For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ സ്ത്രീകള്‍ക്ക് അപകടകരം

By Lakshmi
|

Women
ദില്ലി: ലോകത്ത് സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്.

പെണ്‍ ഭ്രൂണഹത്യ, ശിശുമരണം, ഗാര്‍ഹിക പീഡനം ഇവയിലെല്ലാം ഇന്ത്യ മുന്‍ നിരയിലാണെന്ന് റോയിട്ടേഴ്‌സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം ക്രൂരതകള്‍ നടക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. കോംഗോയും പാക്കിസ്ഥാനുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു രണ്ട് രാജ്യങ്ങള്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ സൊമാലിയയാണ് അഞ്ചാം സ്ഥാനത്ത്. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടിയ മൂന്നു രാജ്യങ്ങളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണെന്നതാണ് പട്ടികയുടെ പ്രത്യേകത.

ആരോഗ്യപ്രശ്‌നങ്ങള്‍, ലൈംഗിക പീഡനം, ലൈംഗികേതര പീഡനം, ദുരാചാരങ്ങള്‍, സാമ്പത്തിക പര്യാപ്തത ഇല്ലായ്മ, പെണ്‍വാണിഭം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള 123 വിദഗ്ദ്ധര്‍ രാജ്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ ലിസ്റ്റാണിത്.

2009ല്‍ ഇന്ത്യയില്‍ പത്തുകോടി ആളുകളാണ് മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 90 ശതമാനം ഇന്ത്യയ്ക്കുള്ളില്‍ തന്നെയായിരുന്നു. ആ കാലയളവില്‍ 30 ലക്ഷം സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. അതില്‍ 40 ശതമാനം കുട്ടികളായിരുന്നു. അടിമവേലയ്ക്കും നിര്‍ബന്ധിത വിവാഹത്തിനുമൊക്കെ പെണ്‍കുട്ടികള്‍ വിധേയരാവുന്നുണ്ട്.

രാഷ്ട്രപതിയും നാല് വനിതാ മുഖ്യമന്ത്രിമാരുമുള്ള രാജ്യത്താണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്തതെന്ന സത്യം ലോകജനതയ്ക്ക് മുന്പില്‍ ഇന്ത്യയ്ക്ക് നാണക്കേടു തന്നെയാണ്.
ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലും മറ്റ് വന്‍ നഗരങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അനുദിനം കൂടിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. തലസ്ഥാന നഗരമായ ദില്ലി സ്ത്രീകള്‍ക്ക് ഒരു പേടിസ്വപ്‌നമാണെന്ന്് നേരത്തേ ഇന്ത്യയില്‍ത്തന്നെ നടന്ന ചില സര്‍വ്വേകളില്‍ കണ്ടെത്തിയിരുന്നു.

English summary

Women, Women Harassment, India, Survey, Delhi, സ്ത്രീപീഡനം, മാനഭംഗം, ഭ്രൂണഹത്യ, ഇന്ത്യ, സ്ത്രീ, ദില്ലി

India is the fourth most dangerous place in the world for women. A Thomson Reuters Foundation global poll reveals this shocking fact,
Story first published: Thursday, June 16, 2011, 12:32 [IST]
X
Desktop Bottom Promotion