For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൊറന്റോ വിമാനം പറത്താന്‍ പെണ്‍പട

By Lakshmi
|

Air India Women Crew
ദില്ലി: വനിതാ ദിനത്തോടനുബന്ധിച്ച് പുരുഷ സഹായമില്ലാതെ വനിതകള്‍ വിമാനം പറത്തുന്നു. ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും ടൊറന്റോയിലേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് ബി 777-300 ഇആര്‍ വിമാനമാണ് വനിതകളുടെ നേതൃത്വത്തില്‍ യാത്രതിരിക്കുക.

പതിനഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി പറക്കുന്ന വിമാനത്തിലെ ജീവനക്കാരെല്ലാം സ്ത്രീകളാണ്. ക്യാപ്റ്റന്‍ രശ്മി മിരാന്റ, ക്യാപ്റ്റന്‍ സുനിത നെരുള എന്നിവരുടെ നേതൃത്വത്തിലുള്ള ജോലിക്കാരാണ് വിമാനത്തിലുള്ളത്. സുരക്ഷാ സംവിധാനത്തിന്റെ ചുമതല ഹര്‍പ്രീത് എ ഡി സിങിനാണ്. രശ്മി വര്‍മ്മയാണ് പ്രധാന പൈലറ്റ്.

ഇതുകൂടാതെ വനിതാ ദിനത്തിന്റെ ഭാഗമായി എയര്‍ഇന്ത്യയുടെ ഒട്ടേറെ ആഭ്യന്തര സര്‍വ്വീസുകളും വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സര്‍വ്വീസ് നടത്തുന്നുണ്ട്.

ദില്ലി-പട്‌ന, ദില്ലി-റായ്പൂര്‍-നാഗ്പൂര്‍, ദില്ലി-ലഖ്‌നൊ, മുംബൈ-ബാംഗ്ലൂര്‍, ചെന്നൈ-മുംബൈ, ബാംഗ്ലൂര്‍-ദില്ലി എന്നീ വിമാനങ്ങളാണ് വനിതാ പൈലറ്റുമാര്‍ പറത്തുക. എയര്‍ഇന്ത്യയില്‍ മൊത്തത്തില്‍ 157 വനിതാ പൈലറ്റുമാരാണുള്ളത്. എല്ലാവിഭാഗങ്ങളിലുമായി എയര്‍ഇന്ത്യയില്‍ 5,300 സ്ത്രീകളാണ് ജോലിചെയ്യുന്നത്.

English summary

Womens Day, Air India, Plane, Toronto, Delhi, വനിതാ ദിനം, വിമാനം, എയര്‍ഇന്ത്യ, പൈലറ്റ്, ദില്ലി, സ്ത്രീ

An all-women crew will operate a 15-hour non-stop flight from the capital to Toronto on Tuesday to mark International Women's Day.
Story first published: Tuesday, March 8, 2011, 10:58 [IST]
X
Desktop Bottom Promotion