For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (8-7-2018 - ഞായർ)

|

സ്ഥായിത്വമില്ലാതെ തുടരുന്ന മാറ്റങ്ങൾ അനുനിമിഷം നമ്മെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. നഭോമണ്ഡലത്തിൽ വിരാജിക്കുന്ന ജ്യോതിർഗോളങ്ങളുടെ പ്രഭാവം ഓരോ മാറ്റത്തിന്റെയും വിധിയെ തീരുമാനിക്കുകയും, അവയിൽ അനുകൂലതകളും പ്രതികൂലതകളും നിറയ്ക്കുകയും ചെയ്യുന്നു.

ശാസ്ത്രീയ ജ്യോതിഷപ്രവചനങ്ങളിലൂടെ അവയെ തിരിച്ചറിയുന്ന നാം പ്രതിബന്ധങ്ങളിൽനിന്നും അകന്നുമാറി മാറ്റങ്ങൾക്കൊത്തവണ്ണം സ്വസ്ഥതയും സന്തോഷവും ഉൾക്കൊണ്ട് കരുത്താർജ്ജിക്കുകയും, മുന്നിലേക്ക് ഗമിക്കുകയും ചെയ്യുന്നു.

 മേടം

മേടം

താങ്കളുടെ കൂട്ടത്തിൽ ചേരുവാൻ ആരെയോ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഒരു സഖ്യമുണ്ടാക്കിയെടുക്കാൻ താങ്കൾ ആഗ്രഹിക്കുന്നു, അതുമല്ലെങ്കിൽ ആരുടെയോ കൂട്ടത്തിൽ താങ്കളെ കൂട്ടുന്നതിനുവേണ്ടി ആ വ്യക്തിയിൽ മതിപ്പുളവാക്കാൻ ആഗ്രഹിക്കുന്നു. അത് ചെയ്യുവാൻ ചില ഗംഭീര പ്രകടനങ്ങൾ ആവശ്യമാണെന്ന് താങ്കൾ വിചാരിക്കുന്നു. പക്ഷേ അതിന്റെ ആവശ്യമേയില്ല.

ആരുടെയെങ്കിലും പ്രശംസ നേടിയെടുക്കുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗ്ഗം സ്ഥിരമായി വിശ്വസ്തതയിലായിരിക്കുക, ആത്മാർത്ഥതയിൽ അർപ്പണം പ്രകടിപ്പിക്കുക, വാഗ്ദാനങ്ങൾ നിറവേറ്റുക എന്നിവയാണ്. അതിന് പടക്കങ്ങളുടെ ആവശ്യമില്ല, എന്നാൽ സ്ഥിരമായി കത്തുന്ന ജ്വാലയാണ് ആവശ്യം. വിശ്വസ്തതയാണ് ഇപ്പോഴത്തെ മുഖ്യ കാര്യം.

 ഇടവം

ഇടവം

വലിയ തയ്യാറെടുപ്പൊന്നും കൂടാതെ തുടങ്ങുവാൻ പോകുന്ന ഒരു പദ്ധതിയെ സംബന്ധിച്ച് താങ്കൾക്ക് അത്യുത്സാഹവും ആവേശവും അനുഭവപ്പെടുന്നുണ്ട്. പണിയുപകരണങ്ങളൊന്നും ഇല്ലാതെ എങ്ങനെയോ താങ്കൾ കുഴിക്കുകയാണ്. ഒരു പൂന്തോട്ടം വച്ചുപിടിപ്പിക്കുകയായിരുന്നെങ്കിൽ, നട്ടുപിടിപ്പിക്കുന്നതിന് യഥാർത്ഥമായും ആവശ്യമായ പദാർത്ഥങ്ങൾക്ക് പുറമെ താങ്കൾ എല്ലാം സ്വരുക്കൂട്ടുമായിരുന്നു.

പുന്തോട്ടത്തിൽ ഉപയോഗിക്കുവാൻ വേണ്ടിയുള്ള പണിയായുധങ്ങൾ, കയ്യുറകൾ എന്നിങ്ങനെ പലതും ഉണ്ടാകുമായിരുന്നു, അല്ലായെങ്കിൽ ഫലപ്രദവും മെച്ചവുമായ ഒരു ജോലി ചെയ്യാൻ താങ്കൾക്ക് തയ്യാറെടുപ്പ് ഉണ്ടാകുമായിരുന്നില്ല. വികാരവിചാരങ്ങളെ ഒരല്പം അടക്കിപ്പിടിച്ചുകൊണ്ട്‌ തയ്യാറെടുപ്പ് നടത്തുക. പൂർണ്ണമായും തയ്യാറെടുത്തുകഴിഞ്ഞാൽ, ആവേശംകൊള്ളുവാനാകും എന്നുമാത്രമല്ല മെച്ചപ്പെട്ട ഫലം അങ്ങനെ ഉണ്ടാകുകയും ചെയ്യും.

 മിഥുനം

മിഥുനം

ലഭിക്കുവാനായി വലിയൊരു അവസരമുണ്ടെന്ന് ചിന്തിക്കുന്നതുകാരണം വേണ്ടുന്നതിനേക്കാൾ കുറച്ചുമാത്രമേ താങ്കൾ ആരായുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നുള്ളൂ. ഒരുപക്ഷേ അത് സത്യമായിരിക്കാം. വേണ്ടുന്ന എല്ലാറ്റിനുംവേണ്ടി പ്രയത്‌നിക്കുകയാണെങ്കിൽ, കുറച്ചുമാത്രം നേടി തൃപ്തിപ്പെടാം.

അല്ലെങ്കിൽ അതിനുവേണ്ടി ശ്രമിച്ചു എന്ന് പറയുകയെങ്കിലും ചെയ്യാം. ചിലപ്പോൾ, അഭിനിവേശമെടുത്ത് എല്ലാ പ്രയത്‌നങ്ങളും കൈക്കൊള്ളുകയും സ്വന്തം ദൗത്യത്തിൽ സത്യമായും വിശ്വസിക്കുകയും ചെയ്യുമ്പോൾ, താങ്കളുടെ സ്വപ്നം യാഥാർത്ഥ്യമായി ഭവിക്കാൻ ഈ പ്രപഞ്ചവും താങ്കൾക്കുവേണ്ടി പ്രവർത്തിക്കും.

 കർക്കിടകം

കർക്കിടകം

ദൈനംദിനം നിർവ്വഹിക്കപ്പെടുന്ന നിസ്സാരമായ ചെറിയ കടപ്പാടുകൾ എല്ലാവർക്കുമുണ്ട്. അലക്കുജോലികൾ തുടങ്ങി തറ തുടച്ച് വൃത്തിയാക്കുന്നതും, പലവ്യജ്ഞനം വാങ്ങാൻ പോകുന്നതും എന്നുവേണ്ട വളരെയധികം കാര്യങ്ങൾ ദിവസത്തിന്റെ ഏറിയകൂറും അപഹരിക്കുന്നു. പൂർത്തിയാക്കുവാൻ നിലകൊള്ളുന്ന നിസ്സാര വീട്ടുജോലികളിൽ സഹായിക്കാൻ ആരുമില്ലാതെ താങ്കളിപ്പോൾ വിഷമിക്കുകയായിരിക്കാം.

താങ്കളെ നിരാശയിലേക്ക് അത് വലിച്ചെറിയുകയും ചെയ്യുന്നു. എന്നാൽ ധ്യാനിക്കുവാനോ, ക്രിയാത്മകമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുവാനോ, അതുമല്ലെങ്കിൽ പൊരുത്തപ്പെടുന്ന ക്രിയാത്മകമായ ചിന്താപ്രവർത്തനങ്ങൾ കൈക്കൊള്ളുവാനോ ശ്രമിക്കുകയാണെങ്കിൽ അത്തരം സന്ദർഭങ്ങളെ ഉല്പാദനക്ഷമമാക്കുവാൻ കഴിയും. വളരെ ശക്തവും ക്രിയാത്മകവുമായ എന്തെങ്കിലും ഇപ്പോൾ താങ്കൾക്ക് നേടുവാനാകും.

 ചിങ്ങം

ചിങ്ങം

അങ്ങോട്ടുമിങ്ങോട്ടും ഒരാൾ മറ്റേ വ്യക്തിയെ സ്വധീനിക്കാൻ ശ്രമിക്കുകയാണെങ്കിലും ആരുമായോ ഉള്ള സന്ധിസംഭാഷണത്തിൽ താങ്കൾ വളരെ അകലെയാണ്. ഈ സന്ദർഭത്തിൽ സന്ധിസംഭാഷണം തുടരുന്നത് നിരർത്ഥകമായി തോന്നാം. കാരണം മറ്റേ വ്യക്തിയുടെ വ്യവസ്ഥകളെ സമ്മതിക്കുന്നത് താങ്കൾക്ക് ചിന്തിക്കാൻപോലും കഴിയില്ല. അതുമല്ലെങ്കിൽ മറ്റേ വ്യക്തിയ്ക്ക് താങ്കളുടെ വ്യവസ്ഥകളെ ഭാവന ചെയ്യുവാനേ കഴിയുകയില്ല.

എങ്കിലും പൂർണ്ണമായും സന്തോഷമാകില്ലെങ്കിലും, മദ്ധ്യത്തിലെവിടെയോ നിങ്ങൾക്കിരുവർക്കും യോജിക്കുവാനും തൃപ്തിപ്പെടുവാനുമുള്ള സ്ഥലമുണ്ട്. ഒരല്പം വിട്ടുവീഴ്ച ചെയ്യുക, മിക്കവാറും മറ്റേ വ്യക്തിയും അങ്ങനെതന്നെ ചെയ്യും. തുറന്ന ആശയവിനിമയത്തിലൂടെ, പ്രാവർത്തികമായ ഒരു പരിഹാരത്തിൽ താങ്കൾ എത്തിച്ചേരേണ്ടതുണ്ട്.

 കന്നി

കന്നി

സ്‌നേഹിക്കുന്ന വ്യക്തിയ്ക്കുവേണ്ടി താങ്കൾ അത്യധികം മെച്ചമായിരിക്കുന്നു എന്നത് കുലീനമായ ഒരു ദൗത്യമാണ്. ഒരു ബന്ധം എങ്ങനെ പ്രാവർത്തികമാകണമെന്നതിന്റെ ശരിയായ അറിവ് താങ്കൾക്കുണ്ട് എന്നതാണ് അതിന്റെ അർത്ഥം. എങ്കിലും, താങ്കൾ താങ്കൾക്കുവേണ്ടിയും അതുപോലെ സ്വയം മെച്ചമായിരിക്കേണ്ടതുണ്ട്.

കാരണം താങ്കൾക്ക് ഇതുവരെയുണ്ടായ ഏത് ബന്ധത്തെക്കാളും ഏറ്റവും പ്രധാനം തന്നോടുതന്നെയുള്ള ബന്ധമാണ്. അതിലെ ഏറ്റവും രസകരമായ കാര്യം എന്ന് പറയുന്നത്, താങ്കൾക്കുവേണ്ടിയുള്ള ഏറ്റവും നല്ല ബന്ധം താങ്കൾതന്നെയാകുമ്പോൾ, ജീവിതത്തിലെ മറ്റെല്ലാ ബന്ധങ്ങളും അവയുടെ യഥാർത്ഥമായ സ്ഥാനങ്ങളിൽ ശരിയായി നിലകൊള്ളും.

 തുലാം

തുലാം

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പരീക്ഷണങ്ങളും കഷ്ടതകളും എല്ലാവരും അഭിമുഖീകരിക്കാറുണ്ട്. താങ്കൾക്കും അതിൽനിന്ന് വിടുതലൊന്നുമില്ല. വളരെയധികം വിഷമതകളും പരീക്ഷണങ്ങളും ഉണ്ടായിരുന്നതായി ഇപ്പോൾ കാണുവാനാകും. വാസ്തവത്തിൽ, താങ്കളെ എന്തോ സമീപിക്കുകയായിരിക്കാം, മാത്രമല്ല സ്വന്തം ഭാഗ്യത്തെ താങ്കൾ പഴിക്കുകയും ചെയ്യുകയായിരിക്കാം.

പക്ഷേ അങ്ങനെ ചെയ്യാൻ പാടില്ല. പകരം, ഉണ്ടായവയോട് നല്ല പെരുമാറ്റത്തിലാകുക. ഓരോ തിരിച്ചടികളെയും നിരാശയേയും ദയാവായ്‌പോടും അറിയുവാനുള്ള ആകാംക്ഷയോടും സമീപിക്കുക. ഏറ്റവും നല്ലതിനെ പ്രതീക്ഷിക്കുകയും ചെയ്യുക. അത്തരം മാനസ്സികാവസ്ഥ ജീവിതത്തിൽ സൗഭാഗ്യത്തെ ക്ഷണിച്ചുവരുത്തും.

 വൃശ്ചികം

വൃശ്ചികം

ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന്റെയും, പ്രപഞ്ചത്തിൽനിന്ന് ഉപകാരം നേടുന്നതിന്റെയും, സ്വപ്നത്തെ യാഥാർത്ഥ്യമാക്കുന്നതിന്റെയും ആദ്യപടിയാണ് വിശ്വസിക്കൽ. പക്ഷേ അത് വെറും ആദ്യപടി മാത്രമാണെന്ന കാര്യം ഓർത്തുകൊള്ളുക. കൂടാതെ, സ്വയം അറിവ് നേടുകയും, വിഭവങ്ങളെ സ്വരുക്കൂട്ടുകയും, ആവശ്യമെങ്കിൽ സഹായം അഭ്യർത്ഥിക്കുകയും, ആഗ്രഹിക്കുന്നത് നേടുവാൻ പ്രവർത്തിക്കുകയും വേണം.

ഏതെങ്കിലും ശക്തിയിലോ, ഉന്നതമായ ഒരു പ്രഭാവത്തിലോ, അതുമല്ലെങ്കിൽ പ്രപഞ്ചത്തിലോ എന്തെങ്കിലും സംഭവിപ്പിക്കുവാൻ വിശ്വാസമർപ്പിച്ച് വെറുതെ ചാരിയിരിക്കുകയാണ് ചെയ്യുന്നതെങ്കിൽ, വളരെ കാലം താങ്കൾ അങ്ങനെ കാത്തിരിക്കും. മാത്രമല്ല ഇപ്പോൾത്തന്നെ താങ്കളിൽ നിലകൊള്ളുന്ന ശക്തിയെ അത് നിരാകരിക്കുകയായിരിക്കും ചെയ്യുന്നത്. കാര്യങ്ങൾ സംഭവിക്കാൻ ശ്രമം തുടങ്ങുക.

 ധനു

ധനു

എക്കാലത്തെയും ഏറ്റവും വിസ്മയാവഹമായ അവസരം താങ്കളുടെ മടിത്തട്ടിലേക്ക് വീണിരുന്നെങ്കിൽ, അത് തികച്ചും അത്ഭുതാവഹമായിരുന്നേനെ! ആ അവസരം എത്രത്തോളം പ്രത്യാശാനിർഭരവും ആവേശകരവുമായിരിക്കുമായിരുന്നു എന്നതിൽ കാര്യമില്ല, എന്നാൽ അതിനെ ഏറ്റവും നന്നായി മെച്ചപ്പെടുത്തുന്നില്ലെങ്കിൽ അത് വെറും പാഴാണ്. അതിനുവേണ്ടി ആത്മവിശ്വാസത്തോടെ താങ്കളതിനെ സമീപിക്കുകയും, താങ്കളുടെ കഴിവിന്റെ പരമാവധി അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം. താങ്കളുടെ മാർഗ്ഗത്തിലേക്ക് മെച്ചമായതെന്തോ വന്നുകൊണ്ടിരിക്കുകയാണ്.

ഒരു ജീവിതകാലത്തേക്കുവേണ്ടിയുള്ള ഒരു അവസരമായിരിക്കാം അത്. എത്തിച്ചേരുന്നതിനുമുമ്പ്, താങ്കൾ അതിനെ സ്വീകരിക്കാൻ തയ്യാറാണോ എന്ന് തീർച്ചപ്പെടുത്തുക. സ്വന്തം ധീരതയേയും കരുത്തിനേയും ആവാഹിക്കുക, ആത്മവിശ്വാസത്തെ നേടിയെടുക്കുക, കൃതജ്ഞതയുടേതായ ഒരു മനോഭാവത്തോടുകൂടി അതിനെ വരവേൽക്കാൻ നിലകൊള്ളുകയും ചെയ്യുക.

 മകരം

മകരം

പതിവ് നടത്തത്തിനിടയിൽ മനോഹരവും വൃക്ഷങ്ങൾ ഇടതൂർന്ന് നിൽക്കുന്നതുമായ ഒരു വനത്തിനടുത്ത് എത്തിയെന്ന് സങ്കല്പിക്കുക. അവിടെയുള്ള വഴിയിലൂടെ ഉള്ളിലേക്ക് നടന്ന് സസ്യജന്തുജാലങ്ങളെ പര്യവേക്ഷണം നടത്തുന്നത് ആവേശകരമായിരിക്കാം. എന്നാൽ ആ പാതയ്ക്കുമീതെ സസ്യങ്ങൾ വളർന്നുതൂങ്ങുകയും അന്ധകാരം നിറയുകയും ചെയ്യുകയാണെങ്കിൽ, അത് ഭയാനകമായ ഒരു ആശയമായിരിക്കും. എങ്കിൽപ്പോലും, താങ്കൾ അവിടെ ആസ്വദിക്കുന്ന സൗന്ദര്യം അതിന് തുല്യമാകും.

ഒരു പുതിയ മാർഗ്ഗത്തിലേക്ക് താങ്കൾ വരുകയാണ്. പുതിയൊരു അവസരത്തെ അത് ഉൾക്കൊണ്ടിരിക്കുന്നു. അതിനെപ്പറ്റി കൂടുതലൊന്നും അറിയുന്നില്ല എന്നത് ഭയാശങ്ക ഉളവാക്കാം. എന്നാൽ തുടങ്ങുന്നതിനുമുമ്പ് ഒരല്പം അറിയാൻ ശ്രമിക്കുകയാണെങ്കിൽ, വലിയ ക്ഷമതയാൽ അത് സമ്പന്നമാണെന്ന് കാണുവാനാകും. ആശങ്കപ്പെടേണ്ടതില്ല, പര്യവേക്ഷണം നടത്തിയാലും.

 കുംഭം

കുംഭം

കുറച്ചുകാലംമുമ്പ് താങ്കൾ പൊട്ടിച്ചെറിഞ്ഞ് വേർപെടുത്തിയ ഒരു ബന്ധത്തെ സംബന്ധിക്കുന്ന ഓർമ്മകൾ ഇപ്പോൾ താങ്കളുടെ മനസ്സിൽ നിലകൊള്ളുകയായിരിക്കാം. നല്ല ചില ഉദ്ദേശ്യത്തിലായിരിക്കാം ആ ബന്ധത്തെ അവസാനിപ്പിച്ചത്, അളരെ അകലത്തിൽനിന്നുപോലും അതിനെ കാണുവാൻ താങ്കൾക്ക് ഇപ്പോഴും കഴിയുമായിരിക്കും.

എങ്കിലും, ആ വ്യക്തിയെപ്പറ്റി ചിന്തിക്കുകയും സന്തോഷകരമായ നിമിഷങ്ങളെയും എരിവേറിയ ഓർമ്മകളെയും അയവിറക്കുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. ആളുകൾ വികസിച്ചുകൊണ്ടേയിരിക്കുന്നു, താങ്കളെപ്പോലെ ആ വ്യക്തിയും വികസിച്ചിട്ടുണ്ടായിരിക്കാം. കുഴപ്പങ്ങളിൽ ഒരു പങ്ക് താങ്കൾക്കും ഉണ്ടായിരുന്നിരിക്കാം. അങ്ങനെയെങ്കിൽ എന്തുകൊണ്ട് സാദ്ധ്യതകളെ ആരായാതിരിക്കണം!

 മീനം

മീനം

ഒരു പുതിയ പങ്കാളിത്തത്തിലോ അവസരത്തിലോ താങ്കൾ ഇടപെടുകയാകാം. പ്രതിഫലത്തിന്റേതായ വലിയ ക്ഷമത ഈ അവസരം കൊണ്ടുവരുന്നു. ഈ അവസരത്തെ ഉൾക്കൊള്ളുന്നതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ചുറ്റിത്തിരിയുന്നതിൽനിന്നും താങ്കൾ വിട്ടുനിന്നിരിക്കാം. മാത്രമല്ല ആത്മവിശ്വാസത്തിന്റെ ഒരു പ്രതിസന്ധിയെ താങ്കൾ വിഷമിക്കുകയും ചെയ്യുകയായിരിക്കാം.

എങ്കിലും, ആത്മവിശ്വാസത്തിന്റെ ചെറിയൊരു ശബ്ദം താങ്കൾക്കത് ചെയ്യുവാനാകും എന്ന് വെളിവാക്കുന്ന സന്ദർഭങ്ങളും കാണുവാനുണ്ട്. അത്തരം നിമിഷങ്ങളെ മുറുകെപ്പിടിക്കുക. ഈ വെല്ലുവിളിയെ കൈാക്കൊള്ളുന്ന കാര്യത്തിൽ ആശങ്കപ്പെടരുത്. എല്ലാറ്റിലുമുപരി, ഇത് താങ്കൾക്കുവേണ്ടിയുള്ളതാണ്.

English summary

8 7 2018 Daily Horoscope

Know your daily fortune according to your zodiac sign , plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more