For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രാമീണരുടെ സ്വന്തം ബൈസ്

By Super
|

റിഷിവാലി സ്‌കൂളില്‍ പഠനംകഴിഞ്ഞശേഷം ദില്ലിയിലെ ലേഡി ശ്രീംരാം കോളെജില്‍ നിന്നും ബിരുദം നേടി. പിന്നീട് പുനെയില്‍ നിന്നും എംബിഎ ബിരുദം കരസ്ഥമാക്കി. സര്‍പ്പഞ്ച് ജോലി നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് ഈ യുവതി പറയുന്നത്.

മുന്‍നിരക്കമ്പനിയില്‍ ജോലിചെയ്യാന്‍ കഴിയാത്തതില്‍ ഒരു നിരാശയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഗ്രാമീണ ജീവിതം പുത്തരിയല്ല. കര്‍ഷകരുടെ മക്കള്‍ക്കൊപ്പം ഈ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്- ചവ്വിയുടെ വാക്കുകളില്‍ ആത്മവിശ്വാസം തുളുമ്പുന്നു.

ഗ്രാമീണര്‍ക്കെല്ലാം തങ്ങളുടെ സുന്ദരിയായ സര്‍പഞ്ചിനെ വലിയ സ്നേഹമാണ്. ഇവര്‍ ബഹുമാനത്തോടെ ബൈസ് എന്നാണ് ചവ്വിയെ വിളിക്കുന്നത്. ദിവസത്തില്‍ ഒട്ടേറെ മണിക്കൂറുകള്‍ ചവ്വി ഗ്രാമീണര്‍ക്കൊപ്പം ചെലവഴിയ്ക്കും. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കും.

എന്തായാലും ഗ്രാമീണരുടെ പ്രതീക്ഷകള്‍ താന്‍ അസ്ഥാനത്താക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. കര്‍ഷക ഭൂരിപക്ഷപ്രേദശമായ സൗദയില്‍ വെള്ളത്തിന് വലിയ ബുദ്ധിമുട്ടാണ് അത് പരിഹരിക്കാന്‍ തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്യുമെന്ന് ചവ്വി വാക്കുപറയുന്നു.

സര്‍പഞ്ചായി ഒരു സ്ത്രീ വന്നപ്പോള്‍ വികസനകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സ്്ത്രീകളും മുന്നിട്ടിറങ്ങുന്നുണ്ടെന്നാണ് ചവ്വി പറയുന്നത്. അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറയുന്നു.

ഇപ്പോല്‍ ചവ്വിയുടെ കുടുംബം ജയ്പൂരിലാണ് താമസിക്കുന്നത്. കുടുംബത്തിന് സ്വന്തമായുള്ള ഹോട്ടലിന്റെ നടത്തിപ്പിലും ചവ്വി ഇടപെടാറുണ്ട്. എന്തൊക്കെയായാലും രാഷ്ട്രീയത്തില്‍ ഉന്നതങ്ങളിലെത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ചവ്വി പറയുന്നു.

X
Desktop Bottom Promotion