For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (14-8-2018 - ചൊവ്വ)

|

അടുത്ത നിമിഷത്തിൽ നാം എന്താണ്, അല്ലെങ്കിൽ ആരാണ് എന്ന് അറിയുവാൻ കഴിയുക വലിയ നേട്ടംതന്നെയാണ്. 14-8-2018 ലെ ദിവസഫലം വായിക്കൂ. സംഭവങ്ങളുടെ അനന്തമായ പരമ്പരകളിൽ ഏതൊക്കെയാണ് നമുക്കുവേണ്ടി വരുവാനിരിക്കുന്നതെന്ന് അറിയുവാൻ ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു.

പ്രതികൂലമായ സംഭവങ്ങളെ ഒഴിഞ്ഞുപോകുവാൻ കഴിയണമെന്നതാണ് അവയിൽ അടങ്ങിയിരിക്കുന്ന ഏറ്റവും പരമമായ ലക്ഷ്യം. ഓരോ രാശിയിലും ഗ്രഹാധിപന്മാർ ഇന്നത്തെ ദിവസത്തിനുവേണ്ടി എന്തൊക്കെയാണ് സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

 മേടം

മേടം

മതിയായ കാരണങ്ങളൊന്നും ഇല്ലാതെതന്നെ സ്വയം വിമുഖതയിലേക്ക് വഴുതിവീഴാം. മറ്റുള്ളവരിൽ കൂടുതൽ പ്രവർത്തികൾ കാണുവാനാകും. എങ്കിലും താങ്കളിൽനിന്ന് കൂടുതൽ കാര്യക്ഷമത ഉണ്ടാകണമെന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു. കൂട്ടാളികളുമായി താങ്കളുടെ അറിവുകൾ പങ്കിടുവാൻ ശ്രമിച്ചാലും. ദുർവ്യയം ഉണ്ടാകുവാനുള്ള സാധ്യതയുള്ളതിനാൽ കുറച്ച് മുൻകരുതൽ ആവശ്യമാണ്.

 ഇടവം

ഇടവം

വിദ്യാർത്ഥികൾക്കും, പണ്ഡിതർക്കും, ഉപരിപഠനത്തിന്റെ സാധ്യതകളെ അന്വേഷിക്കുന്നവർക്കും, പ്രത്യേകമായ വൈജ്ഞാനിക മണ്ഡലങ്ങളിൽ വിശേഷപഠനം നടത്തുന്നവർക്കും ഈ ദിവസം വളരെ അനുകൂലമായാണ് കാണപ്പെടുന്നത്.

വിദ്യാഭ്യാസപരവും വൈജ്ഞാനികവുമായ എല്ലാ മേഖലകളിലും നിരവധി അവസരങ്ങളാണ് താങ്കൾക്കുവേണ്ടി ഇന്ന് നിലകൊള്ളുന്നത്. അത്തരം കാര്യങ്ങളിൽ നടത്തപ്പെടുന്ന എല്ലാ പ്രയത്‌നങ്ങളും ഫലവത്താകും.

 മിഥുനം

മിഥുനം

ബന്ധുമിത്രാദികളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പല തരത്തിലുള്ള സഹായങ്ങളും പ്രതീക്ഷിക്കാം. പ്രയോഗികമായ ചിന്താരീതികളിലൂടെ മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്ക് താങ്കൾ പരിഹാരം കാണും.

വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വൈകാരികമായ സ്വാധീനങ്ങൾക്ക് വിധേയമാകുവാനുള്ള സാധ്യതയും കാണുന്നുണ്ട്. അതിനാൽ ഏറ്റെടുക്കുന്ന തീരുമാനങ്ങളിലും പദ്ധതികളിലും തികഞ്ഞ കാര്യവിചാരം ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

 കർക്കിടകം

കർക്കിടകം

നേരിയ തോതിൽ പ്രതികൂലമായ ഒരു അന്തരീക്ഷം നിലകൊള്ളുന്നതായി കാണുന്നു. വ്യവഹാരങ്ങൾ നടത്തുമ്പോൾ കരുതലുണ്ടായിരിക്കണമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ അത്രത്തോളം ഫലപ്രദമായിരിക്കണമെന്നില്ല.

വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവർക്ക് വലിയ ഏറ്റക്കുറച്ചിലുകൾ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. മനസ്സമാധാനം നഷ്ടപ്പെടാതെ നിലനിറുത്താൻ ശ്രമിക്കേണ്ടിയിരിക്കുന്നു.

 ചിങ്ങം

ചിങ്ങം

പ്രക്ഷുബ്ദമായ ഒരു മാനസ്സികാവസ്ഥയായിരിക്കാം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രവർത്തന മേഖലകളിൽനിന്ന് പിന്നിലേക്ക് വലിക്കാൻ അത് കാരണമാകാം. ക്രിയാത്മകമായ മനോഭാവം കൈക്കൊണ്ടുകൊണ്ട് താങ്കളുടെ അദ്വിതീയമായ സർഗ്ഗാത്മക വൈഭവം പ്രകടിപ്പിച്ചാലും.

ഗ്രഹാധിപന്മാർ എല്ലാ പ്രോത്സാഹനങ്ങളും താങ്കളിൽ ചൊരിഞ്ഞിരിക്കുന്നതായി കാണുവാനാകും. നിരാശകളെ പോറ്റുവാൻ മുതിരുകയാണെങ്കിൽ, അവ ഏതാനും ദിവസം വിടാതെ പിന്തുടരാം. മുൻകരുതലോടുകൂടി പ്രവർത്തിക്കുകയാണെങ്കിൽ, ഉദ്ദിഷ്ട കാര്യസാധ്യമാണ് ഉണ്ടാകാൻ പോകുന്നത്.

 കന്നി

കന്നി

ശോഭനമായ ഒരു ദിവസമെന്നാണ് കാണുന്നത്. ആത്മസംശോധനയ്ക്കും ചിന്താധാരകൾക്കും ഉചിതമായ സമയമാണിത്. സമാധാനവും, അതോടൊപ്പം അഭിവൃദ്ധിയും താങ്കൾക്ക് ദർശിക്കുവാനാകും.

ഏതെങ്കിലും വ്യക്തി ഒരുപക്ഷേ താങ്കളുടെ സഹായം അഭ്യർത്ഥിച്ച് എത്തിച്ചേരാം. അങ്ങനെയെങ്കിൽ വിമുഖത പ്രകടിപ്പിക്കാതെ സഹായിച്ചാലും. സൗഭാഗ്യങ്ങളായിരിക്കും ഇന്നത്തെ താങ്കളുടെ ദിവസത്തിൽ ലഭ്യമാകുന്ന പ്രതിഫലം.

 തുലാം

തുലാം

തൊഴിൽമേഖലയിൽ പ്രതികൂലമായ സാഹചര്യങ്ങൾ ഉടലെടുക്കാം. എങ്കിലും ഗ്രഹാധിപന്മാർ താങ്കളിൽ ചൊരിഞ്ഞിരിക്കുന്ന അനുകൂലത വളരെ ലാഘവത്തോടെ പ്രശ്‌നങ്ങളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുവാൻ സഹായിക്കും.

സ്വന്തം ചിന്താഗതികളും തെറ്റായ കാഴ്ചപ്പാടുകളും ചിലപ്പോൾ ഒരു തടസ്സമാകാം. അവയിൽനിന്നും താങ്കൾക്ക് വിടുതൽ നേടുവാനാകും. മദ്ധ്യാഹ്നം കഴിയുമ്പോൾ കാര്യങ്ങൾ വളരെ ശോഭനീയമായി മാറും.

 വൃശ്ചികം

വൃശ്ചികം

കാര്യാലയത്തിലെ പ്രതിച്ഛായയിൽ ഒരു നവീകരണം ആഗ്രഹിക്കാം. നിശ്ചയദാർഢ്യവും, കാർക്കശ്യം നിറഞ്ഞ പ്രകൃതവും തൊഴിൽമേഖലയിൽനിന്നും പരമാവധി ആർജ്ജിക്കുവാൻ താങ്കളെ സഹായിക്കും.

സഹപ്രവർത്തകർക്കും മേലധികാരികൾക്കും നവീനങ്ങളായ ആശയങ്ങൾ പകർന്നുനൽകുകയും, അവരുടെ പ്രശംസയ്ക്ക് പാത്രീഭവിക്കുകയും ചെയ്യും. എന്തുകൊണ്ടും ശുഭകരമായ ഒരു ദിവസമാണിതെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 ധനു

ധനു

വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവരെ സംബന്ധിച്ച് നല്ലൊരു ദിവസമാണിത്. വിതരണക്കാരുമായും ഉപഭോക്താക്കളുമായും യോഗങ്ങൾ ഉണ്ടാകാം. ജനങ്ങളിൽനിന്നും പല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുവാനും അതിനനുസരിച്ച് വേണ്ടുന്ന മാറ്റങ്ങൾ സൃഷ്ടിക്കുവാനും കഴിയും.

എല്ലാ മേഖലകളിൽ നിലകൊള്ളുന്നവർക്കും, അതാത് മേഖലകളിൽനിന്നും എടുത്തുപറയത്തക്ക നേട്ടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു.

 മകരം

മകരം

അദ്വിതീയമായ സർഗ്ഗാത്മക വൈഭവവും നൈപുണ്യങ്ങളും നിറഞ്ഞ ഒരു വ്യക്തിത്വമാണ് താങ്കളുടേത്. ദൃശ്യലിഖിത മാധ്യമങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവർക്ക് തങ്ങളുടെ വ്യക്തിത്വം പൂർണ്ണമായും വെളിവാക്കുന്നതിനുള്ള സന്ദർഭങ്ങൾ ഉണ്ടാകാം.

ആത്മീയ കാര്യങ്ങളുമായി ഇടപെട്ട് നിലകൊള്ളുന്നവർക്കും ഈ ദിവസം വളരെ പ്രയോജനപ്രദമാണെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 കുംഭം

കുംഭം

വിദ്യാഭ്യാസ വൈജ്ഞാനിക മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള പഠനം ഉണ്ടാകുമെന്ന് കാണുന്നു. എല്ലാ പ്രയത്‌നങ്ങളും ഫലസമൃദ്ധമാകും എന്ന് മാത്രമല്ല, താങ്കളുടെ പ്രതിച്ഛായ മറ്റുളവരുടെ മുന്നിൽ തെളിഞ്ഞ് നിലകൊള്ളും.

സ്‌നേഹജീവിതത്തിൽ വിജയമാണ് കാണുന്നത്. പ്രേമഭാജനത്തെ സന്തോഷിപ്പിക്കുവാനുള്ള പ്രയത്‌നങ്ങൾ താങ്കളിൽനിന്നും ഉണ്ടാകാം. എല്ലാ അവസരങ്ങളും ശരിയാംവണ്ണം ഉപയോഗപ്രദമാക്കുവാൻ താങ്കൾക്ക് കഴിയും.

 മീനം

മീനം

വിനോദത്തിനായുള്ള അവസരങ്ങളൊന്നും ഇന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. എങ്കിലും പ്രവർത്തന മേഖലയിൽ വളരെയധികം മുഴുകി നിലകൊള്ളാം. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കുവാൻ ഇടയാകും.

മാത്രമല്ല അവയിൽനിന്നുള്ള ഫലം അനുഭവിക്കുവാനുള്ള സാധ്യതയും കാണുന്നു. വിനോദങ്ങളും അതുമായി ബന്ധപ്പെട്ട സന്തോഷങ്ങളും ഇല്ലെങ്കിൽത്തന്നെയും തൊഴിൽമേഖലയിൽനിന്നും ആവോളം സംതൃപ്തി ഉണ്ടാകും എന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

English summary

daily-horoscope-14-08-2018

Astrology helps us to know for ourselves, and our fortunes.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more