മലയാളഭാഷക്ക് ചരമഗീതം പാടുമ്പോള്‍

Posted By:
Subscribe to Boldsky

മലയാളഭാഷക്ക് ചരമഗീതം പാടുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിനെ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ വരുന്ന തലമുറകളിലൂടെയാണ് ഭാഷക്ക് വളര്‍ച്ചയുണ്ടാവുക എന്നത് കൊണ്ട് തന്നെ മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയേണ്ടത് അനിവാര്യമാണ്.

അകലുന്ന മലയാളിയും മലയാളഭാഷയും

ഇന്ന് ഭാഷയെ ദുര്‍ബലപ്പെടുത്തുന്ന പല ഘടകങ്ങളും പ്രവണതകളും ഇന്നത്തെ കാലത്തുണ്ട്. എന്നാല്‍ മലയാളഭാഷാ ചരിത്രം പോലെ തന്നെയാണ് മലയാളഭാഷാ സാഹിത്യ ചരിത്രവും. മലയാളഭാഷാ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നോക്കാം.

മലയാളം എന്ന പേര്

മലയാളം എന്ന പേര്

മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അര്‍ത്ഥമുള്ള മല, അളം എന്നീ ദ്രാവിഡ വാക്കുകള്‍ ചേര്‍ന്നതാണ്. എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

 എ ആര്‍ രാജരാജ വര്‍മ്മ

എ ആര്‍ രാജരാജ വര്‍മ്മ

കാര്‍ഡ്വേല്‍ എന്ന ചരിത്രകാരന് ശേഷം എ ആര്‍ രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരും ചേര്‍ന്ന് മലയാളഭാഷയുടെ ഉത്പ്പത്തിയെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു.

പഴയ തമിഴും മലയാളവും

പഴയ തമിഴും മലയാളവും

പഴയ തമിഴില്‍ നിന്നാണ് മലയാളത്തിന്റെ ജനനം എന്നാണ് ഭൂരിപക്ഷാഭിപ്രായം. കമിഴിന്റെ വകഭേദമായ കൊടുംതമിഴാണ് പിന്നീട് മലയാളമായി മാറിയത് എന്നാണ് പറയപ്പെടുന്നത്.

 ഭാഷാപരമായ പരിവര്‍ത്തനം

ഭാഷാപരമായ പരിവര്‍ത്തനം

ഭാഷാപരമായ പരിവര്‍ത്തനമാണ് മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങളിലേക്ക് വഴിവെച്ചത്. കേരളത്തില്‍ നമ്പൂതിരി സമുദായത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചതോടെ സംസ്‌കൃതവും മലയാളവും ഒരു പോലെ പ്രാധാന്യമുള്ളതായി മാറി.

 മറ്റ് ഭാഷകള്‍

മറ്റ് ഭാഷകള്‍

ദ്രാവിഡ ഭാഷയില്‍ നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, തുളു തുടങ്ങിയ ഭാഷകള്‍. ഇതാണ് ഭാഷകളുടെ ഉത്പ്പത്തിയെക്കുറിച്ചുള്ള പ്രധാന അവകാശവാദം.

English summary

importance of malayalam language in history

Importance of malayalam language in history read on.....