സൂര്യന്‍ ശനിയെ അംഗീകരിക്കാത്തതെന്തുകൊണ്ട്?

Posted By: Lekhaka
Subscribe to Boldsky

സൂര്യദേവൻ എന്തുകൊണ്ട് ശനിയെ തന്റെ മകനാക്കാൻ വിസമ്മതിച്ചു ?ശനിദേവന്റെ ജനനത്തെക്കുറിച്ചുള്ള കഥ. ഒരു മതത്തെ അടിസ്ഥാനമാക്കിയുള്ള കഥകൾ എപ്പോഴും അന്ധവിശ്വാസമായി പലരും കണക്കാക്കും .ഹിന്ദു മതത്തിലെ പല കഥകളും ഇപ്പോഴും തെളിവുകളുടെ അഭാവത്തിൽ സംശയത്തിന്റെ നിഴലിലാണ്.

അത്തരത്തിലുള്ള ഒരു കഥയാണ് ശനി ദേവന്റെ ജനനവും ,പിതാവായ സൂര്യദേവനെ തിരസ്‌കരണവും .ഹിന്ദുമതത്തിൽ ശനിദേവൻ ശിക്ഷകളുടെ ദേവനാണ്. സൂര്യ സിന്ധാന്തയിൽ പറയുന്നതുപോലെ ഈ ലോകത്തു ചെയ്യുന്ന തെറ്റുകുറ്റങ്ങളുടെ ശിക്ഷ.

ശനിദേവൻ

ശനിദേവൻ

ശനിദേവൻ തെറ്റുകളുടെയും ദോഷങ്ങളുടെയും അധിപനാണ് .അദ്ദേഹം ശിവനെ പ്രീതിപ്പെടുത്താൻ കഠിന തപസ്സ് ചെയ്തു അങ്ങനെ ശിവൻ അദ്ദേഹത്തിനു സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും എല്ലാം തെറ്റുകുറ്റങ്ങൾ പരിശോധിക്കാനുള്ള അധികാരം കൊടുത്തു .

 ശനിദേവനെ പിതാവ് തിരസ്‌കരണം ചെയ്യുന്നു

ശനിദേവനെ പിതാവ് തിരസ്‌കരണം ചെയ്യുന്നു

തന്നെക്കാളും വളരെ ശോഭയുള്ളതും ,ശക്തിമാനുമായ മകനെ സൂര്യദേവൻ സ്വീകരിച്ചില്ല .ശനിയും അദ്ദേഹത്തിന്റെ ഭാര്യ ഛായയും വളരെ അപമാനത്തോടും ,വേദനയോടും കൂടി തിരസ്‌കരണം ഏറ്റുവാങ്ങി .

 ശനിദേവന്റെ തപസ്സ്

ശനിദേവന്റെ തപസ്സ്

തന്റെ പിതാവിനെപ്പോലെ പ്രകാശവും ,അധികാരവും നേടാനായി തന്റെ ബാല്യവും കൗമാരവും ത്യജിച്ചു കഠിനമായ തപസ്സ് ചെയ്തു ശിവനെ പ്രീതിപ്പെടുത്തി .ഇതിൽ സംപ്രീതനായ ശിവൻ തെറ്റുകൾക്കുള്ള ശിക്ഷ വിധിക്കാനുള്ള അധികാരം ശനിക്ക് നൽകി അനുഗ്രഹിച്ചു .

സൂര്യ സിന്ധാന്തത്തിൽ

സൂര്യ സിന്ധാന്തത്തിൽ

സൂര്യ സിന്ധാന്തത്തിൽ പറയുന്നത് ശനിദേവൻ അക്രമികൾക്കുവേണ്ടി 'ദുഷ്ടൻ കാഴ്ച്ച ' നേടിയെടുത്തു .ഈ അധികാരം ഉപയോഗിച്ച് അദ്ദേഹത്തിന് ദേവന്മാർ,അസുരന്മാർ ,നാഗം,മനുഷ്യർ ഇവരെയെല്ലാം ശിക്ഷിക്കാനും നല്ലതു ചെയ്താൽ അതിനു പ്രതിഫലം നൽകാനും കഴിയും .

ശനിദേവന് ശിവന്റെ അനുഗ്രഹം

ശനിദേവന് ശിവന്റെ അനുഗ്രഹം

ഈ എല്ലാ അധികാരങ്ങളും കാരണം ശനിദേവനു കൂടുതൽ പ്രാധാന്യം കിട്ടി .തന്റെ കാഴ്ച കൊണ്ട് അദ്ദേഹം തന്റെ പിതാവായ സൂര്യദേവനെ ശിക്ഷിച്ചു .സ്വന്തം നേട്ടത്തിനുവേണ്ടി ആരെയെങ്കിലും കബളിപ്പിക്കുകയോ ,നശിപ്പിക്കുകയോ ചെയ്യുന്നവർ ശനിദേവന്റെ കണ്ണിൽ ദുഷ്ടരാണ് .അവർ ശിക്ഷ ലഭിക്കാതെ പോകുകയില്ല .

 ശനിദേവനെക്കുറിച്ചുള്ള ഐതീഹ്യങ്ങൾ

ശനിദേവനെക്കുറിച്ചുള്ള ഐതീഹ്യങ്ങൾ

ശനിദേവന്റെ കഠിന ശിക്ഷയിൽ നിന്നും രക്ഷപെടാൻ ആഗ്രഹിക്കുന്നവർ ഹനുമാനെ ആരാധിക്കണം .രാവണയുദ്ധ സമയത്തു ഹനുമാൻ ശനിദേവനോട് അദ്ദേഹത്തിന്റെ അഹങ്കാരം നശിപ്പിക്കാനായി ഒരു പാഠം ചോദിച്ചുവെന്നാണ് ഐതീഹ്യം .

നവഗ്രഹം

നവഗ്രഹം

ഒൻപത് ഗോളങ്ങളുടെയും തലവനായ സൂര്യദേവൻ ഹനുമാന്റെ ഗുരുവായിരുന്നു .ഗുരുദക്ഷിണയ്ക്കു പകരം ഹനുമാൻ തനിക്കു ലഭിക്കുന്ന എന്തും നല്കാൻ ക്രമപ്പെടുത്താൻ സൂര്യദേവനോട് അഭ്യർത്ഥിച്ചു .

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Why Suryadev refused to acknowledge Lord Shani as his son?

    Why Suryadev refused to acknowledge Lord Shani as his son, read to know more
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more