For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ചോറൂണിന് മുന്‍പ് ക്ഷേത്രദര്‍ശനം പാടില്ല

|

കുഞ്ഞുങ്ങളെ ആറ് മാസത്തിന് ഇപ്പുറം ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത് എന്ന് പറയുന്നതിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്. അത് മാത്രമല്ല ഏഴ് മാസത്തിന് ശേഷം ഗര്‍ഭിണികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന് പറയുന്നും ഉണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ആറാം മാസത്തിലാണ് സാധാരണ ചോറൂണ് നടത്തുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ചോറൂണിന് മുന്‍പ് കുഞ്ഞിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത് എന്ന് പറയുന്നത് നോക്കാവുന്നതാണ്.

കുളിയ്ക്കുന്ന രീതി പറയുന്നു നിങ്ങളുടെ സ്വഭാവംകുളിയ്ക്കുന്ന രീതി പറയുന്നു നിങ്ങളുടെ സ്വഭാവം

പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട് ഇതിന് പിന്നില്‍. എന്നാല്‍ എന്താണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. വിശ്വാസങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. വിശ്വാസത്തിന്റെ ഭാഗം തന്നെയാണ് നമ്മുടെ ജീവിതവും. എന്നാല്‍ അത് അന്ധവിശ്വാസത്തിലേക്ക് പോവാതിരിക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. എങ്കിലും പണ്ടുള്ള കാരണവന്‍മാര്‍ പറയുന്നതിന് പിന്നില്‍ ചെറിയ ചില ശാസ്ത്രീയമായ കാര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്താണ് ഇതിന് പിന്നില്‍ പറയുന്ന കാരണങ്ങള്‍ എന്ന് നോക്കാം.

എന്തുകൊണ്ട് ചോറൂണിന് മുന്‍പ് പാടില്ല?

എന്തുകൊണ്ട് ചോറൂണിന് മുന്‍പ് പാടില്ല?

എന്തുകൊണ്ട് ചോറൂണിന് മുന്‍പ് കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം ഭക്ഷണം ശരീരത്തില്‍ അന്നം കയറി തുടങ്ങിയാല്‍ നമ്മുടെ ദഹന പ്രക്രിയയില്‍ വ്യത്യാസം വരുന്നുണ്ട്. ഈ സമയത്ത് നാദങ്ങളുടെ പ്രഭാവത്തിന് കുറവ് വരുന്നുണ്ട്. ശബ്ദം ബ്രഹ്മമാണ് എന്നാണ് വിശ്വാസം. ഇതിന്റെ പ്രഭാവത്തിന് മാറ്റം വരുന്നത് കുഞ്ഞിന് ആദ്യമായി അന്നം നല്‍കുമ്പോഴാണ്. ഇത് മാത്രമല്ല ഒരു കുഞ്ഞ് ഗര്‍ഭത്തിലിരിക്കുമ്പോള്‍ ഏഴാം മാസത്തില്‍ തന്നെ ശ്രവണത്തിന് ഉടമയാവുന്നുണ്ട്.

ഗര്‍ഭിണികളുടെ ക്ഷേത്ര ദര്‍ശനം

ഗര്‍ഭിണികളുടെ ക്ഷേത്ര ദര്‍ശനം

ഗര്‍ഭിണികളുടെ ക്ഷേത്രദര്‍ശനം ഏഴാം മാസത്തിന് മുന്‍പ് നടത്തിയിരിക്കണം എന്ന് പറയുന്നത് പലരും കേട്ടിട്ടുള്ളാതാണ്. എന്നാല്‍ ഏഴാം മാസത്തോട് അടുക്കുമ്പോള്‍ കുഞ്ഞിന്റെ കേള്‍വി ശക്തി ഉണ്ടായിത്തുടങ്ങുന്ന സമയമാണ്. ഈ സമയത്ത് ആദ്യമായി കേള്‍ക്കുന്ന ശബ്ദം തെറ്റോടു കൂടിയതും ഉച്ചാരണം കൃത്യമല്ലാത്തതും അല്ലെങ്കില്‍ അമിതമായ ശബ്ദത്തോട് കൂടിയതും ആണെങ്കില്‍ അത് കുഞ്ഞിന് അംഗഭംഗം, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.

വേദ സൂക്തങ്ങള്‍ കേള്‍ക്കുന്നത്

വേദ സൂക്തങ്ങള്‍ കേള്‍ക്കുന്നത്

ക്ഷേത്രത്തില്‍ വേദസൂക്തങ്ങള്‍ ആയിരിക്കും എപ്പോഴും കേള്‍ക്കുന്നത്. ഇത് വേണ്ടവിധിയില്‍ അല്ല ശ്രവിക്കുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും അപകടമുണ്ടാക്കും എന്നാണ് പറയുന്നത്. ശ്രവിക്കുന്ന കാര്യങ്ങള്‍ വേണ്ടവിധിയില്‍ അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഏഴാംമാസത്തിന് അപ്പുറം ക്ഷേത്രദര്‍ശനം നടത്തരുത് എന്ന് പറയുന്നത്.

ഉദാഹരണം പുരാണത്തില്‍

ഉദാഹരണം പുരാണത്തില്‍

ഇതിന് ഏറ്റവും നല്ല ഉദാഹണം പുരാണത്തില്‍ തന്നെയുണ്ട്. അഷ്ടാവക്രന്റെ കഥ ഇത്തരത്തില്‍ പുരാണത്തില്‍ ഏറ്റവും നല്ല ഉദാഹരണമായി പറയുന്ന ഒന്നാണ്. അച്ഛന്‍ വേദം ചൊല്ലുമ്പോള്‍ ഗര്‍ഭത്തില്‍ നിന്ന് കേട്ട് പഠിക്കുകയും ഇതില്‍ പിഴവ് വന്ന് അത് അതുപോലെ കേട്ട് പഠിച്ച് അംഗഭംഗം സംഭവിച്ച വ്യക്തിയാണ് അഷ്ടാവക്രന്‍. പക്ഷേ ഇദ്ദേഹത്തിന്റെ അംഗത്തിന് മാത്രമേ ദോഷം സംഭവിച്ചിട്ടുള്ളൂ. മറ്റേത് കാര്യങ്ങള്‍ക്കും മഹാഞ്ജാനിയാണ് ഇദ്ദേഹം. അഭിമന്യുവിന്റെ കഥയും ഇത്തരത്തില്‍ തന്നെയാണ്.

ചക്രവ്യൂഹത്തില്‍ അകപ്പെട്ടത്

ചക്രവ്യൂഹത്തില്‍ അകപ്പെട്ടത്

ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യു പുറത്തിറങ്ങാന്‍ പറ്റാതെ വീരമരണമടഞ്ഞത് നാം എല്ലാവരും വായിച്ചിട്ടുള്ള ഒന്നാണ്. ചക്രവ്യൂഹത്തിന് പുറത്തിറങ്ങേണ്ടത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സുഭദ്രയുടെ മകനായ അഭിമന്യു മനസ്സിലാക്കിയില്ല. ഇത് തന്നെയാണ് അഭിമന്യുവിന്റെ മരണത്തിലേക്ക് എത്തിച്ചതും. ഇത് തന്നെയാണ് ഏഴാം മാസത്തിന് ശേഷം സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന് പറയുന്നത്.

മറ്റ് ചില വിശ്വാസങ്ങള്‍

മറ്റ് ചില വിശ്വാസങ്ങള്‍

എല്ലാ ഗര്‍ഭിണികളും അമ്മയെപ്പോലെയാണ്, ദൈവം അമ്മമാരെ ബഹുമാനിക്കണം. അതിനാല്‍ പ്രസവിക്കുന്നതുവരെ അമ്മമാര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കേണ്ടതില്ല. മാത്രമല്ല ഗര്‍ഭസ്ഥശിശുവിനേക്കാള്‍ താഴെയാണ് ദൈവത്തിനുള്ളത്. അതുകൊണ്ടാണ് ക്ഷേത്ര ദര്‍ശനം പാടില്ല എന്ന് പറയുന്നതിന് പ്ിന്നിലുള്ള മറ്റൊരു കാരണം. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്കും 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്കും ക്ഷേത്രത്തിന് സുരക്ഷിതരല്ലാത്ത നിരവധി സാഹചര്യങ്ങളുണ്ട് എന്നതാണ് മറ്റൊരു വിശദീകരണം. ഇതൊന്നും കൂടാതെ ഗര്‍ഭിണികളായ സ്ത്രീകള്‍ കാരണം അടിയന്തിര സാഹചര്യങ്ങളുണ്ടെങ്കില്‍ അതും ക്ഷേത്രത്തെ അശുദ്ധമാക്കും.

English summary

Why Pregnant Women Not Allowed To Go To Temples After 7 Months

Here in this article we are discussing about why pregnant women not allowed to go to temple after 7 months. Read on.
Story first published: Tuesday, June 23, 2020, 13:17 [IST]
X
Desktop Bottom Promotion