For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മനക്ഷത്ര ഫലം (7-8-2018 - ചൊവ്വ

|

മാറ്റങ്ങൾ സമയത്തോടൊപ്പം അനന്തമായ ഭാവം ഉൾക്കൊണ്ട് വരുകയും പോകുകയും ചെയ്യുന്നു. ഈ അനന്തപ്രയാണത്തിൽ നമുക്ക് അഭിലഷണീയവും അനഭിലഷണീയവുമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വെളിവാക്കുകയാണ് ജ്യോതിഷപ്രവചനങ്ങൾ ചെയ്യുന്നത്. 7-8-2018 ലെ ദിവസഫലം വായിക്കൂ

മനസ്സിനും ശരീരത്തിനും സുഖവും സന്തോഷവും പ്രദാനം ചെയ്യുവാനും മാറ്റങ്ങളെ പ്രായോഗികതലത്തിൽ അനുകൂലമാക്കിത്തീർക്കുവാനും അവ സഹായിക്കുന്നു.

മേടം

മേടം

സാമ്പത്തിക വ്യവഹാരങ്ങളിൽ ഇടപെടുന്നതിന് താങ്കൾക്കിന്ന് ശുഭദിനമെന്നാണ് ഗ്രഹാധിപന്മാർ പറയുന്നത്. അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നത് വളരെ പ്രയോജനപ്പെടും.

എങ്കിലും വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. അല്ലെങ്കിൽ പങ്കാളിയിൽനിന്നും മോശപ്പെട്ട പ്രതികരണം ഉണ്ടാകാം. ചലച്ചിത്രാസ്വാദനം തുടങ്ങിയ വിനോദോപാധികൾക്കുവേണ്ടി സായാഹ്നത്തിൽ സമയം ചിലവിടുവാൻ കഴിയും. അത്തരം സന്തോഷകരമായ കാര്യങ്ങളെ അവഗണിക്കേണ്ടതില്ല.

 ഇടവം

ഇടവം

വളരെയധികം നിശ്ചയദാർഢ്യത്തോടും സ്ഥിരതയോടും കൂടിയായിരിക്കും താങ്കളിന്ന് എഴുന്നേൽക്കുക. കാർക്കശ്യമാർന്ന താങ്കളുടെ വീക്ഷണങ്ങൾ ചിലപ്പോൾ ദുർവാശിയുടെ ഒരു ഭാവം പകർന്നുനൽകാൻ സാധ്യതയുള്ളതിനാൽ, വളരെ കരുതലുണ്ടായിരിക്കണം.

കലഹങ്ങളുണ്ടാകുകയാണെങ്കിൽ, പകുതിവഴിയിൽ അതിനെ ഉപേക്ഷിക്കാൻ തയ്യാറായെന്ന് വരുകയില്ല. പകരം സ്വന്തം കാഴ്ചപ്പാടിനെ സ്ഥിരീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. തൊഴിൽമേഖലയിൽ പിരിമുറുക്കം ആയിരിക്കും ഇന്നത്തെ അനുഭവം.

 മിഥുനം

മിഥുനം

ഒരല്പം അസ്വസ്ഥമായ ഒരു ദിനമായിരിക്കാം എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്. ഏകാന്തതയുടെ ഒരു തോന്നൽ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു. അടിച്ചമർത്തപ്പെട്ടിരിക്കുന്ന താങ്കളുടെ വികാരവിചാരങ്ങളും അഭിലാഷങ്ങളും ബൗദ്ധികമായ ജ്ഞാനത്തിന് പുറമെ ഇന്ന് മുന്നിലേക്ക് പ്രകടമായിരിക്കുവാൻ സാധ്യതയുണ്ട്. വളരെ കരുതലോടുകൂടി മുന്നോട്ടുപോകുന്നത് ഉചിതമായിരിക്കും.

 കർക്കിടകം

കർക്കിടകം

അല്പം ക്രുദ്ധ മനോഭാവത്തോടും എല്ലാറ്റിലും അമിതമായി തെറ്റ് കാണുന്ന വ്യക്തിയായും താങ്കളെക്കുറിച്ച് ഇന്ന് എല്ലാവർക്കും തോന്നാം. താങ്കളുടെ സവിശേഷമായ സ്വന്തം ഭാവത്തിൽ നിലകൊള്ളുവാൻ ശ്രമിച്ചാലും.

ബന്ധങ്ങളെ സംരക്ഷിക്കുന്നതിനും അറിയപ്പെടുന്ന പ്രതിച്ഛായ നിലനിറുത്തുന്നതിനും വേണ്ടി മറ്റുള്ളവരോട് കാർക്കശ്യത്തിൽ പെരുമാറുവാൻ ശ്രമിക്കുന്നത് ഒഴിവാക്കണം. ഉയർന്ന പദവിയിലുള്ളവരോടും സഹപ്രവർത്തകരോടും കൂട്ടിമുട്ടലുകൾ ഉണ്ടാകുവാനുള്ള സാധ്യതയെ ഒഴിവാക്കുക. വികാരങ്ങൾ കൈവിട്ടുപോകുകയാണ് എന്ന് തോന്നുകയാണെങ്കിൽ, നന്നായി ആശ്വസിക്കുവാൻ ശ്രമിക്കുക. അത്തരം സന്ദർഭങ്ങൾ ഉപദ്രവമില്ലാതെ കടന്നുപോകും.

 ചിങ്ങം

ചിങ്ങം

അലങ്കാരങ്ങൾ നൽകി വീടിന് മൊത്തത്തിൽ രൂപഭാവമാറ്റം കൈവരിക്കുവാനുള്ള ആഗ്രഹം ഉണ്ടാകാം. അതുമല്ലെങ്കിൽ എന്തെങ്കിലും നവീകരണ പ്രവർത്തനങ്ങൾ വീടിനുവേണ്ടി അവലംബിക്കാം.

പാഴ്‌വസ്തുക്കളിൽനിന്നും മനോഹരമായ സംവിധാനങ്ങൾ വീടിനുവേണ്ടി ചമച്ച് ഭംഗികൂട്ടുവാനായിരിക്കും താങ്കൾ പ്രാമുഖ്യം നൽകുന്നത്. അങ്ങനെ കുറച്ച് പണം ലാഭിക്കാൻ കഴിയും എന്നാണ് ഗ്രഹാധിപന്മാർ പറയുന്നത്.

കന്നി

കന്നി

വിജയിക്കും എന്ന ചിന്തയിൽത്തന്നെ മത്സരക്കളികളിൽ താങ്കൾക്കിന്ന് പങ്കെടുക്കാം. അസഹിഷ്ണുത ഉള്ളിൽ കുടിയേറുവാനുള്ള സാധ്യതയുണ്ട്. അതിന് ഇടംകൊടുക്കാതിരിക്കുക. പകരം സ്‌നേഹം, വാത്സല്യം, ക്ഷേമം എന്നിങ്ങനെയുള്ള ഭാവങ്ങൾ ചുറ്റുമുള്ളവരിൽ കണ്ടെത്താൻ ശ്രമിച്ചാലും.

പ്രതികൂലാത്മകമായ കാര്യങ്ങളിൽനിന്നും ഒഴിഞ്ഞ് നിലകൊള്ളുക. കാരണം അവ താങ്കളുടെ ദിവസത്തെ മലിനപ്പെടുത്താം. സ്വന്തം വിശ്വാസങ്ങളിന്‌മേലുള്ള ധൈര്യത്താൽ ചുറുചുറുക്കോടെ നിലകൊള്ളുവാൻ ഗ്രഹാധിപന്മാർ ശുപാർശചെയ്യുന്നു.

 തുലാം

തുലാം

തൊഴിൽ മേഖലയിൽ വളരെയധികം തിരക്കുണ്ടാകുന്ന ഒരു ദിവസമാണിന്ന്. മാത്രമല്ല താങ്കളുടെ ആ മേഖലയിലുള്ള ലക്ഷ്യങ്ങളെ വിജയകരമായി നേടുവാൻ സാധിക്കും. താങ്കളുടെ ആവേശം അതിന്റെ പരമോന്നതിയിലായിരിക്കും. ഭാവി പങ്കാളിയാകാൻ സാധ്യതയുള്ള എതിർലിംഗ വ്യക്തിയെ കാണുവാനുള്ള സാധ്യതയും നിലകൊള്ളുന്നു. പ്രത്യേകമായ അനുഗ്രഹങ്ങളാണ് ഇന്നത്തെ ദിവസം ഗ്രഹാധിപന്മാർ താങ്കളിൽ ചൊരിയുന്നത്. ഇത് താങ്കളുടെ ദിവസമാണ്.

 വൃശ്ചികം

വൃശ്ചികം

പങ്കാളിയുടെ ആധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രകൃതത്തോട് വലിയ വെറുപ്പ് താങ്കൾക്കിന്ന് അനുഭവപ്പെടാം. അങ്ങനെയെങ്കിൽ അവിടെ താങ്കൾക്ക് ഗുണകരമാകുന്നത് ക്ഷമയായിരിക്കും.

ഗ്രഹാധിപന്മാർ പറയുന്നത്, നിങ്ങൾ സമാധാനത്തോടെ ഒരുമിച്ചിരുന്ന് വ്യക്തിപ്രഭാവ മാത്സര്യങ്ങളെയും കാര്യങ്ങളിന്‌മേലുള്ള വലിയ പദ്ധതികളെ സംബന്ധിക്കുന്ന കലഹങ്ങളെയും പരിഹരിക്കണമെന്നാണ്. അങ്ങനെയെങ്കിൽ ഇന്നത്തെ ദിവസം മനോഹരമായിത്തീരും.

 ധനു

ധനു

താങ്കളിലെ അനഭിലഷണീയ വ്യക്തിത്വം ഇന്ന് മുൻനിരയിലേക്ക് കടന്നുവരാം. മതസാഹിത്യങ്ങൾ താങ്കളുടെ ശ്രദ്ധയാകർഷിക്കാം. മാത്രമല്ല അപസർപ്പക കഥകളിലും, കൊലപാതക കഥകളിലും, ശാസ്ത്ര കെട്ടുകഥകളിലും താങ്കളിന്ന് ആഴ്ന്നുപോകാം.

അതിനെക്കാൾ നല്ലത് ശാന്തതയും ആശ്വാസവുമേകുന്ന തരത്തിലുള്ള സംഗീതം ആസ്വദിക്കുക എന്നതാണ്. അങ്ങനെ ദിവസത്തിന്റെ വിരസതയെ ഒഴിവാക്കിയാലും. സായാഹ്നം വളരെ മനോഹരമായിരിക്കും.

 മകരം

മകരം

സൗഭാഗ്യം കടാക്ഷിക്കുകയാണെങ്കിൽ ഏറ്റവും ഭയാശങ്കയുളവാക്കുന്ന ഉദ്യമങ്ങൾപോലും വിജയകരമായി മാറാം. എന്തായാലും താങ്കളിന്ന് വലിയ സൗഭാഗ്യത്തിലാണ്. ഓഹരിവിപണിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ ഇടപെട്ടിരിക്കുന്നവർക്ക് ഈ ദിവസം വളരെ ലാഭകരമായിരിക്കും.

പങ്കാളിക്ക് അർഹമായ അംഗീകാരം നൽകുന്നതിന് ശ്രമിക്കുക. ചിലപ്പോൾ അവരുടെ ഭാഗ്യമായിരിക്കാം താങ്കളുടെ അത്ഭുതങ്ങൾക്ക് വഴിതെളിക്കുന്നത്.

 കുംഭം

കുംഭം

കാര്യങ്ങളെ വളരെ വിശാലമായ രീതിയിലാണ് എല്ലായ്‌പ്പോഴും താങ്കൾ കാണുന്നത്. അങ്ങനെ അവയെ മെച്ചപ്പെടുത്താൻ എല്ലാ ഊർജ്ജവും വിനിയോഗിക്കുന്നു.

അത്തരത്തിലുള്ള ക്രിയാത്മകമായ സമീപനം എടുത്തുപറയത്തക്ക ഒരു സംഘാംഗമാക്കി താങ്കളെ മാറ്റുന്നു. മാത്രമല്ല ആവശ്യം വരുമ്പോൾ ഫലവത്തായതും നവീനവുമായ ആശയങ്ങൾ ആവിഷ്‌കരിക്കുവാൻ താങ്കൾക്ക് കഴിയുന്നു. ഇന്ന് പങ്കെടുക്കുന്ന എല്ലാ യോഗങ്ങളുടെയും കാതലായ ഭാവം താങ്കൾ തന്നെയായിരിക്കും.

 മീനം

മീനം

താങ്കളിന്ന് വളരെയധികം വികാരാധീനമാകുവാനുള്ള സാധ്യതയുണ്ട്. പങ്കാളിയോടോ, പ്രിയപ്പെട്ട മറ്റാരോടെങ്കിലുമോ അദ്വിതീയവും നാകടീയവുമായ രീതിയിൽ സ്‌നേഹം പ്രകടിപ്പിക്കുവാൻ താങ്കൾക്ക് കഴിയും.

വിവാഹത്തിനോ സ്‌നേഹത്തിനോ വേണ്ടിയുള്ള ശുപാർശകൾക്ക് പറ്റിയ ദിവസമാണിതെന്ന് കാണുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ, നിരാശയുണ്ടാകുവാനുള്ള സാധ്യത കാണുന്നു. എങ്കിലും തൊഴിലുമായി ബന്ധപ്പെട്ട കർത്തവ്യങ്ങളിൽ വലിയ വിജയമാണ് കാണുന്നത്.

English summary

daily-horoscope 09-6-2018

Astrology reveals the will of the gods
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more