ഈ രാശിക്കാര്‍ക്കില്ല ക്ഷമയെന്ന വാക്ക്

Posted By:
Subscribe to Boldsky

രാശിപ്രകാരം നമുക്കൊരാളുടെ ഭാവിയും സ്വഭാവവും ഭാഗ്യവും എല്ലാം അറിയാന്‍ സാധിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ ചെലുത്തുന്ന വിശ്വാസം തന്നെയാണ് പലരേയും ജ്യോതിഷത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് ചാടുന്ന തരത്തിലുള്ള എല്ലാ വിധത്തിലുള്ള കാര്യങ്ങള്‍ക്കും പലരും പരിഹാരം തേടുന്നത് ജ്യോതിഷത്തില്‍ തന്നെയാണ്. എന്നാല്‍ തെറ്റുകള്‍ ചെയ്യുക എന്നത് സ്വാഭാവികം മാത്രമാണ്.

പലപ്പോഴും ചെയ്ത തെറ്റുകള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. എന്നാല്‍ എത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിനും എല്ലാം ഈ രാശിക്കാര്‍ തയ്യാറാവും. എന്നാല്‍ ഒരിക്കലും മാപ്പ് കൊടുക്കാനോ മറ്റുള്ളവരോട് ക്ഷമിക്കാനോ തയ്യാറാവാത്ത ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരാണ് അവര്‍ എന്ന് നോക്കാം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ ഒരിക്കലും മറ്റുള്ളവരോട് ക്ഷമിക്കാന്‍ തയ്യാറാവില്ല. മാത്രമല്ല പ്രതികാരമനോഭാവം ഉണ്ടെങ്കിലും ഒരിക്കലും അത് പെട്ടെന്ന് നടപ്പിലാക്കാന്‍ ഇവര്‍ തയ്യാറാവില്ല. ആരെങ്കിലും തങ്ങളെ വേദനിപ്പിച്ചാല്‍ അതിന് മാപ്പു കൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല എന്നതിലുപരി അവരെ നോവിക്കുന്നതിനും ഇവര്‍ ശ്രമിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

മറ്റുള്ളവരോട് പെട്ടെന്ന് ക്ഷമിക്കാന്‍ തയ്യാറാവുന്നവരല്ല ഇവര്‍. എത്ര വലിയ പ്രശ്‌നമാണെങ്കിലും അതിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനെ കൈകാര്യം ചെയ്യാന്‍ ഇവര്‍ തയ്യാറാവും. പ്രശ്‌നങ്ങള്‍ വലിച്ച് നീട്ടി കൊണ്ട് പോവാന്‍ താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. എന്നാല്‍ തെറ്റു മനസ്സിലാക്കി ഇവരോട് മാപ്പ് പറഞ്ഞാലും ഒരിക്കലും ഇവരോട് ക്ഷമിക്കാന്‍ തയ്യാറാവില്ല ചിങ്ങം രാശിക്കാര്‍.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരത്തില്‍ ഒരു സ്വഭാവത്തിനുടമകള്‍. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും സഹായിക്കുന്നതിനും എല്ലാം ഇവര്‍ മുന്നിലായിരിക്കും. എന്നാല്‍ ഒരിക്കലും അവരോട് ചെയ്ത തെറ്റിന് ക്ഷമിക്കുന്നതിന് ഇവര്‍ തയ്യാറാവില്ല. മാപ്പ് കൊടുക്കുക എന്നതിന് ഇവര്‍ തയ്യാറായാല്‍ അതൊരു പണിഷ്‌മെന്റ് ആയിട്ടായിരിക്കും ഇവര്‍ കണക്കാക്കുക.

വൃശ്ചിക രാശി

വൃശ്ചിക രാശി

മറ്റുള്ളവരില്‍ നിന്ന് മാപ്പ് പ്രതീക്ഷിക്കാത്ത രാശിക്കാരായിരിക്കും വൃശ്ചിക രാശിക്കാര്‍. ഏത് പ്രശ്‌നവും അല്‍പം വ്യക്തിപരമായി കാണുന്നവരായിരിക്കും ഇവര്‍ പലപ്പോഴും. എന്തെങ്കിലും പദ്ധതി പ്രകാരം കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ക്ഷമിക്കാനാവാത്ത തെറ്റാണ്. ഇതിന്റെ പേരില്‍ ഏത് ബന്ധമായാലും അതിനെ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടില്ല.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്കും പലപ്പോഴും എത്ര ചെറിയ തെറ്റിനാണെങ്കില്‍ പോലും മാപ്പ് കൊടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ആരെങ്കിലും ഇവരോട് എന്തെങ്കിലും കാര്യത്തിന് മാപ്പ് ചോദിച്ചാല്‍ അതിനെ മുതലെടുക്കുന്നതിനും ഇവര്‍ക്ക് നല്ല സാമര്‍ത്ഥ്യമായിരിക്കും. മറ്റുള്ളവര്‍ക്ക് എന്തു തോന്നും എന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിക്കുകയേ ഇല്ല.

English summary

5 zodiac signs who will never forgive you

These zodiac signs are believed to be the toughest signs, as these people will never forgive those who have hurt them the most. Check out the five zodiac signs listed in
Story first published: Thursday, March 22, 2018, 12:15 [IST]