For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും നിങ്ങള്‍ കേള്‍ക്കുന്ന നുണകള്‍..

By Sruthi K M
|

ദിവസവും നിങ്ങള്‍ എത്ര നുണകള്‍ കേള്‍ക്കുന്നുണ്ടാകും. നുണകള്‍ പറഞ്ഞു പരത്തുന്നതിലും ഏറെ മിടുക്കന്‍മാരാണ് നമ്മള്‍. നുണകള്‍ പറഞ്ഞു പരത്തുന്നതില്‍ മുന്‍പന്തിയില്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങളാണ്. കേട്ടാല്‍ ഒന്നും സത്യമല്ല എന്ന് മനസ്സിലായിട്ടും അവര്‍ പറയുന്നത് ചെയ്യുന്നു, വിശ്വസിക്കുന്നു.

തിരക്കുകുറച്ച് ജീവിതത്തിന് ലൈഫ് നല്‍കാം

നുണകള്‍ പറയുന്ന കാര്യത്തില്‍ നമ്മളും മിടുക്കന്‍മാരാണ്. ദിവസവും അറിയാതെ ചെറിയ നുണകളെങ്കില്‍ പറയുന്നുണ്ടാകാം. അറിഞ്ഞോ അറിയാതെയോ ജീവിതത്തില്‍ പറഞ്ഞുകൂട്ടുന്ന നുണകള്‍ ചിലപ്പോള്‍ ഒരു ദോഷവും ഉണ്ടാക്കുന്നുണ്ടാകില്ല, എന്നാല്‍ ഗുണങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിത്യ ജീവിതത്തില്‍ നമ്മള്‍ കേട്ടും പറഞ്ഞും ഇരിക്കുന്ന ചില നുണകള്‍ നോക്കാം...

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

എല്ലാ ടൂത്ത് പേസ്റ്റ് പരസ്യങ്ങളും എന്താണ് പറയാറുള്ളത്. ദന്തിസ്റ്റ് ശുപാര്‍ശ ചെയ്യുന്നത് എന്നതാണ്. സത്യത്തില്‍ ഈ കാര്യം ഡോക്ടര്‍മാര്‍ അറിയുന്നുണ്ടോ..

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് അല്ലെങ്കില്‍ ഒരാഴ്ച കൊണ്ട് നിങ്ങളുടെ മുഖം തിളങ്ങും. എന്നിട്ട് ആരുടെയെങ്കിലും മുഖം ഇത്രയും ദിവസം കൊണ്ട് തിളങ്ങിയിട്ടുണ്ടോ..

മാഗി

മാഗി

മാഗി ഉണ്ടാക്കാന്‍ വെറും രണ്ട് മിനിട്ട് മതി എന്ന് പറയുന്ന പരസ്യം സത്യത്തില്‍ എന്താണ് പറയുന്നത്. ആരും രണ്ടു മിനിട്ട് കൊണ്ട് മാഗി ഉണ്ടാക്കിയിട്ടില്ല.

പഠനം

പഠനം

പത്താം ക്ലാസ് കഴിഞ്ഞാല്‍ ജീവിതം അടിച്ചു പൊളിക്കാം എന്ന് പറയുന്നു. സത്യത്തില്‍ അതിനുശേഷമല്ലേ, പണി വരാന്‍ പോകുന്നത്. അതുവരെയുള്ള സ്‌കൂള്‍ കാലമാണ് ആഘോഷപരവും ആശ്വാസപരവും.

സമയം

സമയം

ഞാന്‍ അഞ്ച് മിനിട്ടിനുള്ളില്‍ അവിടെ എത്തും എന്നത് മിക്കവരും പറയുന്നതാണ്. സത്യത്തില്‍ നിങ്ങള്‍ രണ്ട് മിനിട്ടിനുള്ളില്‍ എവിടെയാണ് എത്തിയിട്ടുള്ളത്.

ജീവിതപങ്കാളി

ജീവിതപങ്കാളി

കാമുകനെയോ, കാമുകിയെയോ മാതാപിതാക്കള്‍ക്ക് ആദ്യം പരിചയപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എന്താണ് പറയാറുള്ളത്. ഞങ്ങള്‍ ജസ്റ്റ് ഫ്രണ്ട്‌സ് മാത്രമാണ്.

കുട്ടിയോട്

കുട്ടിയോട്

ഭക്ഷണം കഴിക്കാത്ത കുട്ടിയോട് മാതാപിതാക്കള്‍ പറയും. അമ്പിളി മാമനെ പിടിച്ചു തരാം. എന്നാല്‍, ചോര്‍ ഉരുട്ടി കൊടുക്കുന്നത് അവസാനിക്കുന്നില്ല, അമ്പിളി മാമനെ കിട്ടാറുമില്ല എന്നതാണ് സത്യം.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

സത്യത്തില്‍ ഒരാള്‍ പോസ്റ്റ് ഇടുമ്പോള്‍ അത് ഇഷ്ടമായിട്ടാണോ നിങ്ങള്‍ ലൈക്ക് ചെയ്യാറുള്ളത്.

സത്യങ്ങള്‍

സത്യങ്ങള്‍

എന്തൊക്കെ കാര്യത്തില്‍ നിങ്ങള്‍ കള്ളസത്യങ്ങള്‍ ഇടുന്നുണ്ട്. അതുപോലെ സത്യം ചെയ്ത ശേഷം വീണ്ടും നുണ പറഞ്ഞാല്‍ മരണം സംഭവിക്കും എന്ന പല്ലവികളും കേല്‍ക്കാറുണ്ട്. എന്നിട്ട് ആരെങ്കിലും മരിക്കുന്നുണ്ടോ.

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍ കാല്‍ കഴുകിയില്ലെങ്കില്‍ ദുസ്വപ്‌നം കാണുമെന്ന് ചിലര്‍ പറയാറുണ്ട്. രാത്രി കുളിച്ചിട്ട് കിടന്നുറങ്ങുന്നവന് എന്നും ദുസ്വപ്‌നം കാണേണ്ടിവരുന്നു.

രാവിലെ ഉണരാന്‍

രാവിലെ ഉണരാന്‍

രാവിലെ ഏഴ് മണിവരെ ഉറങ്ങുന്ന മക്കളെ ഉണര്‍ത്താന്‍ അമ്മമാര്‍ പറയും എഴുന്നേല്‍ക്ക് സമയം എട്ട് മണിയായി എന്ന്. ഒരു മണിക്കൂര്‍ കൂട്ടി പറയുകയാണ് പതിവ്.

ഇന്‍ജെക്ഷന്‍ വയ്ക്കുമ്പോള്‍

ഇന്‍ജെക്ഷന്‍ വയ്ക്കുമ്പോള്‍

ഇന്‍ജെക്ഷന്‍ വയ്ക്കുമ്പോള്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും ഉണ്ടാകില്ലെന്ന് പറയും. ഇതാണോ സംഭവിക്കുന്നത്.

English summary

everyday lies that the Indians used to hear

twelve lies we Indians are used hearing everyday life
Story first published: Friday, June 5, 2015, 13:24 [IST]
X
Desktop Bottom Promotion