Just In
- 5 hrs ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 8 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 11 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 14 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- News
ക്രമസമാധാന നില മെച്ചപ്പെട്ടോ? അമിത് ഷാ ജമ്മു മുതല് ലാല് ചൗക്ക് വരെ നടക്കട്ടെയെന്ന് രാഹുല്
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Sports
പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര് തകര്ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
12 രാശിക്കാരില് ഈ 5 രാശിക്കാരായ സ്ത്രീകളോടൊപ്പം ജീവിതവിജയം
ജ്യോതിഷത്തിന് നമ്മുടെ ജീവിതത്തില് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ഓരോ കാര്യം ചെയ്യുമ്പോഴും നാം വളരെയധികം പ്രാധാന്യം ജ്യോതിഷത്തിന് കൊടുക്കുന്നത്. സ്ത്രീക്കും പുരുഷനും ജ്യോതിഷഫലങ്ങള് വ്യത്യസ്തമാണ്. എന്നാല് സ്ത്രീയായാലും പുരുഷനായാലും സ്വന്തമായ വ്യക്തിത്വവും ഇടവും ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. തുല്യത എന്ന വാക്കിന്റെ അര്ത്ഥത്തിന് ഈ കാലത്ത് വളരെയധികം പ്രാധാന്യമുണ്ട്. പുരുഷനൊപ്പമോ അല്ലെങ്കില് അതിലുമുപരിയോ മുന്നേറിയ സ്ത്രീകള് ധാരാളമുള്ള രാജ്യമാണ് നമ്മുടേത്. കൈക്കരുത്തിലും സാമ്പത്തിക മേഖലയിലും കായികരംഗത്തും എന്ന് വേണ്ട എല്ലാ രംഗത്തും സ്ത്രീ എന്ന നിലയില് പല പ്രമുഖരും വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞു.
ജ്യോതിഷത്തിലും സ്ത്രീക്ക് പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. ഒരിക്കലും പുറകോട്ട് പോവാത്ത ധൈര്യത്തോടെ എന്തിനേയും നേരിടുന്ന ചില രാശിക്കാരായ സ്ത്രീകളുണ്ട്. 12 രാശിക്കാരില് ഇനി പറയുന്ന അഞ്ച് രാശിക്കാരെ ഒരു കാര്യത്തിലും നമുക്ക് തോല്പ്പിക്കാന് സാധിക്കില്ല. മാനസികപരമായും ശാരീരികപരമായും അത്രയേറെ സ്ട്രോംങ് ആയ വ്യക്തികളാണ് ഈ രാശിക്കാര്. എല്ലാവര്ക്കും അവരുടേതായ ദൗര്ബല്യങ്ങള് ഉണ്ടെങ്കിലും അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിന് ഈ അഞ്ച് രാശിക്കാരായ സ്ത്രീകള് എപ്പോഴും ശ്രമിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് ധൈര്യസമേതം ജീവിതത്തെ നേരിടുന്ന സ്ത്രീകള് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര് പല കാര്യങ്ങള്ക്കും പേര് കേട്ടവരാണ്. ഇവരുടെ ഏത് ആഗ്രഹവും സഫലീകരിക്കുന്നതിനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനും ഇവര്ക്ക് സാധിക്കുന്നു. ഇവരുടെ തീവ്രത എപ്പോഴും അഗ്നിയുടെ ഫലമാണ് നല്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ശക്തമായ രാശി ചിഹ്നങ്ങളില് ഒന്നാണ് മേടം രാശി എന്ന കാര്യത്തില് സംശയം വേണ്ട. ജീവിതത്തില് ഉണ്ടാവുന്ന പല മാറ്റങ്ങളേയും വളരെ വലിയ തോതില് സ്വാഗതം ചെയ്യുകയും ഏത് മാറ്റത്തേയും പോസിറ്റീവ് ആയി എടുക്കുകയും ചെയ്യുന്നതിന് സാധിക്കുന്നുണ്ട് മേടം രാശിക്കാരായ സ്ത്രീകള്ക്ക്.

ഇടവം
ഇടവം രാശിക്കാര് വളരെയധികം ശക്തരും സ്വതന്ത്രരും ആണ്. എന്ത് തന്നെ സംഭവിച്ചാലും ജീവിതത്തില് വിജയം നേടുന്നതിന് സാധിക്കുന്നുണ്ട് ഇവര്ക്ക്. അതിന് വേണ്ടി ഇവര് വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. മിടുക്കിയായിരിക്കും ഇവര്. എന്നാല് അല്പം ധാര്ഷ്ഠ്യം ഇവരുടെ മുഖത്തുണ്ടാവുന്നുണ്ട്. പക്ഷേ ഒരു ജോലിയും പകുതിയില് ഉപേക്ഷിക്കുകയില്ല എന്നത് ഇവരുടെ നിഖണ്ഡുവില് ഇല്ല. അതുകൊണ്ട് തന്നെ ജീവിതത്തില് ഇവര് വിജയത്തിലേക്കും ഉയര്ച്ചയിലേക്കും എത്തുമെന്ന കാര്യത്തില് സംശയം വേണ്ട. കുടുംബത്തിന്റെ നന്മക്ക് ഇവര് ആണ് കാരണമാകുന്നത് എന്നതും ശ്രദ്ധേയമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് പല വിധത്തിലുള്ള പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. എന്നാല് ചിങ്ങം രാശിക്കാരായ സ്ത്രീകള് ആത്മവിശ്വാസത്തിന്റെ നിറകുടങ്ങളാണ് എന്നതാണ് സത്യം. ഇവരുടെ കണ്ണില് നോക്കിയാല് തന്നെ നമുക്ക് അത് മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. ഏറ്റവും നിശ്ചയദാര്ഢ്യമുള്ള സ്ത്രീകളില് മികച്ച് നില്ക്കുന്നവര് തന്നെയാണ് ചിങ്ങം രാശിക്കാര്. എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാല് അതില് നിന്ന് പിന്മാറാതെ മുന്നോട്ട് പോവുന്നതിനും തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനും വേണ്ടി ഇവര്ക്ക് സാധിക്കുന്നുണ്ട്. മികച്ച മാറ്റങ്ങള് ജീവിതത്തില് ഉണ്ടാക്കുന്നതിനും അതിന് പോസിറ്റീവ് മാറ്റങ്ങള് കൊണ്ട് വരുന്നതിനും എല്ലാം നിങ്ങള്ക്ക് സാധിക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട തീരുമാനങ്ങള് എടുക്കുന്നതിന് വേണ്ടി ഇവര്ക്ക് ആരേയും ആശ്രയിക്കേണ്ടതായി വരുന്നില്ല.

ധനു രാശി
ധനു രാശിക്കാര്ക്ക് എല്ലാവരോടും സഹാനുഭൂതിയും സ്നേഹവും ഉണ്ടാവുന്നുണ്ട്. അത് തന്നെയാണ് പല ഇടങ്ങളിലും ഇവരുടെ ധൈര്യവും. എല്ലാവരേയും നന്മയിലേക്ക് നയിക്കാന് ഇവര്ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകത. ജീവിതത്തോട് എന്തെന്നില്ലാത്ത അഭിനിവേശമാണ് ഇവര്ക്കുണ്ടാവുന്നത്. ആരുടേയും തുണയില്ലാതെ തന്നെ ജീവിതത്തില് എന്തും നേടിയെടുക്കുന്നതിന് ഇവര് ശ്രമിച്ച് കൊണ്ടേ ഇരിക്കും. ധനു രാശിക്കാര്ക്ക് ചുറ്റും പോസിറ്റീവ് എനര്ജി എപ്പോഴും തങ്ങി നില്ക്കുന്നു. കഠിനാധ്വാനത്തിലൂടെ ജീവിതത്തില് ആഗ്രഹിക്കുന്നതെല്ലാം ഇവര് സ്വന്തമാക്കുന്നു.

മകരം രാശി
മകരം രാശിക്കാര്ക്ക് യാതൊരു വിധത്തിലുള്ള ഭയവും ഇവരെ അലട്ടുന്നില്ല എന്നുള്ളതാണ്. അതുമാത്രമല്ല ജീവിതത്തില് ആത്മവിശ്വാസവും ഇവര്ക്ക് കൈമുതലായി ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില് ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും ഇവര്ക്ക് തരണം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. ജീവിതത്തില് ഏറ്റവും മികച്ചതല്ലാം ഇവര്ക്ക് ലഭിക്കുന്നുണ്ട്. എന്നാല് അതിന് വേണ്ടി അധ്വാനിക്കുന്നതിനും ഇവര്ക്ക് യാതൊരു മടിയുമില്ല. അതുകൊണ്ട് തന്നെ ഇവരെ തോല്പ്പിക്കാന് സാധിക്കില്ല ഒരു കാരണവശാലും എന്നതാണ് സത്യം. വളരെ ധൈര്യമുള്ളവരാണ് ഇവര് എന്നതാണ് ഇവരെ മറ്റുള്ളവരില് നിന്ന് വ്യത്യസ്തമാക്കുന്നത്.