച്ച് കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്നില്ല എന്ന് കണുകയാണെങ്കിൽ, വിട്ടേയ്ക്കുക. പകരം, ഒറ്റയ്ക്കുതന്നെ കാര്യങ്ങളെ കൈകാര്യം ചെയ്യുക.

  തുലാം

  തുലാം

  ഭാവിയിലേക്കുവേണ്ടി സംഭരിക്കുന്ന സ്വഭാവമാണ് ചുറ്റുപാടുമുള്ള പലതിലും നാം ദർശിക്കുന്നത്. വളരെ മൂല്യവത്തായി കാണപ്പെടുന്നതും, ഉപയോഗപ്രദമാണെന്ന് കാണപ്പെടുന്നതും പലരും കരുതിവയ്ക്കും. ജീവീയലോകത്തിൽ ഇത് കൂടുതലായും പ്രകടമാണ്. പല ജീവികളും തങ്ങൾക്ക് പ്രിയപ്പെട്ടതിനെ മാളത്തിലോ കൂട്ടിലോ കൊണ്ടുപോയി ഒതുക്കിവയ്ക്കാറുണ്ട്. ചില വസ്തുക്കൾ കൈയിൽ എത്തുന്നതുവരെ വളരെ മഹത്തരമായി അനുഭവപ്പെടും. എന്നാൽ കൈയിൽ എത്തിക്കഴിഞ്ഞാൽ വളരെ കുറച്ചുനേരത്തേക്ക് മാത്രമേ അവയ്ക്ക് പ്രാധാന്യം ഉണ്ടാകുകയുള്ളൂ. തുടർന്ന് അവയുടെ സ്ഥാനം കുപ്പത്തൊട്ടിയിലോ, പെട്ടിയിലോ, ഒരുപക്ഷേ പിന്നീടൊരിക്കലും കാണുവാൻ കഴിയാത്ത എവിടെയെങ്കിലുമോ ആയിരിക്കും. വന്നുചേരുന്നതിനെയൊക്കെ അങ്ങനെ പരിഗണിക്കുന്ന ഒരു സ്വഭാവം കാണുന്നുണ്ട്. താങ്കൾ അവഗണിക്കുന്ന ആരിൽനിന്നെങ്കിലുമാണ് ഇപ്പോൾ നേട്ടങ്ങൾ ഉണ്ടാകുവാൻ പോകുന്നത്. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ മനസ്സിനെ തോന്നുന്നതുപോലെ വിടുകയാണെങ്കിൽ, കഴിവിനെയും നൈപുണ്യത്തെയും ഇല്ലായ്മ ചെയ്യുകയാണ്. അതുകൊണ്ട്, ശ്രദ്ധിച്ച് മുന്നോട്ടുപോകുക.

  വൃശ്ചികം

  വൃശ്ചികം

  മറ്റുള്ളവരെ മനസ്സിലാക്കുവാനുള്ള കഴിവ് തനിക്കുണ്ട് എന്ന് പലരും ചിന്തിക്കുന്നു. താങ്കളുടെ കാര്യത്തിലാണെങ്കിൽ അത് വളരെ ശരിയുമാണ്. ഇപ്പോൾ ഒരാൾ ചിന്തിക്കുന്നത് എന്താണെന്ന് അറിയാമെന്ന് താങ്കൾ കരുതുന്നു. കാരണം അയാൾ താങ്കളുമായി വളരെ അടുത്ത ബന്ധത്തിലാണ്. നല്ലൊരു നിരീക്ഷകനാണ് താങ്കൾ. അക്കാര്യം സത്യവുമാണ്. അയാളുടെ ശരീരഭാഷയെ അറിയുകയും, അതിന്റെ ചലനങ്ങളും ലക്ഷണങ്ങളും താങ്കൾ മനസ്സിലാക്കുകയും ചെയ്യുന്നു. കാര്യങ്ങളൊക്കെ ശരിയാണ്. പക്ഷേ, ഇപ്പോൾ താങ്കൾക്ക് തെറ്റുപറ്റിയിരിക്കുന്നു. എങ്കിലും നിലകൊള്ളുനിടത്തുതന്നെ താങ്കൾക്ക് നിൽക്കാം. അല്പം ക്ലേശങ്ങളുണ്ടായാലും താങ്കൾ അന്വേഷിക്കുന്ന ഉത്തരങ്ങളിൽ ചെന്നെത്തുവാൻ സാധിക്കും.

  ധനു

  ധനു

  താങ്കൾ ഒരു ഓട്ടം തുടങ്ങാൻ തയ്യാറെടുക്കുന്ന സമയമാണ്. വളരെ മെച്ചമായ നേട്ടങ്ങൾക്ക് പിന്നാലെയുള്ള ഓട്ടം. ഗ്രഹങ്ങളുടെ ശക്തമായ സ്വാധീനം ഈയവസരത്തിൽ താങ്കൾക്കുവേണ്ടുന്ന ഊർജ്ജം പ്രദാനം ചെയ്യുന്നു. ഈ ഊർജ്ജം വളരെ വലിയ ഒരു ഉൽപ്രേരകമായി ഇപ്പോൾ വർത്തിക്കുവാൻ പോകുകയാണ്. വരാൻപോകുന്ന ഭാഗ്യം ശരിക്കും എവിടെയായിരിക്കണം എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്, അവിടെ എത്തിച്ചേരുവാൻ ഇടയാകും. അതുകൊണ്ട് ഈ അവസരത്തെ വളരെ വിവേകപൂർവ്വം വിനിയോഗിക്കുവാൻ ശ്രമിക്കുക. താങ്കളിൽ ഇപ്പോൾ നിലകൊള്ളുന്ന ഊർജ്ജത്തിന് എന്തുവേണമെങ്കിലും സംഭാവ്യമാക്കാൻ കഴിയും. പക്ഷേ, ബുദ്ധിപൂർവ്വം തീരുമാനിച്ച് വേണ്ടത് ചെയ്യുക.

  മകരം

  മകരം

  വളരെ മുൻപ്, ഒരുപക്ഷേ താങ്കൾ വളരെ കുഞ്ഞായിരുന്ന സമയത്ത് പ്രത്യേകമായ ഒരു അഭിലാഷം താങ്കളിൽ നിറഞ്ഞിട്ടുണ്ടാകാം. അതിനെ പരമരഹസ്യമായി താങ്കൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ അവിരാമം അതിനെപ്പറ്റി വാചാലനാകാറുണ്ടായിരിക്കാം. ചിലപ്പോൾ അതിൽ എത്തിച്ചേരുവാൻ താങ്കളുടെ നക്ഷത്രം സഹായിച്ചിരിക്കാം, പക്ഷേ അത് നേടുവാൻ താങ്കൾക്ക് കഴിഞ്ഞിട്ടേയില്ല. ആ അഭിലാഷത്തെ നേടിയെടുക്കുവാനുള്ള താങ്കളുടെ മാർഗ്ഗത്തിൽ ആരെങ്കിലും ഒരു വിഘാതമായി നിലകൊണ്ടിരിക്കാം. അതുമല്ലെങ്കിൽ ഈ അഭിലാഷത്തിന്റെ വെളിപ്പെടലിന് ആങ്കെിലും തടസ്സമായിരുന്നിരിക്കാം. താങ്കൾ അറിഞ്ഞോ അറിയാതെയോ സ്വയം തടസ്സമായി മാറിയിട്ടുണ്ടാകുകയോ ചെയ്തിരിക്കാം. ഇപ്പോൾ ഇതാ ഈ പ്രപഞ്ചം താങ്കൾക്ക് മറ്റൊരു അവസരംകൂടി തരുകയാണ്. താങ്കളുടെ ജീവിതത്തിന്റെ ഏതാനും ചില മണ്ഡലങ്ങൾക്ക് വളരെ പ്രശോഭിതമായ ചിലത് സംഭവിക്കാൻ പോകുകയാണ്.

  കുംഭം

  കുംഭം

  എന്തോ ആർക്കോ താങ്കൾ നൽകുവാനായിട്ടുണ്ട്. അത് ചിലപ്പോൾ എന്തെങ്കിലും വിവരമായിരിക്കാം. ഒരു ഉൾക്കാഴ്ചയോ, അതുമല്ലെങ്കിൽ എന്തെങ്കിലും പാണ്ഡിത്യശകലമോ ആകാം. അനുകമ്പപോലെ ലളിതമായ മറ്റെന്തെങ്കിലുമോ ആകാം. ഒരുപക്ഷേ, താങ്കൾ അത് എങ്ങനെ നൽകുന്നു എന്നതും താങ്കൾ അതിൽ സന്നിവേശിപ്പിച്ചിരിക്കുന്ന സ്‌നേഹവും, അത് ലഭ്യമാകുന്ന വ്യക്തിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സൗഭാഗ്യമായിരിക്കും കൊണ്ടെത്തിക്കുന്നത്. അതിനാൽ, എന്തെങ്കിലും നൽകുന്നതിനുമുമ്പ്, അതിനെ എത്രത്തോളം മെച്ചമായിത്തന്നെ നൽകാം എന്നുകൂടി ശ്രദ്ധിക്കണം. ഒരുപക്ഷേ ഇത് സ്വീകരിക്കുന്ന വ്യക്തിക്ക് മാത്രമായിരിക്കില്ല പ്രയോജനം, താങ്കളുടെ ജീവിതത്തിൽത്തന്നെ വലിയൊരു മാറ്റത്തിന് ഇത് കാരണമാകാം.

  മീനം

  മീനം

  വളരെ പ്രധാനപ്പെട്ട ഒരു ബന്ധത്തിൽ ദിശമാറി പ്രവര്‍ത്തിക്കുവാന്‍ വളരെ വൈകിയിട്ടൊന്നുമില്ല. ഈ ബന്ധം താങ്കളെ സംബന്ധിച്ച് അത്യധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കാരണം ഇത് താങ്കളുടെ ജീവിതത്തിൽ വളരെ മെച്ചപ്പെട്ടതാണ്. വിരുദ്ധമായ ഒരു സ്വഭാവവും ഇതിന് ഉണ്ടായിരിക്കാം. ഈ ബന്ധം വളരെ മോശപ്പെട്ടത് ആയതുകൊണ്ട് താങ്കൾക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കാം. അങ്ങനെയും പ്രാധാന്യങ്ങൾ ഉടലെടുക്കാം. എന്തായാലും, ഇക്കാര്യത്തിൽ താങ്കൾ കൈക്കൊള്ളുന്ന ദിശാമാറ്റം കാര്യങ്ങളെ താങ്കളുടെ ജീവിതത്തിൽ വളരെ നാടകീയമായി മാറ്റിമറിക്കും. പക്ഷേ, ഇവിടെ താങ്കൾക്ക് എന്നത്തേയുംകാൾ കൂടുതൽ ഊർജ്ജമാണ് ഉണ്ടായിരിക്കുന്നത്. അത് മനസ്സിലായിക്കഴിഞ്ഞാൽ, കടിഞ്ഞാൻ കൈയിലെടുത്തുകൊണ്ട് അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള ദിശയിലേക്ക് താങ്കൾക്ക് പ്രയാണം തുടങ്ങാം. ഏതായിരിക്കും ശരിയായ ദിശയെന്നത് ചിന്തയിൽ നേടിയെടുക്കുക.

  English summary

  ദിവസഫലം (16-04-2018 തിങ്കള്‍)

  Find out if the moon's position presents any new opportunities, if todays' the day to take a chance on love, or if you should be questioning an important relationships motives.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more