For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാൻ 2018 :നിങ്ങൾ അറിയേണ്ടതെല്ലാം

|

മെയ് 17 നാണ് 2018 ലെ റംസാൻ ആരംഭിക്കുന്നത്.അതിനെക്കുറിച്ചു നിങ്ങൾ അറിയേണ്ടതെല്ലാം ചുവടെ കൊടുക്കുന്നു.

rmzan

2018 ലെ റംസാന്റെ ആദ്യ ദിനം മെയ് 17 ആണ്.

എന്താണ് റംസാൻ?

മുസ്ലീങ്ങളുടെ പുണ്യമാസമാണ് റംസാൻ .ഈ മാസത്തിലാണ് ലൈലത് അൽ ഖദറിൽ വച്ച് ഖുർആൻ മുഹമ്മദ് നബിക്ക് വെളിപ്പെട്ടത്.ഇത് റമദാന്റെ അവസാന 10 രാത്രികളിൽ ഒന്നാണ്

റമദാൻ കരീം ,അഥവാ ഹാപ്പി റംസാൻ എന്ന് പറഞ്ഞു ആളുകൾ പരസ്പരം അഭിവാദ്യം ചെയ്യുന്നു.

ഖുറാനിൽ റംസാൻ മാസത്തെക്കുറിച്ചു വ്യക്തമായ മാർഗ്ഗനിർദ്ദേശം ആളുകൾക്ക് കൊടുത്തിട്ടുണ്ട്.പൂർണ്ണ ചന്ദ്രനെ ആരെങ്കിലും കാണുമ്പോൾ ഉപവാസം തുടങ്ങണം .യാത്രയിലോ രോഗികളോ ആയിട്ടുള്ളവർ അത്രയും ദിവസം പിന്നീട് ഉപവസിക്കണം.അള്ളാഹു നിങ്ങളുടെ പ്രയാസങ്ങൾ എളുപ്പമാക്കിത്തരും.അങ്ങനെ നിങ്ങൾ അനുഗ്രഹീതരാകും : സുറാഹ് അൽ ബഖറഹ് 2 :185

റമസാന്റെ വാർഷിക ആചരണത്തെ ഇസ്ലാമിന്റെ അഞ്ചു തൂണുകളായാണ് കണക്കാക്കുന്നത്.

ഹിജ്രി കലണ്ടറിലെ ഒൻപതാമത്തെ മാസമാണ് റമദാൻ.ഈ വര്ഷം ഗ്രിഗോറിയൻ അലണ്ടർ അനുസരിച്ചു റമദാൻ മെയ് 17 നു തുടങ്ങുന്നു.

rb

ഇത് എത്ര നാൾ നീണ്ടുനിൽക്കും?

ഒരു ചന്ദ്രചക്രം പൂർത്തിയാകുന്നത് വരെ റമദാൻ നീണ്ടു നിൽക്കും.ഇത് സാധാരണ 29 -30 ദിവസം ആയിരിക്കും.ചന്ദ്രനെ കാണുന്നതാണ് അതിന്റെ കാലാവധി നിശ്ചയിക്കുന്നത്.ഇന്ന് ജ്യോതിഷപരമായി കണക്കുകൂട്ടലുകൾ നടത്തുന്നു.ഒണ്ടു കാലത്തു നഗ്‌നനേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കണ്ടതിന് ശേഷമേ ദിവസം തീരുമാനിക്കുകയുള്ളൂ.

ഇത് തുടങ്ങുന്നത് നമുക്ക് എങ്ങനെ അറിയാനാകും?

സൗദി അറേബിയയിൽ, മക്കയിലെ ചന്ദ്രനെ നിരീക്ഷിക്കുന്ന കമ്മറ്റി ഔപചാരിക അനൗൺസ്‌മെന്റ് നടത്തും.സൗദിയിലെ വാനനിരീക്ഷകർ പ്രവചിക്കുന്നത് മിക്ക രാജ്യങ്ങളിലും മെയ് 17 നാണ് റമദാൻ തുടങ്ങുന്നത് എന്നാണ്.

sa

എന്തുകൊണ്ട് സൗദി അറേബ്യാ?

ഇസ്ലാമിന്റെ പുണ്യഭൂമിയാണ് മക്ക.ഇത് പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മസ്ഥലവും മുഹമ്മദ് നബിക്ക് ഖുർആനെപ്പറ്റി വെളിപാട് കിട്ടിയ സ്ഥലവും ഇതാണ്.അതുകൊണ്ട് തന്നെ ലോകം മുഴുവനുമുള്ള മുസ്ലിം ജനത സൗദി അറേബിയയുടെ അനൗൺസ്‌മെന്റിനായി കാത്തിരിക്കുന്നു.സൗദി അറേബിയയ്ക്ക് സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം ഉണ്ട്.

എങ്ങനെയാണ് പരസ്പരം ആശംസകൾ അർപ്പിക്കുന്നത്?

റമദാൻ കരീം ,അഥവാ ഹാപ്പി റംസാൻ എന്ന് പറഞ്ഞു ആളുകൾ പരസ്പരം അഭിവാദ്യം ചെയ്യുന്നു. ഇത് മാത്രമായി നിർത്തണ്ട.റമദാനെ പറ്റിയുള്ള വീഡിയോ കാണുക. ഓൺലൈൻ ആയി ആശംസകൾ അറിയിക്കാൻ ഹാഷ് ടാഗ് £റംസാൻ കരീം എന്ന് കൊടുക്കുക

gbh

റമദാനെ മുസ്ലീങ്ങൾ എങ്ങനെയാണ് കാണുന്നത്?

മുസ്ലീങ്ങൾ അല്ലാത്തവർ ഉപവസിക്കേണ്ടതില്ല.എന്നാൽ മുസ്‌ലിം രാജ്യത്തുള്ളവർ ചില നിയമങ്ങൾ പാലിക്കണം.അതിനാൽ ചെയ്യേണ്ടവയും ചെയ്യരുതാത്തവയെപ്പറ്റിയും അറിവുണ്ടായിരിക്കണം.ഉപവസിക്കുന്നവരോട് അപമര്യാദയായി പെരുമാറാൻ പാടില്ല.

റംസാൻ പ്രാർത്ഥന

മദ്യപാനം,പുകവലി,ഭക്ഷണം എന്നിവ കൂടാതെ ലൈംഗിക ബന്ധവും മോശമായ സംസാരവും ഉപേക്ഷിക്കണം

റംസാൻ ദിനങ്ങളിൽ എല്ലാ ദിവസവും അതായത് 30 രാത്രികളിലും മുസ്ലീങ്ങൾ പ്രാർത്ഥിക്കണം.ഓരോ ദിവസവും ഓരോ പാഠങ്ങൾ വായിച്ചു ഈദ് ഉൽ ഫിത്തർ ആകുമ്പോൾ പൂർത്തിയാക്കണം.തറാവീഹ്‌ പ്രാർത്ഥന എന്നാണ് ഇതിനെ പറയുന്നത്.ഇഷ പ്രാർത്ഥനയ്ക്ക് ശേഷം വൈകുന്നേരമാണ് ഇത് ചെയ്യുന്നത്

dgh

എന്താണ് ഉപവാസം?

തടസ്സങ്ങളിൽ നിന്നും നമ്മുടെ ഹൃദയത്തെ നിയന്ത്രിക്കുന്നതാണ് ഉപവാസം.ഇത് അഴുക്ക് മാറ്റി ആത്മാവിനെ ശുദ്ധമാക്കുന്നു.സ്വയം അച്ചടക്കം,ത്യാഗം,ക്ഷമ,കരുണ ,സഹാനുഭൂതി എന്നിവ പരിശീലിക്കാനുള്ള അവസരം കൂടിയാണ് റംസാൻ

എപ്പോഴാണ് മുസ്ലീങ്ങൾ നോമ്പ് മുറിക്കുന്നത്?

സൂര്യൻ അസ്തമിച്ച ശേഷം മഗ്‌രിബ് പ്രാർത്ഥനയ്ക്ക് മുൻപും അസാൻ പ്രാർത്ഥനയ്ക്ക് ശേഷവുമാണ് നോമ്പ് മുറിക്കുന്നത്.ഇത് സൂര്യൻ അസ്തമിച്ചതിനു ശേഷമാണ് ചെയ്യുന്നത്.വൈകുന്നേരം ആദ്യം കഴിക്കുന്നത് ഈന്തപ്പഴമാണ് .നോമ്പ് മുറിക്കുന്ന ഭക്ഷണത്തെ ഇഫ്താർ എന്നാണ് പറയുന്നത്.

vty

എപ്പോഴാണ് നോമ്പ് തുടങ്ങുന്നത്?

എല്ലാ ദിവസവും രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപ് സുഹ്ർ എന്ന് പറയുന്ന നോമ്പിന് മുൻപുള്ള ഭക്ഷണം അവർ കഴിക്കുന്നു.അതിനു ശേഷം ഫജ്ർ പ്രാർത്ഥനകൾ തുടങ്ങുന്നു.

റമദാന് ശേഷം എന്താണ്?

29-30 ദിവസമാകുമ്പോൾ റമദാൻ അവസാനിക്കും.റംസാന്റെ അവസാന മൂന്നു ദിവസം ഈദ് ഉൽ ഫിത്തർ ആയി ആഘോഷിക്കുന്നു.ഇത് പൊതു അവധി ദിവസമായി സർക്കാർ പ്രഖ്യാപിക്കുന്നു.

vgy

മുസ്ലീങ്ങൾ അല്ലാത്തവർ ഉപവസിക്കണമോ?

വേണ്ട.മുസ്ലീങ്ങൾ അല്ലാത്തവർ ഉപവസിക്കണം എന്ന് പറയുന്നില്ല.എന്നാൽ അവർ ബഹുമാനവും നല്ല സ്വഭാവവും കാണിക്കണം.

പ്രധാന റംസാൻ മര്യാദകൾ

ഉപവാസ സമയത്തു ഭക്ഷണം കഴിക്കുകയോ,മദ്യപാനം,പുകവലി,ച്യൂയിങ്ങ്ഗം എന്നിവ ഉപയോഗിക്കരുത്

ഡാൻസ്,പാട്ട് എന്നിവ പരസ്യമായി ചെയ്യാൻ പാടില്ല.ഹെഡ്‌ഫോണുകൾ വച്ച് നിശബ്ദമായി പട്ടു കേൾക്കാവുന്നതാണ്

ഉചിതമല്ലാത്ത വസ്ത്രം പൊതുസ്ഥലത്തു ധരിക്കരുത്.ബഹുമാനമുള്ള വസ്ത്രം ധരിക്കുക.പുരുഷന്മാർ സ്ലീവ് ലെസ് ആയ വസ്ത്രങ്ങൾ ധരിക്കരുത്.സ്ത്രീകൾ കാൽമുട്ടും തോളും മറയുന്ന വസ്ത്രങ്ങൾ ധരിക്കണം.

vgy

സത്യം ചെയ്യരുത്

സമ്മാനങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ ലളിതമായി വിനീതമായ രീതിയിൽ സ്വീകരിക്കുക.നിങ്ങൾ ക്ഷണിക്കപ്പെട്ടുവെങ്കിൽ ഇഫ്താറിന് ബഹുമാനപൂർവ്വം പങ്കെടുക്കുക

നിങ്ങൾക്ക് എവിടെ മദ്യപാനം,പുകവലി എന്നിവ ചെയ്യാം?

നിങ്ങൾ ഉപവസിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് വീട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും എല്ലാം ചെയ്യാം.നിങ്ങൾ ജോലി സ്ഥലത്തു ആണെങ്കിൽ അവിടെ നിന്നും ഭക്ഷണം കഴിക്കാവുന്നതാണ്

ചില റെസ്റ്റോറെന്റുകൾ പകൽ തുറന്നിരിക്കും.നിങ്ങൾക്ക് അവിടെ നിന്നും സ്വകാര്യമായി ഭക്ഷണം കഴിക്കാവുന്നതാണ്.

gy

ജോലി സമയം

എല്ലാ മേഖലകളിലും രണ്ടു മണിക്കൂർ ജോലി സമയത്തെ കുറച്ചിട്ടുണ്ട്.നിങ്ങൾ റമദാൻ നോക്കുന്നുണ്ട് എങ്കിലും ഇല്ലെങ്കിലും ഇത് ലഭ്യമാണ്.

ഷോപ്പിംഗ്

സാധാരണ സൂപ്പർ മാർക്കറ്റുകൾ തുറന്നിരിക്കാറുണ്ട്.നിങ്ങൾക്ക് പതിവ് പോലെ സാധനങ്ങൾ വാങ്ങാവുന്നതാണ്

gybu

വാഹനം ഓടിക്കൽ

പകൽ വാഹനം ഓടിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല.ഇഫ്താർ തുടങ്ങുന്നതുവരെ ഓടിക്കുന്നതാണ് നല്ലത്.ടാക്സി ഡ്രൈവർമാർ നോമ്പ് നോക്കുന്നവർ ആണെങ്കിൽ കൂടുതൽ സമയം ആകുമ്പോൾ നിർജ്ജലിനീകരണം കാരണം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരും

ചാരിറ്റി ചെയ്യുക

റംസാൻ ചാരിറ്റിയുടെ സമയമാണ്.നിങ്ങൾ കുറച്ചു സഹായം ചെയ്യുന്നത് വളരെ വിലമതിക്കും.പണമായി തന്നെ കൊടുക്കണം എന്നില്ല.ഇഫ്താർ ഭക്ഷണം ആയാലും മതിയാകും

English summary

റംസാൻ 2018 :നിങ്ങൾ അറിയേണ്ടതെല്ലാം

This year, the month of Ramadan started on the 17th of May and will come to end on the15th of June. The Month of Ramadan is celebrated every year during the ninth month of the lunar calendar that the Muslim community follows.
Story first published: Thursday, May 17, 2018, 12:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more