For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പീഡനത്തിനെതിരെ 'ആഭാസ നടത്തം'

By Lakshmi
|

Delhi Slut Walk
സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ നടന്നു വരുന്ന സ്ലട്ട് വാക്ക് ദില്ലിനഗരത്തിലുമെത്തി. ദില്ലിയില്‍ ഇതിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

ഏതാണ്ട് 800ഓളം വരുന്ന സ്ത്രീകളും, യുവതികളുമാണ് ദില്ലി സ്ലട്ട് വാവാക്കില്‍ പങ്കെടുത്തത്. ജന്ദര്‍മന്ദിറില്‍ നിന്ന് വൈഎംസിഎ വഴി തിരികെ ജന്ദര്‍മന്ദിറില്‍ അവസാനിച്ച സ്ലട്ട് വോക്കിന് ഇവിടെ നേതൃത്വം നല്‍കിയത് 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഉമാംഗ് സഭര്‍വാള്‍ ആയിരുന്നു.

വിദേശങ്ങളില്‍ അല്‍പവസ്ത്രധാരികളായി പൊതുനിരത്തിലൂടെ നടത്താറുള്ള പ്രതിഷേധ പരിപാടിയാണ് 'സ്ലട്ട് വാക്ക്, അതുകൊണ്ടുതന്നെയാണ് ആഭാസനടത്തം എന്നര്‍ഥം വരുന്ന സ്ലട്ട് വാക്ക് എന്ന പേര് ഇതിന് ലഭിച്ചതും. ദില്ലിയില്‍ പക്ഷേ പങ്കെടുത്തവരെല്ലാം മാന്യമായി വസ്ത്രംധരിച്ചുതന്നെയാണ് എത്തിയത്.

വസ്ത്രരീതി സ്ത്രീപീഡനത്തിനു കാരണമാകുന്നെന്ന അഭിപ്രായത്തെ ചോദ്യം ചെയ്തായിരുന്നു ജന്തര്‍ മന്തറിലെ വേറിട്ട പ്രതിഷേധം.'സ്ലട്ട് വാക്ക് അതായത് നാണം കൂടാതെയുള്ള മുന്നേറ്റം എന്ന അര്‍ഥംവരുന്ന 'സ്ലട്ട് വാക്ക് അര്‍ഥാത് ബേശരിമീ മോര്‍ച്ച എന്ന പേരിലായിരുന്നു ഇവിടുത്തെ ആഭാസ നടത്തം.

മുദ്രാവാക്യം വിളികളുമായി ദില്ലി തെരുവുകളെ ഇളക്കി മറിച്ച നടത്തം കാണുന്നതിനും ക്യാമറയില്‍ പകര്‍ത്തുന്നതിനും വന്‍ജനക്കൂട്ടമാണ് എത്തിയത്.

പലയിടങ്ങളിലും സ്‌കൂള്‍ കുട്ടികളും, കൗമാരക്കാരും സ്‌ളട്ട് വോക്കില്‍ അണിചേര്‍ന്നു. ചിലയിടങ്ങളില്‍ പുരുഷന്മാരും നടക്കുന്നസ്ത്രീകള്‍ക്കൊപ്പം അണിചേര്‍ന്നത് ശ്രേദ്ധനേടി. സ്ത്രീ സമൂഹത്തോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യവും പരിപാടിയില്‍ ഉയര്‍ന്നു.

ലിംഗത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുകയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ലട്ട് വാക്കിന്റെ സംഘാടകരിലൊരാളായ മിഷിക് സിംഗ് പറഞ്ഞു.

2011 ഏപ്രിലില്‍ കാനഡയിലെ ടൊറന്റോയിലാണു 'സ്ലട്ട് വോക്കിന് തുടക്കംകുറിച്ചത്. പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന വസ്ത്രരീതിയാണ് സ്ത്രീപീഡനങ്ങള്‍ക്കു കാരണമെന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ പ്രതിഷേധിച്ച്, അല്‍പവസ്ത്രധാരികളായി പൊതുനിരത്തിലൂടെ മുദ്രാവാക്യം മുഴക്കി അന്നു സ്ത്രീകളിറങ്ങിയതു ജനശ്രദ്ധ നേടി. പിന്നീട് ഈ പ്രതിഷേധമുറ ലോകമെങ്ങുമുള്ള സ്ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു.

English summary

Harassment, Women, Delhi, Slut Walk, Protest, സ്‌ളട്ട് വാക്ക്, ലൈംഗിക പീഡനം, സ്ത്രീ, ദില്ലി, പ്രതിഷേധം,

While it may still take some more efforts to shut the critics up who blame women’s dressing habits for rising number of sexual harassment cases, women made their voices heard on the matter like never before at the country’s first-ever “Slut Walk” here today. The walk was organised under the banner the Slut Walk Arthaarth Besharmi Morcha,
Story first published: Tuesday, August 2, 2011, 11:18 [IST]
X
Desktop Bottom Promotion