For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിക്കൂ; സമ്പല്‍സമൃദ്ധിയും ഐശ്വര്യവും താനേ വരും

|

നിങ്ങളില്‍ മിക്കവര്‍ക്കും വ്യാഴാഴ്ച വാരാന്ത്യം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് എന്ന നിലക്കാണോ കണക്കാക്കകുന്നത്. എന്നാല്‍ മഞ്ഞ വസ്ത്രത്തിന് പിന്നില്‍ ചില ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. വ്യാഴാഴ്ച
മഞ്ഞ വസ്ത്രം ധരിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. ഇതില്‍ ഹിന്ദു വിശ്വാസപ്രകാരം നിങ്ങള്‍ വിശ്വസിക്കുന്നത് മഞ്ഞ നിറം വിഷ്ണുദേവന്റെ നിറമാണ് എന്നാണ്. അതായത് വിഷ്ണുവിനെ ആരാധിക്കുന്നതിന്റെ ഫലമായാണ് ഈ ദിനത്തില്‍ മഞ്ഞ വസ്ത്രം ധരിക്കേണ്ടത് എന്നാണ് പറയുന്നത്.

2021-ല്‍ നിര്‍ഭാഗ്യം ഈ രാശിക്കാര്‍ക്കാണ്2021-ല്‍ നിര്‍ഭാഗ്യം ഈ രാശിക്കാര്‍ക്കാണ്

മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള വസ്ത്രമാണ് ഈ ദിനത്തില്‍ ധരിക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ ദിനം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവര്‍ക്ക് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെയും ഭക്തിയോടെയും ചെയ്യേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വിഷ്ണുഭഗവാനോടുള്ള ഭക്തി

വിഷ്ണുഭഗവാനോടുള്ള ഭക്തി

ഹിന്ദു പുരാണങ്ങളില്‍, ഓരോ ദിവസവും ഓരോ ദൈവത്തിനായി സമര്‍പ്പിക്കുന്നു. ഉദാഹരണത്തിന്, ഞായറാഴ്ച സൂര്യദേവന് സമര്‍പ്പിക്കുന്നു, ചൊവ്വാഴ്ച നമ്മള്‍ ഹനുമാനെ ആരാധിക്കുന്നു. അതുപോലെ, വ്യാഴാഴ്ച വിഷ്ണുവിനും സായിബാബയ്ക്കും സമര്‍പ്പിക്കുന്നു. വിഷ്ണുദേവന്റെ വസ്ത്രത്തിന്റെ നിറം എന്ന് പറയുന്നത് മഞ്ഞയാണ്. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കണം എന്ന് പറയുന്നത്.

ത്രിമൂര്‍ത്തികള്‍

ത്രിമൂര്‍ത്തികള്‍

ബ്രഹ്മാവ് ലോകത്തിന്റെ സ്രഷ്ടാവാണ്. ശിവന്‍ സംഹാരകനും എന്നാല്‍ ലോകത്തെ സംരക്ഷിക്കുന്ന ദേവനാണ് മഹാവിഷ്ണു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭൂമിയിലേക്ക് മടങ്ങുകയും നന്മതിന്മകളുടെ സന്തുലിതാവസ്ഥ പുന:സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഹിന്ദുമതത്തിലെ അദ്ദേഹത്തിന്റെ പങ്ക്. മുന്‍കൂട്ടിപ്പറഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളില്‍, അദ്ദേഹം ഒന്‍പത് തവണ അവതാരമെടുത്തതായി പറയപ്പെടുന്നു, എന്നാല്‍ ലോകം അതിന്റെ അവസാനത്തോടടുക്കുമ്പോള്‍ അവസാനമായി ഒരു തവണ കല്‍ക്കിയായി പുനര്‍ജന്മം ചെയ്യുമെന്ന് ഹിന്ദുമത വിശ്വാസികള്‍ വിശ്വസിക്കുന്നു.

വ്യാഴാഴ്ച മഞ്ഞ വസ്ത്രം

വ്യാഴാഴ്ച മഞ്ഞ വസ്ത്രം

ഋഗ്വേദത്തിലെ മഹാവിഷ്ണുവിനെ ഇന്ദ്രദേവന്‍ ഉള്‍പ്പെടെ നിരവധി ദൈവങ്ങളോടൊപ്പം പരാമര്‍ശിക്കുന്നു. എന്നിരുന്നാലും, പില്‍ക്കാല വേദഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം മറ്റ് ദേവതകളെ മറികടക്കുന്നു. രാമായണവും മഹാഭാരതവും ഇതിഹാസങ്ങളുടെ വിഷയമായിരുന്ന അദ്ദേഹം രാമനും കൃഷ്ണനുമായ രണ്ട് അവതാരങ്ങളുമായി പില്‍ക്കാല വേദ കാലഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്നു.

വ്യാഴാഴ്ച മഞ്ഞ ധരിക്കുന്നത് എന്തുകൊണ്ട്?

വ്യാഴാഴ്ച മഞ്ഞ ധരിക്കുന്നത് എന്തുകൊണ്ട്?

വ്യാഴാഴ്ച മുകളില്‍ സൂചിപ്പിച്ചതുപോലെ, വേദ ശാസ്ത്രത്തില്‍ വിഷ്ണുവും സായിബാബയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദേവന്മാര്‍, പ്രത്യേകിച്ച് വിഷ്ണു, മഞ്ഞ നിറത്തെ സ്‌നേഹിക്കുന്നു, അതിനാല്‍ പീതാംബര ധാരി എന്ന പേരിലാണ് വിഷ്ണു അറിയപ്പെടുന്നത്. അതിനാലാണ് ആളുകള്‍ വ്യാഴാഴ്ചയും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ തിരഞ്ഞെടുക്കുന്നത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നെയ്യ്, പാല്‍ എന്നിവ വഴിപാട് ചെയ്യുന്നതിനൊപ്പം ഭക്തര്‍ ഈ ദിവസം ഉപവസിക്കുകയും ചെയ്യുന്നുണ്ട്.

ഗ്രഹത്തിന്റെ പ്രാധാന്യം

ഗ്രഹത്തിന്റെ പ്രാധാന്യം

കൂടാതെ, വ്യാഴം ഭരിക്കുന്ന ഗ്രഹമാണ് വ്യാഴം, അതിന്റെ വലിപ്പം കാരണം, ദൈവങ്ങളുടെയും മറ്റ് ഗ്രഹങ്ങളുടെയും ഭരണാധികാരിയാണെന്ന് പറയപ്പെടുന്നു. അങ്ങനെ വ്യാഴത്തെ ഗുരു ബൃഹസ്പതി എന്നും വിഷ്ണുവിനെ സായിബാബയെന്ന് വിളിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗ്രഹത്തിന്റെ പ്രാധാന്യം ഓരോരുത്തരിലും മാറി മാറി വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുന്നതിനുള്ള വഴികള്‍

മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുന്നതിനുള്ള വഴികള്‍

മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിഷ്ണു മന്ത്രം ചൊല്ലുന്നത്. വിഷ്ണു മന്ത്രം ചൊല്ലുന്നതിനുള്ള ഏറ്റവും നല്ല സമയം അതിരാവിലെ ബ്രഹ്മ മുഹൂര്‍ത്തമാണ് (പുലര്‍ച്ചെ 4 മുതല്‍ 6 വരെ). വിഷ്ണു മന്ത്രം എങ്ങനെ ചൊല്ലാമെന്ന് ചിന്തിക്കുകയാണെങ്കില്‍, അതിരാവിലെ കുളിച്ച് പായയിലോ മരപ്പലകയിലോ ഇരിക്കുക. മഹാവിഷ്ണുവിന്റെ ചിത്രം നിങ്ങളുടെ മുന്‍പില്‍ വച്ച് 108 ന്റെ ഗുണിതങ്ങളില്‍ വിഷ്ണു മന്ത്രം ചൊല്ലുക.

വിഷ്ണു മന്ത്രം ചൊല്ലുന്നതിലൂടെ

വിഷ്ണു മന്ത്രം ചൊല്ലുന്നതിലൂടെ

വിഷ്ണു മന്ത്രം ചൊല്ലുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. വിഷ്ണു മന്ത്രം ചൊല്ലുന്നത് ആരോഗ്യവും സമ്പത്തും പ്രോത്സാഹിപ്പിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മകതയെ തടഞ്ഞുകൊണ്ട് മനസ്സിനെ ശമിപ്പിക്കുന്നു. വീട്ടിലെ മോശം മന്ത്രങ്ങളുടെയും നെഗറ്റീവ് എനര്‍ജികളുടെയും സ്വാധീനം ഒഴിവാക്കുക.

English summary

Why You Must Wear Yellow Colour On Thursday

Here in this article we are sharing why you must wear yellow colour on thursday. Take a look.
X
Desktop Bottom Promotion