ദീപാവലിക്ക് ഒരു നുള്ള് ഉപ്പ്, ഐശ്വര്യവും സമ്പത്തും

Posted By:
Subscribe to Boldsky

ദീപാവലി വിളക്കുകളുടേയും ദീപങ്ങളുടേയും ഉത്സവമാണ്. നന്മയുടെ വിളക്കുകള്‍ തെളിയാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഓരോ ആഘോഷത്തിനും ഓരോ നാട്ടിലും നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല. ഓരോ നാടിന്റേയും തുടിപ്പും സ്പന്ദനവും എല്ലാം അവിടുത്തെ ആഘോഷങ്ങളിലാണ് കലര്‍ന്നു കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആഘോഷങ്ങള്‍ എന്നും പുതുമ നിലനിര്‍ത്തി ആഘോഷിക്കപ്പെടുന്നത്.

ഐശ്വര്യത്തിന്റെയും നന്മയുടേയും ആഘോഷമാണ് ദീപാവലി. ദീപാവലി ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ ഐശ്വര്യത്തെ വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുന്നതിന് കാരണമാകുന്നു. ദീപാവലി പോലെ തന്നെ ദീപാവലി ദിനത്തില്‍ ചെയ്യുന്ന പൂജാകര്‍മ്മങ്ങള്‍ക്കും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ദീപാവലി ദിനത്തില്‍ ചെയ്യുന്ന പൂജകള്‍ക്കും കര്‍മ്മങ്ങള്‍ക്കും പ്രത്യേക ഫലസിദ്ധിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഐശ്വര്യത്തിനും സാമ്പത്തിക നേട്ടത്തിനും വഴിവെക്കുന്നു.

ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ദീപാവലി വലിയ ആഘോഷമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരല്‍, ഉപഹാരങ്ങള്‍ കൈമാറല്‍, ദീപങ്ങള്‍, നിറങ്ങള്‍ അങ്ങനെ ദീപാവലിയെ സവിശേഷമാക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ആഘോഷത്തിന് മാത്രമല്ല ആത്മീയതയ്ക്കും വലിയ പ്രാധാന്യമുണ്ട്. വരും വര്‍ഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദേവപ്രീതിയ്ക്കായി പൂജകള്‍ നടത്താനും ആളുകള്‍ ഈ ദിനങ്ങള്‍ മാറ്റി വയ്ക്കുന്നു.

ഇവ വാങ്ങിയാല്‍ ദീപാവലിയ്ക്ക് ഐശ്വര്യം

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപാവലി. ശരിക്കും പുതുവര്‍ഷം പുലരുന്നതു പോലെയാണ് നോര്‍ത്ത് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം എന്ന രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെയാണ് ഇതിലൂടെ ആരാധിക്കുന്നത്.ദീപാവലി ആഘോഷിക്കുന്നത് അഞ്ച് ദിവസങ്ങളിലായാണ്. ഓരോ ദിവസവും ഓരോ പേരുകളിലാണ് ആഘോഷിക്കപ്പെടുന്നത്.

ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക സ്ഥിരത ഉണ്ടാക്കാനും ദീപാവലി ദിനം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ മതി. എന്തൊക്കെയാണ് ദീപാവലി ദിനം ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്ന് നോക്കാം.

കൃഷ്ണപക്ഷ ചതുര്‍ദശി

കൃഷ്ണപക്ഷ ചതുര്‍ദശി

കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതായതുകൊണ്ട് നരക ചതുര്‍ദശി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഭൂമിദേവിയുടെ മകനായിരുന്നു അഹങ്കാരിയും ധിക്കാരിയുമായ നരകാസുരന്‍. നരകാസുരന്റെ ശല്യം ദേവന്‍മാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

നരകാസുരനെ വധിക്കുകയും

നരകാസുരനെ വധിക്കുകയും

ഇവര്‍ ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിക്കുകയും കൃഷ്ണന്‍ നരകാസുരനെ വധിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. തിന്മക്കു മേല്‍ നന്മ നിറഞ്ഞ ഈ ദിവസമാണ് നാരക ചതുര്‍ദശി എന്ന് പറഞ്ഞ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ മരണശയ്യയിലായ നരകാസുരന് ശ്രീകൃഷണന്‍ വരം കൊടുത്തതിന്റെ ഫലമായാണ് നമ്മള്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ദിനം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

സ്‌നാനം ചെയ്യുന്നത്

സ്‌നാനം ചെയ്യുന്നത്

ദീപാവലി ദിനം രാവിലെ തന്നെ ഗംഗാ സ്‌നാനം നടത്തണം എന്നാണ് ഐതിഹ്യം. നരകാസുരനെ വധിച്ച കൃഷ്ണന്‍ പുലരും വരെ സ്നാനം ചെയ്തിരുന്നു എന്നാണ് ഐതിഹ്യം. ഇതിന്റെ ഫലമായാണ് ദീപാവലി ദിവസം എല്ലാവരും രാവിലെ സ്‌നാനം നടത്തുന്നത്. ഇത് ചെയ്യേണ്ട രീതിയാണ് വ്യത്യസ്തം.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ശരീരത്തില്‍ മുഴവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ അത് ഗംഗാ സ്‌നാനത്തിന് തുല്യമാണ് എന്നാണ് വിശ്വാസം. ഇതിലൂടെ ഭഗവാന്റെ അനുഗ്രഹം ലഭ്യമാവും എന്നാണ് വിശ്വാസം.

പച്ചവെള്ളത്തില്‍ കുളിക്കുമ്പോള്‍

പച്ചവെള്ളത്തില്‍ കുളിക്കുമ്പോള്‍

പച്ചവെള്ളത്തില്‍ മന്ത്രം ജപിച്ച് കുളിച്ചാലും ഗംഗാ സ്‌നാനം നടത്തിയ അതേ ഫലമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് തമിഴ് ബ്രാഹ്മണര്‍ ദീപാവലി ദിവസം പരസ്പരം കാണുമ്പോള്‍ ഗംഗാസ്‌നാനം അച്ചാ എന്ന് ചോദിക്കുന്നത്.

ദീപാവലി വ്രതം

ദീപാവലി വ്രതം

ദീപാവലി വ്രതമാണ് മറ്റൊരു പ്രത്യേകത. ദീപാവലിക്ക് വ്രതമെടുക്കുന്നതിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. തലേദിവസം സൂര്യാസ്തമയത്തിനു ശേഷമാണ് വ്രതം തുടങ്ങേണ്ടത്. അരിയാഹാരം പൂര്‍ണമായും ഉപേക്ഷിച്ച് മത്സ്യമാംസാഹാരങ്ങള്‍ ഉപേക്ഷിച്ച് ലഘുഭക്ഷണം മാത്രമേ കഴിക്കാവൂ. ദീപാവലി ദിവസം മുഴുവന്‍ ഉപവാസമായിരിക്കണം. അടുത്ത ദിവസം തീര്‍ത്ഥം കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ഈ മൂന്ന് ദിവസവും വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം.

 ഉപ്പ് ഉപയോഗിക്കാം

ഉപ്പ് ഉപയോഗിക്കാം

വീട്ടിലെ നെഗറ്റീവ് എനര്‍ജി കളയാന്‍ ഏറ്റവും മികച്ച വഴിയാണ് ഉപ്പ്. ലക്ഷ്മീ ദേവിക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് ഉപ്പ്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിലുപരി വീട്ടിലെ സാമ്പത്തിക നേട്ടത്തിനും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാനും ഉപ്പ് സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഉപ്പ് ഉപയോഗിക്കുമ്പോള്‍ അത് ദീപാവലി പൂജക്ക് ഉപയോഗിക്കേണ്ടത് അനിവാര്യമാണ് എന്ന് പറയുന്നത്. ലക്ഷ്മീ പൂജക്ക് ഉപ്പ് ഒരു അനിവാര്യതയാണ്. ലക്ഷ്മീ ദേവിയെ വീട്ടിലേക്ക് ആനയിക്കാന്‍ ഉപ്പിന് കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വൃത്തിയുള്ള സ്ഥലത്ത് വേണം എന്നും എപ്പോഴും ഉപ്പിന്റെ സ്ഥാനം.

പൂജക്ക് കുങ്കുമം

പൂജക്ക് കുങ്കുമം

കുളി കഴിഞ്ഞാല്‍ കുങ്കുമം ഉപയോഗിക്കുന്നു. ഇതും ഐശ്വര്യത്തിന് വഴി തെളിക്കുന്നു. മാത്രമല്ല ലക്ഷ്മി പൂജക്കും ദീപാവലി പൂജക്കും കുങ്കുമം ഉപയോഗിക്കുന്നു. ഇത് ഐശ്വര്യം നല്‍കുന്നു. മാത്രമല്ല കുങ്കുമം തൊടുന്നത് മംഗല്യവതികളായ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും മികച്ച ഒന്ന് തന്നെയാണ്.

 വിളക്ക് കത്തിക്കുന്നത്

വിളക്ക് കത്തിക്കുന്നത്

വിളക്ക് കത്തിക്കുന്നതാണ് മറ്റൊന്ന്. ഇത് ദീപാവലി ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇരുണ്ട ലോകത്തിലേക്ക് നന്മയുടെ പ്രകാശം പരത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് നന്മയുടെ വെളിച്ചം അത്യാവശ്യമാണ്.

 ഭഗവാന്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നത്

ഭഗവാന്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നത്

ഭഗവാന്‍ വിഷ്ണുവിനേയും പത്‌നീ ലക്ഷ്മീ ദേവിയേയും ആരാധിക്കുകയും പൂജിക്കുകയും ചെയ്യണം. ഇത് ദീപാവലി ദിനത്തിലെങ്കില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

English summary

Why we should bring salt on Diwali

Diwali rituals and tips that make the festival special read on to know more about it
Story first published: Tuesday, October 17, 2017, 14:34 [IST]
Subscribe Newsletter