For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!

By Super
|

ടൊറന്‍ഡോ: ഇന്ത്യന്‍ സ്‌ത്രീകളില്‍ ഭൂരിഭാഗവും പാശ്ചാത്യ ഫാഷന്‍ തരംഗത്തിന്‌ പിന്നാലെ പായുമ്പോള്‍ ഇന്ത്യന്‍ ദേശീയ വസ്‌ത്രമായ സാരിയ്‌ക്ക്‌ കാനഡയില്‍ പ്രിയമേറുന്നു.

ഫാഷന്‍ രംഗത്തെ ഈ പ്രവണ മുതലെടുക്കാനായി ടൊറന്‍ഡോയിലും വാന്‍കോവറിലും മൊണ്‍ട്രീലിലുമെല്ലാം കൂണുകള്‍പോലെ സാരിക്കടകള്‍ രംഗപ്രവേശം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

പെണ്‍മണികളുടെ മനം മയക്കി സാരികളിലേക്കാകര്‍ഷിക്കാനായി വസ്‌ത്രവില്‍പ്പനക്കാരും ഡിസൈനര്‍മാരും പുതിയ ഫാഷന്‍ തന്ത്രങ്ങള്‍ മെനയാനും തുടങ്ങിയിരിക്കുന്നു.

ഇപ്പോള്‍ കാനഡയില്‍ നടക്കുന്ന മിക്ക വിശേഷ പരിപാടികളിലും സാരിയാണ്‌ ശ്രദ്ധാകേന്ദ്രം. അതുകൊണ്ട്‌ തന്നെ കനേഡിയന്‍ തരുണീമണികളെല്ലാം ഇത്തരം അവസരങ്ങളിലേയ്‌ക്കായി സാരികള്‍തന്നെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇന്ത്യക്കാരുടെ കല്യാണ ചടങ്ങുകളിലും പാര്‍ട്ടികളിലുമാണ്‌ ഈ കാഴ്‌ച കൂടുതലും കാണാന്‍ കഴിയുന്നത്‌.

യഥാര്‍ത്ഥത്തില്‍ കാനഡയിലെ പ്രവാസി ഇന്ത്യക്കാരായ സ്‌ത്രീകളാണ്‌ ഈ ഭാരതീയവസ്‌ത്രത്തിന്‌ കനേഡിയന്‍ ഫാഷന്‍ ലോകത്ത്‌ ഇത്രയേറെ വോട്ട്‌ നേടിക്കൊടുത്തത്‌. കൂടാതെ ഇന്ത്യന്‍ സിനിമകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ടെന്ന്‌ ഫാഷന്‍ രംഗത്തുള്ളവര്‍ പറയുന്നു.

ഇപ്പോള്‍ മുതര്‍ന്നവരേക്കാളെറെ ഇവിടത്തെ കോളജ്‌ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ്‌ സാരി ഹരമായിമാറിയിരിക്കുന്നത്‌- വാന്‍കോവറില്‍ 2005മുതല്‍ മഹര്‍ എന്ന പേരില്‍ സാരിക്കട നടത്തുന്ന ജിദിന്ദര്‍ വേക്‌ പറയുന്നു.

കാനഡയില്‍ താമസിയ്‌ക്കുന്ന ഇന്ത്യന്‍ സ്‌ത്രീകള്‍ക്ക്‌ സാരിധരിക്കുകയെന്നാല്‍ തങ്ങളുടെ വേരുകളിലേയ്‌ക്ക്‌ തിരിച്ചു പോകാനുള്ള ഒരവസരമാണ്‌ ഒപ്പം സ്വന്തം പാരമ്പര്യത്തിലേയ്‌ക്കും- ടോറന്‍ഡോയിലെ മറ്റൊരു സാരി വില്‍പനക്കാരന്‍ പറയുന്നു. തന്റെ കടയില്‍ സാരിവാങ്ങാനെത്തുന്നവരില്‍ മുപ്പത്‌ മുതല്‍ നാല്‍പത്‌ ശതമാനം പേരും കൗമാരക്കാരാണെന്നും ഇദ്ദേഹം പറയുന്നു.

കനേഡിയന്‍ യുവത്വത്തിന്റെ കോളജ്‌ ജീവിതത്തിനും പ്രണയത്തിനുമെല്ലാം ഇപ്പോള്‍ സാരി പുതിയ കാല്‍പനികത സൃഷ്ടിക്കുകയാണ്‌.

X
Desktop Bottom Promotion