For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോള്‍ ലാഭിക്കാന്‍ ചില വഴികള്‍

|

പെട്രോള്‍ വിലവര്‍ദ്ധന പലരുടേയും നെഞ്ചില്‍ തീ കോരിയിട്ടിട്ടുണ്ട്. വാഹനങ്ങളുള്ളവര്‍ക്ക് പെട്രോള്‍ ഒഴിവാക്കി ജീവിക്കാനും ബുദ്ധിമുട്ട്. പെട്രോളിന്റെ വില ഉയരുന്തോറും ജീവിച്ചു പോകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ.


ആദ്യപടി കാര്‍, ബൈക്ക് തുടങ്ങിയ സ്വകാര്യവാഹനങ്ങള്‍ ആശ്രയിക്കുന്നവര്‍ ഈ ശീലം കുറയ്ക്കുക എന്നതാണ്. ഓഫീസിലും മറ്റും പോകേണ്ടവര്‍ ബസ്, ട്രെയിന്‍ തുടങ്ങിയവയെ ആശ്രയിക്കുക. പെട്രോള്‍ ലാഭിക്കാമെന്നു മാത്രമല്ലാ, റോഡിലെ തിരക്കും അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാനും സാധിക്കും.

ചിലര്‍ക്കെങ്കിലും ഓഫീസ് വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ടാകും. സമയത്തിന്റെ കാര്യത്തില്‍ അല്‍പം വിട്ടുവീഴ്ച ചെയ്യണമെങ്കിലും ഇത്തരം സൗകര്യങ്ങള്‍ പറ്റുന്നവരെല്ലാം ഉപയോഗിക്കുക.

അടുത്തു തന്നെ ഓഫിസുള്ളവര്‍ക്ക് വേണമെങ്കില്‍ സൈക്കിളും ഉപയോഗിക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്. ഇന്ധനവും ലാഭിക്കാം.

കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് ബൈക്കില്‍ സഞ്ചരിക്കാം. പെട്രോള്‍ അത്രയും കുറയ്ക്കാം. കഴിവതും വാഹനങ്ങളിലെ എസി ഓഫാക്കുക.

ഒരേ വഴിയിലോ ഒരേ ഓഫീസിലോ പോകുന്ന സുഹൃത്തുക്കളാണെങ്കില്‍ വേറെ വേറെ വാഹനങ്ങള്‍ ഉപയോഗിക്കാതെ ഒരുമിച്ച് ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുക.

വാഹനങ്ങളിലെ ഇന്ധന ടാങ്കിന് ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തുക. സിഗ്നലകളിലും ബ്ലോക്കുകളിലും വാഹനം നിറുത്തിയിടുമ്പോള്‍ ഓഫാക്കുക. നീങ്ങിത്തുടങ്ങുമ്പോള്‍ മാത്രം സ്റ്റാര്‍ട്ട് ചെയ്യുക.

English summary

Life, Petrol, Car, Bus, Office, Company, Bike, ജീവിതം, പെട്രോള്‍, കാര്‍, ബസ്, ഓഫീസ്, കമ്പനി, ബൈക്ക്

Hike in petrol prices have become a matter of concern for the layman. Every other month, the price hits hard! All petrol pumps get over crowded from the time a news is flashed on the television. Well, filling your car or bike tank will help you only for few days. What after that? Don't worry. Here are few ways to deal with the rising petrol prices in India.
Story first published: Thursday, May 24, 2012, 16:41 [IST]
X