Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
നാടൻ പാനീയങ്ങൾ വേനൽച്ചൂടിനെ തോൽപ്പിക്കാൻ സഹായിക്കുന്ന അത്ഭുത വഴികൾ -
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ -
എച്ച്പിവി വാക്സിൻ: മക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അറിയേണ്ടതെന്ത്? -
തടി കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലമാക്കിയാൽ മാറ്റം ഉറപ്പ് -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും
ദിവസഫലം (5-9-2018 - ബുധൻ)
നവീനമായ വൈവിധ്യങ്ങൾ നിറഞ്ഞ ദിവസങ്ങൾ ഓരോന്നായി കടന്നുവരുകയും, മാറ്റങ്ങൾ പകർന്നുനൽകി കടന്നുപോകുകയും ചെയ്യുന്നു. ജ്യോതിഷ പ്രവചനങ്ങളുടെ സഹായത്താൽ അവയെക്കുറിച്ചുള്ള മുന്നറിവ് നാം നേടിയെടുക്കുന്നു..5-9-2018 ലെ ദിവസഫലം.ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കൂ . ഈ ദിവസം നിങ്ങൾക് കാത്തു വച്ചിരിക്കുന്ന നേട്ടങ്ങൾ എന്തൊക്കെ

അത്തരം മാറ്റങ്ങളിൽ കൈക്കൊള്ളേണ്ട പരിഷ്‌കാരങ്ങൾ മുൻകൂട്ടി നെയ്‌തെടുക്കുവാനും, അങ്ങനെ ഓരോ ദിവസത്തെയും സന്തോഷകരവും ആവേശകരവുമാക്കി മാറ്റുവാനും നമുക്ക് കഴിയുന്നു. ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങളാണ് രാശികളിലോരോന്നിലും സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് നോക്കാം.

മേടം
ചിന്തകൾ ചുറ്റുപാടുകളോട് താദാത്മ്യം പ്രാപിച്ച് നിലകൊള്ളുവാനുള്ള സാധ്യതയാണ് കാണുന്നത്. മനോഹരമായ വസ്തുക്കളോടും അപൂർവ്വമായ പുരാവസ്തുക്കളോടും പ്രത്യേകമായ കമ്പം അനുഭവപ്പെടും.
അത്തരം വസ്തുക്കളുടെ വിൽക്കൽ വാങ്ങലുകൾ ഉണ്ടാകാം. അങ്ങനെയുള്ള സംഭാവ്യതകളിൽ നിലകൊള്ളുന്നതിനേക്കാൾ ഉപരിയായി അവയോടുള്ള ആരാധനാ മനോഭാവം ഉയർന്നുനിൽക്കും. കുടുംബാംഗങ്ങളോട് പ്രത്യേകമായ സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കും. കാല്പനിക സുഖമുള്ള ഒരു അന്തരീക്ഷമായിരിക്കും സായാഹ്നം പകർന്നുനൽകുന്നത്.

ഇടവം
വിനോദത്തിന്റെയും ആസ്വാദ്യതകളുടെയും ദിവസമായിരിക്കും. സുഖകരമായ മാനസ്സികാവസ്ഥയിൽ നിലകൊള്ളും. കാര്യാലയങ്ങളിലും, തൊഴിൽമേഖലയിലും, വിദ്യാഭ്യാസ വൈജ്ഞാനിക മേഖലകളിലും സമാനമായ ഒരു അന്തരീക്ഷമായിരിക്കും താങ്കളെ വരവേൽക്കുന്നത്.
എല്ലാ കാര്യങ്ങളും ക്ലേശരഹിതമായും പ്രയത്‌നരഹിതമായും ചെയ്തുതീർക്കും. കുടുംബാംഗങ്ങളോടൊപ്പം സൽക്കാര വേളകളിൽ പങ്കെടുക്കാം. ചലച്ചിത്രാസ്വാദനം, സംഗീതാസ്വാദനം എന്നിങ്ങനെയുള്ള വിനോദങ്ങളിൽ മുഴുകി സായാഹ്നം ചിലവഴിക്കും.

മിഥുനം
ജന്മനാതന്നെ ഒരു മാത്സര്യഭാവം ഉണ്ടെങ്കിലും, ഇന്നത്തെ ദിവസം അത് ഒരല്പം ഉയർന്ന് കാണപ്പെടും. എല്ലാ കാര്യങ്ങളിലും കൂടുതൽ മെച്ചമാകുവാനുള്ള ത്വര ഉണ്ടായിരിക്കും.
തൊഴിൽ മേഖലയിലും മറ്റ് ഔദ്യേഗിക കാര്യങ്ങളിലും ഏറ്റവും മുൻപന്തിയിൽ എത്തുവാനുള്ള ശ്രമം നടത്താം. വിദ്യാർത്ഥികളെ സംബന്ധിച്ച് പുതിയ വിഷയങ്ങൾ അറിയുവാനും ഹൃദിസ്ഥമാക്കുവാനുമുള്ള പ്രേരണ ഉണ്ടാകും. സമാന സ്വഭാവ ചിന്താഗതിക്കാരുമായുള്ള സംഗമം പ്രതീക്ഷിക്കാം.

കർക്കിടകം
സാമ്പത്തിക കാര്യങ്ങളിൽ നേരിയ മാന്ദ്യം അനുഭവപ്പെടുവാനുള്ള സാധ്യത കാണുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട സാമ്പത്തിക വ്യവഹാരങ്ങളിൽ എടുത്തുപറയത്തക്ക പുരോഗതി കാണുന്നില്ല.
പുതിയ പദ്ധതികൾ തുടങ്ങുന്നതിൽ വലിയ മെച്ചം ദർശിക്കുവാനാകില്ല എന്നതിനാൽ, നിർമ്മാതാക്കളും മറ്റ് ബിസ്സിനസുകാരും അത്തരം കാര്യങ്ങൾ മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും. സായാഹ്നത്തോടെ കാര്യങ്ങൾ മംഗളകരമായി മാറും.

ചിങ്ങം
സർഗ്ഗാാത്മക കഴിവുകളും സവിശേഷമാർന്ന നൈപുണ്യങ്ങളും നിറഞ്ഞ ഒരു വ്യക്തിത്വമാണ് താങ്കളുടേത്. അത്തരത്തിലുള്ള മനോവിശേഷങ്ങൾ എല്ലാ മേഖലകളിലും ഇന്ന് ഗുണകരമാകും എന്ന് കാണുന്നു. നവീനമായ ആശയങ്ങൾകൊണ്ട് മനസ്സ് നിറയ്ക്കപ്പെടും.
തൊഴിലിലും മറ്റ് ഔദ്യോഗിക മേഖലകളിലും നവീനമായ ആവിഷ്‌കാരങ്ങൾ താങ്കളുടേതായി ഉണ്ടാകുവാനുള്ള സാധ്യതയാണ് നിലകൊള്ളുന്നത്. കഴിവുകൾ പ്രകടിപ്പിക്കുവാൻ ലഭ്യമാകുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

കന്നി
ശുഭകരമായ ഒരു ദിവസമായിരിക്കും എന്ന് കാണുന്നു. കാല്പനിക പ്രണയ താല്പര്യങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവർക്ക്, അത്തരം കാര്യങ്ങളിൽ സമ്പൂർണ്ണ വിജയം പ്രതീക്ഷിക്കാം.
കാര്യാലയ ജോലികളിൽ പ്രത്യേകമായ ശ്രദ്ധ കൈക്കൊള്ളേണ്ടിയിരിക്കുന്നു. മുടക്കം വരുന്ന ജോലികൾ പിന്നീട് ബുദ്ധിമുട്ടുകൾക്ക് വഴിതെളിക്കും എന്നാണ് കാണുന്നത്. സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ കൂട്ടായ്മയാൽ സായാഹ്നം ആസ്വാദ്യകരമായിത്തീരും.

തുലാം
ദിവസാരംഭത്തിൽ ഒരു മാന്ദ്യം ഉണ്ടായിരിക്കുന്നതുപോലെയുള്ള അനുഭവം പ്രതീക്ഷിക്കാം. ചില കാര്യങ്ങൾ മന്ദഗതിയിൽ നീങ്ങുന്നത് വിരസത സൃഷ്ടിക്കും. അത്തരം സന്ദർഭങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി സ്വസ്ഥമായ ഒരു അന്തരീക്ഷം നേടിയെങ്കിൽ എന്ന് ചിന്തിക്കാം.
അതിനാൽ കുറച്ചുകൂടി വ്യത്യസ്തമായ ഒരു ശൈലിയോ ദിശയോ വിഷയങ്ങളിൽ ഉണ്ടാകുന്നതിനുവേണ്ടിയുളള പ്രയത്‌നം കൈക്കൊള്ളും. ചില മാറ്റങ്ങൾ അനിവാര്യമായി നിലകൊള്ളാം. തൊഴിൽമേഖല തികച്ചും ആവേശകരമായിരിക്കും. സായാഹ്നം ഗുണദോഷ സമ്മിശ്രമായിരിക്കും.

വൃശ്ചികം
തിരക്കുപിടിച്ച ഒരു ദിവസമായിരിക്കും എന്ന് കാണുന്നു. ജോലിഭാരം സാധാരണയിൽ കവിഞ്ഞ് ഉണ്ടാകാം. എങ്കിലും എല്ലാം വിജയകരമായി ചെയ്തുതീർക്കും.
താങ്കളുടെ ക്ഷമാശീലം അത്തരം സന്ദർഭങ്ങളിൽ പ്രമുഖമായ ഒരു പങ്കുവഹിക്കും. തൊഴിലിൽ ചില മുൻകരുതലുകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. തിരക്കുകാരണം ഉണ്ടായേക്കാവുന്ന പിശകുകൾ പരിഹരിക്കാൻ സൂക്ഷ്മചിന്ത സഹായിക്കും. കുടുംബാന്തരീക്ഷം പൊതുവെ സമാധാനപരമായിരിക്കും.

ധനു
ഇന്നത്തെ ദിവസം തുടക്കത്തിൽ അരുചികരമായി തോന്നാമെങ്കിലും കാര്യങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു ഭാവമായിരിക്കും കൈക്കൊള്ളുന്നത്. പല വികാരവിചാരങ്ങളും മനസ്സിൽ നിറഞ്ഞുനിൽക്കാം.
ഇടപെടുന്ന കാര്യങ്ങളിലെല്ലാം ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരിക്കും. ചെയ്തുതീർക്കുവാനായി ധാരാളം ജോലികൾ അവശേഷിക്കുന്നുണ്ടാകാം. അങ്ങനെയുള്ള ജോലികളെല്ലാം വിജയകരമായി പൂർത്തിയാക്കുവാൻ വേണ്ടുന്ന ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും. സായാഹ്നം ഉല്ലാസകരമായിരിക്കും.

മകരം
ഗണനീയമായ തോതിൽ ജോലിഭാരം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വിരസതയും അസ്വസ്ഥതയും അങ്ങനെ ഉടലെടുക്കാം.
എങ്കിലും കുറവുകളൊന്നും ഉണ്ടാകാതെ എല്ലാ കാര്യങ്ങളും തൃപ്തികരമായി ചെയ്തുതീർക്കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാം. ഭാവി പ്രയത്‌നങ്ങൾക്ക് അത് പ്രചോദനമായിമാറും. വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയായിരിക്കും ഇന്നത്തെ ദിവസം കടന്നുപോകുന്നത്.

കുംഭം
യാത്രകൾ ചെയ്യുവാനുള്ള സാധ്യത കാണുന്നു. വിദേശ യാത്രകൾ നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ ദിവസം തികച്ചും അനുയോജ്യമായിരിക്കും എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.
തൊഴിലുമായി ബന്ധപ്പെട്ട യാത്രകൾ നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ വന്നുചേരും. ജീവിതത്തിന്റെ എല്ലാ വശങ്ങളും ക്രിയാത്മകമായി കാണപ്പെടുന്നു. കുടുംബാംഗങ്ങളോടൊപ്പം സന്തോഷവേളകൾ പങ്കുവയ്ക്കും.

മീനം
പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുവാനുള്ള അവസരങ്ങൾ കാണുന്നു. തൊഴിൽ മേഖലയിലും മറ്റ് ഔദ്യോഗിക കാര്യങ്ങളിലും എടുത്തുപറയത്തക്ക മാറ്റങ്ങൾ പ്രതീക്ഷിക്കാം. നവീനങ്ങളായ ആശയങ്ങൾകൊണ്ട് മനസ്സ് നിറയും.
വൈജ്ഞാനിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുടെ ദിവസമായിരിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് അവർ നേടുന്ന പുതിയ ആശയങ്ങൾ കുറിച്ചുവയ്ക്കുന്നത് നന്നായിരിക്കും. സ്വാഭാവികമായ സന്തോഷവും സംതൃപ്തിയും സായാഹ്നത്തിൽ കാണുവാനാകും.



Click it and Unblock the Notifications







