For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമുത്തശ്ശിയ്ക്ക് 115ല്‍ വിട

By Ajith Babu
|

ടെക്‌സാസ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിത യൂനിസ് സാന്‍ബോണ്‍ (115) അന്തരിച്ചു. കഴിഞ്ഞ നവംബര്‍ നാലിനു യൂജീന്‍ ബ്ലാഞ്ചാര്‍ഡ് അന്തരിച്ചപ്പോഴാണു യൂനിസ് ലോകമുത്തശ്ശിയെന്ന ബഹുമതിയ്ക്ക് അര്‍ഹയായത്.

തിങ്കളാഴ്ച പുലര്‍ച്ചെ ആറിനു യൂനിസ് അന്തരിച്ചെന്നു ബന്ധുക്കള്‍ അറിയിച്ചു. 1895 ജൂലൈ 20നു ജനിച്ച യൂനിസിന് നാല് മക്കളുണ്ട്. അവരുടെ 11 മക്കളും മൂന്നാം തലമുറയിലെ 15 മക്കളും നാലാം തലമുറയിലെ ആദ്യ കുഞ്ഞിനെയും കണ്ടതിന് ശേഷമാണ് യൂജിന്‍ ലോകത്തോട് വിട പറഞ്ഞത്. മൂന്ന് തവണ വിവാഹിതയായ യൂനിസിന്റെ മൂന്നാം ഭര്‍ത്താവ് 1979ല്‍ മരിച്ചിരുന്നു.

യൂനിസ് അന്തരിച്ചതോടെ, ലോകമുത്തശ്ശി സ്ഥാനം ജോര്‍ജിയ സംസ്ഥാനക്കാരി ബെസെ കൂപ്പറിനു ലഭിച്ചു. 1896 ഓഗസ്റ്റ് 26നാണ് ജനിച്ച അവര്‍ക്കിപ്പോള്‍ 114 വയസ്സുണ്ട്.

English summary

Worlds Oldest Wman, Death, America, Eunice Sanborn, Age, പ്രായം, അമേരിക്ക ലോക മുത്തശ്ശി, മരണം, യൂനിസ് സാന്‍ബോണ്‍

The world's oldest woman has died in Texas aged 115, the US media reported. Eunice Sanborn, who held the title of world's oldest person for less than three months after the death of Eugenie Blanchard, a nun from the French West Indies in November 2010, died Monday morning, the 'Daily Progress' newspaper quoted a friend as saying
Story first published: Wednesday, February 2, 2011, 11:37 [IST]
X
Desktop Bottom Promotion