For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബില്‍ മാറി ജില്‍ വരുമ്പോള്‍...

By Lakshmi
|

Jill Abramson
ന്യൂയോര്‍ക്ക്: ലോകത്തെ മുന്‍നിര മാധ്യമങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്ക് ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തേയ്ക്ക ആദ്യമായി ഒരു വനിത എത്തുന്നു. 160വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ സ്ഥാനത്തേയ്ക്ക് ഒരു വനിത കടന്നുവരുന്നത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍(ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം) പ്രശസ്തയായ ജില്‍ എബ്രാംസണ്‍ ആണ് ഈ നേട്ടം സ്വന്തമാക്കുന്നത്. മുഴുവന്‍ സമയ എഴുത്തിലേക്കു ശ്രദ്ധ തിരിക്കുന്നതിനായി നിലവിലെ എഡിറ്റര്‍ ബില്‍ കെല്ലര്‍ സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നാണ് ജില്ലിന് ഈ ഗ്ലാമര്‍ പദവിയില്‍ എത്താന്‍ അവസരം ലഭിച്ചിരിക്കുന്നത്.

1997ല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ജോലി ഉപേക്ഷിച്ച് ടൈംസില്‍ ചേര്‍ന്ന ജില്‍ 2003 മുതല്‍ മാനേജിങ് എഡിറ്ററായിരുന്നു. 1999ല്‍ പത്രത്തിന്റെ വാഷിങ്ടണ്‍ എഡിറ്ററായും പന്നീട് 2000ത്തില്‍ വാഷിങ്ടണ്‍ ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ആറിനു ജില്‍ ചുമതലയേല്‍ക്കും. അമ്പത്തിയേഴുകാരിയായ ഇവര്‍ ന്യൂയോര്‍്ക്ക് സ്വദേശിനിയാണ്.

അമേരിക്കയിലെ പത്രമാധ്യമരംഗം ഇപ്പോള്‍ കനത്ത വെല്ലുവിളി നേരിടുകയാണ് ഈ അവസരത്തിലാണ് ജില്‍ പത്രത്തിന്റെ ഉന്നതപദവിയില്‍ എത്തുന്നത്. പരസ്യ വരുമാനം കുറയുന്നതാണ് അമേരിക്കയിലെ അച്ചടിമാധ്യമ രംഗത്തിന് തിരിച്ചടിയാവുന്നത്. അച്ചടിമാധ്യമങ്ങളില്‍ നിന്നും ആളുകളുടെ അഭിരുചി ഓണ്‍ലൈന്‍ വായനയിലേയ്ക്ക് മാറുന്നത് പ്രതിസന്ധിയ്ക്ക് മറ്റൊരു കാരണമാണ്.

പത്രത്തിലെ ഉന്നത പദവിയിലേയ്ക്ക് ആദ്യമായി ഒരു സ്ത്രീവരുന്നുവെന്നകാര്യം തന്നില്‍ സമ്മിശ്രവികാരമാണ് ഉണ്ടാക്കുന്നതെന്ന് ടൈമിന്റെ പ്രസാധകനായ ആര്‍തര്‍ സുല്‍സ്‌ബെര്‍ഗര്‍ പറയുന്നു. സ്ഥാനമൊഴിയുന്ന ബില്‍ ആണത്രെ ജില്ലാണ് ഈ സ്ഥാനത്തേയ്ക്ക് ഏറ്റവും അനുയോജ്യയെന്ന് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English summary

Media, Journalist, Women, New York Times, News Paper, America, Jill Abramson, മാധ്യമം, അമേരിക്ക, ന്യൂയോര്‍ക്ക് ടൈംസ്, ജേര്‍ണലിസ്റ്റ്,

Jill Abramson was named the first woman executive editor of The New York Times on Thursday, taking the reins of the prestigious newspaper as it seeks to plot a course in the digital era.
Story first published: Friday, June 3, 2011, 15:23 [IST]
X
Desktop Bottom Promotion