For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ് വിളക്ക് അഞ്ച് തിരിയിട്ട് തെളിയിക്കൂ: അഷ്ടൈശ്വര്യം ഫലം

|

വിളക്ക് കൊളുത്തുക എന്നത് പലരുടേയും വീട്ടിലെ പ്രധാന ചടങ്ങ് തന്നെയാണ്. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നത് ഐശ്വര്യം കൊണ്ട് വരും എന്ന് നമുക്കറിയാം. ആരാധന എന്നത് എപ്പോഴും ഒരു പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക എന്നത് എല്ലാവര്‍ക്കും വെളിച്ചം നല്‍കുന്ന ഒന്നായാണ് കണക്കാക്കുന്നത്. മംഗളകരമായ കാര്യങ്ങള്‍ക്ക് മുന്‍പും പലരും വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ പൂജാ വേളയിലോ മറ്റോ വിളക്ക് കൊളുത്തുന്നതിന് പിന്നിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അഗ്നി ദേവനെ ആരാധിക്കുന്നതിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും.

ഇത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു എന്നതാണ് സത്യം. വൈകുന്നേരങ്ങളില്‍ ഉണ്ടാവുന്ന നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണ് വിളക്ക് കൊളുത്തുന്നത്. പുരാതന കാലത്ത് സന്ധ്യാസമയത്ത് വിളക്ക് കൊളുത്തുന്നതിന്റെ പ്രാധാന്യം എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. സന്ധ്യാ സമയയത്ത് വിളക്ക് കൊളുത്തുമ്പോള്‍ 'ശുഭം കരോതി' എന്ന ശ്ലോകം ചൊല്ലാറുണ്ട് പലരും.

ശുഭം കരോതി കല്യാണം ആരോഗ്യം ധനസന്പദാം |
ശത്രുബുദ്ധിവിനാശായ ദീപജ്യോതിര്‍നമോയസ്തു തേ || എന്ന മന്ത്രം ജപിച്ചാണ് വിളക്ക് കൊളുത്തേണ്ടത്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

 അഗ്നിയുടെ പ്രാധാന്യം

അഗ്നിയുടെ പ്രാധാന്യം

അഗ്നി വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. അഞ്ച് മൂലകങ്ങളില്‍ പ്രധാനപ്പെട്ടതായാണ് അഗ്നി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അഗ്നിയില്‍ നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. വിളക്കിലെ എണ്ണ താഴുന്നതിന് അനുസരിച്ച് നമ്മുടെ ജീവിതത്തില്‍ നിന്ന് നിഷേധാത്മക ചിന്തകള്‍, ഉദ്ദേശ്യങ്ങള്‍, അത്യാഗ്രഹം, അസൂയ തുടങ്ങിയവയെല്ലാം ഇല്ലാതാവുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ തിരി നമ്മുടെ അഹന്തയെയാണ് സൂചിപ്പിക്കുന്നത്. വിളക്ക് കൊളുത്തുക എന്നതില്‍ തന്നെ ജീവിതത്തില്‍ ദൈവത്തിന് കീഴടങ്ങുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.

പൂജക്ക് മുന്‍പ് വിളക്ക് കൊളുത്തുന്നത്

പൂജക്ക് മുന്‍പ് വിളക്ക് കൊളുത്തുന്നത്

പൂജക്ക് മുന്‍പ് വിളക്ക് കൊളുത്തുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തായാലും നമ്മള്‍ ആരാധിക്കുന്ന ദേവന്‍മാരേയോ ദേവതകളേയോ ആവാഹിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ്. പൂജയക്ക് തടസ്സങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഈ പ്രാര്‍ത്ഥനയും വിളക്ക് കൊളുത്തലും. വിളക്ക് നല്ലതുപോലെ പ്രകാശിക്കുമ്പോള്‍ ഉണ്ടാവുന്ന ഊര്‍ജ്ജം ദൈവവുമായി നമ്മളെ കൂടുതല്‍ അടുപ്പിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ആത്മാവിനെയാണ് ഈ ജ്വാല അര്‍ത്ഥമാക്കുന്നത്.

എണ്ണ ഉപയോഗിക്കുമ്പോള്‍

എണ്ണ ഉപയോഗിക്കുമ്പോള്‍

വിളക്ക് കൊളുത്താന്‍ നാം പല വിധത്തിലുള്ള എണ്ണ ഉപയോഗിക്കാറുണ്ട്. ഇതില്‍ തന്നെ നെയ്യ്, കടുകെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ, പഞ്ചദീപം എണ്ണ എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്. നെയ് വിളക്ക് കത്തിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് ജീവിതത്തില്‍ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നു എന്നാണ് വിശ്വാസം. നമ്മുടെ പുരാണം, ചക്രങ്ങള്‍ (ഊര്‍ജ്ജ കേന്ദ്രങ്ങള്‍), നാഡികള്‍ എന്നിവയുടെ ശുദ്ധീകരണത്തിന് നെയ്യ് വിളക്ക് സഹായിക്കുന്നു. ഇത് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുകയും കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും നിലനിര്‍ത്തുകയും ദാരിദ്ര്യത്തെ അകറ്റുകയും ചെയ്യുന്നു.

പഞ്ച ദീപം എണ്ണ

പഞ്ച ദീപം എണ്ണ

വിളക്ക് കൊളുത്തുമ്പോള്‍ പഞ്ചദീപം എണ്ണ ഉപയോഗിക്കുന്നവരും നിരവധിയാണ്. പഞ്ച ദീപ എണ്ണ എല്ലാ നെഗറ്റീവ് ഊര്‍ജ്ജത്തേയും ഇല്ലാതാക്കുന്നു. കൂടാതെ നിങ്ങളുടെ വീട്ടിലേക്ക് നല്ല ആരോഗ്യം, സമ്പത്ത്, സമൃദ്ധി, പ്രശസ്തി, അറിവ് എന്നിവ കൊണ്ടുവരുന്നതിനും ഈ വിളക്ക് സഹായിക്കുന്നു. വിളക്ക് കത്തിക്കാന്‍ ഉപയോഗിക്കുന്ന ഈ എണ്ണ നിങ്ങളുടെ വീട്ടില്‍ സന്തോഷം, ആരോഗ്യം, സമ്പത്ത്, പ്രശസ്തി, സമൃദ്ധി എന്നിവ കൊണ്ട് വരുമെന്നാണ് വിശ്വാസം. വെളിച്ചെണ്ണ കൊണ്ട് വിളക്ക് കത്തിക്കുന്നവരും ഉണ്ട്. ഇത് വിഘ്‌നങ്ങള്‍ അകറ്റുകയും ഗണപതി ഭഗവാനെ പ്രസാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

 ഏത് സമയം കത്തിക്കാം?

ഏത് സമയം കത്തിക്കാം?

വിളക്ക് കൊളുത്തുമ്പോള്‍ ഏത് സമയം എത്ര പ്രാവശ്യം കത്തിക്കാം എന്ന് നമുക്ക് നോക്കാം. ഒരു ദിവസം രണ്ട് നേരമാണ് വിളക്ക് കൊളുത്തേണ്ടത്. രാവിലേയും സന്ധ്യക്കുമാണ് വിളക്ക് കൊളുത്തേണ്ടത്. അഞ്ച് തിരികള്‍ക്ക് 5 മുഖമുള്ള പഞ്ചമുഖി വിളക്ക് പോലെ ഒന്നിലധികം തിരി ഇടാന് പാകത്തിലുള്ള വിളക്കാണ് കത്തിക്കേണ്ടത്. ഇത് നേരിട്ട് നിലത്ത് വെക്കരുത്. എന്തെങ്കിലും പലകയോ മറ്റോ ഇട്ടതിന് ശേഷം മാത്രമേ ഈ വിളക്ക് വെക്കാന്‍ പാടുള്ളൂ. അഞ്ച് തിരിയിട്ട് നിലവിളക്ക് നെയ്യൊഴിച്ച് കത്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നു.

വിളക്ക് കത്തിക്കാനുള്ള ദിശ ഏതാണ്?

വിളക്ക് കത്തിക്കാനുള്ള ദിശ ഏതാണ്?

വിളക്ക് കത്തിക്കുമ്പോള്‍ എപ്പോഴും ദിക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കിഴക്കും വടക്കും ആണ് വിളക്ക് അഭിമുഖീകരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിക്ക്. കാരണം ഈ ദിശയില്‍ അഗ്‌നി മൂലകമുണ്ട് എന്നാണ് വിശ്വാസം. കിഴക്കോട്ട് അഭിമുഖമായുള്ള എണ്ണ വിളക്കുകള്‍ നല്ല ആരോഗ്യം, സമാധാനം, ദീര്‍ഘായുസ്സ് എന്നിവയുടെ മുന്നോടിയാണ്. വിഘ്നങ്ങള്‍,, ദു:ഖങ്ങള്‍ എന്നിവ നീങ്ങുമെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ ദിക്കിലേക്ക് വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കണം.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

നിങ്ങള്‍ എണ്ണവിളക്ക് തെളിച്ച് വടക്കോട്ട് ദര്‍ശനമായി വെക്കുമ്പോള്‍, അത് ഭാഗ്യവും സമ്പത്തും വിജയവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. പടിഞ്ഞാറ് ദിശയിലേക്ക് വിളക്ക് കൊളുത്തുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. മാത്രമല്ല ഇത് കലഹങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. എന്നിരുന്നാലും, പടിഞ്ഞാറ് അഭിമുഖമായുള്ള വിളക്കുകള്‍ നിഷേധാത്മകതയെ കീഴടക്കാനും പോരാട്ടങ്ങളെ മറികടക്കാനും കടത്തില്‍ നിന്ന് മോചനം നേടാനും ഐശ്വര്യം കൊണ്ടുവരാനും സഹായിക്കുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്. തെക്ക് ദിശ യമന്റെ ദിക്കായതിനാല്‍ ഈ ദിക്കിലേക്ക് വിളക്ക് കൊളുത്തരുത് എന്നും പറയുന്നുണ്ട്.

വിളക്കിന്റെ നാളം താഴോട്ടാണോ, അപകടം തൊട്ടടുത്ത്‌വിളക്കിന്റെ നാളം താഴോട്ടാണോ, അപകടം തൊട്ടടുത്ത്‌

തിരി തെളിയിക്കൂ വടക്കോട്ട്, സമ്പത്ത് കുമിഞ്ഞ്കൂടുംതിരി തെളിയിക്കൂ വടക്കോട്ട്, സമ്പത്ത് കുമിഞ്ഞ്കൂടും

English summary

Why Do We Light Oil Lamp Before Function In Malayalam

Here in this article we are discussing about why do we light oil lamp before funciton in malayalam. Take a look.
Story first published: Tuesday, October 18, 2022, 13:27 [IST]
X
Desktop Bottom Promotion