For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്സി ഡ്രസ്സിട്ടതിന് പിരിച്ചുവിട്ടു!

By Lakshmi
|

Debrahlee Lorenzana
സെക്‌സിയായി വസ്ത്രം ധരിച്ചാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമോ, എല്ലാവരും സെക്‌സിയാവാന്‍ ആഗ്രഹിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു സംഭവം അസാധാരണം തന്നെയാണ്. പ്രത്യേകിച്ചും അതൊരു വിദേശരാജ്യത്താവുമ്പോള്‍. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം നടന്നത്.

സെക്‌സിയായി വസ്ത്രം ധരിച്ചുവരുന്ന 33 വയസ്സുകാരിയെ ഓഫീസില്‍ നിന്നും സിറ്റിബാങ്ക് പുറത്താക്കി. ഡെബ്രലീ ലൊഫെന്‍സാനയ്ക്കാണ് സെക്‌സിയായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ടത്. കാണാന്‍ സുന്ദരിയായ ഇവര്‍ സൗന്ദര്യം എടുത്തുകാണിക്കുന്ന വസ്ത്രങ്ങളായിരുന്നു ജോലിക്കെത്തുമ്പോള്‍ ധരിച്ചിരുന്നത്.

സഹപ്രവര്‍ത്തകര്‍ സെക്‌സിയെന്ന് പറഞ്ഞ് പ്രശംസിക്കുമ്പോള്‍ ഇവര്‍ക്ക് സന്തോഷമായിരുന്നു. ചെറു പാവാടകളും ഇറുകിക്കിടക്കുന്ന ടോപ്പുകളുമെല്ലാമായിരുന്നു ഡെബ്രലിയ്ക്കിഷ്ടം.

എന്നാല്‍ തന്റെ ബോസിനും സഹപ്രവര്‍ത്തകര്‍ക്കും ഈ സെക്‌സി വേഷങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നാണ് ലൊറന്‍സാന പറയുന്നത്. ആണുങ്ങളായ സഹപ്രവര്‍ത്തകരെ ലൊറാന്‍സനയുടെ വസ്ത്രധാരണം അലോസരപ്പെടുത്തുന്നു എന്നായിരുന്നുവത്രേ ബോസിന്റെ ആരോപണം.

അവര്‍ക്ക് ഇതുകാരണം ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ഓഫീസില്‍ വരരുതെന്ന് ബോസ് ഡെബ്രലിയെ വിലക്കി.

എന്നാല്‍ വസ്ത്രധാരണം വ്യക്തിത്വത്തിന്റെ ഭാഗമായിക്കരുതുന്ന ഡെബ്രലിയ്ക്കുണ്ടോ ഇത് സഹിക്കാന്‍ കഴിയുന്നു.

ഓരോ ദിവസവും വസ്ത്രധാരണത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകരും ബോസും ഇവരെ മാനസികമായി പീഡിപ്പിക്കുമായിരുന്നുവത്രേ. തന്നെക്കാള്‍ സെക്‌സിയായി വേഷം ധരിച്ച് ബാങ്കിലെത്തുന്ന സ്ത്രീകള്‍ക്കാര്‍ക്കും ഈ ദുരനുഭവം ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.

വസ്ത്രത്തിന്റെ പേരില്‍ നിരന്തരം സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക പീഡനമേല്‍ക്കേണ്ടി വന്നപ്പോള്‍ അവര്‍ കോടതിയെ സമീപിച്ച് ബാങ്കിനെതിരെ കേസ് കൊടുത്തു. ഇതില്‍ ക്ഷുഭിതരായ ബാങ്ക് അധികൃതര്‍ ലൊറന്‍സെനയെ പിരിച്ചുവിട്ടു.

എന്നാല്‍ കമ്പനിയ്‌ക്കെതിരെ കേസ് കൊടുത്തതു കൊണ്ടാണ് തനിക്കെതിരെ നടപടിയെടുത്തതെന്നാണ് ലൊറന്‍സെന പറയുന്നത്. അതേസമയം ലൊറന്‍സെനയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തതു കൊണ്ടല്ല അവരെ പിരിച്ചു വിട്ടതെന്നാണ് കമ്പനി വാദിക്കുന്നത്.

മോശമായാണ് ലൊറന്‍സെന ജോലി ചെയ്യുന്നതെന്നും, കമ്പനിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാലാണ് പുറത്താക്കിയതെന്നും കമ്പനി വിശദീകരിക്കുന്നു.

Story first published: Monday, June 7, 2010, 15:55 [IST]
X
Desktop Bottom Promotion