For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റിയില്‍ ഭസ്മം പൂശുന്നതിന്‍റെ രഹസ്യം!

By Super
|

ഹിന്ദുക്കള്‍ പലവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നവരാണ്. എന്നിരുന്നാലും പല അവസരങ്ങളിലും ചില ആചാരങ്ങള്‍ അന്ധമായി അവയുടെ യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാതെ പിന്തുടരപ്പെടും. അത്തരത്തിലൊന്നാണ് ഭസ്മം നെറ്റിയില്‍ തൊടുന്നത്. ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ നെറ്റിയില്‍ ഭസ്മം കൊണ്ട് മൂന്ന് വര വരയ്ക്കുന്നത് സാധാരണമായി കാണുന്നതാണ്.

img1

ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവ ഉപയോഗിച്ചാണ് വിഭൂതി അഥവാ ഭസ്മം വരയ്ക്കുന്നത്. ഭസ്മം തിന്മയെ അകറ്റും എന്നതാണ് ഭസ്മം അണിയുന്നതിന് പിന്നിലുള്ള വിശ്വാസം. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭസ്മം അഥവാ വിഭൂതി നെറ്റിയില്‍ അണിയുന്നതിന് പിന്നിലുള്ള കഥ ഇവിടെ വായിക്കുക.
img2

ശിവന്‍ തന്‍റെ ശരീരത്തില്‍ ചാരം പൂശിയതിന് പിന്നില്‍ ഒരു കാരണമുണ്ട്. പുരാണം അനുസരിച്ച് ഭൃഗു എന്നു പേരായ ഒരു യോഗി ഉണ്ടായിരുന്നു. ശക്തമായ തപസ്സിലേര്‍പ്പെട്ടിരുന്ന ഇദ്ദേഹം വനത്തില്‍ ലഭ്യമായ പഴങ്ങളും പച്ചക്കറികളും മാത്രമാണ് കഴിച്ചിരുന്നത്.

ഒരു ദിവസം ഭൃഗു പുല്ല് വെട്ടിക്കൊണ്ടിരുന്നപ്പോള്‍ അറിയാതെ വിരല്‍ മുറിഞ്ഞു. രക്തത്തിന് പകരം മജ്ജ പോലെ ഒരു ദ്രാവകം വിരലില്‍ നിന്ന് വരുന്നതായി ഭൃഗു കണ്ടു. ഇത് കണ്ട് അദ്ദേഹം ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും അദ്ദേഹത്തില്‍ അഹന്ത രൂപം കൊള്ളുകയും ചെയ്തു.

ഇത് കണ്ട ശിവന്‍ ഭൃഗുവിനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു വൃദ്ധന്‍റെ രൂപത്തില്‍ ശിവന്‍ അദ്ദേഹത്തെ സമീപിച്ചു. എന്തുകൊണ്ടാണ് ഇത്ര സന്തോഷവാനായിരിക്കുന്നതെന്ന് ശിവന്‍ ഭൃഗുവിനോട് ചോദിച്ചു.

img3
തന്‍റെ കഠിനാദ്ധ്വാനവും തപസ്സും ഫലപ്രദമായെന്നും രക്തം വിശുദ്ധ സസ്യത്തില്‍ കാണുന്ന മജ്ജപോലുള്ള ദ്രാവകമായി മാറിയെന്നും ഭൃഗു അഹങ്കാരത്തോടെ പറഞ്ഞു. വൃദ്ധന്‍റെ രൂപത്തിലെത്തിയ ശിവന്‍ ഒരു സസ്യം അല്ലെങ്കില്‍ വൃക്ഷം കത്തിച്ച് ചാരമായി മാറിയാല്‍ അതിലെന്താണ് മഹത്വം എന്ന് ചോദിച്ചു. കൂടുതല്‍ വ്യക്തമാക്കാന്‍ ശിവന്‍ തന്‍റെ ഒരു വിരല്‍ മുറിക്കുകയും അവിടെ നിന്ന് ചാരം പുറത്തേക്ക് വരുകയും ചെയ്തു. തന്‍റെ അഹന്ത മനസിലാക്കി തരുന്നതിനായി ശിവന്‍ നേരിട്ട് മുന്നില്‍ പ്രത്യക്ഷമായിരിക്കുകയാണെന്ന് ഭൃഗു മനസിലാക്കി. ഇക്കാരണത്താലാണ് ഇന്നും ഹിന്ദുമത വിശ്വാസികള്‍ ഭസ്മത്തെ ഏറെ വിശുദ്ധമായി കാണുന്നതും തിന്മയെ അല്ലെങ്കില്‍ നെഗറ്റീവ് ചിന്തകളെ അകറ്റി നിര്‍ത്തുന്നതിനായി ഭസ്മം പൂശുന്നതും. ഇതാണ് നെറ്റിയില്‍ വിഭൂതി അഥവാ ഭസ്മം പൂശുന്നതിന് പിന്നിലുള്ള വസ്തുത.

Read more about: spirituality
English summary

Why Hindus Apply Ash On Forehead

Do you know the reason why we apply ash on our forehead? There is significance of applying ash on forehead. Read to know the story behind it.
Story first published: Friday, January 8, 2016, 23:34 [IST]
X
Desktop Bottom Promotion