For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുക്കള്‍ എന്തുകൊണ്ട് വൃക്ഷങ്ങളെ ആരാധിക്കുന്നു

|

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഹിന്ദുമതത്തിന്റെ ആരാധനയില്‍ വൃക്ഷങ്ങള്‍ക്ക് വ്യക്തമായ സ്ഥാനം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. കാരണം മരങ്ങളില്ലാതെ ജീവിതത്തിന് നിലനില്‍പില്ലെന്ന് നമുക്കറിയാം. ഭൂമിയിലെ മനുഷ്യജീവിതം സസ്യങ്ങളെയും വൃക്ഷങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭൂമിയിലെ ജീവിതം സാധ്യമാക്കുന്ന സുപ്രധാന ഘടകങ്ങളായ ഭക്ഷണം, ഓക്‌സിജന്‍, വസ്ത്രം, പാര്‍പ്പിടം, മരുന്നുകള്‍ തുടങ്ങിയവ നമുക്ക് സസ്യങ്ങളില്‍ നിന്ന് ലഭ്യമാകുന്നു.

Most read: ആല്‍മരം: ഭാരതീയരുടെ പുണ്യവൃക്ഷം

ദേവീദേവ പരിവേഷം ചാര്‍ത്തി മരങ്ങളും അവയുടെ ഉല്‍പ്പന്നങ്ങളും നമ്മുടെ ആചാരങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമാക്കി മാറ്റി. പണ്ടുമുതലേ ഇന്ത്യക്കാര്‍ വൃക്ഷങ്ങളെ ആരാധിച്ചുവരുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വൃക്ഷങ്ങള്‍ക്ക് മനുഷ്യരെപ്പോലെ ബോധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ അവയ്ക്ക് നമ്മെപ്പോലെ വേദനയും സന്തോഷവും അനുഭവപ്പെടുമെന്നും പറയപ്പെടുന്നു.

വൃക്ഷങ്ങളിലെ ദേവപരിവേഷം

വൃക്ഷങ്ങളിലെ ദേവപരിവേഷം

സസ്യജീവിതത്തെക്കുറിച്ചുള്ള ഹിന്ദുമതത്തിന്റെ വ്യക്തമായ കാഴ്ചപ്പാടില്‍ എല്ലാ ജീവജാലങ്ങളെയും ബ്രഹ്മത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നതായി കണക്കാക്കുന്നു. സസ്യങ്ങള്‍ മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും ചക്രത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. സസ്യങ്ങള്‍ക്ക് ബോധമുണ്ടെന്നും വിവേകമുണ്ടെന്നും വിശ്വസിക്കുന്നു. പുരാണങ്ങളില്‍ വിശദീകരിച്ചതുപോലെ മരങ്ങള്‍, സന്തോഷവും ദുഖവും അനുഭവിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം വേപ്പ്, ആല്‍, ബെല്‍ തുടങ്ങി നിരവധി മരങ്ങള്‍ മതപരമായ പവിത്രതയിലേക്ക് ചേര്‍ന്നു. വിവിധ ദേവതകളും ദേവിയും പോലും വിവിധ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രുദ്രാക്ഷം ശിവനുമായി അടുപ്പമുണ്ട്. വിഷ്ണുവിന് ആല്‍, ഹനുമാന് മാമ്പഴം, കാമദേവന് അശോകം.. അങ്ങനെ നീളുന്നു.

ആല്‍മരം

ആല്‍മരം

പുരാണത്തില്‍ പറയുന്നത് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയുടെ ജ്യേഷ്ഠസ്ഥാനം കല്‍പിക്കുന്ന ജ്യേഷ്ഠാ ഭഗവതിയും(മൂതേവി) ഉണ്ടായിരുന്നു. ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈക്കൊള്ളാതിരുന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആല്‍മരചുവട്ടില്‍ ഇരിക്കാന്‍ അനുവദിച്ചു. അതേത്തുടര്‍ന്നു ഒരു വ്യവസ്ഥ പ്രകാരം എല്ലാ ശനിയാഴ്ചയും മഹാലക്ഷ്മി ആല്‍മരചുവട്ടില്‍ എത്തുന്നു. അതുകൊണ്ട് ശനിയാഴ്ചയിലെ ആല്‍മര നമസ്‌കാരത്തിനു പ്രാധാന്യം വന്നു.

ആല്‍മരം

ആല്‍മരം

വിഷ്ണു, ശിവന്‍, ബ്രഹ്മാവ് എന്നീ മൂന്ന് ദേവന്മാരെ അല്‍ മരത്തിന്റെ പ്രതീകമാണെന്ന് വിശ്വസിക്കുന്നു. മിക്ക ഹിന്ദു സംസ്‌കാരങ്ങളിലും ആല്‍മരം ജീവിതത്തെയും ഫലഭൂയിഷ്ഠതയെയും പ്രതിനിധീകരിക്കുന്നു.

കുട്ടികളില്ലാത്ത ദമ്പതികള്‍ കൂടുതലും ആല്‍മരത്തെ ആരാധിക്കുന്നു. ഏറെ ഔഷധഗുണമുള്ള ഈ മരം മുറിക്കാന്‍ പാടില്ലെന്നും വിശ്വസിക്കുന്നു. ശനിദശ, ശനിയുടെ അപഹാരം, കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണ്. അതിനുകാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം മരത്തില്‍ ഉണ്ടാകുമെന്നാണ്.

കൂവളം

കൂവളം

ശിവനുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ശുഭവും പവിത്രവുമായ മറ്റൊരു വൃക്ഷമാണ് കൂവളം. ശിവപ്രീതിക്കായി കൂവളത്തിന്റെ ഇലകള്‍ സമര്‍പ്പിക്കുന്നു. ഈ ഇലകള്‍ ട്രൈഫോളിയേറ്റ് അല്ലെങ്കില്‍ ത്രിപാത്രമാണെന്ന് കരുതുന്നു. ഇത് സ്രഷ്ടാവിന്റെ മൂന്ന് പ്രവൃത്തികളായ സൃഷ്ടി, സംരക്ഷണം, നാശം എന്നിവയെ പ്രതീകപ്പെടുത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ പരമേശ്വരന്റെ മൂന്ന് കണ്ണുകളായും. അതിനാല്‍ പരമശിവനെ ആരാധിക്കുന്ന സമയത്ത് കൂവളത്തിന്റെ ഇലകള്‍ നിര്‍ബന്ധമാക്കുന്നു.

അശോകം

അശോകം

ഇന്ത്യയിലെ ഏറ്റവും പവിത്രവും അറിയപ്പെടുന്നതുമായ വൃക്ഷങ്ങളിലൊന്നാണ് അശോകം. സംസ്‌കൃതത്തില്‍ അശോക എന്നാല്‍ ദു:ഖമില്ലാത്തതെന്നും ദുഖം നല്‍കാത്തവനെന്നും അര്‍ത്ഥമാക്കുന്നു. ഹിന്ദുമതമനുസരിച്ച് സ്‌നേഹത്തിന്റെ ദേവനായ കാമദേവന്‍ അശോക വൃക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. സീതാദേവിയെ രാവണന്‍ താമസിപ്പിച്ചിരുന്നത് അശോക വൃക്ഷത്തിന്റെ തണലിലായിരുന്നു. അശോകം എവിടെയുണ്ടോ അവിടെ സ്ത്രീകള്‍ക്ക് ദുഃഖം ഉണ്ടാകില്ല എന്നതാണ് ആ മരത്തിനു ആ പേര് വരാന്‍ കാരണം. സ്ത്രീജന്യമായ അസുഖങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത് അശോകമാണ്.

കടമ്പ് മരം

കടമ്പ് മരം

പുരാണങ്ങളിലെ കഥയുമായി ഈ മരത്തിന് ബന്ധമുണ്ട്. ശ്രീകൃഷ്ണന്‍ കടമ്പു മരത്തിന്റെ കീഴില്‍ നിന്നാണ് പുല്ലാങ്കുഴല്‍ വായിച്ച് ഗോപികമാര്‍ക്കൊപ്പം കളിച്ചിരുന്നത്. കടമ്പില്‍ കയറിയാണ് ശ്രീകൃഷ്ണന്‍ കാളിയമര്‍ദനത്തിനായി യമുനയില്‍ ചാടിയത്. ഗോപികമാരുമായി നൃത്തം ചെയ്യുക തുടങ്ങിയ അദ്ദേഹത്തിന്റെ ബാല്യകാല പ്രവൃത്തികളെല്ലാം കടമ്പ് മരത്തെ ചുറ്റിപ്പറ്റിയായിരുന്നു. അതിനാല്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ കടമ്പ് മരത്തിന്റെ പൂക്കള്‍ പൂജയ്ക്ക് അര്‍പ്പിക്കുന്നു. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാന്‍ ഈ വൃക്ഷത്തിന് കഴിവുണ്ടെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു.

കടമ്പ് മരം

കടമ്പ് മരം

ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുനാനദിക്കരയിലെ കടമ്പ് മരത്തില്‍ വിശ്രമിക്കാനിടയായി. ആ സമയം കുറച്ച് അമൃത് മരത്തില്‍ വീണു. പിന്നീട് കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയിട്ടും കടമ്പുമരംമാത്രം ഉണങ്ങാതെനിന്നു. അമൃത് വീണതിനാലാണ് മരം ഉണങ്ങാതിരുന്നതത്രെ.

മാവ്

മാവ്

ഇന്ത്യയിലെ ഹിന്ദുമതത്തില്‍ വളരെ പവിത്രമായ മറ്റൊരു വൃക്ഷമാണ് മാവ്. മരവും ഇലകളും മാമ്പഴവും പല ആചാരങ്ങളിലും ഉപയോഗിക്കുന്നു. വീടുകളില്‍ ശുഭസൂചകം അടയാളപ്പെടുത്തുന്നതിന് മാവിന്റെ ഇലകള്‍ പ്രവേശന കവാടത്തില്‍ തൂക്കിയിരിക്കുന്നു. വസന്ത പഞ്ചമിയില്‍ സരസ്വതീ ദേവിക്ക് മാമ്പൂക്കള്‍ അര്‍പ്പിക്കുന്നു.

വേപ്പ്

വേപ്പ്

പല രോഗങ്ങള്‍ക്കും ഔഷധമാണ് വേപ്പ്. അതിനാല്‍ വേപ്പ് മരം ഇന്ത്യയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു. വിശ്വാസങ്ങള്‍ ദുര്‍ഗാദേവിയുമായി വേപ്പ് മരത്തെ ബന്ധപ്പെടുത്തുന്നു. ബംഗാളില്‍, ഈ വൃക്ഷം ദുര്‍ഗാദേവിയുടെ താമസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. വേപ്പിലകള്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക ദുരാത്മാക്കളെ നിങ്ങളില്‍ നിന്നും നിങ്ങളുടെ വീട്ടില്‍ നിന്നും അകറ്റുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആല്‍, വേപ്പ് മരങ്ങളെ 108 തവണ വലംവെച്ചാല്‍ മംഗല്യഭാഗ്യം, സന്താനലബ്ധി, രോഗശാന്തി എന്നിവ ലഭിക്കുമെന്നും പറയപ്പെടുന്നു.

വാഴ

വാഴ

വാഴയുടെ ഓരോ ഭാഗവും ഓരോ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നു. സ്വാഗത കവാടങ്ങളില്‍ തുമ്പിക്കൈയുടെ പ്രതീകമായി വാഴ തൂക്കിയിടുന്നു. പ്രസാദം വിതരണം ചെയ്യാന്‍ വാഴയിലകള്‍ ഉപയോഗിക്കുന്നു. വിഷ്ണുവിനും ലക്ഷ്മീ ദേവിക്കും വാഴപ്പഴം അര്‍പ്പിക്കുന്നു. കടാലി വ്രതത്തിലും വാഴ ആരാധിക്കപ്പെടുന്നു.

തെങ്ങ്

തെങ്ങ്

തെങ്ങ്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഏറ്റവും പവിത്രമായ വൃക്ഷങ്ങളിലൊന്നാണ്. എല്ലാ ഹിന്ദു ആചാരങ്ങളിലും പൂജകളില്‍ നാളികേരം ഉപയോഗിക്കുന്നു. ഏതെങ്കിലും പൂജയ്ക്ക് മുമ്പ് വെള്ളം നിറച്ച കലം, മാവില, തേങ്ങ എന്നിവ അടങ്ങിയ സ്‌നാനം നടത്തുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ലക്ഷ്മി ദേവിയെ പ്രതീകപ്പെടുത്തുന്നു. നാളികേരത്തിലെ മൂന്ന് കറുത്ത അടയാളങ്ങള്‍ ശിവന്റെ മൂന്ന് കണ്ണുകളാണെന്ന് കണക്കാക്കപ്പെടുന്നു.

ചന്ദനം

ചന്ദനം

ദൈവങ്ങളെ ആരാധിക്കുന്നതിന് ചന്ദനമരത്തിന്റെ പേസ്റ്റും എണ്ണയും ഉപയോഗിക്കുന്നു. ചന്ദനമരം മുറിക്കാന്‍ ഉപയോഗിക്കുന്ന കോടാലിക്ക് പോലും ചന്ദന സുഗന്ധം നല്‍കുന്നു. അതിനാല്‍ ഏറ്റവും മികച്ചത് എന്നും ചന്ദനം അറിയപ്പെടുന്നു. അമ്പലങ്ങള്‍ പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ ചന്ദനത്താല്‍ ശുദ്ധീകരിക്കുന്നു.

English summary

Why Hindus Worship Trees And Plants

Here we talking abiout the reasons why hindus worship trees and plants. Read on.
Story first published: Tuesday, December 3, 2019, 16:27 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X