For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യയിലെ ആദ്യ വനിതാ ചാനല്‍ വനിതാ ദിനത്തില്‍

By Staff
|

Lady Reporter
സ്‌ത്രീകള്‍ക്ക്‌ വേണ്ടിമാത്രമായൊരു ചാനല്‍, അതും സ്‌ത്രീ ജീവനക്കാര്‍ നടത്തുന്നത്‌...... അതേ മാധ്യമലോകത്തെ വനിതാമുന്നേറ്റത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ വനിതകള്‍ക്ക്‌ മാത്രമായി ഒരു ചാനല്‍ തയ്യാറാവുന്നു.

വനിതാദിനമായ മാര്‍ച്ച്‌ എട്ടിനാണ്‌ ഏഷ്യയിലെ ആദ്യത്തെ വനിതാ ചാനല്‍ പ്രവര്‍ത്തനംതുടങ്ങുന്നത്‌. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനല്‍ സ്‌ത്രീസംബന്ധിയായ വിഷയങ്ങളായിരിക്കും കൂടുതല്‍ കൈകാര്യംചെയ്യുക. വാര്‍ത്ത, വാര്‍ത്താധിഷ്‌ഠിത പരിപാടി എന്നിവയ്‌ക്കൊപ്പം വിനോദപരിപാടികളും ഉള്‍പ്പെടുത്തും.

സ്‌ത്രീകളുടെ എല്ലാ പ്രശ്‌നങ്ങളും ചാനല്‍ ഏറ്റെടുക്കുമെന്ന്‌ ചാനല്‍ മേധാവി നീലാഞ്‌ജന ബാനര്‍ജി പറഞ്ഞു. എന്നാല്‍ പുരുഷന്മാരെ പൂര്‍ണമായും ഒഴിവാക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്ന ഒരു സംരംഭമല്ല ഇതെന്നും അവര്‍ വ്യക്തമാക്കി.

എല്ലാ പുരുഷന്മാരുടെയും വിജയിന്‌ പിന്നിലും ഒരു സ്‌ത്രീയുണ്ടാകും. അതിനാല്‍ പുരുഷന്മാര്‍ക്കും ചാനലില്‍ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയും ചാനലിന്റെ മറ്റൊരു പ്രവര്‍ത്തകയായ അനുപമ പറഞ്ഞു. സമൂഹത്തിലെ എല്ലാമേഖലകളില്‍ നിന്നുമുള്ള സ്‌ത്രീകളെയും അവരുടെ പ്രശ്‌നങ്ങളെയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയാണ്‌ ലക്ഷ്യം.

ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രയുടെ പരിപാടി അവതരിപ്പിക്കുന്ന അതേ പ്രാധാന്യത്തോടെതന്നെ ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതവും പ്രശ്‌നങ്ങളും അവതരിപ്പിക്കും- അവര്‍ പറഞ്ഞു.

നോര്‍ത്ത്‌ ഈസ്‌റ്റ്‌ ടിവി ഗ്രൂപ്പിന്റെ ഭാഗമായിരിക്കും ഈ ചാനല്‍. ക്യമാറയും സാങ്കേതിക കാര്യങ്ങളുമൊക്കെ സ്‌ത്രീകള്‍ തന്നെയാണ്‌ കൈകാര്യംചെയ്യുക. ചാനലിലെ 95 ശതമാനം ജീവനക്കാരും സ്‌ത്രീകളായിരിക്കും. പ്രധാനമായും ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലായിരിക്കും പരിപാടികള്‍ സംപ്രേഷണം ചെയ്യുക.

Story first published: Saturday, March 7, 2009, 14:19 [IST]
X
Desktop Bottom Promotion