For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ഉപേക്ഷിക്കാറായോ?

|

ഒരു ജോലിയ്ക്കു ചേരുമ്പോള്‍ ഉത്സാഹത്തോടെയും താല്‍പര്യത്തോടെയുമായിരിക്കും മിക്കവാറും പേര്‍ ചേരുക. എന്നാല്‍ കാലക്രമേണയുണ്ടാകുന്ന ചില അനുഭവങ്ങള്‍ ജോലി മാറാന്‍ പലരെയും പ്രേരിപ്പിക്കുന്നു.

ചെയ്യുന്ന ജോലിയോടും കമ്പനിയോടുമുള്ള താല്‍പര്യമില്ലായ്മയാണ് ജോലി മാറാനുള്ള ഒരു പ്രധാന കാരണം. ഇത്തരം താല്‍പര്യങ്ങള്‍ പോകുമ്പോള്‍ ഓഫീസിലേക്കു പോകണമെന്നു പോലും പലര്‍ക്കും തോന്നിയെന്നു വരില്ല. ജോലി മാറണമെന്നുള്ള ആദ്യ ചിന്തകളുടെ തുടക്കം മിക്കവാറും ഇവിടെ നിന്നായിരിക്കും.

നല്ലപോലെ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലികളും ഉത്തരവാദിത്വവും നല്‍കുന്നത് ചില ബോസുമാരുടെ ശീലമാണ്. ഇത് ചിലപ്പോള്‍ താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരിക്കും. ജോലിയുടെ ടെന്‍ഷന്‍ താങ്ങാതെ വരുമ്പോള്‍ ജോലി മാറണമെന്നുള്ള ചിന്തയുണ്ടാകുക സ്വാഭാവികം തന്നെ.

Mask

കഠിനാധ്വാനത്തിന്, ആത്മാര്‍ത്ഥതയ്ക്ക് അഭിനന്ദനങ്ങളും പ്രതീക്ഷിക്കുന്നതു പതിവ്. ഇത് ലഭിക്കാതെ വരുമ്പോള്‍, എത്ര അധ്വാനിച്ചാലും അതിന് ഒരു നല്ലവാക്കോ പ്രൊമോഷനോ ലഭിക്കാതെ വരുമ്പോഴും പലരും ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുക തന്നെ ചെയ്യും.

അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കാത്തതും ജോലി മാറാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്. വേതനത്തില്‍ വര്‍ദ്ധനവില്ലാത്തത് ജോലി വേറെ തേടാന്‍ പലരെയും പ്രേരിപ്പിക്കും.

മേധാവിയുടെ മയമില്ലാത്ത, മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റവും ചിലപ്പോഴെങ്കിലും ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഇട വരുത്തും. നന്നായി പെരുമാറിയിരുന്ന ബോസ് പെട്ടെന്ന് സ്വഭാവം മാറ്റുന്നതും ആവശ്യമില്ലാത്തെ കുറ്റപ്പെടുത്തുന്നതും ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു കാരണമാണ്.

പ്രതിഫലം മാത്രമല്ല, സമാധാനമുള്ള ഓഫീസ് അന്തരീക്ഷവും ജോലി ചെയ്യുന്നവരുടെ സ്വപ്‌നമാണെന്നോര്‍ക്കുക.

English summary

Life, Office, Boss, Job, ജീവിതം, ജോലി, ഓഫീസ്, മേധാവി, ബോസ്,

When you join an organisation, you do not think much about quitting it. All the efforts to last longer in the firm is put just to avoid changing jobs. However, with the passage of time, groupism, politics, lack of interest or for any other reasons, you feel like quitting your job and moving ahead.
Story first published: Tuesday, September 25, 2012, 6:08 [IST]
X
Desktop Bottom Promotion