For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (15-7-2018 - ഞായർ)

  |

  ജ്യോതിർഗോളങ്ങൾ പകർന്നുനൽകുന്ന ഊർജ്ജപ്രവാഹം എല്ലായ്‌പ്പോഴും അനൂകൂലംതന്നെ ആയിരിക്കുകയില്ല. പ്രതികൂലാത്മകമായും അത് നമ്മിൽ ആവാഹിക്കപ്പെടുന്നു.

  ജ്യോതിഷപ്രവചനങ്ങളുടെ സഹായത്താൽ അതിന്റെ പ്രഭാവത്തെ അളന്നറിയുന്ന നാം ഗണനീയമായ മാറ്റങ്ങൾ സ്വയം ആർജ്ജിക്കുകയും, നിമ്‌നോന്നതികളെ തരണംചെയ്ത് മുന്നിലേക്കുള്ള മാർഗ്ഗത്തിലൂടെ അതിധ്രുതം ഭാവിയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

   മേടം

  മേടം

  വിജയകരമായ രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിയാതെ ഒരു പ്രശ്‌നത്തെ വളരെ കാലത്തോളം ശ്രദ്ധിക്കുകയാണെങ്കിൽ, അത് ജീവിതത്തെക്കാൾ വലിയ പ്രാധാന്യം കൈക്കൊള്ളും. വളരെ സങ്കീർണ്ണമായി മാറുകയും, അത് കൂടുതൽ ബൃഹത്തായിത്തീരുകയും ചെയ്യും.

  അത്തരത്തിലൊരു പ്രശ്‌നത്തെ താങ്കളിപ്പോൾ നേരിടുകയാണങ്കിൽ, സുദൃഢമായ പ്രയത്‌നങ്ങൾ നടത്തിയെങ്കിലും, പൂർണ്ണമായും താങ്കൾക്കതിനെ പരിഹരിക്കുവാൻ കഴിഞ്ഞിട്ടില്ല. സ്വന്തം കഴിവിനും അപ്പുറത്താണ് അതെന്ന് ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ ചിന്തിക്കുന്നതിന്റെ അത്രയും സങ്കീർണ്ണമല്ല അതിന്റെ പ്രതിവിധി എന്ന് വന്നാലോ? സ്വന്തം സമീപനത്തിൽ ഒന്നോ രണ്ടോ ലളിതമായ മാറ്റങ്ങൾ നടത്തുക. വിസ്മയാവഹമായ മാറ്റം അതിലൂടെ ഉണ്ടാകുന്നത് താങ്കൾക്ക് കാണുവാനാകും.

   ഇടവം

  ഇടവം

  രണ്ട് വ്യക്തികൾക്കിടയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാം. കൂടുതൽ ആശയവിനിമയം നടക്കുന്നതിൽനിന്നും അത് പിന്തിരിപ്പിക്കാം. മുറിപ്പെടുത്തുന്ന വികാരങ്ങളോ നിരാശയോ അതിലുണ്ടാകാം. ദേഷ്യംപോലും സംജാതമാകാം.

  അടുത്തിടെയായി ആരുമായോ ഒരു തെറ്റിദ്ധാരണയ്ക്ക് താങ്കൾ വിധേയമായിരിക്കുന്നു. മുകളിൽപ്പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ഫലം ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. മറ്റൊരു സാദ്ധ്യതയും നിലകൊള്ളുന്നു. ഹൃദയംതുറന്ന ഒരു സംഭാഷണം നടത്തുവാൻ താങ്കൾക്കാകും. അങ്ങനെ എല്ലാം വ്യക്തമാക്കിയെടുക്കുക. സന്തോഷകരമായ പരിസമാപ്തിയിലെത്താൻ വ്യക്തത സഹായിക്കും.

   മിഥുനം

  മിഥുനം

  ചെയ്യുന്നത് ശരിയാണോ ഇല്ലയോ എന്ന് അറിയില്ലെങ്കിലും, വലിയൊരു അവസരത്തെ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ചിന്തിക്കാനാകുന്ന എന്തും ഏതും താങ്കളിപ്പോൾ ചെയ്യുന്നുണ്ടായിരിക്കാം. അതിനെ ഇപ്പോൾ എങ്ങനെ സമീപിക്കണം എന്ന് താങ്കൾക്കറിയാം.

  വിജയിക്കണമെന്നുള്ള അതിയായ ചിന്തയിൽ, സ്വന്തം പ്രയത്‌നങ്ങളെ അല്പം വിചിത്രമായിട്ടായിരിക്കും ഉപയോഗിക്കുന്നത്. ഇതിനോടകം ചെയ്തുകഴിഞ്ഞതിന്റെയും ഇനിയും ശ്രമിച്ചുനോക്കിയിട്ടില്ല എന്നതിന്റെയും കണക്കെടുക്കേണ്ട സമയമാണ്. മറ്റൊരു നീക്കം നടത്തുന്നതിനുമുമ്പ്, അനുഭവമുള്ള ആരിൽനിന്നെങ്കിലും മാർഗ്ഗനിർദ്ദേശം ആവശ്യമാണ്. ഒരുമിച്ച് നിങ്ങൾക്ക് വിജയത്തെ സൃഷ്ടിക്കുവാനാകും.

   കർക്കിടകം

  കർക്കിടകം

  ആരുമായോ ചേർന്ന് എന്തോ ചെയ്യുവാൻവേണ്ടിയുള്ള പ്രവർത്തനത്തിലാണ്. അല്ലെങ്കിൽ വിഷമിക്കുന്ന ആരെയോ സഹായിക്കാൻ താങ്കൾ ശ്രമിക്കുകയാണ്. കാരണം, അതിനുള്ള പശ്ചാത്തലവും ആ വ്യക്തിയ്ക്ക് ഇല്ലാത്ത അനുഭവപരിചയവും താങ്കൾക്കുണ്ട്.

  ആ വ്യക്തി ശ്രമിക്കാൻ പോകുന്ന ഒരു പദ്ധതി പ്രവർത്തിക്കുകയില്ല എന്ന് താങ്കൾക്ക് കാണുവാൻ കഴിയും. ഒറ്റ രാത്രികൊണ്ട് അതിനെ അവതരിപ്പിക്കുകയാണെങ്കിൽ, മോശമായ പ്രതികരണമായിരിക്കും ഉണ്ടാകുക. എന്താണ് ശരിയായി പ്രവർത്തിക്കുന്നതെന്ന് താങ്കൾക്കറിയാം. എന്നാൽ ആ വ്യക്തിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി താങ്കളത് അവതരിപ്പിക്കുകയാണെങ്കിൽ, പ്രതിരോധം കാണേണ്ടിവരും. മനോഹരമായ രീതിയിൽ വേഷംകെട്ടിച്ച് അതിനെ അവതരിപ്പിക്കാമെങ്കിൽ, ആവേശമായിരിക്കും താങ്കളെ എതിരേൽക്കുന്നത്.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ ലോകത്തുള്ള ആരോ നിശബ്ദമായി വിഷമിക്കുകയാണ്. ഒരു നഷ്ടം കാരണമായോ പശ്ചാത്താപം കാരണമായോ നല്ലൊരളവ് ദുഃഖം ആ വ്യക്തി പേറിയിരിക്കുന്നു. അതിനെ പ്രകടിപ്പിക്കാതിരിക്കാൻ കഴിവിന്റെ പരമാവധി യത്‌നിക്കുകയും ചെയ്യുന്നു. എന്നാൽ താങ്കളുടെ ഉൾക്കാഴ്ചയും തന്മയീഭാവവും ഉപയോഗിച്ച് അത് ശ്രദ്ധിച്ചിരിക്കാം. ആ വ്യക്തിയുടെ വിഷമങ്ങൾ പ്രകടിപ്പിക്കപ്പെടുന്നത് അസാധാരണമായ ഒരു രീതിയിലായിരിക്കാം.

  ദേഷ്യമായിട്ടോ, അസമയത്തുള്ള തമാശകളായോ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ ആയിരിക്കാം അത് വെളിവാക്കപ്പെടുന്നത്. താങ്കൾക്കതിന്റെ സൂചനയുണ്ടെങ്കിൽ, അതിലേക്കെത്തിച്ചേരുകയും ആ വ്യക്തിയുടെ വിഷമങ്ങളെ ലഘുവാക്കാൻ ശ്രമിക്കുകയും ചെയ്യുക. രൂപാന്തരീകരണം നടത്തുവാനുള്ള ഒരു പ്രഭാവം താങ്കളിലുണ്ട്.

   കന്നി

  കന്നി

  ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം കൂടുതൽ ബൃഹത്തായിമാറാൻ സാദ്ധ്യതയുണ്ടെന്നും, ഭാവിയിൽ ഗുരുതരമായ ഒരു പ്രശ്‌നമാകാമെന്നും താങ്കൾക്കറിയാം. അ ഭാവിയെ വീക്ഷിക്കുമ്പോൾ, ആ വിഷയത്തെ കൈകാര്യം ചെയ്യുന്നത് വിഷമകരമായി തോന്നാം. അതിനെപ്പറ്റി ചിന്തിക്കുക എന്നത് തികച്ചും ക്ഷീണിപ്പിക്കുന്നതാകയാൽ, പ്രതിവിധി ആരായുന്ന സമയമെല്ലാം താങ്കൾ ആശങ്കയിൽ വീഴുന്നു.

  എന്നാൽ കൂടുതൽ കടന്ന് ചിന്തിക്കാതിരിക്കൂ. ആ പ്രശ്‌നത്തിന് ഗുരുതരമായ രീതിയിൽ സങ്കീർണ്ണമാകുവാൻ കഴിയും എന്ന് താങ്കൾ ചിന്തിക്കുന്നുവെങ്കിലും, അങ്ങനെ ആകണമെന്ന് നിർബന്ധമില്ല. കാരണം അധികം താമസിയാതെ അത് സ്വയം പരിഹൃതമായിത്തീരും. ഉല്ലാസകരമായ ഒരു ഭാവിയെ വിഭാവനചെയ്യാൻ ശ്രമിക്കുക. മാത്രമല്ല ആ പ്രശ്‌നം അനുസരണയില്ലാതാകും മുൻപ് അതിനെ വഴക്കിയെടുക്കുക.

   തുലാം

  തുലാം

  ഒരു നിഗൂഢത ഇപ്പോൾ മറനീക്കി പുറത്തുവരുകയാണ്. മുൻനിരയിൽത്തന്നെയാണ് താങ്കൾക്ക് ഇരിപ്പിടം ലഭിച്ചിരിക്കുന്നതും. കുടുംബവുമായി ബന്ധപ്പെട്ട എന്തോ ആണിത്. അതിനാൽ ആ നിഗൂഢത തികച്ചും അപ്രതീക്ഷിതമാകാം.

  മുൻനിരയിലെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് വ്യക്തമായ ദൃശ്യസുഖം അനുഭവിക്കുകയാണെങ്കിലും, താങ്കൾ വശംചേർന്നിരിക്കേണ്ടത് ആവശ്യമാണ്. നേരിട്ട് ബന്ധപ്പെട്ടരിക്കുന്നവരുടെ ഉപജാപങ്ങളിലൂടെ സ്വാഭാവികമായിത്തന്നെ ആ നിഗൂഢത വെളിവാക്കപ്പെടട്ടെ. അങ്ങനെ പിൻവാങ്ങി നിലകൊള്ളുകയാണെങ്കിൽ, അറിയുവാനുള്ളതെല്ലാം താങ്കൾക്ക് മനസ്സിലാക്കുവാൻ കഴിയും.

   വൃശ്ചികം

  വൃശ്ചികം

  രസം പകരുന്ന ആരുമായോ അടുത്ത ദിനങ്ങളിലോ, അതുമല്ലെങ്കിൽ ആഴ്ചകളായോ താങ്കൾ നല്ലൊരളവ് സമയം ചിലവഴിക്കുന്നുണ്ടായിരിക്കാം. ബൗദ്ധികമായി അ വ്യക്തിയ്ക്ക് താങ്കളെ വെല്ലുവിളിക്കാൻ കഴിയില്ലെങ്കിലും, എല്ലാവരും അങ്ങനെ ആകണമെന്നില്ല. നിങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ ഉണ്ടാകുന്ന തമാശകൾ താങ്കളുടെ ഹൃദയത്തിന് ആശ്വാസം നൽകുന്നു.

  അത് നല്ലൊരു കാര്യമാണ്. അതേസമയംതന്നെ, ഏതോ ഒരു പ്രശ്‌നത്തിൽ അത് താങ്കൾതന്നെ പരിഹരിക്കണമെന്ന ചിന്തയിൽ താങ്കൾക്ക് വെല്ലുവിളിയായി നിലകൊള്ളുന്ന ഒരു വ്യക്തിയെ അവഗണിക്കുകയും ചെയ്യുന്നു. ആ വ്യക്തിയുമായി നിലകൊള്ളുന്ന വിഷയത്തെ കൈകാര്യം ചെയ്യുകയാണെങ്കിൽ, ആ ബന്ധവുമായുള്ള പൊരുത്തവും ശോഭനമായിത്തീരും.

   ധനു

  ധനു

  താങ്കളുടെ ഉൾക്കാഴ്ചയും വിധിന്യായങ്ങളും ഇന്ന് അനുരഞ്ജനത്തിലാണ്. എന്തിനെയോ താങ്കൾ വ്യക്തമായി കാണുന്നില്ല. കാര്യങ്ങളെ വ്യക്തമായി കാണുന്നില്ല എന്നതുകൊണ്ട് അതിനെ മനസ്സിലാകുന്നുമില്ല. അതിന്റെ അർത്ഥം, ആ പരിതഃസ്ഥിതയെക്കുറിച്ച് വാസ്തവികമായ ഒരു തിരിച്ചറിവ് ഉണ്ടാകുന്നതുവരെ കൈക്കൊള്ളേണ്ടിയിരിക്കുന്ന മഹത്തായ ഏതൊരു തീരുമാനത്തെയും മാറ്റിവയ്ക്കണമെന്നാണ്.

  കുറച്ച് പിന്നിലേക്ക് ചുവടുവയ്ക്കുകയാണെങ്കിൽ വ്യക്തമാകുവാൻ അതിന് കഴിയും. എന്നാൽ ഉൾക്കാഴ്ചയും വിധിന്യായങ്ങളും ഇനിയും അനുരഞ്ജിക്കപ്പെടാത്ത തികച്ചും നിഷ്പക്ഷതയിൽ നിലകൊള്ളുന്നതും താങ്കൾ വിശ്വസിക്കുന്നതുമായ ഒരു വ്യക്തിയിൽനിന്നും അതിന് വ്യക്തമാകുവാനാകും. തുടർന്നുപോകുന്നതിനുമുമ്പുതന്നെ ആ വ്യക്തിയുടെ പ്രതികരണം ആരായുക.

   മകരം

  മകരം

  വലിയൊരു സംരംഭം ഇപ്പോൾ പുരോഗതിയിലായിരിക്കാം. സമ്പൂർണ്ണമായിത്തന്നെ അത് പൂർത്തിയായോ എന്ന് താങ്കൾക്ക് തീർച്ചപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടി ബഹുദൂരം മുന്നിലേക്ക് പോകേണ്ടതുണ്ടെന്ന് തോന്നാം. എന്നാൽ അവിടെ എത്തിച്ചേരാൻ നിശ്ചിതമായ വേഗത്തിൽ മുന്നേറിയാൽ മതിയാകും.

  സ്വയം തിടുക്കം കൂട്ടുകയാണെങ്കിൽ, അനുഭവങ്ങളെ രസകരമാക്കാൻ കഴിയുകയില്ല. മാത്രമല്ല പ്രധാനപ്പെട്ട പ്രക്രിയകളിൽ അധികമായി ചിന്തിക്കുകയും ചെയ്യും. താങ്കൾക്കുമുന്നേ താങ്കൾ സ്വയം പോകാതിരിക്കുക. ലക്ഷ്യത്തെ മനസ്സിൽ നിലനിറുത്തിക്കൊണ്ട് സാവധാനം മുന്നേറുക. സമ്മർദ്ദം ചെലുത്തുകയേ അരുത്. അതിന്റെ പരിസമാപ്തിയിലേക്ക് താങ്കൾ എത്തിച്ചേരുകയാണ്. ഈ അവസാനനിമിഷങ്ങൾ അത്യധികം പ്രാധാന്യമുള്ളതാണ്. വലിയ കരുതൽ കൈക്കൊള്ളണം.

   കുംഭം

  കുംഭം

  ഏതോ ഒരു വിഷയത്തിൽ വളരെ കാലമായി ശക്തമായ അഭിപ്രായം താങ്കൾക്കുണ്ട്. ഒരു സംഭാഷണത്തിൽ അടുത്തിടെയായി അത് വെളിവായിരിക്കാം. വിശ്വസിക്കുന്നതിൽ പിടിച്ചുനിൽക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ.

  വെല്ലുവിളി നേരിടേണ്ടി വരുകയാണെങ്കിൽ അതിനെക്കുറിച്ച് വാചാലമാകുകയും ചെയ്യും. എങ്കിലും, എങ്ങനെയോ അടുത്ത നാളുകളിലോ ആഴ്ചകളിലോ, ആ അഭിപ്രായം ആകെ മാറിയിരിക്കുന്നു. ഈ മാറ്റത്തെ വെളിവാക്കുന്ന കാര്യത്തിൽ താങ്കൾ ആശങ്കപ്പെടുന്നുണ്ടായിരിക്കാം. പക്ഷേ അങ്ങനെ വേണ്ടതുണ്ട്. ഉടൻതന്നെ അത് വീണ്ടും വരും. നേരത്തേയുള്ള വിശ്വാസത്തെ ഒളിച്ചുവയ്ക്കുന്നതിൽ കാര്യമില്ല. അതിനെപ്പറ്റി പറഞ്ഞ് മനസ്സിനെ സ്വസ്ഥമാക്കിയാലും.

   മീനം

  മീനം

  ജീവിതത്തിൽ മാറ്റേണ്ടതായ ധാരാളം കാര്യങ്ങളുണ്ട്. അക്കാര്യത്തെപ്പറ്റി വേദനാജനകമാംവണ്ണം താങ്കൾക്ക് അറിയുകയും ചെയ്യാം. ധാരാളം മാറ്റങ്ങൾ നടത്തണമെന്ന ചിന്ത പലപ്പോഴും അശക്തമാക്കുന്നതും വിഷാദമുണ്ടാക്കുന്നതുമാണ്.

  വൈകാരികമായും അവ സ്തംഭിപ്പിച്ചുകളയുന്നു. കൂടുതൽ നന്മയ്ക്കുവേണ്ടി ജീവിതം മാറണമെന്നുണ്ടെങ്കിൽ, വിഘാതങ്ങളെ പൊട്ടിച്ചെറിഞ്ഞ് അത് നേടിയെടുക്കേണ്ടത് താങ്കൾതന്നെയാണ്. ശ്രമിക്കുന്ന എല്ലാ കാര്യത്തിലും വിജയിക്കാൻ കഴിയണമെന്നില്ല. എങ്കിലും എന്തെങ്കിലും തടയുന്നതുവരെ ശ്രമിച്ചുകൊണ്ടിരിക്കണം. ആ സമയം എത്തിച്ചേരും. മാത്രമല്ല അവിശ്വസനീയമാംവണ്ണം അത് പാരിതോഷികാത്മകവുമായിരിക്കും. നല്ലൊരു തുടക്കത്തിന്റെ മാർഗ്ഗത്തിൽ അത് താങ്കളെ നിലനിറുത്തുകയും ചെയ്യും.

  English summary

  daily-horoscope-15-7-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more