For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുന്ന രീതി പറയും രഹസ്യങ്ങള്‍

കുളിക്കുന്ന രീതി അനുസരിച്ച് നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാം

|

കുളിക്കുന്നത് വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. ദിവസവും രണ്ട് നേരം കുളിക്കുന്നതാണ് ഏറ്റവും നല്ലത്. അതുകൊണ്ട് തന്നെ കുളി എന്നത് ആര്‍ക്കും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് കുളി. രാവിലേയും രാത്രി കിടക്കുന്നതിനും മുന്‍പും കുളിക്കുന്നത് നല്ലതാണ്. കുളിക്കുന്നത് ശരീരത്തിന് വളരെയധികം ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്ന ഒന്നാണ്. രാവിലെ സൂര്യനുദിക്കുന്നതിനു മുന്‍പ് കുളിക്കണം. രാത്രിയാവട്ടെ സൂര്യാസ്തമയത്തിനു മുന്‍പ് കുളിക്കണം.

ബ്രൂസ് ലീയുടെ മരണത്തിനു പിന്നിലെ ദുരൂഹത ഇതാബ്രൂസ് ലീയുടെ മരണത്തിനു പിന്നിലെ ദുരൂഹത ഇതാ

കുളിക്കുന്ന രീതി അനുസരിച്ച് നമുക്ക് ഓരോരുത്തരുടേയും സ്വഭാവം മനസ്സിലാക്കാം. ബാത്ത്‌റൂമില്‍ കയറിയാല്‍ നാം എന്താണ് ആദ്യം ചെയ്യുകയെന്നത് നോക്കി അവരുടെ സ്വഭാവം മനസ്സിലാക്കാം. കുളിക്കുമ്പോള്‍ നമ്മള്‍ ശരീരത്തിന്റെ ഏത് ഭാഗമാണ് ആദ്യം കഴുകുന്നത് എന്നത് അടിസ്ഥാനപ്പെടുത്തി നമ്മുടെ സ്വഭാവത്തിന്റെ കാര്യം മനസ്സിലാക്കാം. ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാം.

നെഞ്ചാണ് ആദ്യം കഴുകുന്നതെങ്കില്‍

നെഞ്ചാണ് ആദ്യം കഴുകുന്നതെങ്കില്‍

കുളിക്കുമ്പോള്‍ നെഞ്ചാണ് ആദ്യം കഴുകുന്നതെങ്കില്‍ കാര്യങ്ങളെല്ലാം വളരെ പക്വതയോടെയും ശ്രദ്ധിച്ചും ചെയ്യുന്നവരാണ് എന്നാണ് വ്യക്തമാക്കുന്നത്. ക്ഷമയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്നവരാണ് ഇത്തരക്കാര്‍. മാത്രമല്ല ഏത് കാര്യത്തിലും കാര്യക്ഷമമായി ചെയ്യാനുള്ള കഴിവാണ് ഇത്തരക്കാര്‍ക്കുള്ളത്.

മുഖമാണ് കഴുകുന്നതെങ്കില്‍

മുഖമാണ് കഴുകുന്നതെങ്കില്‍

കുളിക്കുമ്പോള്‍ മുഖമാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ ലക്ഷ്യം നേടിയെടുക്കാന്‍ അത്രയധികം കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. എന്നാല്‍ എല്ലാവരേയും വിശ്വസിക്കുന്നവരാണ് ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ കള്ളത്തരം തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയുകയില്ല.

മുടിയാണ് കഴുകുന്നതെങ്കില്‍

മുടിയാണ് കഴുകുന്നതെങ്കില്‍

കുളിക്കുമ്പോള്‍ മുടിയാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കലാകാരിയോ കലാകാരനോ ആയിരിക്കും. മാത്രമല്ല ഇത് പ്രാവര്‍ത്തികമാക്കാന്‍ പലപ്പോഴും കഠിനാധ്വാനം ചെയ്യുന്ന ആള്‍ക്കാരായിരിക്കും ഇത്തരക്കാര്‍.

സ്വകാര്യഭാഗങ്ങളെങ്കില്‍

സ്വകാര്യഭാഗങ്ങളെങ്കില്‍

സ്വകാര്യഭാഗങ്ങളാണ് നിങ്ങള്‍ കുളിക്കുമ്പോള്‍ ആദ്യം കഴുകുന്നതെങ്കില്‍ ആത്മവിശ്വാസം നിങ്ങളില്‍ കൂടുതലായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇത് പലപ്പോഴും നിങ്ങള്‍ക്ക് ഏത് കാര്യത്തിലും മുന്‍പന്തിയിലെത്താം എന്നാണ് സൂചിപ്പിക്കുന്നത്.

തോള്‍ കഴുകുന്നതെങ്കില്‍

തോള്‍ കഴുകുന്നതെങ്കില്‍

നിങ്ങള്‍ കുളിക്കുമ്പോള്‍ തോളാണ് ആദ്യം കഴുകുന്നതെങ്കില്‍ ജീവിതം വളരെ പരാജയമായിരിക്കും എന്നാണ് സൂചിപ്പിച്ചത്. മാത്രമല്ല ഏത് കാര്യത്തിനും നഷ്ടപ്പെടലുകള്‍ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. മദ്യപാന ശീലം ഇവരില്‍ കൂടുതലായിരിക്കും.

 മറ്റ് ഭാഗങ്ങള്‍

മറ്റ് ഭാഗങ്ങള്‍

കുളിക്കുമ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളാണ് നിങ്ങള്‍ കഴുകുന്നതെങ്കില്‍ നിങ്ങള്‍ ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും നേരിടാന്‍ തക്ക കരുത്തുള്ളവരാണ്. മാത്രമല്ല സാഹസികമായും കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇത്രയൊക്കെയാണെങ്കിലും കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇത് ആരോഗ്യപരമായ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ആരോഗ്യത്തിനും പ്രാധാന്യം നല്‍കുമ്പോള്‍ കുളിക്കുന്ന കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

തലയില്‍ നേരിട്ട് വെള്ളമൊഴിക്കുമ്പോള്‍

തലയില്‍ നേരിട്ട് വെള്ളമൊഴിക്കുമ്പോള്‍

തലയില്‍ നേരിട്ട് വെള്ളമൊഴിക്കുന്നത് നല്ലതല്ല. കുളിക്കുന്ന രീതി അനുസരിച്ച് കാല്‍പ്പാദത്തില്‍ വേണം വെള്ളമൊഴിക്കേണ്ടത്. ഇത് ശരീരം തണുക്കാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ ആദ്യം കാലില്‍ വെള്ളമൊഴിക്കുന്നതിലൂടെ ശ്വാസംമുട്ട്, ജലദോഷം, പനി, ശരീര വേദന എന്നിവയെല്ലാം ഇല്ലാതാക്കുന്നു.

English summary

Know your character according to bathing style

What part of the body do you wash before bathing. Know your character according to bathing style
Story first published: Friday, December 15, 2017, 9:51 [IST]
X
Desktop Bottom Promotion