പ്രപഞ്ചം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. ഓരോ നിമിഷവും സംഭവിക്കുന്ന കാര്യങ്ങളിലും നമ്മളിലൂടെ കടന്നു പോകുന്ന ചിന്തകളിലും ആ സ്വാധീനമുണ്ട്. തടസങ്ങളായും, മുന്നേറലുകളായും ജീവിതത്തില്‍ അവ പ്രതിഫലിക്കുന്നു.
ആ തടസങ്ങളേയും അനുകൂല ഘടകങ്ങളേയും കുറിച്ചുള്ള സൂചനകളാണ് രാശി ഫലത്തിലൂടെ ലഭിക്കുന്നത്. ഏപ്രില്‍ 14 ശനിയാഴ്ചയിലെ രാശിഫലം.
മേടം
യോഗ്യതയും കഴിവുമില്ലാത്ത വ്യക്തികള്ക്കൊപ്പമായിരിക്കും നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ജോലി സംബന്ധമായോ, നിങ്ങളുടെ വ്യക്തിപരമായ പ്രോജക്ടുമായോ ബന്ധപ്പെട്ടുമാകാം ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു പ്രവര്‍ത്തിക്കേണ്ടി വരുന്നത്. നിങ്ങളെ ഇത് വളരെ അധികം അസ്വസ്ഥപ്പെടുത്തുന്നുണ്ടാകും. ഇവരുടെ പ്രവര്‍ത്തി നിങ്ങളെ പ്രകോപിപ്പിക്കും. എന്നാല്‍ മനസിനെ ശാന്തമാക്കി നിലനിര്‍ത്തേണ്ട സമയമാണ് ഇത്. സ്ഥിരത നിലനിര്‍ത്തുന്നതിലും, കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിലും നിങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക. എന്നാല്‍ അതെല്ലാം വിട്ടുകളഞ്ഞ് പോകാനായിരിക്കും നിങ്ങളില്‍ തോന്നലുണ്ടാവുക. സ്വയം നിയന്ത്രിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നതിലും അപ്പുറത്തായിരിക്കും.
ഇടവം
ഇതുവരെ ഈ ലോകവുമായി പങ്കുവയ്ക്കാത്ത ഒരു സമ്മാനം നിങ്ങളുടെ പക്കലുണ്ടാകും. ചിത്രം വരയ്ക്കാനുള്ള കഴിവായിരിക്കാം അത്. അല്ലെങ്കില്‍ മറ്റുള്ളവരെ ചിരിപ്പിക്കുവാനുള്ള കഴിവാകാം. മറ്റൊരു വ്യക്തിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മികവിനെ കണ്ടെത്തി പ്രേത്സാഹിപ്പിക്കാനുള്ള കഴിവും ആകാം. എന്നാല്‍ അതെല്ലാം അത് അര്‍ഹിക്കുന്നവരുമായി പങ്കുവയ്ക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഭൂമിയില്‍ നിങ്ങള്‍ക്ക് നിറവേറ്റാനുള്ള ദൗത്യം എന്ത് എന്ന തോന്നല്‍ ഈ സമയങ്ങളില്‍ നിങ്ങള്‍ക്കുള്ളില്‍ ഉണ്ടായിട്ടുണ്ടാകും. എന്തിന് ഇവിടെ ജീവിക്കുന്നു എന്നതിനെ കുറിച്ച് കുറേ ചിന്തകളിലൂടെ നിങ്ങള്‍ കടന്നുപോയിട്ടുണ്ടാകും. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നത് കൂടി ഭൂമിയിലെ നിങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമാണ്. എന്താണ് നിങ്ങള്‍ എന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാന്‍ മടിക്കാതിരിക്കുക.
മിഥുനം
നിങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത വ്യക്തിക്ക് അതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഡലക്ഷ്യമുണ്ടോ എന്ന് തിരഞ്ഞായിരിക്കും ഈ ദിവസങ്ങളില്‍ നിങ്ങളുടെ ചിന്ത പോവുക. അതിന് മുന്‍പ് ഒരിക്കല്‍ പോലും ഈ വ്യക്തിയില്‍ നിന്നും ഇങ്ങനെ ഒരു സഹായ വാഗ്ദാനം ലഭിക്കാത്തതോ, ആ വ്യക്തിക്ക് ലഭിക്കുന്ന നേട്ടമോ ആയിരിക്കും നിങ്ങളില്‍ സംശയം ജനിപ്പിക്കുക. എന്നാല്‍ ആ വ്യക്തിക്ക് എന്ത് നേട്ടം എന്നതിനെ കുറിച്ചല്ല നിങ്ങള്‍ ചിന്തിക്കേണ്ടത്. ആ വ്യക്തി വാഗ്ദാനം ചെയ്യുന്ന സഹായം നിങ്ങള്‍ക്ക് ആവശ്യമാണ്. എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്നും, പ്രതീക്ഷിക്കുന്നത് എന്തെന്നും ആ വ്യക്തിയെ ബോധ്യപ്പെടുത്താനും സാധിച്ചില്ല പിന്നെ അവിടെ മറ്റ് പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. ആ വ്യക്തിയുടെ ഉദ്ദേശശുദ്ധി പിന്നീട് നിങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും.
കര്‍ക്കടകം
എന്തെങ്കിലും നേടാനുള്ള തോന്നലായിരിക്കും ഈ ദിവസങ്ങളില്‍ നിങ്ങളില്‍ ശക്തമായി ഉണ്ടാവുക. മുന്നേറാന്‍ അനുകൂലമായ സമയത്ത് തന്നെയാണ് നിങ്ങളില്‍ ആ തോന്നല്‍ ഉണ്ടാകുന്നത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എടുത്താല്‍ ഒരു വലിയ ലിസ്റ്റായിരിക്കും അത്. എന്നാല്‍ നിങ്ങള്‍ അതിയായി സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന ആ ഒരു കാര്യം എടുത്ത് മുന്നില്‍ വയ്ക്കുക. ആശയപരമായി മികച്ച ഒന്നായിരിക്കും നിങ്ങളുടെ ലക്ഷ്യം. എന്നാല്‍ പ്രാരാബ്ദങ്ങള്‍ക്ക് മുന്നില്‍ അതെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇതുവരെ. നിങ്ങള്‍ ഒരു മഹത്തായ കാര്യവുമായി മുന്നോട്ടു പോകുവാനുള്ള സമയമാണ് ഇത്. അര്‍ഥവത്തായ ഒന്നായിരിക്കും നിങ്ങളുടെ പ്രയത്നഫലമായി ഉണ്ടാവുക.
ചിങ്ങം
ഒരു പദ്ധതിക്കായി നിങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിനുള്ള അംഗീകാരം നിങ്ങള്‍ പ്രതീക്ഷിച്ച അളവില്‍ ലഭിക്കില്ല. നിങ്ങളുടെ പ്രയത്നത്തിന് ചെറിയ അംഗീകാരം പോലും ലഭിക്കുകയുമില്ല. എന്നാല്‍ നിങ്ങള്‍ ജോലിയോട് കാണിച്ച ആത്മാര്‍ഥത ഈ സാഹചര്യത്തിലും നിങ്ങളെ തൃപ്തിപ്പെടുത്തും. കാരണം നിങ്ങളുടെ പരമാവധി നിങ്ങള്‍ അതിന് വേണ്ടി നല്കി എന്ന ഉറച്ച ബോധ്യം നിങ്ങളിലുണ്ട്. തൊഴില്‍ നൈതീകതയില്‍ തിളങ്ങുന്ന ഒരു നക്ഷത്രം തന്നെയാണ് നിങ്ങള്‍. നിങ്ങള്‍ പ്രതീക്ഷിക്കാതിരുന്ന സമയത്ത്, നിങ്ങളുടെ കഠിനാധ്വാനം മനസിലാക്കിയിട്ടും നിശബ്ദനായിരുന്ന വ്യക്തി പിന്നീടെ നിങ്ങള്‍ക്കരികിലേക്ക് എത്തുകയും നിങ്ങളെ അംഗീകരിക്കുകയും ചെയ്യും. ഇപ്പോള്‍ ഈ സമയം നിങ്ങള്‍ സന്തോഷത്തോടെയിരിക്കുക.
കന്നി
ഒരു പുതിയ പ്രവര്‍ത്തി വിജയത്തിലേക്ക് എത്തുമോ അതോ തോല്‍ക്കുമോ എന്നതിലൂന്നിയുള്ള ചിന്തയായിരിക്കും ഈ ദിവസം കന്നി രാശിക്കാരില്‍ പിടികൂടുക. ഒന്നുകില്‍ തോല്‍ക്കും, അല്ലെങ്കില്‍ ജയിക്കും. പക്ഷേ വലിയ സമ്മര്‍ദ്ദമായിരിക്കും ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ അനുഭവിക്കുക. എന്നാല്‍ പടിപടിയായി നന്നായി ആലോചിച്ച് നിങ്ങള്‍ കാര്യങ്ങള്‍ ചെയ്താല്‍ വിജയത്തിലേക്ക് നിങ്ങള്‍ക്ക് എത്താനാകും. കാരണം ലക്ഷ്യത്തോട് ഓരോ പടിയും അടുക്കുകയാണ് നിങ്ങള്‍. അബദ്ധങ്ങളും തെറ്റുകളും സംഭവിക്കാം. പിന്നിലേക്ക് നിങ്ങള്‍ പോവുകയും ചെയ്തേക്കാം. എന്നാല്‍ അതും ഒരു പാഠമായി എടുത്ത് മുന്നോട്ടു പോവുക. നിങ്ങള്‍ നിങ്ങളെ തന്നെ പ്രചോദിപ്പിക്കുക, മുന്നോട്ട് പോകുവാന്‍ പ്രോത്സാഹിപ്പിക്കുക.
തുലാം
ഒരു വ്യക്തി തന്റെ ഹൃദയം നിങ്ങള്‍ക്കുമുന്നില്‍ തുറന്നിട്ടുണ്ടാകാം. എന്നാല്‍ ആ വ്യക്തിയില്‍ നിന്നുമുണ്ടായ വൈകാരികതയുടെ ഒഴുക്ക് നിങ്ങളുടെ തന്നെ നിര്‍ബന്ധ ബുദ്ധിയുടെ ഫലമായി ഉണ്ടായതാകാം. ആ വ്യക്തിയെ അത്തരത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കിയത് നിങ്ങളുടെ പ്രതികരണമാകും. എന്താണ് ഈ വ്യക്തിക്ക് അനുഭവപ്പെടുന്നത് എന്നും, ചില സന്ദര്‍ഭങ്ങളില്‍ എവിടെയായിരുന്നു നിങ്ങള്‍ എന്നുമുള്ള ചോദ്യങ്ങളായിരിക്കും നിങ്ങള്‍ ഉയര്‍ത്തുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് എത്തിയിട്ടുണ്ടാകില്ല. എന്തെങ്കിലും നിഗമനത്തിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നതിന് മുന്‍പ് ആ വ്യക്തിക്ക് കൂടുതല്‍ പറയാനുള്ള സമയം അനുവദിക്കുക. അവരില്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുക.
വൃശ്ചികം
ഒരു സ്പെഷ്യല്‍ സുഹൃത്തില്‍ നിന്നും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച വാക്കുകളായിരിക്കും നിങ്ങളുടെ മുന്നിലേക്ക് എത്തുക. എന്നാല്‍ ആ സുഹൃത്ത് മുന്നോട്ടു വയ്ക്കുന്ന നല്ലതിനെ സമ്പൂര്‍ണമായി നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. മറ്റൊരു വ്യക്തിയെ പരിപോഷിപ്പിക്കുവാനുള്ള ശേഷി ഈ വ്യക്തിക്കുണ്ട്. മാത്രമല്ല, നല്ല കേള്‍വിക്കാരായ ഇവര്‍ ഫലപ്രദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. എന്നാല്‍ നിങ്ങള്‍ വൃശ്ചികം രാശിക്കാര്‍ സ്വകാര്യതയ്ക്കായിരിക്കും പ്രാധാന്യം കൊടുക്കുക. ഇത്തരം സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ മടിക്കും. എന്നാല്‍ നിങ്ങള്‍ക്ക് പൂര്‍ണമായും വിശ്വസിക്കാവുന്ന വ്യക്തികളാണ് ഇവരെന്ന് ഓര്‍ക്കുക. എന്തെങ്കിലും പ്രശ്നത്തില്‍ വലയുകയാവും നിങ്ങള്‍ ഇപ്പോള്‍. സഹായം നല്കാന് നിങ്ങള്‍ക്ക് ആ സുഹൃത്തിനോളം പോന്ന മറ്റൊരാളില്ല.
ധനു
വൈകാരികമായി നിങ്ങളെ അലോസരപ്പെടുത്തുന്ന ഒരു പ്രശ്നത്തെ സെന്സിബിള് മാര്‍ഗത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം. നിങ്ങളുടേയും മറ്റൊരു വ്യക്തിയുടേയും വൈകാരിക സമ്മര്‍ദ്ദം നിങ്ങള്‍ തന്നെ ഉള്‍ക്കൊള്ളേണ്ടി വരും. എന്നാല്‍ അതുമായി നിങ്ങള്‍ക്ക് അധികം മുന്നോട്ടു പോകാന്‍ സാധിക്കില്ല. പരിഹാരമാര്ഗമായിരിക്കണം നിങ്ങളില്‍ നിന്നും ഉയരേണ്ടത്. അതിലൂടെ ഒരു പ്രശ്നം പരിഹരിക്കപ്പെടുന്നതിനുള്ള വഴി മറ്റൊരു വ്യക്തിക്ക് മുന്നില്‍ തുറന്നു വരണം. അതിനാല്‍ നിങ്ങള്‍ ആ വ്യക്തിയുമായി തുറന്ന് സംവദിക്കണം. എന്നാല്‍ ആ നാടകത്തില്‍ അകപ്പെട്ടു പോകരുത്. പടിപടിയായി മുന്നോട്ടു പോകുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തി മുന്നോട്ടു പോവുക.
മകരം
ഒരു കാര്യത്തില്‍ നിങ്ങളുടെ നിലപാട് എന്താണെന്ന് അറിയണമെന്ന അതിയായ ആഗ്രഹമായിരിക്കും ചിലര്‍ക്ക്. എന്നാല്‍ നിശബ്ദമായി ഇരിക്കാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. മറ്റാര്‍ക്കും പ്രതികൂലമായി ഒന്നും സംഭവിക്കരുത് എന്ന ചിന്തയെ തുടര്‍ന്നായിരിക്കും നിങ്ങള്‍ ഇങ്ങനെ തീരുമാനിക്കുക. എന്നാല്‍ നിശ്ചലാവസ്ഥയില്‍ മുന്നോട്ടു പോകാന്‍ വഴിയറിയാതെ നില്‍ക്കുന്നവര്‍ക്ക് നിങ്ങളുടെ ചിന്തകള്‍ അറിയുന്നത് ഉപകാരപ്പെട്ടേക്കാം. പ്രചോദനം നല്കുന്ന ചിന്തകളായിരിക്കും ചിലപ്പോള്‍ നിങ്ങളുടേത്. നിങ്ങളുടെ കാഴ്ചപ്പാട് തന്നെ ചിലപ്പോള്‍ മാറുന്നതായും തോന്നിയേക്കാം.
കുംഭം
ഏതെങ്കിലും കാര്യത്തില്‍ നിങ്ങളാണ് ശരി എന്ന് തോന്നിയാല്‍ അതില്‍ ഉറച്ചു നില്ക്കുക. അടഞ്ഞ ചിന്താഗതി പോലെ നിങ്ങള്‍ക്ക് സ്വയം തോന്നാം. എന്നാല്‍ നിങ്ങള്‍ ശരിയാണെന്ന ഉറച്ച ബോധ്യം നിങ്ങള്‍ക്കുണ്ടാകും. കാരണം വളരെ സൂക്ഷ്മമായി ചിന്തിച്ചതിന് ശേഷമായിരിക്കും നിങ്ങള്‍ തീരുമാനമെടുത്തിരിക്കുക. നിങ്ങളുടെ ഈ ചിന്ത മറ്റുള്ളവരേയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് സമ്മര്‍ദ്ദം താങ്ങാനാവാതെ വരും. ശക്തമായി നിങ്ങളെടുത്തിരിക്കുന്ന നിലപാട് ഒരു നിമിഷം കുറച്ചൊന്ന് അയക്കുക. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് എന്തെന്ന് കേള്‍ക്കുക.
മീനം
മറ്റൊരു വ്യക്തിക്കോ, മറ്റൊരു കാര്യത്തിനോ വേണ്ടി ഒരു വ്യക്തിയേയോ കാര്യത്തേയോ നിങ്ങള്‍ നിരാകരിച്ചേക്കും. എന്താണ് നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായ ധാരണയുണ്ടോ? അതാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം എന്ന് ഉറപ്പുണ്ടോ? പേടിയുടെ അകമ്പടിയോടെയാകും നിങ്ങള്‍ തീരുമാനമെടുക്കുക. എന്നാല്‍ ആത്മവിശ്വാസത്തോടെ കരുത്തോടെ നിന്നാണ് നിങ്ങള്‍ ശരിക്കും തീരുമാനം എടുക്കേണ്ടത്. എന്താണ് നിങ്ങള്‍ക്ക് മികച്ചത് എന്നതിനെ കുറിച്ച് ചിന്തിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
രാശിപ്രകാരം ഇവർ മോശം ലൈംഗിക പങ്കാളികൾ
ദിവസഫലം (26-4-2018 - വ്യാഴം)
ദിവസഫലം (25-4-2018 - ബുധൻ)
ദിവസഫലം (24-4-2018 - ചൊവ്വ)
പുനര്ജന്മത്തില് നിങ്ങളെന്താവും, അറിയാം ആ രഹസ്യം
ദിവസഫലം (23-4-2018 - തിങ്കൾ)
ദിവസഫലം 22 -4 -2018
ദിവസഫലം 21 -4 -2018
കഴിഞ്ഞ ജന്മം നിങ്ങളെന്തായിരുന്നെന്ന് രാശി പറയും
ഏപ്രില്‍ 20 വെള്ളിയാഴ്ചയിലെ നക്ഷത്ര ഫലം
ദിവസഫലം 19 -4 -2018
ദിവസഫലം (18-4-2018 - ബുധൻ)
ഗേള്‍സ്, ധൈര്യമായി കെട്ടിക്കോളൂ ഇവന്മാരെ