For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഹാജര്‍ ഇളവ് നല്‍കണം: കോടതി

By Lakshmi
|

Pregnancy
ദില്ലി: വിവാഹശേഷം ഉപരിപഠനത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് സഹായമായി ദില്ലി ഹൈക്കോടതിയുടെ വിധി.

ഗര്‍ഭകാല പരിചരണത്തിന്റെ പേരില്‍ അവധിയെടുക്കുന്ന വിദ്യാര്‍ഥിനിയെ ഹാജരില്ലെന്ന പേരില്‍ പരീക്ഷയില്‍ നിന്നു വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ദില്ലി സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് എല്‍എല്‍ബി വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍വകലാശാലയെ വിമര്‍ശിച്ച കോടതി ഇരുവരുടെയും തടഞ്ഞുവച്ച ഫലം ഉടന്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടു.

ഗര്‍ഭിണികളായ നിയമ വിദ്യാര്‍ഥിനികള്‍ക്കു ഹാജര്‍ വ്യവസ്ഥയില്‍ ഇളവു നല്‍കി നിയമം പരിഷ്‌കരിക്കാന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

എല്ലാ മനുഷ്യരുടെയും ഉത്ഭവം അമ്മയില്‍ നിന്നാണ്. ഒരു സ്ത്രീ അമ്മയായതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ശിക്ഷിക്കുന്നതു ശരിയല്ലെന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

മാത്രമല്ല നിയമപരമായി വിവാഹം ചെയ്യാതെ ഗര്‍ഭിണികളാവുന്ന സ്ത്രീകളുടെ കാര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിക്കുന്ന അനാസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കോടതി പറഞ്ഞു.

നിയമപരമായി വിവാഹം ചെയ്യാതെയുള്ള ലിവ് ഇന്‍ ബന്ധങ്ങളും വിവാഹപൂര്‍വ്വ ലൈംഗികതയും തെറ്റല്ലെന്് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞിട്ടും ഈ ക്രൂരത തുടരുന്നതിനെ കോടതി അപലപിച്ചു.

Story first published: Wednesday, July 14, 2010, 12:24 [IST]
X
Desktop Bottom Promotion