For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രത്തില്‍ മൂന്ന് നക്ഷത്രക്കാരെ ശനി വിടാതെ പിന്തുടരും; പരിഹാരം ചെയ്‌തേ പറ്റൂ

|

ശനി ദോഷം ജീവിതത്തില്‍ ബാധിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശനിയുടെ അസ്വസ്ഥതകള്‍ ജീവിതത്തില്‍ എപ്പോഴും പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. എന്ത് കാര്യത്തിനും തടസ്സവും പ്രശ്‌നങ്ങളും വിഷമവും മാത്രമാണ് ശനി നിങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ അയ്യപ്പഭക്തര്‍ക്കിടയില്‍ ശനിയുടെ വിളയാട്ടം വളരെയധികം കുറയുന്നു. അയ്യപ്പ ഭക്തര്‍ക്കിടയില്‍ വളരെ ശക്തമായ വിശ്വാസമുണ്ട്. ശനി ദോഷം ബാധിച്ച ആളുകള്‍ അയ്യപ്പനെ ആരാധിച്ചാല്‍ ശനിയുടെ എല്ലാം ദോഷങ്ങളും നീങ്ങും എന്നാണ് വിശ്വാസം.

ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?

ഹിന്ദു ജ്യോതിഷത്തിലെ ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ജ്യോതിഷത്തിലും ജാതകത്തിലും വിശ്വസിക്കുന്ന ആളുകള്‍ അവരുടെ ജാതകത്തില്‍ ശാനിയുടെ സ്ഥാനം നിര്‍ഭാഗ്യത്തിനും ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുമെന്ന് കരുതുന്നു. ശനി ദോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി അയ്യപ്പ ഭജനം നല്ലതാണ്. ഇത് കൂടാതെ അയ്യപ്പസ്വാമിയെ ആരാധിക്കുന്നതിലൂടെ ഏഴരശനിയും, അഷ്ട്മശനിയും കണ്ടകശനിയും എല്ലാം മാറുന്നു. അയ്യപ്പസ്വാമിയെ ആരാധിക്കുന്നത് എങ്ങനെയെന്നും എന്തൊക്കെയാണ് ശനി ദോഷം നീക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

ശനിദോഷഫലങ്ങള്‍ ഇതെല്ലാം

ശനിദോഷഫലങ്ങള്‍ ഇതെല്ലാം

ശനി ഒരാളുടെ ജീവിതത്തെ ബാധിച്ചാല്‍ അത് എന്തൊക്കെ ദോഷങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. നവഗ്രഹങ്ങള്‍ ഓരോന്നും ഓരോ തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ചില ഗ്രഹങ്ങള്‍ ജാതകത്തില്‍ നല്ല സ്ഥാനത്ത് നിന്നാല്‍ അത് നേട്ടവും ചിലത് ദോഷവും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ശനി എപ്പോഴും നമുക്ക് ദോഷം നല്‍കുന്ന ഒന്നാണ്. ദുര്‍വാശി വരെ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ശനിദോഷത്തിന്റെ ഫലമായാണ് എന്നുള്ളതാണ് സത്യം. കണ്ടകശനി, ഏഴര ശനി, ശനിദോഷം എന്നിവയാണ് പ്രധാനമായും ബാധിക്കുന്ന ദോഷങ്ങള്‍.

ഏതൊക്കെ നക്ഷത്രക്കാര്‍

ഏതൊക്കെ നക്ഷത്രക്കാര്‍

പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരുടെ ദശാനാഥനാണ് ശനി. എല്ലാ നക്ഷത്രക്കാരും അവരുടെ ജീവിതത്തില്‍ ശനിദോഷം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ചിലരില്‍ ഇത് നല്ല അനുഭവം സമ്മാനിക്കുമ്പോള്‍ ചിലരില്‍ ഇത് വളരെ മോശം അനുഭവമാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ നക്ഷത്രദശാപഹാര കാലത്തിലാണ് പലപ്പോഴും മോശവും നല്ലതുമായ അനുഭവങ്ങള്‍ ഉണ്ടാവുന്നത്. ശനികോപം മാറ്റുന്നതിന് ഈ മൂന്ന് നക്ഷത്രക്കാരും നവധാന്യങ്ങളില്‍ എള്ള്, പൂക്കളില്‍ കരിങ്കൂവളം, രത്‌നങ്ങളില്‍ ഇന്ദ്രനീലം എന്നിവ ധരിക്കാവുന്നതാണ്. ശനി കോപത്തെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യവും. ശനിയുടെ അരിഷ്ടതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവന്‍, ഗണപതി, ശാസ്താവ്, ഹനുമാന്‍ എന്നിവരെയാണ് ആരാധിക്കേണ്ടത്.

ശനി ദോഷം ബാധിച്ചാല്‍

ശനി ദോഷം ബാധിച്ചാല്‍

നിങ്ങളില്‍ ശനിദോഷമാണ് എന്നുണ്ടെങ്കില്‍ ഇത് നിങ്ങളെ ബാധിച്ചാല്‍ എന്തൊക്കെയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. നിങ്ങളില്‍ ശനിദോഷം ബാധിച്ചിട്ടുണ്ടെങ്കില്‍ വീട്ടിലും കുടുംബത്തിലും നിങ്ങളുടെ ജീവിതത്തിലും പല വിധത്തിലുള്ള മോശം ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇതില്‍ വീട്ടില്‍ ആല്‍മരം പൊട്ടിമുളക്കുന്നത് അത്ര നല്ല ലക്ഷണമായല്ല കണക്കാക്കുന്നത്. ഇത് ശനിദേവന്റെ അപ്രീതിയെയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ നിങ്ങളുടെ വീടിന്റെ ചുമരോ മതിലോ ഇടിഞ്ഞ് വീഴുന്നതും ദോഷം നിങ്ങളെ ബാധിക്കുന്നുണ്ട് എന്നുള്ളതിന്റെ സൂചനയാണ്. വീട്ടില്‍ ഇടക്കിടക്ക് വഴക്കുണ്ടാവുന്നതും ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നതും എല്ലാം ശനിദോഷത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്.

ശനി ദോഷം ബാധിച്ചാല്‍

ശനി ദോഷം ബാധിച്ചാല്‍

ചിലന്തിവല എപ്പോഴും മോശമായിട്ട് തന്നെയാണ് കണക്കാക്കുന്നത്. എത്രയൊക്കെ വൃത്തിയാക്കിയാലും നിങ്ങളുടെ വീട്ടിലെ ചിലന്തി വല മാറുന്നില്ലേ, ഇത് കൂടാതെ എട്ടുകാലി എല്ലാ മൂലയിലും വല കെട്ടുന്നെങ്കില്‍ അല്‍പം ശ്രദ്ധിച്ചേ പറ്റൂ. കാരണം ഇതെല്ലാം ശനിദേവന്‍ പ്രീതിയിലല്ല എന്നാണ് സൂചിപ്പിക്കുന്നത്. അപകടകാരികളായ ഉറുമ്പുകളും നിങ്ങളുടെ ചുറ്റു ഉണ്ടെങ്കില്‍ അതും അപകടകരമാണ്. കേസുകളില്‍ പരാജയം, ജോലിനഷ്ടപ്പെടുക, ആഗ്രഹങ്ങള്‍ക്ക് എപ്പോഴും വിലങ്ങ് വീഴുക, സാമ്പത്തികമായി വളരെയധികം പ്രശ്‌നങ്ങള്‍ അനുഭവിക്കുക, ഇതെല്ലാം വളരെയധികം വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതാണ്. അതിനര്‍ത്ഥം നിങ്ങളില്‍ ശനിദോഷം ഉണ്ട് എന്നത് തന്നെയാണ്.

 അയ്യപ്പസ്വാമിയെ ആരാധിക്കാം

അയ്യപ്പസ്വാമിയെ ആരാധിക്കാം

അയ്യപ്പസ്വാമിയെ ആരാധിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശനിദോഷത്തിന് പരിഹാരം കാണുന്നതിന് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൂടിയേ തീരു. അതിന് വേണ്ടി നാളികേരമുറിയില്‍ എള്ളെണ്ണയൊഴിച്ച് എള്ള് കൊണ്ട് കിഴി കെട്ടി തിരികൊളുത്തേണ്ടതാണ്. മഹാദേവന്റെ പുത്രനായതു കൊണ്ട് തന്നെ അയ്യപ്പസ്വാമിക്ക് ശനിയെ സംഹരിക്കാന്‍ ഉള്ള കഴിവുണ്ട്. ഭഗവാന് മുന്നില്‍ തിരി തെളിയിക്കുന്നതിലൂടെ ശനിയുടെ ദോഷം ഇല്ലാതാവും എന്നാണ് വിശ്വാസം. മണ്ഡല കാലത്ത് വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശനിദോഷത്തില്‍ നിന്ന് മുക്തി നേടാന്‍ ആവും എന്നാണ് വിശ്വാസം.

English summary

Worship of Ayyappa to avoid Shani Dosham

Here in this article we are discussing about worship of lord Ayyappa to avoid Shani dosham. Take a look
Story first published: Friday, May 14, 2021, 16:00 [IST]
X
Desktop Bottom Promotion