For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില അടിസ്ഥാന ഓഫീസ് മര്യാദകള്‍

|

ഒരു ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. നിസാരമെന്നു തോന്നാമെങ്കിലും നമ്മളില്‍ പലരും ചെയ്യുന്ന ചില കാര്യങ്ങള്‍.

Office

കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ശമ്പളം ചോദിക്കരുത്. ഈ ചോദ്യം ഒഴിവാക്കാനില്ലെന്നു തോന്നുമ്പോള്‍ ചിലര്‍ മറുപടി പറഞ്ഞെന്നിരിക്കും. എന്നാല്‍ ഒരിക്കലും മനസോടെയാവില്ല. അതുപോലെ നിങ്ങളുടെ ശമ്പളവും മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാനും പാടില്ല.

അതുപോലെ മറ്റുള്ളവരുടെ ഫയലുകളോ കമ്പ്യൂട്ടറോ അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കുകയുമരുത്. ഔദ്യോഗിക ആവശ്യമുണ്ടെങ്കില്‍ അവരോട് പറഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കുക.

ഓഫിസിലെ മറ്റുള്ളവരെ വൃത്തികെട്ട രീതിയിലുള്ള നോട്ടമോ തുറിച്ചു നോട്ടമോ പാടില്ല. അവരുടെ വേഷത്തെക്കുറിച്ചോ ചെയ്തികളെക്കുറിച്ചോ പരസ്പരം കുറ്റപ്പെടുത്തുകയോ തമാശ പറയുകയോ വേണ്ട. ഇത് ഓരോരുത്തരുടേയും സ്വകാര്യ സ്വാതന്ത്ര്യമാണ്.

ഓഫീസ് മെയില്‍ ഒരിക്കലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. അതുപോലെ സ്വന്തം താല്‍പര്യത്തിനു വേണ്ടിയുള്ള ചാറ്റിംഗും മറ്റു സൈറ്റുകളില്‍ പോകലും വേണ്ട. ഇതെല്ലാം കമ്പനിക്ക് കണ്ടെത്താന്‍ കഴിയുമെന്ന കാര്യം ഓര്‍മയില്‍ വേണം.

ഓഫീസിലെ പൊതു സ്ഥലങ്ങളില്‍ ഇടിച്ചു കയറാതിരിക്കുക. ഇത് ബാത്ത്‌റൂമിലായാലും കാന്റീനിലായായും. തങ്ങളുടെ ഊഴം വരുന്ന വരെ ക്ഷമയോടെ കാത്തു നില്‍ക്കുക.

English summary

Office, Work, Bathroom, Salary, ഓഫീസ്, ജോലി, മര്യാദ, ബാത്ത്‌റൂം, ശമ്പളം, മെയില്‍

When you join an office, you get a list of rules and regulations that every employee has to follow at the work place. These points are given by the HR department to abide by the norms of the company. The etiquette of an employee should be acceptable.
Story first published: Friday, July 13, 2012, 13:39 [IST]
X
Desktop Bottom Promotion