For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (15-6-2018 - വെള്ളി)

  |

  മാറ്റങ്ങളിൽനിന്ന് മാറ്റങ്ങളിലേക്ക് പ്രപഞ്ചത്തിലെ സർവ്വതും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. പ്രതികൂലമായ പരിതഃസ്ഥിതികളാണ് ഉടലെടുക്കുന്നതെങ്കിൽ, എന്ത് പ്രതിവിധിയാണ് കൈക്കൊള്ളേണ്ടതെന്നുള്ള മുൻവിധി ലഭ്യമാകുന്നു.

  ഓരോ നിമിഷത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അനിവാര്യമാണ്. ശാസ്ത്രീയമായ ജ്യോതിഷപ്രവചനങ്ങൾ അത്തരം മാറ്റങ്ങളെ കണ്ടറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നിലേക്ക് പ്രയാണം ചെയ്യുവാൻ സഹായിക്കുന്നു

   മേടം

  മേടം

  ശാന്തമാകുന്നതിനോ മനോഭാവത്തെ മെച്ചപ്പെടുത്തുന്നതിനോവേണ്ടി ആരോ ഉപദേശിക്കുകയാണ്. ഇത് രണ്ടും താങ്കൾക്ക് ഇഷ്ടമുള്ള വിഷയങ്ങളല്ല. സ്വയം നിർബന്ധിതമായൊരു രീതിയാണ് താങ്കൾക്കുള്ളത്. അത് മറ്റാർക്കും മനസ്സിലാകുകയുമില്ല. ഉറക്കെയാണ് സംസാരിക്കുന്നത് എന്നതിന് താങ്കൾ അലറിവിളിക്കുകയാണെന്ന് അർത്ഥമില്ല.

  പലരും ഇക്കാര്യം താങ്കളോട് പറഞ്ഞിട്ടുണ്ടായിരിക്കാം. പക്ഷേ അവർക്കാർക്കും ഇപ്പോഴും അത് മനസ്സിലാകുന്നില്ല. ഇപ്പോഴുള്ള ഒരു പരിതഃസ്ഥിതിയ്ക്കുവേണ്ടി ഒരല്പം മയത്തിൽ കാര്യങ്ങളെ കാണുന്നത് നന്നായിരിക്കും. പറയുവാനുള്ള കാര്യങ്ങളെ അത് കൂടുതൽ മെച്ചപ്പെടുത്തുകയും വിശ്വാസ്യത കൂട്ടുകയും ചെയ്യും.

   ഇടവം

  ഇടവം

  കുറച്ചുകാലമായി താങ്കളെ ആകെ വിഷമിപ്പിച്ചുകൊണ്ടിരുന്ന ഒരു പ്രശ്‌നത്തിന് പ്രായോഗികമായൊരു എളുപ്പ മാർഗ്ഗം എത്തിച്ചേർന്നിരിക്കുകയാണ്. നല്ലൊരു വാർത്തയാണെങ്കിലും, ആ പ്രതിവിധി അല്പം നിരാശയ്ക്ക് കാരണമാകും. കാരണം താങ്കൾ ഇടപെടാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയുമായി ബന്ധപ്പെട്ടാണ് അതിന്റെ പരിഹാരം നിലകൊള്ളുന്നത്.

  തീർച്ചയായും മറ്റൊരു മാർഗ്ഗം കണ്ടെത്തുന്നതിനുവേണ്ടി ശ്രമിക്കാം. പക്ഷേ അതും വിഷമകരമായിരിക്കും. എന്തോ വരട്ടെ എന്ന് ചിന്തിച്ചുകൊണ്ട് എളുപ്പമായ പ്രതിവിധിയ്ക്കുവേണ്ടി പോകുന്നില്ലെങ്കിൽ, കാര്യങ്ങൾ കൂടുതൽ വഷളാകും. ഏറ്റവും മെച്ചമായതിനെ ഇപ്പോൾ തിരഞ്ഞെടുക്കാം.

   മുഥുനം

  മുഥുനം

  ആഗ്രഹിക്കുന്ന എന്തോ നേടിയെടുക്കുന്നതിന് എളുപ്പമാർന്നതും ക്ലേശകരവുമായ രണ്ട് മാർഗ്ഗങ്ങളുണ്ട്. എളുപ്പമായ മാർഗ്ഗം താങ്കൾ ഒരു തരത്തിലും കടപ്പെടണമെന്ന് ആഗ്രഹിക്കാത്ത ഒരു വ്യക്തിയുമായി കടപ്പാടുണ്ടാകുന്നതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. ക്ലേശകരമായ മാർഗ്ഗം എന്നത് സ്വയം അതിനുവേണ്ടി പ്രവർത്തിക്കേണ്ടിവരും എന്നതാണ്. പരാജയത്തിന്റെ സാദ്ധ്യത അതിൽ വളരെയധികമായി നിലകൊള്ളുകയും ചെയ്യുന്നു.

  വിജയത്തിനുവേണ്ടി ആഗ്രഹങ്ങളെ സ്വതന്ത്രമാക്കേണ്ടിയിരിക്കുന്നു. താങ്കൾതന്നെയാണ് അത് തീരുമാനിക്കേണ്ടത്. വിജയിക്കുക എന്നത് ഇപ്പോൾ വളരെയധികം പ്രധാനമാണെങ്കിൽ, എളുപ്പമായ മാർഗ്ഗം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

   കർക്കിടകം

  കർക്കിടകം

  വളരെയധികം ദയാവായ്പുള്ള ഒരു വ്യക്തിയാണ് താങ്കൾ. മാത്രമല്ല നല്ല കരുതലും പരിപാലനവും ഉള്ള വ്യക്തിയുംകൂടിയാണ്. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടായാൽ, സഹായിക്കുവാനായി താങ്കൾ അവിടെയെത്തും. അഥവാ ക്ഷീണിതനാണെങ്കിൽ, എന്തെങ്കിലും ഒരു മറുമാർഗ്ഗം അപ്പോൾ കണ്ടെത്തും.

  ഇന്ന് താങ്കളെപ്പോലെതന്നെ ദയാവായ്പും, കരുതലും, പരിചരണവുമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടാം. വളരെ നല്ല പൊരുത്തം നിങ്ങൾക്കിടയിൽ ഉണ്ടെന്ന് കാണുവാനാകും. ഇവിടെ പരിശുദ്ധമായതോ പ്രണയപരമോ ആയ അന്തരീക്ഷം എന്തുതന്നെയായാലും, ജീവിതത്തിൽ പാരിതോഷികാത്മകമായ അനുഭവങ്ങൾ അത് കൊണ്ടുവരും എന്നുള്ള കാര്യം തീർച്ചയാണ്.

   ചിങ്ങം

  ചിങ്ങം

  സർക്കസ് കൂടാരത്തിൽ നന്നായി വലിച്ചുമുറുക്കി കെട്ടിയിരിക്കുന്ന നൂലുപോലെയുള്ള കയർപ്പാലത്തിൽക്കൂടി ചിലപ്പോൾ സുരക്ഷാവല വിരിയ്ക്കാതെതന്നെ പേടിപ്പിക്കുന്ന അത്രയും ഉയരത്തിലൂടെ ചിലർ നടക്കുന്നത് കണ്ടിരിക്കാം. കാഴ്ചക്കാർക്ക് അത്യധികം അപകടകരമായി ഇത് തോന്നുമെങ്കിലും, ഞാണിന്‌മേൽ നടക്കുന്ന വ്യക്തിയ്ക്ക് അങ്ങനെ തോന്നണമെന്നില്ല.

  കാരണം വളരെയധികം പ്രാവശ്യം അങ്ങനെ ചെയ്ത് അവർ ശീലിച്ചിരിക്കുന്നു. അതിനാൽ നിരത്തിലൂടെ നടന്നുപോകുന്ന അനുഭവമേ അവർക്ക് ഉണ്ടാകുകയുള്ളൂ. ഒരു അവസരത്തെ ഉൾക്കൊണ്ടിരിക്കുന്നതിനെ നേടുവാൻ ശ്രമിക്കുന്നതിൽ താങ്കൾ അല്പം ഭയാശങ്കയിലാണ്. ആവശ്യമായ കാര്യങ്ങളെ ക്രമേണ പരിചയിക്കുവാനായി ശ്രമിക്കുക. വേണ്ടുന്നതായ കഴിവുകൾ അങ്ങനെ ലഭ്യമാകും.

   കന്നി

  കന്നി

  താങ്കൾക്ക് ചിലത് ആവശ്യമാണ്. എന്നാൽ എന്താണ് വേണ്ടത് എന്നതിനെപ്പറ്റി യാതൊരു നിശ്ചയവുമില്ല. വിവിധ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് ഒരു ശൂന്യതയെ നിറയ്ക്കുവാൻ താങ്കൾ ശ്രമിക്കുകയാണ്. എന്നാൽ ഒന്നുംതന്നെ ഇതുവരെയായിട്ടും ഫലവത്തായില്ല.

  എന്താണ് വേണ്ടതെന്ന് കണ്ടെത്തുന്നതിന്, എന്താണ് വേണ്ടതെന്ന് തിരിച്ചറിയണം. ജീവിതത്തിന്റെ ചില പ്രത്യേക മണ്ഡലങ്ങളിൽ ഒരു ലക്ഷ്യത്തെ കണ്ടെത്തുവാനായി ശ്രമിക്കുന്ന സമയം, അല്പം വിശ്രമിക്കേണ്ടിയിരിക്കുന്നു. കണ്ടെത്തണമെന്ന് ഉദ്ധേശിക്കുമ്പോൾ സ്വയം വിശ്വാസവും ലക്ഷ്യത്തെ കണ്ടെത്തുമെന്നുള്ള വിശ്വാസവും ഉണ്ടങ്കിൽ, കണ്ടെത്തുവാൻ കഴിയും. ഒരു വഴിത്തിരിവ് ഉണ്ടാകാൻ പോകുകയാണ്. അതിനുവേണ്ടി മനസ്സുതുറന്ന് നിലകൊള്ളുക

  തുലാം

  തുലാം

  ഏതോ ഒരു വ്യക്തിയെക്കൊണ്ട് താങ്കൾ ആകെ മുഷിഞ്ഞിരിക്കുകയാണ്. ഒറ്റ രാത്രികൊണ്ട് സംഭവിച്ച കാര്യമല്ലിത്. ഈ അവസ്ഥവരെയും എത്തിച്ചേരുന്നതിന് കുറച്ച് സമയം വേണ്ടിയിരുന്നു. അതുകൊണ്ടാണ് ആ വ്യക്തിയിലേക്കുള്ള പാലത്തെ കത്തിച്ചുകളയുമ്പോഴും ന്യായീകരണം നടത്താൻ താങ്കൾക്ക് കഴിയുന്നത്. ഒരിക്കലെങ്കിലും അങ്ങനെ ചെയ്തുകഴിഞ്ഞാൽ, അങ്ങോട്ട് പോകുവാൻ പിന്നീട് കഴിയുകയില്ല.

  ഇത് അറിയാമെങ്കിലും, ആ വ്യക്തിയ്ക്ക് താങ്കളിലേക്ക് ചില നന്മകൾ കൊണ്ടുവരുവാൻ കഴിയുമെന്നുള്ള കാര്യം താങ്കൾ വിസ്മരിക്കുന്നു. ആ ബന്ധം ഇനിയും തുടരേണ്ട ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക. തീജ്വാലകൾ ഉയർത്തുന്നതിനേക്കാളും ശാന്തമായി അല്പം കാത്തിരിക്കുന്നത് വളരെ ബൗദ്ധികമായിരിക്കും.

   വൃശ്ചികം

  വൃശ്ചികം

  തമാശ സിനിമകളോ, അതുമല്ലെങ്കിൽ തമാശയിൽ അവസാനിക്കുന്ന തരത്തിലുള്ള സിനിമകളോ കാണുവാൻ നമ്മിൽ പലരും ആകർഷിക്കപ്പെടാറുണ്ട്. ദുഃഖം ജനിപ്പിക്കുന്ന തരത്തിലുള്ള നാടകീയ സിനിമകൾ, അവ വളരെ എരിവുള്ളതും എന്തെങ്കിലും ബോധനം നൽകുന്നതുമായ ഒന്നല്ലെങ്കിൽ, ശനിയാഴ്ച രാത്രയിൽ അത് കാണുവാൻ സമയം ചിലവഴിക്കുന്നത് നല്ലൊരു മാർഗ്ഗമല്ല.

  ജീവിതത്തിന്റെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ അസന്തുഷ്ടിയ്ക്ക് കാരണമായ എന്തെങ്കിലും പരാജയം ഉണ്ടായിട്ടുണ്ടെങ്കിൽ, ഒട്ടുംതന്നെ നന്മ അതിൽ അവശേഷിക്കുന്നില്ല എന്ന് തോന്നിയിരിക്കാം. ന്യായീകരണമോ ആശങ്കയോ കൂടാതെ അതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുകയാണെങ്കിൽ, ഏറ്റവും നല്ലതിനായിട്ടാണ് അത് സംഭവിച്ചതെന്ന് കാണുവാനാകും.

   ധനു

  ധനു

  വ്യത്യസ്തമായി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ജീവിതം എത്രമാത്രം മെച്ചമായി മാറിയേനെ എന്ന് എന്തിലോ പിന്നിലേക്കുനോക്കി താങ്കൾ അത്ഭുതപ്പെടുകയായിരിക്കാം. എന്നാൽ ഒട്ടുംതന്നെ വേണ്ടാത്തതായി എന്തെങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ, കഴിഞ്ഞ കാലത്തിലെ അനുഭവങ്ങൾ എന്തുതന്നെയായാലും, അതിനെ മാറ്റുവാനുള്ള ശക്തി താങ്കൾക്ക് ഉണ്ടായിരിക്കും.

  ആ ശക്തിയെ തിരിച്ചറിയുകയാണെങ്കിൽ ഭാവി താങ്കളുടെ കൈകളിലാണ്. എന്താകുമായിരുന്നു എന്നുള്ള വിലാപത്തെ മതിയാക്കുക. എന്നിട്ട് കടിഞ്ഞാൻ കൈയിലെടുക്കുക. എവിടെയോണോ എത്തേണ്ടത്, അവിടെയത്തുവാൻ ഇപ്പൊഴും താങ്കൾക്ക് കഴിയും.

   മകരം

  മകരം

  അറിയാവുന്ന ഒരു മാർഗ്ഗത്തിൽ പിടിച്ചുനിൽക്കുക വളരെ എളുപ്പമാണ്. കാരണം കുറച്ചുസമയം കഴിയുമ്പോൾ അത് പരിചയിക്കപ്പെടും. എല്ലാ വളവുകളും തിരിവുകളും താങ്കൾ അറിയുവാൻ ഇടയാകുന്നുണ്ട്. അതുകൊണ്ട് ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ചിന്തയൊന്നുംകൂടാതെ സ്വാത്മപ്രേരിതമായി കാര്യങ്ങളെ ചെയ്യുകയാണ് പതിവ്.

  ജീവിതത്തിലെ പല കാര്യങ്ങളിലും ഇതാണ് നിലപാട്. എങ്ങനെ ചെയ്യണമെന്ന് അറിയാവുന്ന കാര്യം ചെയ്യുകയാണെങ്കിൽ, മാത്രമല്ല, പരിചിതമായതിൽ സ്വയം നിമഗ്നമാകുകയും ചെയ്യുകയാണെങ്കിൽ, അതിരുകൾക്ക് അപ്പുറത്തേക്കോ അജ്ഞാതമായതിലേക്കോ കടന്നുപോകുന്നതിനേക്കാളും അത് എളുപ്പമായിരിക്കും. എന്നാൽ യഥാർത്ഥമായും ആവശ്യമായതിനെ അജ്ഞാതമായിരിക്കുന്നിടത്തായിരിക്കും കണ്ടെത്തുക. ധീരതയോടെ അജ്ഞാതമായതിലേക്ക് കടന്നുകയറുക.

  കുഭം

  കുഭം

  വളരെയധികം വിനയവും സ്വയമുള്ള ഉൾവലിവും നടത്തുവാൻ താങ്കൾക്ക് കഴിയും. ചെയ്ത കാര്യങ്ങളുടെ പെരുമയെ കൈക്കൊള്ളാതെ വിട്ടുകളഞ്ഞ ധാരാളം സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. താങ്കളെ സംബന്ധിച്ച് ചെയ്യുവാനായ ഏറ്റവും നല്ല കാര്യം അതാണ്. അടുത്ത കാലത്തുണ്ടായ ഒരു നേട്ടത്തെയോ ഉദാരപരമായ പ്രവർത്തിയേയോ സംബന്ധിക്കുന്ന ഒരു അനുഭവം താങ്കൾക്ക് ഉണ്ടാകാം.

  അപ്പോൾ ചെയ്യുവാനായിട്ട് ഉണ്ടായിരുന്ന ഒരോയൊരു കാര്യം അതുമാത്രമായിരുന്നു. പക്ഷേ താങ്കളുടെ നിസ്വാർത്ഥതയെ ഈ പ്രപഞ്ചം മറ്റൊരു തരത്തിലാണ് കാണുന്നത്. കർമ്മത്തിൽ താങ്കൾ വിശ്വസിക്കുന്നോ ഇല്ലയോ എന്നത് വിഷയമല്ല. കർമ്മത്തിന്റെ നല്ലൊരളവ് താങ്കൾക്ക് ലഭിക്കുവാൻ പോകുകയാണ്. താങ്കളുടെ സ്വന്തം ദയാവായ്പിൽ മഹത്വം അടങ്ങിയിരിക്കുന്നു എന്ന് ഇതിനാൽ കണ്ടെത്തുവാൻ കഴിയും.

   മീനം

  മീനം

  താങ്കൾ കരുതൽ കൈക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സഹായിക്കുവാനുള്ള പ്രേരണയുണ്ടാകാം. കാരണം ആ വ്യക്തി ക്ലേശിക്കുന്നതായി താങ്കൾ കാണുന്നു. ദയാവായ്പുള്ള ആ മനസ്സും, അധികമായ തന്മയീഭാവവും താങ്കളുടെ പ്രകൃതത്തിന്റെ ഭാഗമാണ്. സഹായത്തിന്റേതായ കുപ്പായം താങ്കളുടെ പ്രിയപ്പെട്ട ആ വ്യക്തിയ്ക്കുവേണ്ടി നൽകേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അത് താങ്കളെ മരവിപ്പിക്കുന്ന ഒരു അവസ്ഥയിലാക്കാം.

  ചിലപ്പോൾ, താങ്കൾക്ക് നൽകുവാനാകുന്ന ഏറ്റവും വലിയ സമ്മാനം എന്നത് സ്വാതന്ത്ര്യമായിരിക്കാം. സ്വയം എങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്ന് ആ വ്യക്തിയ്ക്ക് മനസ്സിലാകുവാൻ സഹായിക്കുക. പ്രതികരണത്തിനും സഹായത്തിനുമായി അവിടെ ഉണ്ടാകുകയും ചെയ്യുക. വിഷമകരമാണെങ്കിലും, അവിശ്വസനീയമാംവണ്ണം അത് മൂല്യവത്തായിരിക്കും.

  English summary

  daily-horoscope 15-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more