For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹരിയാനയുടെ വധുവായാല്‍ 1000രൂപ !!!

By Staff
|

Bride
വിവാഹം ചെയ്യാന്‍ വേണ്ടി പുരുഷന്മാര്‍ക്ക് പെണ്‍കുട്ടികളെ പണം കൊടുത്തുവാങ്ങേണ്ടിവരുക, അതും അയല്‍ സംസ്ഥാനങ്ങൡ നിന്നും ഹരിനാക്കാര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണിത്.

സ്ത്രീ പുരുഷ അനുപാതത്തിലുള്ള വന്‍ വ്യത്യാസമാണ് ഇവടെ പെണ്ണുങ്ങള്‍ക്ക് ക്ഷാമമുണ്ടാകാന്‍ കാരണം. സംസ്ഥാനത്തെ പുരുഷന്മാര്‍ക്ക് വിവാഹം ചെയ്യാന്‍ വേണ്ടത്ര സ്ത്രീകള്‍ ഹരിയാനയില്‍ ഇല്ല.

അതുകൊണ്ടുതന്നെ പലരും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ വിലകൊടുത്തു വാങ്ങുകയാണ്. പലപ്പോഴും ആയിരം രൂപവരെയാണ് ഇങ്ങനെ പെണ്‍കുട്ടികള്‍ക്കായി നല്‍കുന്നത്.

രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയുടെ വധുക്കളാകാന്‍ പെണ്‍കുട്ടികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഒരു ജില്ലയിലേയ്ക്ക് ബീഹാറില്‍ നിന്നും വിധുവിനെ വാങ്ങിച്ചത് ആയിരം രൂപ നല്‍കിയാണ്.

ദൃഷ്ടി സ്ത്രീ അധ്യയന്‍ പ്രബോധന്‍ കേന്ദ്ര എന്ന എന്‍ജിഒ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബംഗാള്‍, ബീഹാര്‍, ആന്ധ്ര പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഹരിയാനയിലേയ്ക്ക് കൂടുതലായും പെണ്‍കുട്ടികളെ കൊണ്ടുവരുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിനകത്തും ഇത്തരത്തില്‍ പെണ്‍കുട്ടികളെ വിലയ്ക്കുവാങ്ങി വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ നടക്കുന്നതുണ്ടത്രേ. റിപ്പോര്‍ട്ട് പ്രകാരം ഹരിയാനയിലെ 10,190 കുടുംബങ്ങളിലായി 318 സ്ത്രീകളെയാണ് വിവാഹത്തിനായി പണം കൊടുത്ത് കൊണ്ടുവന്നിരിക്കുന്നത്.

318 സ്ത്രീകളില്‍ 145 പേര്‍ ഹരിയാനക്കാരാണ്. 43 പേരെ ബംഗാളില്‍ നിന്നും, 27 പേരെ ബീഹാറില്‍ നിന്നും, 17 പേരെ ആന്ധ്രയില്‍ നിന്നും 15 പേരെ അസമില്‍ നിന്നും 14പേരെ യുപിയില്‍ നന്നും 11 പേരെ ഹിമാചല്‍ പ്രദേശില്‍ നിന്നും 10പേരെ രാജസ്ഥാനില്‍ നിന്നുമാണ് കൊണ്ടുവന്നിരിക്കുന്നത്.

എന്‍ജിഒ ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഇങ്ങനെ വിവിധ സംസ്്കാരങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ പുതിയ സംസ്‌കാരവുമായി ചേരാന്‍ ബുദ്ധിമുട്ടുകയാണ്.

പലപ്പോഴും അയല്‍ സംസ്ഥാനങ്ങളിലെ നിര്‍ധന കുടുംബങ്ങള്‍ സ്ത്രീധനം നല്‍കുന്നതിന് പകരമായി തങ്ങള്‍ക്ക് പണം കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ് പെണ്‍മക്കളെ ഹരിയാനയുടെ വധുക്കളാകാന്‍ വില്‍ക്കുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Sunday, November 28, 2010, 14:24 [IST]
X
Desktop Bottom Promotion