For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവമുറിയില്‍ ഇനി കൂട്ടിരിപ്പുകാരികള്‍

By Lakshmi
|

Mom and baby
പ്രസവസമയത്ത് സ്ത്രീകള്‍ക്കിനി കൂട്ടിരിപ്പുകാരികളെ കിട്ടിയേയ്ക്കും. പ്രസവം നടക്കാനുള്ള കാത്തിരിപ്പും അതിന്റെ വേദനയും സമ്മര്‍ദ്ദവും കുറയ്ക്കാനും മാനസികമായി സജ്ജരാക്കാനും പറ്റുന്ന സ്ത്രീകളെ ഗര്‍ഭിണികള്‍ക്കൊപ്പം പ്രസവമുറിയില്‍ അനുവദിക്കാന്‍ സര്‍ക്കാറാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രസവശസ്ത്രക്രിയകള്‍ കുറയ്ക്കാനായുള്ള മാര്‍ഗനിര്‍ദ്ദേശത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇതു സംബന്ധിച്ച് ഏപ്രില്‍ ഒന്‍പതിന് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിന്‍േറയും ആരോഗ്യത്തിന് ഭീഷണി ഉണ്ടെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമേ സിസേറിയന്‍ നടത്താവൂ എന്ന് കര്‍ശനമായി നിര്‍ദേശം നല്‍കുന്നതാണ് മാര്‍ഗരേഖ.

സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രികള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല/ താലൂക്ക് ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ഗൈനക്കോളജി യൂണിറ്റ് പ്രവര്‍ത്തിക്കുകയും രണ്ട് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുകയും വേണമെന്നതടക്കം പതിനാറ് നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

നിരന്തര പരിശോധനകളില്‍ സിസേറിയന്‍ ആവശ്യമെന്ന് തോന്നുന്ന ഹൈ റിസ്‌ക് കേസുകള്‍ നേരത്തെ തിരിച്ചറിയുകയും പ്രത്യേക പരിഗണന നല്‍കുകയും വേണം. സുഖപ്രസവത്തിനായി ഗര്‍ഭിണികളെ മാനസികമായി തയ്യാറാക്കുകയും പ്രസവ വേദന സംബന്ധിച്ച് അവരെ ബോധവത്കരിക്കുകയും വേണം. ബന്ധുക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കണം.

സുഖപ്രസവത്തിനായി ഗര്‍ഭകാല വ്യായാമങ്ങള്‍ നിര്‍ദേശിക്കണം. സുഖപ്രസവം ഗര്‍ഭിണിയുടെ അവകാശമാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വൈകാരിക അടുപ്പത്തിനും അത് സഹായകമാണെന്നും സിസേറിയന്‍ എല്ലാ മേജര്‍ ശസ്ത്രക്രിയകളും പോലെ സങ്കീര്‍ണമാണെന്നും ഗര്‍ഭിണികളെ ബോധവത്കരിക്കണം-എന്നിങ്ങനെയുള്ള മര്‍ഗനിര്‍ദ്ദേശങ്ങളാണ് രേഖയിലുള്ളത്.

ഗര്‍ഭകാല ചികിത്സ സംബന്ധിച്ച് കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പൊതുമാര്‍ഗരേഖ പിന്തുടരണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. അവധിദിവസത്തിന് മുന്നോടിയായി ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ നടന്ന കൂട്ട സിസേറിയനുകള്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക സമിതിയുടെ സഹായത്തോടെ മാര്‍ഗരേഖയുണ്ടാക്കിയിരിക്കുന്നത്.

English summary

Pregnancy, Delivery, Caesarian, Surgery, Hospital, Doctor, പ്രസവം, ഗര്‍ഭിണി, ശസ്ത്രക്രിയ, സിസേറിയന്‍, ആശുപത്രി, ഡോക്ടര്‍, സ്ത്രീ

The state government has directed appointment of women helpers to assist labour and mentally prepare a pregnant women. As per the guidelines issued by the government, women helpers can be appointed in the first level of delivery, if needed, to reduce the number of caesareans. The order, issued on Monday, is applicable to government as well as private hospitals
Story first published: Monday, November 28, 2011, 16:36 [IST]
X
Desktop Bottom Promotion