ഈ രേഖ പറയും നിങ്ങള്‍ പണക്കാരനാവുമോയെന്ന്

Posted By:
Subscribe to Boldsky

നിങ്ങളുടെ കൈകളിലെ രേഖക്ക് ഭാവി പ്രവചിക്കാന്‍ കഴിയും. പലപ്പോഴും ഇത്തരത്തില്‍ കൈ രേഖ നോക്കി ഭാവി പറയുന്നത് പലരും ഇന്നും പിന്തുടര്‍ന്ന് പോരുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും കുറിച്ച് വളരെ കൃത്യമായി പറയാന്‍ കഴിയും എന്നത് തന്നെയാണ് കൈരേഖകള്‍ വെളിപ്പെടുത്തുന്നതും. നിങ്ങളുടെ കൈകളിലെ ഓരോ രേഖകളിലും പറയുന്ന കാര്യങ്ങള്‍ക്ക് ചില അടിസ്ഥാനങ്ങള്‍ ഉണ്ട്.

ഈ ഭാഗങ്ങളിലെ മറുക് സാമ്പത്തിക നഷ്ടമുണ്ടാക്കും

നിങ്ങളുടെ കൈ രേഖകളില്‍ ഒളിഞ്ഞ് കിടക്കുന്ന ഭാഗ്യം പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഭാവിയെ ബാധിക്കുന്നത്. പലപ്പോഴും നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ പല വിധത്തിലാണ് കൈരേഖകള്‍ പറയുന്നത്. നിങ്ങള്‍ പണക്കാരനാവുമോ നിങ്ങള്‍ പ്രസിദ്ധനാവുമോ എന്നുള്ളതെല്ലാം കൈരേഖകള്‍ നോക്കിയാല്‍ അറിയാന്‍ കഴിയും. ഹസ്തരേഖാ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഭാഗ്യ ഘടകങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. നിങ്ങളുടെ ഭാവിയേയും ജീവിതത്തേയും സംബന്ധിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് ഹസ്തരേഖാ ശാസ്ത്രത്തില്‍ എന്താണ് പറയുന്നതെന്ന് നോക്കാം.

നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമോ?

നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമോ?

നിങ്ങളുടെ തള്ളവിരലില്‍ ചിത്രത്തില്‍ കാണുന്നത് പോലുള്ള ഒരു അടയാളം ഉണ്ടോ? ഇത്തരക്കാര്‍ക്ക് മാഗ്നറ്റിക് പവ്വര്‍ ഉണ്ട് എന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. നിങ്ങളുടെ സ്വഭാവം കൊണ്ടോ പെരുമാറ്റം കൊണ്ടോ മറ്റുള്ളവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും എന്നാണ് ഈ രേഖ പറയുന്നത്.

പണം സമ്പാദിക്കും രേഖ

പണം സമ്പാദിക്കും രേഖ

നിങ്ങളുടെ ചെറിയ വിരലിന് അടുത്തായി ബുധന്റെ സാമിപ്യം ഉണ്ടെങ്കിലാണ് ചിത്രത്തില്‍ കാണുന്നത് പോലെയുള്ള രേഖകള്‍ തെളിയുന്നത്. ഇത് നിങ്ങള്‍ക്ക് മറ്റുള്ളവരുമായി ഇടപെടാന്‍ നല്ല കഴിവുണ്ട് എന്നതിന്റെ സൂചനയാണ്. മാത്രമല്ല ജീവിതത്തില്‍ ധാരാളം സമ്പാദിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവും. നിങ്ങളുടെ സംസാരത്തിലൂടെ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുന്നു.

 സൂര്യന്റെ സാമിപ്യം

സൂര്യന്റെ സാമിപ്യം

നിങ്ങളുടെ മോതിര വിരലിനടുത്തായി 6 മുതല്‍ 8 വരെയുള്ള രേഖകള്‍ ചേര്‍ന്ന് ഒരു നക്ഷത്രം പോലെ കാണപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പ്രശസ്തനാവും എന്നാണ് സൂചിപ്പിക്കുന്നത്. പ്രശസ്തരുടെയെല്ലാം കൈയ്യില്‍ ഇത്തരമൊരു രേഖ എന്തുകൊണ്ടും ഉണ്ടാവുന്നു. സൂര്യന്റെ സാമിപ്യമാണ് ഇതിലൂടെ നിങ്ങള്‍ക്ക് കൈവരുന്നത്.

ചന്ദ്രന്റെ സാമീപ്യം

ചന്ദ്രന്റെ സാമീപ്യം

നിങ്ങളുടെ കൈക്കുള്ളില്‍ വളരെ താഴെയായി ഉള്ള രേഖകള്‍ നക്ഷത്രം പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ അത് പലപ്പോഴും സ്വയമറിവ് നിങ്ങള്‍ക്കുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ചെയ്യുന്ന ഏത് കാര്യവും ധൈര്യത്തോടെ ഏറ്റെടുത്ത് വിജയം കൈപ്പിടിയിലൊതുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്നാണ് കാണിക്കുന്നത്.

 വ്യാഴത്തിന്റെ സാമീപ്യം കൈയ്യില്‍

വ്യാഴത്തിന്റെ സാമീപ്യം കൈയ്യില്‍

നിങ്ങളുടെ കൈയ്യില്‍ വ്യാഴത്തിന്റെ സാമീപ്യമുണ്ടോ? ചൂണ്ടുവിരലിന് തൊട്ടുതാഴെയായി ഇത്തരത്തില്‍ നക്ഷത്രക്കൂട്ടം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഉള്ള കഴിവ് വളരെ വലുതായിരിക്കും. മാത്രമല്ല നല്ല നേതൃപാടവമുള്ള ആളായിരിക്കും നിങ്ങള്‍. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ലൈഫിലും നിങ്ങള്‍ക്ക് മറ്റുള്ളവരെ നയിക്കാനും കാര്യങ്ങള്‍ നേടിയെടുക്കാനും ഉള്ള കഴിവ് വളരെ വലുതായിരിക്കും.

 ആയുര്‍രേഖയിലെ കോണാകൃതി

ആയുര്‍രേഖയിലെ കോണാകൃതി

ആയുര്‍രേഖയില്‍ ഏതെങ്കിലും തരത്തില്‍ കോണ്‍ ആകൃതിയില്‍ രേഖകള്‍ ഉണ്ടോ? ഇതിനര്‍ത്ഥം നിങ്ങള്‍ വളരെ വലിയ പണക്കാരനാണ് എന്നാണ്. ഭാവിയില്‍ എല്ലാ വിധത്തിലുള്ള സുഖസൗകര്യങ്ങളോടും കൂടി ജീവിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട് എന്നാണ് ഈ രേഖ സൂചിപ്പിക്കുന്നത്. മാത്രമല്ല ഇതിലൂടെ തന്നെ നിങ്ങള്‍ക്ക് പ്രശസ്തനാവാനുള്ള കഴിവിനേയും സൂചിപ്പിക്കുന്നു.

 തലവരക്കും ആയുര്‍രേഖക്കുമിടയിലെ രേഖ

തലവരക്കും ആയുര്‍രേഖക്കുമിടയിലെ രേഖ

തലവരക്കും ആയുര്‍രേഖക്കും ഇടയിലായി ത്രികോണാകൃതിയില്‍ എന്തെങ്കിലും കാണുന്നുണ്ടെങ്കില്‍ അതും ഏത് ജോലിയിലായാലും ഉയരങ്ങളില്‍ എത്താനുള്ള നിങ്ങളുടെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രേഖകള്‍ ഉള്ളവര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഒരിക്കലും ബാധിക്കില്ല എന്നതാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്.

ഇംഗ്ലീഷില്‍ വായിക്കാന്‍

English summary

signs of getting rich and famous

Did you even know about the wealth line on your palm?