For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (13-6-2018 - ബുധൻ)

  |

  സമയബന്ധിതമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും അതിവേഗം ഭാവികാലത്തിലേക്ക് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരോ നിമിഷാർദ്ധത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ ഭാഗ്യനിർഭാഗ്യങ്ങളെ കൊണ്ടുവരുന്നു.

  അവയിലെ അഭിലഷണീയതകളെയും പോരായ്മകളെയും മുൻകൂട്ടി വേർതിരിച്ചറിയുവാനുള്ള സാദ്ധ്യതയെ ജ്യോതിഷപ്രകാരമുള്ള ഭാവിപ്രവചനങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വേണ്ടുന്ന പ്രതിവിധികൾ കൈക്കൊണ്ട് സന്തോഷവും, സമാധാനവും, സംതൃപ്തിയും നേടിയെടുക്കാൻ അത് കാരണമാകുന്നു.

   മേടം

  മേടം

  സത്യമായി തോന്നുന്ന തരത്തിലുള്ള കിംവദന്തി കേൾക്കുവാനുള്ള സാദ്ധ്യതയുണ്ട്. അത് മുഴുവനും സത്യമായി തോന്നാം. എന്തിനെയോ സംബന്ധിക്കുന്ന ആരുടെയോ വിവരണം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എന്ന നിലയിൽ വളവുകളും തിരിവുകളുമായി കൈമാറി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പരോക്ഷമായി താങ്കളെ ഇത് ബന്ധപ്പെടുവാനുള്ള സാദ്ധ്യതയുള്ളതുകൊണ്ടും, മോശമായ ചില ഘടകങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതുകൊണ്ടും, മറ്റാരുമായെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിനുമുമ്പ് കേട്ടതിനെക്കുറിച്ചുള്ള ഒരു സ്ഥിരീകരണം നടത്തേണ്ടിയിരിക്കുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന ഈ വാചകശകലങ്ങൾ അസത്യമാണെന്ന് ഉടൻ തിരിച്ചറിയുവാനാകും.

  സത്യമായി തോന്നുന്ന തരത്തിലുള്ള കിംവദന്തി കേൾക്കുവാനുള്ള സാദ്ധ്യതയുണ്ട്. അത് മുഴുവനും സത്യമായി തോന്നാം. എന്തിനെയോ സംബന്ധിക്കുന്ന ആരുടെയോ വിവരണം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എന്ന നിലയിൽ വളവുകളും തിരിവുകളുമായി കൈമാറി പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

  പരോക്ഷമായി താങ്കളെ ഇത് ബന്ധപ്പെടുവാനുള്ള സാദ്ധ്യതയുള്ളതുകൊണ്ടും, മോശമായ ചില ഘടകങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതുകൊണ്ടും, മറ്റാരുമായെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിനുമുമ്പ് കേട്ടതിനെക്കുറിച്ചുള്ള ഒരു സ്ഥിരീകരണം നടത്തേണ്ടിയിരിക്കുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന ഈ വാചകശകലങ്ങൾ അസത്യമാണെന്ന് ഉടൻ തിരിച്ചറിയുവാനാകും.

  ഇടവം

  ഇടവം

  നടത്താൻപോകുന്ന ഒരു തീരുമാനത്തെക്കുറിച്ച് ശക്തമായ അനുഭവമായിരിക്കാം ഉണ്ടാകുക. വളരെയധികം ചിന്തിച്ചതിനും, മറ്റുള്ളവരിൽനിന്നുള്ള പ്രതികരണം നേടിയതിനും, ഇന്നത്തെ താങ്കളുടെ മാനസ്സികാവസ്ഥയെ അടിസ്ഥാനമാക്കിയതിനും ശേഷമാണ് ആ അവസരത്തെ താങ്കൾ കൈക്കൊണ്ടത്.

  പക്ഷേ താങ്കളുടെ മാനസ്സികാവസ്ഥ തെറ്റായ ദിശയിലേക്ക് നയിക്കുകയായിരിക്കാം. അല്പം വക്രീകരിച്ച ഒരു വീക്ഷണത്തിലൂടെയാണ് ഈ തീരുമാനത്തെ താങ്കൾ നോക്കിക്കാണുന്നത്. കാര്യങ്ങൾ ശരിയായി അരിച്ചിറങ്ങിവരുവാൻ ഒന്നോ രണ്ടോ ദിനങ്ങൾകൂടി കാത്തിരിക്കേണ്ടതുണ്ട്. നാളെയാകുമ്പോൾ പൂർണ്ണമായും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരിക്കും ഇതിനെപ്പറ്റി താങ്കൾക്ക് ഉണ്ടാകുക.

   മിഥുനം

  മിഥുനം

  ഇനിയും സാദ്ധ്യമായിട്ടില്ലാത്ത ഒരു ബന്ധത്തിനുവേണ്ടി താങ്കൾ പ്രത്യാശവയ്ക്കുന്നുണ്ടായിരിക്കാം. അതൊരു സൗഹൃദമായാലും പ്രണയമായാലും, നുരഞ്ഞുപൊന്തുവാനും, കൂടുതൽ ശക്തി പ്രാപിക്കുവാനും, അർത്ഥവത്താകുവാനും കുറച്ച് സമയം വേണ്ടിവരും. അടുത്ത കാലത്തായി താങ്കളുടെ ജീവിതത്തിൽ സംസർഗ്ഗത്തിന്റേതായ അഭാവം കാണുവാനുണ്ട്.

  അതുകൊണ്ട് അത്തരത്തിലുള്ള ശക്തമായൊരു ബന്ധത്തിനുവേണ്ടി താങ്കൾ താല്പര്യപ്പെടുകയാണ്. താങ്കൾക്ക് അതുണ്ടാകും, എന്നാൽ ഒറ്റ രാത്രികൊണ്ട് അങ്ങനെ സംഭവിക്കണമെന്നില്ല. ബന്ധം വികസിതമാകുവാനുള്ള സമയത്തെ കൈക്കൊള്ളുക. ഭാവിയിൽ അത് ധാരാളം പാരിതോഷികങ്ങൾ കൊണ്ടുവരും.

   കർക്കിടകം

  കർക്കിടകം

  ഏതോ ഒരു പ്രത്യേക വ്യക്തിയുടെ ഉൾക്കാഴ്ചകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവ താങ്കളുടെ ജീവിതമാർഗ്ഗത്തിലൂടെ വഴികാട്ടുന്നതിൽ നിമിത്തമായിരിക്കുകയാണ്. അതൊരു സുഹൃത്തായാലും, പ്രണയ പങ്കാളിയായാലും, അതുമല്ലെങ്കിൽ ഒരു കുടുംബാംഗമായാലും, ആ വ്യക്തിയെ വീക്ഷിക്കുകയും, പകർന്നുതന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒരിക്കലും പിശകായിപ്പോകില്ലെന്ന് ചിന്തിക്കുകയും ചെയ്യുന്നു.

  അടുത്ത കാലത്തായി നൽകപ്പെട്ട ഒരു ഉപദേശം അത്ര നന്നായിരിക്കുകയില്ല. താങ്കൾക്ക് സ്വന്തമായി അനുഭവപ്പെടുന്നതിനെ ഇപ്പോൾ ആരായേണ്ടിയിരിക്കുന്നു. ഇതുവരെയും കൈക്കൊണ്ട സ്വാധീനം വളരെ നല്ലതാണെങ്കിലും, മറ്റാരുടെയും സഹായമില്ലാതെ ഇപ്പോഴുള്ള അവസരത്തിന്‌മേൽ സ്വന്തമായി തീരുമാനം കൈക്കൊള്ളുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

   ചിങ്ങം

  ചിങ്ങം

  സത്യമായി തോന്നാത്ത ഒരു വിവരം അടുത്ത കാലത്തായി ആരോ നൽകിയിരിക്കാം. അതുമല്ലെങ്കിൽ ആ വിവരം സാഹചര്യങ്ങളുടെ കൃത്യമായ വിവരണമായിരിക്കില്ല. മനഃപൂർവ്വം ആ വ്യക്തി താങ്കളെ വഴിതെറ്റിച്ചതാണോ എന്ന് അത്ഭുതപ്പെടാം. അതുമല്ലെങ്കിൽ അവബോധത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് സന്ദേഹപ്പെടാം.

  എന്തായാലും അതിനെക്കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല. താങ്കളുടെ മാർഗ്ഗം സ്വന്തം നിലയിൽ ആരായുക. വ്യക്തിപരമായ പ്രശ്‌നങ്ങളെ പിന്നീട് കൈകാര്യം ചെയ്യുക. എന്തായാലും ഇപ്പോൾ അതിന് യാതൊരു പ്രാധാന്യവുമില്ല. ശരിയായ മാർഗ്ഗത്തെ കണ്ടെത്തുക എന്നതാണ് ഇപ്പോൾ വളരെ പ്രധാനമായി നിലകൊള്ളുന്ന കാര്യം.

   കന്നി

  കന്നി

  ഒരു ആശയമോ അവസരമോ പൂർണ്ണമായും വിസ്മയാവഹമായി തോന്നുന്നതുകൊണ്ട്, അത് താങ്കൾക്ക് അനുയോജ്യമായ കാര്യമാണെന്ന് അർത്ഥമില്ല. താങ്കളുടെ കൗതുകത്തിന് ആകർഷണീയമായി തോന്നുന്ന എന്തിനോവേണ്ടി താങ്കൾ തയ്യാറെടുക്കുവാൻ ശ്രമിക്കുകയാണ്.

  പക്ഷേ ആവശ്യകതയേയും താങ്കൾ പരിഗണിക്കേണ്ടിയിരിക്കുന്നു. താങ്കളുടെ ഇപ്പോഴുള്ള ക്രമപ്പട്ടികയിൽ അത് യോജിക്കുന്നുണ്ടോ? താങ്കളുടെ നൈപുണ്യങ്ങളുമായും ഇപ്പോഴുള്ള കഴിവുകളുമായും അത് പൊരുത്തപ്പെടുന്നുണ്ടോ? പോകുവാൻ താങ്കൾ ആഗ്രഹിക്കുന്നിടത്തേക്ക് അത് താങ്കളെ കൊണ്ടുപോകുമോ? അല്ലെങ്കിൽ ഇതിന് പകരമായി മറ്റെന്തെങ്കിലും മെച്ചമായി നിലനിൽക്കുന്നുണ്ടോ? പദാർത്ഥത്തെ പരിഗണിക്കുക. അല്ലാതെ അതിന്റെ ശീൽക്കാരശബ്ദത്തെയല്ല.

  തുലാം

  തുലാം

  താങ്കളുടെ പരിതഃസ്ഥിതിയിൽ സംഭ്രാന്തിയുടേതായ ഊർജ്ജം അധികമായി ചുറ്റിത്തിരിയുകയാണ്. അത് വൈദ്യുതാഘാതം ഏല്പിക്കപ്പെട്ടതായി താങ്കൾക്ക് ഇപ്പോൾ തോന്നുന്നതുപോലെയല്ല, എന്നാൽ താങ്കളുമായി ബന്ധപ്പെട്ട മറ്റെല്ലാ ആളുകളുമായിരിക്കാം.

  ആ ഊർജ്ജത്തെ നിയന്ത്രിക്കാമെങ്കിൽ അത് വളരെ ഉല്പാദനക്ഷമമാകും എന്നുമാത്രമല്ല, അതിന് ആളുകൾ പരസ്പരം തെറ്റിദ്ധരിക്കുന്ന തരത്തിലുള്ള പരിതഃസ്ഥിതിയെ സൃഷ്ടിക്കുവാനും, അതുമല്ലെങ്കിൽ ശരിയാംവണ്ണം അവർ പരസ്പരം ആശയവിനിമയം നടത്തുന്നില്ല എന്നതുപോലെയുള്ള പരിതഃസ്ഥിതിയെ സൃഷ്ടിക്കുവാനും കഴിയും. അല്പം സാവധാനം നിലനിന്നിട്ട് എന്താണ് പറയുവാനുള്ളതെന്ന് ചിന്തിക്കുക. തുടർന്ന് താങ്കളുടെ ലക്ഷ്യത്തെ പരിഗണിക്കുക. വളരെ ശ്രദ്ധയോടെ പ്രവർത്തിക്കാമെങ്കിൽ, ഇത് വിജയകരമായ ഒരു ദിവസമായി മാറും.

   വൃശ്ചികം

  വൃശ്ചികം

  ഭാവിയിലെ വിജയത്തിലേക്ക് നയിക്കാവുന്ന മഹത്തായ ചില ആശയങ്ങൾ താങ്കൾക്കുണ്ട്. എന്നാൽ ആ ആശയങ്ങൾ താങ്കളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ ആവശ്യമായിട്ടുള്ള താല്പര്യത്തെ സ്വരുക്കൂട്ടുന്നതിന് തികച്ചും വർണ്ണപ്പകിട്ടിലാണ്.

  മറ്റുള്ളവർക്ക് യാതൊരു അർത്ഥവും ഉണ്ടാകാത്ത തരത്തിലുള്ള ദർശനം ഉണ്ടായിരിക്കുന്നതിൽ യാതൊരു ലജ്ജയുടെയും ആവശ്യമില്ല. എന്നാൽ അവരുടെ ആവശ്യം വേണ്ടിവരുമ്പോൾ, അവർക്ക് മനസ്സിലാകുന്ന ഒരു രൂപത്തിൽ താങ്കൾ വിശദീകരിക്കുന്നതിനെ പരിഷ്‌കരിക്കേണ്ടതുണ്ട്. താങ്കളുടെ ദൗത്യത്തെ തുടങ്ങുന്നതിനുവേണ്ടി എല്ലാവരും താങ്കളുടെ പക്കൽ ലഭ്യമാകും. പക്ഷേ താങ്കൾ അവതരിപ്പിക്കുന്ന വിവരത്തെ മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കണം.

   ധനു

  ധനു

  തകർന്ന വഴിയിലൂടെ ചുറ്റിത്തിരിയുവാൻ താങ്കൾ ഇന്ന് സ്വയം അനുവദിക്കേണ്ടിയിരിക്കുന്നു. ക്രമവും സംഘാടനവും താങ്കൾ ഇഷ്ടപ്പെടുന്നു. എന്നാൽ ചിലപ്പോൾ കാര്യങ്ങൾ ചെയ്യുന്നതിന്റെ കൂടുതൽ ആശങ്കാരഹിതവും അസംഘടിതവുമായ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ സ്വയം അനുവദിക്കുന്നത് ബൗദ്ധികമായിരിക്കും. പുതുതായ എന്തോ ഒന്ന് താങ്കളിപ്പോൾ ശ്രമിക്കുകയാണ്.

  അങ്ങനെ ഒരു ആസൂത്രണവും ഇല്ലാതെ മുന്നിലേക്ക് പോകുന്നത് സഹജാവബോധ വിരുദ്ധമായി തോന്നാം. മാർഗ്ഗങ്ങൾ സംഘടിതമാകുന്നത് താങ്കളെ കൂടുതൽ സുരക്ഷിതനാക്കും, കാരണം അത് താങ്കളുടെ മാർഗ്ഗത്തെ കൂടുതൽ പ്രവചനാത്മകമാക്കും. അതുപോലെ നൈസർഗ്ഗികമായിരിക്കാൻ സ്വയം അനുവദിക്കുന്നത് താങ്കളുടെ നൈപുണ്യത്തെയും കഴിവുകളെയും വർദ്ധിപ്പിക്കാൻ സഹായിക്കും.

   മകരം

  മകരം

  താങ്കളുടെ ഇന്നത്തെ ചിന്തകളെല്ലാം ജോലിയിലേക്കോ, വ്യക്തിപരമായ സുരക്ഷയിലേക്കോ, അതുമല്ലെങ്കിൽ ഒരു ധനകാര്യ വിഷയത്തിലോ കറങ്ങിത്തിരിഞ്ഞുവരാം. ഈ മണ്ഡലങ്ങളിൽ ഏതോ ഒന്നിൽ എന്തോ മോശമായി സംഭവിക്കാം എന്ന ചിന്ത മനഃക്ലേശത്തിന് വളരെയധികം കാരണമാകാം.

  എന്നാൽ ആശങ്കകളിലേക്ക് ഊർജ്ജത്തെ അയയ്ക്കാതെ അതിനെ തിരികെ ഉല്പാദനക്ഷമമായ എന്തിലേക്കെങ്കിലും തിരിച്ചുവിടുക. ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗികമായ ആശയങ്ങൾകൊണ്ട് ആശങ്കകളെ അഭിമുഖീകരിക്കുക. പരിശ്രമിക്കുന്ന എന്തിലായാലും വിജയിക്കുവാൻ താങ്കൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.

   കുംഭം

  കുംഭം

  പ്രത്യേകമായ ഒരു ഉദ്യമത്തിൽ സാദ്ധ്യമായതിനെ സംബന്ധിക്കുന്ന തീവ്രമായതും, വിസ്മയാവഹവുമായ ചില സ്വപ്നങ്ങൾ താങ്കൾക്ക് ഉണ്ടാകാം. പക്ഷേ താങ്കളൊരു കാല്പനികനാണ്. മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്ക് താങ്കൾക്ക് കഴിയുന്നതിന്റെ അത്രയും വേഗതയിൽ നിലകൊള്ളുവാനുള്ള കഴിവുമില്ല.

  മനോഹരമായ ചക്രവാളം സാദ്ധ്യതകൾകൊണ്ട് നിറയുന്നത് കാണുമ്പോൾ, അവിടെയും ഇവിടെയുമുള്ള പ്രായോഗിക വിശദാംശങ്ങളിൽ അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം. സന്തുലനത്തെ നിലനിറുത്തുവാൻ ആവശ്യമായിട്ടുള്ളത് ചെയ്യുക. മാത്രമല്ല, കാര്യങ്ങൾ കുറച്ച് പുരോഗമിക്കുന്നതുവരെ താങ്കളുടെ മഹത്തായ ആശയങ്ങളെ പങ്കുവയ്ക്കുവാൻ കാത്തിരിക്കുക.

   മീനം

  മീനം

  സത്യത്തെ താങ്കളിന്ന് നശിപ്പിക്കാം, പക്ഷേ മനഃപൂർവ്വമല്ല. പങ്കിടുവാൻ ആഗ്രഹിക്കുന്ന എന്തിനെപ്പറ്റിയോ ആവേശമുണ്ടായിരിക്കുന്നതുകൊണ്ട് അതിന്റെ ഭ്രമാത്മക പതിപ്പ് യാഥാർത്ഥ്യവുമായി ആഴമളക്കാൻ കഴിയാത്ത ഒരു കലർപ്പായി കൂടിച്ചേരാം. അങ്ങനെ ഭാവനാത്മകമായ കെട്ടുകഥയിൽനിന്ന് വസ്തുതകളെ വേർതിരിച്ചെടുക്കാൻ കഴിയാത്തവണ്ണം ക്ലേശകരമായി മാറാം.

  മനസ്സുവയ്ക്കുകയാണെങ്കിൽ എന്തുവേണമെങ്കിലും സാദ്ധ്യമാണെന്ന് ചിന്തിക്കുന്ന ഒരു വ്യക്തിത്വമാണ് താങ്കളുടേത്. എന്നാൽ ഇനിയും സംഭവിച്ചിട്ടില്ലാത്ത ഒരു യാഥാർത്ഥ്യത്തെപ്പറ്റി ഇപ്പോൾ വാദിക്കുന്നതിനെ അപേക്ഷിച്ച് മൂർത്തമായ ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുവാൻ താങ്കൾ തുടങ്ങേണ്ടിയിരിക്കുന്നു. അതിൽ പ്രവർത്തിക്കുക.

  English summary

  daily-horoscope-13-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more