For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (13-5-2018 - ഞായർ)

|

ദിവസഫലങ്ങൾ മനസ്സിനും ശരീരത്തിനും നൽകുന്ന ആശ്വാസം വളരെ വലുതാണ്. ആശങ്കകളുടേതായ മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്നുള്ള തിരിച്ചറിവാണുണ്ടാകുന്നതെങ്കിലും, അതിലും ആശ്വാസം കണ്ടെത്തുവാൻ കഴിയുന്നു. കാരണം എന്ത് പ്രതിവിധിയാണ് കൈക്കൊള്ളേണ്ടതെന്നുള്ള മുൻവിധി ലഭ്യമാകുന്നു.

fs

ഓരോ നിമിഷത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അനിവാര്യമാണ്. ശാസ്ത്രീയമായ ജ്യോതിഷപ്രവചനങ്ങൾ അത്തരം മാറ്റങ്ങളെ കണ്ടറിഞ്ഞ് മുന്നിലേക്ക് ആത്മവിശ്വാസത്തോടെ പ്രയാണം ചെയ്യുവാൻ സഹായിക്കുന്നു. ഇന്നത്തെ എല്ലാ രാശിക്കാർക്കുംവേണ്ടിയുള്ള ദിവസഫലമാണ് ചുവടെ നൽകിയിരിക്കുന്നത്.

 മേടം

മേടം

വളരെയധികം മനഃക്ലേശം താങ്കളെ അലട്ടുകയാണ്. ശല്യകരമായ അനുഭവങ്ങളുടെ ഒരു പരമ്പരയിൽനിന്നാകാം ഈ ക്ലേശങ്ങൾ വരുന്നത്. ഉദാഹരണത്തിന് ഇടപെടാൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളുമായി നടത്തപ്പെട്ട എന്തോ കാര്യത്തിന്റെ സമയപരിധി കൈവിട്ടുപോയിരിക്കുന്നു, അല്ലെങ്കിൽ തന്റെ പങ്ക് കൃത്യമായി പാലിക്കാത്ത ഒരാളിന്റെ പങ്കുകൂടി താങ്കൾക്ക് പരിഹരിക്കേണ്ടിവരുന്നു. പ്രശ്‌നം എന്തുതന്നെയായാലും, കാര്യങ്ങളുടെ മഹത് പദ്ധതികളെ സംബന്ധിച്ച് ഇതൊക്കെ ചെറിയ ശല്യങ്ങളാണ്. ഇത്തരം കാര്യങ്ങളെ താങ്കൾ സ്വയം അറിഞ്ഞ് വിലയിരുത്തേണ്ടതുണ്ട്. മാത്രമല്ല മറ്റ് പല കാര്യങ്ങളും സന്തോഷിക്കുവാനായി ഉണ്ടെന്നുള്ള തിരിച്ചറിവും താങ്കൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. അനുകൂലഘടകങ്ങളിൽമാത്രം ശ്രദ്ധയെ കേന്ദ്രീകരിക്കുക.

 ഇടവം

ഇടവം

പ്രത്യേകമായ ഒരു ചോദ്യം എപ്പോഴും താങ്കൾ ഒരാളിനോട് ചോദിച്ചുകൊണ്ടിരിക്കുന്നു, അതുമല്ലെങ്കിൽ വിവരം ലഭിക്കുന്നതിനുവേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ അയാൾ താങ്കളുടെ സംഭാഷണത്തെ വ്യത്യസ്തമായ ദിശയിലേക്ക് മാറ്റിവിടുന്നു, അതുമല്ലെങ്കിൽ മൊത്തത്തിൽ താങ്കളെ ഒഴിവാക്കുന്നു. ഈ വ്യക്തി വിഷയം മാറ്റുന്നു, അതുമല്ലെങ്കിൽ താങ്കളോട് തിരികെ ചോദ്യം ചോദിക്കുകയോ വിഷാദമുണ്ടാക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്തുകൊണ്ട് താങ്കൾ ചോദിക്കുന്ന കാര്യത്തിൽ ഉരുണ്ടുകളിക്കുകയോ ചെയ്യുന്നു. മോശമായ ഉദ്ദേശ്യങ്ങൾ ഈ വ്യക്തിയിൽ ഉണ്ടെന്ന് സന്ദേഹിക്കുവാൻ ഇത് കാരണമാകുന്നു. ഒരുപക്ഷേ ആ വ്യക്തി താങ്കളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്, അതുമല്ലെങ്കിൽ പൊതുവെ താങ്കളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. ലളിതമായി പറഞ്ഞാൽ ആ വ്യക്തിക്ക് അറിയില്ല, അതുമല്ലെങ്കിൽ ആ വ്യക്തിയുടെ അനുഭവത്തിന്റെയോ ജ്ഞാനത്തിന്റെയോ അഭാവത്തെ താങ്കൾ അറിയരുതെന്ന് ആഗ്രഹിക്കുന്നു. താങ്കൾക്ക് വേണ്ടത് മറ്റെവിടെയെങ്കിലും അന്വേഷിക്കുക.

 മിഥുനം

മിഥുനം

താങ്കളെക്കാൾ യാഥാസ്ഥിതികത്വത്തിൽ നിലകൊള്ളുന്ന വ്യക്തിയുമായി എപ്പോഴെങ്കിലും ചങ്ങാത്തം കൂടിയിട്ടുണ്ടോ, അതായത് ആ സുഹൃത്തിന്റെ സാന്നിദ്ധ്യത്തിൽ സ്വന്തം പെരുമാറ്റത്തിന്റെ ഉള്ളിൽ ചുരുണ്ടുകൂടുവാനായിട്ടുള്ള സഹജവാസന ഉണ്ടായിട്ടുണ്ടോ? താങ്കൾ വ്യാജമായ ഒരു സുഹൃത്തിനെ ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നു എന്നല്ലഃ മറിച്ച് ഇത് കൂടുതൽ പൊരുത്തപ്പെടുവാനും ഇരുവർക്കും കൂടുതൽ ആശ്വാസം ഉണ്ടാകുവാനുമുള്ള ഒരു തന്മയീഭാവമാണ്. ബോധത്തിൽ താങ്കൾ മനസ്സിലാക്കുന്നതിനേക്കാളും കൂടുതലായി സ്വയം നിയന്ത്രിക്കാൻ താങ്കൾക്ക് ശക്തിയുണ്ട് എന്നാണ് ഇത് വെളിവാക്കുന്നത്. താങ്കൾക്ക് കൈകാര്യംചെയ്യാൻ കഴിയില്ല എന്ന് തോന്നുന്ന വിഷയങ്ങളെ നിയന്ത്രിക്കാനായി ഈ അറിവിനെയും കഴിവിനെയും ഉപയോഗപ്പെടുത്തുക.

 കർക്കിടകം

കർക്കിടകം

മാർഗ്ഗത്തിൽ മുന്നിൽ എന്ത് നിലകൊള്ളുന്നു എന്നത് അനിശ്ചയമാണ്. ആ മാർഗ്ഗം ഇപ്പോൾ നയിച്ചുകൊണ്ട് പോകുന്ന സ്ഥലം അവ്യക്തമായിരിക്കുന്നു. ഏതോ ലക്ഷ്യസ്ഥാനത്ത് താങ്കൾക്ക് പോകേണ്ടത് ആവശ്യമാണ്. എന്നാൽ ആ മാർഗ്ഗം താങ്കളെ അവിടെ എത്തിക്കും എന്ന് താങ്കൾക്ക് വിശ്വാസമുണ്ട്. ചിലപ്പോൾ താങ്കൾ സന്ദേഹപ്പെടുന്നു, മാത്രമല്ല ആ ലക്ഷ്യസ്ഥാനം വാസ്തവത്തിൽ സാദ്ധ്യമാണോ എന്ന് ചോദ്യം ചെയ്യുകയും ചെയ്യുന്നു. ആ ലക്ഷ്യം സാദ്ധ്യമാണ്. എന്ത് സംഭവിച്ചാലും എന്തൊക്കെ വളവും തിരിവുകളും ഉണ്ടായാലും ആ മാർഗ്ഗത്തിൽ എന്തും സഹിക്കും എന്ന വസ്തുതയിൽ വിശ്വാസം അർപ്പിക്കുക. അതായിരിക്കും താങ്കൾക്കുള്ള ഏറ്റവും മെച്ചമായ കാര്യം.

 ചിങ്ങം

ചിങ്ങം

ഉണ്ടാകാൻ പോകുന്ന പദ്ധതിയിലെ താങ്കളുടെ പങ്കുമുഖേന അതിനെ വളരെ വലിയൊരു വിജയമാക്കിത്തീർക്കുവാനുള്ള ശക്തി താങ്കൾക്കുണ്ട്. മാർഗ്ഗത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകാം. പക്ഷേ താങ്കൾ ഉപേക്ഷ വിചാരിക്കുന്നില്ലെങ്കിൽ എടുത്തുപറയത്തക്ക ഒരു പ്രധാന അനുഭവമായിരിക്കും അത് - അതായത് ധാരാളം ശ്രദ്ധയേയും മൂല്യവത്തായ ധാരാളം ബന്ധങ്ങളെയും ഉറപ്പുനൽകുന്ന ഒന്നാണത്.

താങ്കൾ അഭിമുഖീകരിക്കേണ്ടിവരുന്ന തടസ്സങ്ങൾ എന്ന് പറയുന്നത് സ്വന്തം പദ്ധതികളുള്ള വിഷമംപിടിച്ച ആളുകളുമായോ അതുമല്ലെങ്കിൽ നിർദ്ദേശങ്ങൾ ഇഷ്ടപ്പെടാത്തവരുമായി ഇടപെടേണ്ടിവരും എന്നതോ ആണ്. മുന്നോട്ടുള്ള ഗമനത്തിൽ ഓരോ സംഭവങ്ങളെയും കൈക്കൊള്ളുക. എന്നിട്ട് ഓരോ വ്യക്തിയേയും വ്യതിരിക്തമായി കൈകാര്യം ചെയ്യുവാനുള്ള മനഃശ്ശാസ്ത്രപരമായ ഉൾക്കാഴ്ചയുടെ കഴിവിനെ ഉപയോഗിക്കുക.

 കന്നി

കന്നി

ശത്രുവായോ ദൈവദോഷമായോ താങ്കൾ കാണുന്ന ആരോ താങ്കളുടെ ജീവിതത്തിൽ ഉണ്ട്. ഈ വ്യക്തിയുമായി ഇടപെടണമല്ലോ എന്ന് പലപ്പോഴും താങ്കൾ സ്വയം പഴിക്കാറുണ്ട്. കാരണം ഈ വ്യക്തി താങ്കൾക്ക് ധാരാളം നിരാശയ്ക്കും ആശങ്കയ്ക്കും ഇടയാകുന്നു. ഇടപെടേണ്ടിവരുന്ന വിഷമതകളും ക്ലേശങ്ങളും ഉണ്ടെന്നിരിക്കിലും, ഈ ബന്ധത്തിൽ അവിശ്വസനീയമായ ഒരു മൂല്യം നിലകൊള്ളുന്നു. താങ്കളുടെ ഏറ്റവും മെച്ചമായ കഴിവുകൾ വെളിവാക്കപ്പെടാൻ ഈ വ്യക്തി കാരണമാകുന്നു, കാൽവിരലുകളിൽ എഴുന്നുനിൽക്കാൻ സഹായിക്കുന്നു, ഏറ്റവും മെച്ചമായ അന്തർജ്ഞാനത്തിനുവേണ്ടി പരിശ്രമിക്കാൻ താങ്കളെ പ്രോത്സാഹിപ്പിക്കുന്നു. ഈ മൂല്യത്തെ തിരിച്ചറിയുക. അങ്ങനെയെങ്കിൽ ഈ വ്യക്തിയുമായി ഇടപെടുന്നത് വളരെ എളുപ്പമായിത്തീരും.

 തുലാം

തുലാം

പൊരുത്തപ്പെട്ടുപോകാനാകാത്തതോ അതുമല്ലെങ്കിൽ താങ്കൾ ഇഷ്ടപ്പെടാത്തതോ ആയ വ്യക്തിയ്ക്കും താങ്കൾക്കും ഇടയിലുള്ള വിടവിനെ നികത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം ചിലപ്പോൾ താങ്കളെ കൂടുതൽ പങ്കിടുക എന്നതും, ആ വ്യക്തിയെപ്പറ്റി കൂടുതൽ ചോദിച്ചറിയുക എന്നതുമാണ്. പങ്കിടുന്നതിലൂടെയാണ് അത് ആരംഭിക്കുന്നത്. ചിലപ്പോൾ ലളിതമായ ആ പ്രവർത്തി ആത്മാവിന്റെ ഔദാര്യത്തെ പ്രകടിപ്പിക്കുകയും നിസ്സാരമായ ഏതൊരു വൈവിധ്യങ്ങളെയും അതിജീവിക്കുവാനുള്ള സ്വീകാര്യത നൽകുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ ഭയം ജനിപ്പിക്കുന്നതാകാം. എന്നാൽ ഒരിക്കൽ അവിടെ എത്തിയാൽ, താങ്കളുടെ ആശങ്കകൾ ഉയർത്തിമാറ്റപ്പെടും. സന്ദർഭത്തെ തുറക്കുകയും പങ്കിടുകയും ചെയ്യുന്നതിലെ അവിശ്വസനീയമായ ശക്തിയെ വിലകുറച്ച് കാണുവാൻ ശ്രമിക്കരുത്.

 വൃശ്ചികം

വൃശ്ചികം

മനഃപൂർവ്വമോ അല്ലാതെയോ ചെയ്ത എന്തിനോവേണ്ടി താങ്കൾ ക്ഷമാപണം നടത്തുന്ന അവസ്ഥയിലാണെന്ന് കാണുന്നു. ഭേദഗതികൾ ചെയ്യുവാൻവേണ്ടി താങ്കൾ പിന്നിലേക്ക് വഴങ്ങി. എന്നാൽ എന്തോ ശരിയായതായി തോന്നുന്നില്ല. കാരണം, എന്തെങ്കിലും മോശമായി തോന്നുവാനോ അതുമല്ലെങ്കിൽ താങ്കൾ അതിനെപ്പറ്റി പശ്ചാത്തപിക്കുവാനോ ഇല്ല. ഒരുപക്ഷേ താങ്കൾ ക്ഷമാപണം പറയുന്ന വ്യക്തി അങ്ങനെ താങ്കളെ പ്രതിരോധത്തിന്റെ അവസ്ഥയിൽ ആക്കിയതാകാം. മാത്രമല്ല ഇത് തികച്ചും സ്വാഭാവികമായ ഒരു പ്രതികരണമാണ്. പിന്നിലേക്ക് നീങ്ങിയിട്ട് മോശമായി കാണുവാനായി ഒന്നുംതന്നെ ഇല്ല എന്ന വസ്തുതയെ കൈക്കൊള്ളുക. അത് തുറന്ന് പറയുവാനും ആ പരിതഃസ്ഥിതിയെപ്പറ്റി മോശമായി ചിന്തിക്കാതിരിക്കുവാനുമുള്ള ശക്തിയെ അത് താങ്കൾക്ക് നൽകും.

 ധനു

ധനു

സംഘടിതമായ പ്രയത്‌നം ആവശ്യമായിട്ടുള്ള ഒരു പുതിയ സംരംഭത്തിന് താങ്കൾ ഇതുവരെ തയ്യാറായിട്ടില്ല. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. അതിനെക്കുറിച്ച് താങ്കൾക്ക് പശ്ചാത്താപം തോന്നാം. കാരണം ഒന്നുകിൽ സ്വതന്ത്രനായിരിക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നു, അതുമല്ലെങ്കിൽ ഒരാൾ മറ്റൊരാളോട് എന്ന നിലയിലുള്ള പങ്കാളിത്തമാണ് താങ്കൾ ആഗ്രഹിക്കുന്നത്. മറ്റാരോകൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സ്തംഭനാവസ്ഥയിലാണെന്ന് താങ്കൾക്ക് തോന്നുന്നു. എന്തായാലും അതിലേക്കിറങ്ങുക. ഉൾപ്പെട്ടിരിക്കുന്ന വ്യക്തിത്വങ്ങൾ ഒരു പ്രബലമായ ഊർജ്ജസ്വലത സൃഷ്ടിക്കുന്നതും രസകരമായ ചില സാദ്ധ്യതകളെ താങ്കളുടെമുന്നിൽ അവതരിപ്പിക്കുന്നതും താങ്കൾക്ക് കാണാനാകും.

 മകരം

മകരം

എന്തെങ്കിലും തുറന്നുപറയുമ്പോൾ താങ്കൾക്ക് ഉണ്ടാകുന്ന പ്രതികരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ഹൃദയത്തിൽനിന്നും സംസാരിക്കുന്ന കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. താങ്കൾക്ക് ഉണ്ടാകാവുന്ന സ്വാധീനത്തിന്‌മേലും, ഇളക്കുവാൻ താങ്കൾക്ക് കഴിയുന്ന വികാരങ്ങളിന്‌മേലും, താങ്കൾക്ക് ഉണ്ടാക്കുവാൻ കഴിയുന്ന മാറ്റങ്ങളിന്‌മേലും താങ്കൾ കൂടുതലായി ഉത്കണ്ഠപ്പെട്ടിരിക്കുന്നു. എന്നാൽ താങ്കൾ ചെയ്യേണ്ടതായിട്ടുള്ള കാര്യം മനസ്സിനെ തുറന്നുപറഞ്ഞ് സമാധാനത്തെ നേടുക എന്നതാണ്. ഇക്കാര്യത്തിൽ വെളിവാക്കപ്പെടുന്ന മറ്റെല്ലാം കേക്കിനുപുറത്തുള്ള ഐസുപോലെയാണ്

 കുംഭം

കുംഭം

ആരുടെയോ ഈ അടുത്തകാലത്തുള്ള അഭിപ്രായം, അതുമല്ലെങ്കിൽ നിരീക്ഷണം സുരക്ഷിതമല്ലെന്നോ വികൃതമാണെന്നോ ഉള്ള തോന്നൽ താങ്കളിൽ അവശേഷിപ്പിച്ചിരിക്കാം. ഇങ്ങനെ ഒരു അനുഭവം ഉണ്ടെങ്കിലും, അതിന് താങ്കളിൽ ഏല്പിക്കുവാൻ കഴിഞ്ഞ സ്വാധീനം മനഃപൂർവ്വമായിരിക്കുകയില്ല. എങ്കിലും കുറേ സമയത്തേക്ക് അത് താങ്കളെ വിഷമിപ്പിച്ചു.

പക്ഷേ അത് താങ്കളുടെമാത്രം കാര്യമാണ്. താങ്കളുടെ ആ അനുഭവം ഇതിനെ ഉടലെടുപ്പിച്ച വ്യക്തിയുൾപ്പെടെ മറ്റാരുടെയും ഉത്തരവാദിത്തമല്ല. അതുകൊണ്ട് താങ്കൾക്ക് തോന്നുന്നതിനെ ഗൗരവമായി എടുത്തിട്ട് അത് എന്തെന്ന് തിരിച്ചറിയുക. താങ്കൾക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ. ഒരിക്കൽ അങ്ങനെ ചെയ്യുവാനായാൽ, ഈ ഭാരത്തിൽനിന്നും താങ്കൾക്ക് മുക്തിയുണ്ടാകും.

 മീനം

മീനം

തങ്ങളെപ്പോലെയുള്ള ആളുകളോട് ആകർഷിക്കപ്പെടുവാൻ ധാരാളം ആളുകൾ പ്രേരിതരാകുന്നു. പങ്കിടുന്ന താല്പര്യങ്ങൾ, പൊതുവായുള്ള പശ്ചാത്തലങ്ങൾ, സമാനമായ മൂല്യങ്ങൾ, കാര്യങ്ങൾ ചെയ്യുന്ന രീതികൾ തുടങ്ങിയവ അസ്വസ്ഥത ഉണ്ടാക്കാം. തന്നെപ്പേലെയാണെന്നുള്ള അറിവ്, അയാളെപ്പറ്റി വ്യക്തമായി അറിയില്ലെങ്കിലും, സുരക്ഷിതത്വം ഇല്ലായെന്നുള്ള ഒരു തോന്നൽ സൃഷ്ടിക്കും.

ചിലപ്പോൾ ഒരു വ്യക്തി താങ്കളെപ്പേലെ ആയിരിക്കണമെന്നില്ല, എന്നാൽ വളരെ നല്ല ദയാവായ്പുള്ള ഒരാളായി ഒടുവിൽ വെളിവാക്കപ്പെടാം. ഇതുപോലെ ആരോ ഇപ്പോൾ താങ്കളുടെ ചുറ്റുമായി നിലകൊള്ളുന്നുണ്ട്. വളരെ ആഴത്തിൽ ഈ വ്യക്തിയെക്കുറിച്ച് അറിയാൻ ശ്രമിക്കുക.

English summary

ദിവസഫലം (13-5-2018 - ഞായർ)

How good has your love life been of late? We bet, there have been many turbulences that you have been facing of late and these predictions are based on your zodiac signs.Our astro experts reveal about the love predictions for each zodiac sign
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more