For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്റര്‍വ്യൂവില്‍ പറയരുതാത്തത്

|

ജോലിക്കുള്ള ഇന്റര്‍വ്യൂ ഒരാളെ വിലയിരുത്താനുള്ള അവസരം കൂടിയാണ്. നാം ചോദിക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളിലായിരിക്കും കൂടുതലായും ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ക്ക് നമ്മെ വിലയിരുത്താന്‍ അവസരം ലഭിക്കുക.

Job Interview

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ പറയരുതാത്ത ചില കാര്യങ്ങളുണ്ട്.

ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും മാത്രമല്ലാ, അവധിയെക്കുറിച്ചും അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. എന്നാല്‍ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ തന്നെ അവധിയെക്കുറിച്ചും ലീവ് പോളിസികളെക്കുറിച്ചും ചോദിക്കുന്നത് ശരിയല്ല. ഇന്റര്‍വ്യൂ എടുക്കുന്നയാള്‍ ഇതെക്കുറിച്ച് പറയുകയാണെങ്കില്‍ മാത്രം ഇതേക്കുറിച്ച് ചോദിക്കുക. അല്ലെങ്കില്‍ ആദ്യമെ അവധിയെക്കുറിച്ചു ചോദിക്കുന്നത് ഒരാളെക്കുറിച്ചുള്ള മതിപ്പ് കുറയ്ക്കും.

പഴയ ജോലിയെക്കുറിച്ചോ ഓഫീസിനെക്കുറിച്ചോ മോശമാക്കി സംസാരിക്കരുത്. അല്ലെങ്കില്‍ അവിടുത്തെ ബോസിനെക്കുറിച്ചോ ജോലിക്കാരെ കുറിച്ചോ ചോദ്യമുണ്ടായാല്‍ അവരെക്കുറിച്ച് മോശമാക്കി സംസാരിക്കരുത്. പുതിയ ജോലിയന്വേഷിക്കുന്നതിന് മറ്റേതെങ്കിലും കാരണം പറയുക.

നിങ്ങളുടെ ശമ്പളത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാം. ഇതേ ജോലി ചെയ്യുന്ന മറ്റുള്ളവരുടെ ശമ്പളത്തെ കുറിച്ച് യാതൊരു കാരണവശാലും തിരക്കരുത്. അവര്‍ക്ക് അത്ര കിട്ടുന്നതു കൊണ്ട് എനിക്ക് ഇത്ര വേണമെന്ന രീതിയിലുള്ള സംസാരവും വേണ്ട.

ഇന്റര്‍വ്യൂ എടുക്കുന്ന ആളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യരുത്. ജോലിക്കു ചേരാന്‍ തനിക്ക് ചില സൗജന്യങ്ങള്‍ ചെയ്തു തരണമെന്ന രീതിയിലുള്ള സംസാരവും വേണ്ട.

ഇന്റര്‍വ്യൂവിന് കൃത്യസമയത്തു തന്നെ പോകുക. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ലളിതവും, അതേ സമയം ഒഫീഷ്യലുമായ വസ്ത്രധാരണ രീതിയായിരിക്കും നല്ലത്.

English summary

Life, Office, Interview, Dress, Leave Policy, Salary, ജീവിതം, ഓഫീസ്, ഇന്റര്‍വ്യൂ, ജോലി, ശമ്പളം, വസ്ത്രം, അവധി

A job interview is one of the most critical situations for an individual. You might prepare yourself by taking mock interviews or in some cases, join some crash course to create the best impression on the interviewer
Story first published: Wednesday, July 25, 2012, 12:54 [IST]
X
Desktop Bottom Promotion