For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവതിയെ ഡോക്ടര്‍ പരീക്ഷണ'മൃഗ'മാക്കി

By Lakshmi
|

Nadya Suleman
ന്യൂയോര്‍ക്ക്: ഒറ്റപ്രസവത്തില്‍ 8 കുട്ടികള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ അമേരിക്കക്കാരി നാദിയ സുലൈമാന്‍ നിരന്തരമായി വന്ധ്യതാനിവാരണ പരീക്ഷണങ്ങള്‍ക്ക് വിധേയയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

35കാരി നാദിയ സുലൈന്‍മാന്‍ എട്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ലോകമത് വളരെ അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. എന്നാല്‍ ജനിച്ച കുട്ടികളെല്ലാം ഒരാഴ്ചയില്‍ക്കൂടുതല്‍ ജീവിച്ചിരുന്നില്ല. നാദിയയുടെ കുട്ടികളെല്ലാം ജനിച്ചിരുന്നത് കൃത്രിമ ഗര്‍ഭധാരണത്തിലൂടെയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

നാദിയയെ ചികിത്സിച്ചിരുന്ന മൈക്കല്‍ കമറാവ എന്ന ഡോക്ടര്‍തന്നെയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

1996ല്‍ വിവാഹിതയായ നാദിയയ്ക്ക് സ്വാഭാവിക മാര്‍ഗത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ സാധിച്ചിരുന്നില്ല ഇതേത്തുടര്‍ന്നാണ് 1997ല്‍ വന്ധ്യതാനിവാരണ വിദഗ്ധനായ ഡോക്ടര്‍ മൈക്കലിന്റെ ചികിത്സ തേടി എത്തുന്നത്.

ഡോക്ടറുടെ ചികിത്സയെ തുടര്‍ന്ന് 2001ല്‍ നാദിയ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ആഞ്ചു തവണ കൂടി ഗര്‍ഭം ധരിച്ച നാദിയ 13 കുഞ്ഞുങ്ങള്‍ക്കു കൂടി ജന്മം നല്‍കി. 2009 ജനുവരിയിലാണ് നാദിയ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ആറു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ എട്ടു ശിശുക്കള്‍ക്ക് ജന്മം നല്‍കിയത്.

എന്നാല്‍ ഈ ഗര്‍ഭധാരണം സ്വാഭാവികമായിരുന്നില്ലെന്നും 12ഭ്രൂണങ്ങള്‍ താന്‍ നാദിയയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിരുന്നുവെന്നുമാണ് മൈക്കല്‍ പറയുന്തന്.

തന്റെ പരീക്ഷണങ്ങളെക്കുറിച്ച് നാദിയയ്ക്ക് അറിയാമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നു. എന്നാല്‍, തന്റെ പ്രവര്‍ത്തിയില്‍ ദുഃഖമില്ലെന്ന നിലപാടിലാണ് ഡോക്ടര്‍.

നാദിയയില്‍ താന്‍ നടത്തുന്ന വന്ധ്യതാനിവാരണ പരീക്ഷണങ്ങളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും അവര്‍ ബോധവതിയായിരുന്നെന്നുമാണ് ഡോക്ടര്‍ പറയുന്നത്.

എന്നാല്‍, ഈ പരീക്ഷണങ്ങളുടെ പേരില്‍ മൈക്കലിനു ഡോക്ടര്‍ ലൈസന്‍സ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

കാരണം നാദിയയിലും മറ്റു സ്ത്രീകളിലും നടത്തിയ പരീക്ഷണങ്ങള്‍ മനുഷ്യത്വ രഹിതമായിരുന്നെന്നും ഇത് പരീക്ഷണവിധേയരായവര്‍ക്ക് അറിവില്ലായിരുന്നെന്നുമാണ് അമേരിക്കന്‍ ആരോഗ്യവിദഗ്ധരുടെ ആരോപണം.

പരീക്ഷണവിധേയമക്കാനുള്ള സമ്മതപത്രത്തില്‍ നാദിയ ഒപ്പുവച്ചിട്ടില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. ആരോപണവിധേയനായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ അമേരിക്കന്‍ സൊസൈറ്റി ഓഫ് റിപ്രൊഡക്റ്റീവ് മെഡിസിന്‍ സംഘം അംഗത്വത്തില്‍നിന്ന് ഡോക്ടര്‍ മൈക്കലിനെ പുറത്താക്കിയിരുന്നു.

English summary

Nadya Suleman, America, Fertility, InFertility, Kid, Mother, Doctor, Prgnancy, യുവതി, വൈദ്യശാസ്ത്രം, ഡോക്ടര്‍, വന്ധ്യത, പ്രസവം, പ്രത്യുല്‍പാദനം, അമേരിക്ക

Nadya Suleman was a human guinea pig, state officials argued when wrapping up their case against fertility doctor Michael Kamrava on Friday.Kamrava admits that Suleman, who trademarked the name Octomom, was part of a fertility study exploring new implantation techniques when he implanted 12 embryos in her, leading to the now famous La Habra octuplets.
Story first published: Tuesday, November 23, 2010, 12:04 [IST]
X
Desktop Bottom Promotion