For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിനെ കണ്ടു പഠിക്കൂ, കരിയര്‍ നന്നാക്കാം

|

പണ്ടത്തെ കാലമല്ല, കരിയറില്‍ പുരുഷനും സ്ത്രീക്കും തുല്യസ്ഥാനമാണുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ കരിയറില്‍ പെട്ടെന്ന് ഉയരങ്ങളിലെത്തുന്നതായി തോന്നാറുണ്ടോ. ഇത്തരം തോന്നലുണ്ടെങ്കില്‍ പുരുഷന്മാരില്‍ നിന്നും പഠിച്ചിരിക്കേണ്ട ചില കരിയര്‍ പാഠങ്ങളുമുണ്ട്. ഇവ മനസിലാക്കി വയ്ക്കൂ, കരിയറില്‍ പുതിയ ഉയരങ്ങള്‍ നിങ്ങള്‍ക്കും നേടാം.

ടീം ഹെഡ്‌സിനടുത്ത് കാര്യങ്ങള്‍ തുറന്നു പറയാന്‍ പുരുഷന്മാര്‍ക്ക് കഴിവേറും. സത്യം പറയുക മാത്രമല്ല, ആവശ്യങ്ങളും പ്രശ്‌നങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യാനും പുരുഷന്മാര്‍ തയ്യാറാകും. എന്നാല്‍ സ്ത്രീകള്‍ ഇക്കാര്യത്തില്‍ അല്‍പം പുറകിലേക്കാണ്. ആവശ്യങ്ങള്‍ മനസിലുണ്ടെങ്കിലും തുറന്നു ചര്‍ച്ച ചെയ്യാന്‍ ഇവര്‍ മടിക്കും. കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ക്കിത് മനസിലായെന്നു വരില്ല.

സൗഹൃദവും ജോലിയും വേറേ വേറെ സൂക്ഷിക്കുന്നവരാണ് പുരുഷന്മാര്‍. ജോലിയില്‍ സൗഹൃദസ്വാധീനം കടന്നുവരാന്‍ ഇവര്‍ സമ്മതിക്കില്ല. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇത് മറിച്ചാണ്. ജോലിയിലും സൗഹൃദങ്ങള്‍ക്ക് സ്ഥാനം കൊടുക്കും. ഇത് ജോലിയെയും സ്ഥാനങ്ങളെയേും ബാധിച്ചേക്കും.

ജോലി ചെയ്യുമ്പോള്‍ സംസാരിക്കുന്ന പുരുഷന്മാര്‍ കുറവായിരിക്കും. അടുത്ത് സുഹൃത്തുക്കളാണെങ്കില്‍ പോലും. എന്നാല്‍ സ്ത്രീകള്‍ സംസാരത്തിന്റെ കാര്യത്തില്‍ ഈ നിയന്ത്രണം സൂക്ഷിക്കുന്നത് കുറവു തന്നെയാണ്.

പുരുഷന്മാര്‍ പലപ്പോഴും ജോലിക്കാര്യത്തില്‍ ആരോഗ്യകരമായ മത്സരിക്കുന്നവരാണ്. ഇത് ജോലിയില്‍ മാത്രമേ കാണുകയുള്ളൂ. പുറത്തു വന്നാല്‍ മത്സരിക്കുന്നവര്‍ സുഹൃത്തുക്കളായി തുടരുകയും ചെയ്യും. എന്നാല്‍ ഈ അതിര്‍ത്തി കാത്തു സൂക്ഷിക്കാന്‍ സ്ത്രിക്കു കഴിഞ്ഞെന്നു വരില്ല. ജോലിയിലെ മത്സരം പുറത്തും ഇവര്‍ കാണിച്ചെന്നിരിക്കും. ഇത് ജീവിതത്തിലായാലും ജോലിയിലായാലും ദോഷമേ വരുത്തൂ.

പൊതുവെ അറിയാത്ത കാര്യങ്ങള്‍ പോലും ആത്മവിശ്വാസത്തോടെ പറയുന്നവരാണ് പുരുഷന്മാര്‍. എന്നാല്‍ സ്ത്രീകള്‍ നേരെ മറിച്ചാണ്. അറിയാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ ആത്മവിശ്വാസക്കുറവ് മുഖത്തും വാക്കുകളിലും പ്രതിഫലിക്കും. അറിയാവുന്ന കാര്യങ്ങളാണെങ്കില്‍ പോലും സംശയത്തോടെ പറയുന്നവരുണ്ട്. തലവന്മാരില്‍ നല്ലൊരു ധാരണയുണ്ടാക്കാന്‍ ഇതിന് കഴിയില്ല.

English summary

Office, Men, Women, Career, Talk, Friends, ജോലി, ഓഫീസ്, പുരുഷന്‍, സ്ത്രീ, കരിയര്‍, സൗഹൃദം, ഓഫീസ്, സംസാരം


 Do you ever feel that the male colleagues at your workplace are climbing the ladder very easily? Men have patience and play a tricky game to keep their boss impressed. Although women have the charm in them, they lag behind in few career goals and experiences that can help them achieve success like men.
Story first published: Saturday, December 15, 2012, 11:59 [IST]
X