For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹസാരെ തരംഗം സാരിയിലും

By Lakshmi
|

Hazare
തൊപ്പിയിലും ടീഷര്‍ട്ടിലും ടാറ്റുവിലും നിറഞ്ഞ അണ്ണാ ഹസാരെ തരംഗം ഇനി സാരിയിലേയ്ക്കും. സൂറത്ത് നഗരത്തിലാണ് അണ്ണാ ഹസാരെയുടെ ചിത്രം ആലേഖനം ചെയ്ത സാരികള്‍ ഇറങ്ങുന്നത്. ഇവിടത്തെ ഒരു തുണിക്കച്ചവടക്കാരന്‍ ഹസാരെയുടെ ചിത്രം പതിച്ച സാരികള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ്.

എംബ്രോയ്ഡറിയിലൂടെ ഹസാരെയുടെ ചിത്രം സാരിയില്‍ തുന്നിയിരിക്കുകയാണ്. ഹസാരെ വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമാണെന്നും അതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു പദ്ധതിയിടുന്നതെന്നുമാണ് കച്ചവടക്കാരന്‍ പറയുന്നു.

ഹസാരെയെ വിറ്റി കാശാക്കുകയെന്നതല്ല തന്റെ ഉദ്ദേശമെന്നും അദ്ദേഹത്തിന്റെ ആശയം പ്രചരിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും- കച്ചവടക്കാരനായ നിമേഷ് ജിയാനി പറയുന്നു.

വീ്ട്ടമ്മമാര്‍ക്ക് സാരിയോട് പ്രത്യേക താല്‍പര്യമുണ്ട്, പലരും ഇത് വാങ്ങാനെത്തുന്നുണ്ട്. തങ്ങളുടുത്തിരിക്കുന്ന സാരിയില്‍ ഹസാരെയുടെ ചിത്രം കാണുമ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ച് മറ്റുള്ളവരും ബോധവതികളാകുമെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.

English summary

Dress, Sari, Anna Hazare, Corruption, Women, വസ്ത്രം, അണ്ണാ ഹസാരെ, അഴിമതി, സാരി, സ്ത്രീ

After social activist Anna Hazare become a household name across the country, a textile wholesaler in Surat has placed a bulk order for saris, each carrying an embroidered image of Anna,
Story first published: Sunday, September 4, 2011, 14:59 [IST]
X
Desktop Bottom Promotion