For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബര്‍ലുസ്‌കോണിയെ മതിയായെന്ന് സ്ത്രീകള്‍

By Lakshmi
|

Women Protest
റോം: ലൈംഗികാപവാദ കേസില്‍പ്പെട്ട പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ രാജി ആവശ്യപ്പെട്ട് ഇറ്റലിയിലെ സ്ത്രീകള്‍ രംഗത്തിറങ്ങി.

ബര്‍ലുസ്‌കോണി ഉള്‍്‌പ്പെട്ട ലൈംഗികവിവാദങ്ങള്‍ തങ്ങളുടെ അന്തസ്സിനെ മുറിപ്പെടുത്തിയെന്നും കാലഹരണപ്പെട്ട പുരുഷാധിപത്യ കാഴ്ചപ്പാടുകളെ തിരികെ കൊണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും ആരോപിച്ച് സ്ത്രീകള്‍ മാര്‍ച്ച് നടത്തി.

ബെര്‍ലുസ്‌കോണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീകള്‍ ''ഇറ്റലിയൊരു വേശ്യാലയമല്ലെ''ന്ന ബാനറും ഉയര്‍ത്തിയിരുന്നു.

നേപ്പിള്‍സും പാരീസും ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങളില്‍ ബാനറുകളും അടുക്കളപ്പാത്രങ്ങളുമായിട്ടാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്.

നടിമാരും രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട സ്ത്രീകള്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഒരു നിശാക്ലബ് നര്‍ത്തകിയുമായി ബെര്‍ലുസ്‌കോണി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസ് വിവാദമായിരിക്കെയാണ് രാജ്യത്ത് സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.

രതിക്രീഡകള്‍ക്കായി ബര്‍ലുസ്‌കോണി ഒരു ആഡംബരഭവനത്തില്‍ 14സുന്ദരിമാരെ പാര്‍പ്പിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

English summary

Berlusconi, Sex Scandal, Italy, Protest, Women, ബര്‍ലുസ്‌കോണി, ലൈംഗികവിവാദം, ഇറ്റലി, സ്ത്രീകള്‍, പ്രതിഷേധം

Thousands of Italian women, led by actresses and intellectuals, took to the streets of Rome on Sunday to protest against the "sexual exploitation and negative feminine image" that in their view Prime Minister Silvio Berlusconi has contributed in spreading through his various sex scandals. They demanded the resignation of Berlusconi.
Story first published: Monday, February 14, 2011, 12:21 [IST]
X
Desktop Bottom Promotion