For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രത്തില്‍ നൈവേദ്യ സമയത്ത് പുറത്തിറങ്ങണം,കാരണം

ക്ഷേത്രത്തില്‍ നൈവേദ്യ സമയത്ത് പുറത്തിറങ്ങണം,കാരണം

|

ക്ഷേത്രം പല ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഇല്ലമാണ്. ഇവിടെ പല തരത്തിലും ഭക്തരും പൂജ നടത്തുന്നവരും ദൈവവും തമ്മില്‍ വേര്‍തിരിവുകളുമുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ അനുസരിച്ചാണ് ഓരോ കര്‍മവും നടത്തുന്നതും.

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഭഗവാന് നിവേദ്യം സമര്‍പ്പിയ്ക്കുന്നത്. ക്ഷേത്രത്തിന്റെ തിടപ്പള്ളിയില്‍ ആചാര പ്രകാരം ശുദ്ധിയോടെ തയ്യാറാക്കിയ നൈവേദ്യം ഭഗവാന് പൂജിച്ച ശേഷം ഇത് ഭക്തര്‍ക്കു വഴിപാടായും അല്ലാതെയും നല്‍കുന്ന ചടങ്ങുമുണ്ട്.

<strong>കര്‍ക്കിടത്തില്‍ മൃത്യുഞ്ജയാര്‍ച്ചന നക്ഷത്രങ്ങള്‍ </strong>കര്‍ക്കിടത്തില്‍ മൃത്യുഞ്ജയാര്‍ച്ചന നക്ഷത്രങ്ങള്‍

സാധാരണ നൈവേദ്യ സമയത്ത് പൂജ നടത്തുന്നയാള്‍ നേദ്യം നേദ്യം എന്നു പറഞ്ഞാണ് കൊണ്ടു വരിക. ഈ സമയത്ത് ക്ഷേത്രത്തില്‍ ഭക്തര്‍ ഉണ്ടാകരുതെന്നും വിശ്വാസമുണ്ട്. ഇതിനു പിന്നിലും ചില വിശ്വാസങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ

തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയില്‍

തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയില്‍

തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയില്‍ ഭക്തര്‍ ഉണ്ടാകരുതെന്ന സങ്കല്‍പ്പത്തിലാണ് ഭക്തര്‍ ഈ സമയത്തു പുറത്തിറങ്ങി നില്‍ക്കുന്നത്. നിവേദ്യം ഭഗവാന്റെ ഭക്ഷണമായതു കൊണ്ടു തന്നെ ഈ സമയത്ത് ഭഗവാന്റെ നാവ് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു നീണ്ടു കിടക്കുമെന്നാണ് സങ്കല്‍പം. ഇതു കൊണ്ടാണ് ഇതിനു നടുവില്‍ ആരും നില്‍ക്കരുതെന്ന ആചാരവും.

ശിവ ക്ഷേത്രത്തിലെ

ശിവ ക്ഷേത്രത്തിലെ

സാധാരണ ശിവ ക്ഷേത്രത്തിലെ നിവേദ്യ സമയത്തു ഭക്തര്‍ പുറത്തിറങ്ങി നില്‍ക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ശിവ ഭഗവാന്‍ അപസ്മാരം എന്ന ഭൂതത്തെ വലതു കാല്‍പാദത്തിനടിയില്‍ ചവിട്ടി ബന്ധനസ്ഥനാക്കി വച്ചിരിയ്ക്കുന്നുവെന്നാണ് വിശ്വാസം. ഈ ഭൂതം നിവേദ്യ സമയത്തു സ്വതന്ത്രമാക്കപ്പെടുന്നു. ഇതിന്റെ ബാധ ഭക്തരില്‍ ഏല്‍ക്കാതിരിയ്ക്കാന്‍ കൂടിയാണ് ഭക്തര്‍ പുറത്തിറങ്ങി നില്‍ക്കുന്നത്.

ഈ പ്രത്യേക സമയത്ത്

ഈ പ്രത്യേക സമയത്ത്

ഈ പ്രത്യേക സമയത്ത് ഭക്തര്‍ വിഗ്രഹത്തിനു നേരെ നിന്നു തൊഴരുതെന്നും വിശ്വാസമുണ്ട്. കാരണം ഭൂതം ഓവിലൂടെയും നേര്‍ നടയിലൂടെയും രക്ഷപ്പെടാന്‍ ശ്രമിയ്ക്കുമെന്നും വിശ്വാസമുണ്ട്. ഇതാണ് ഇതിനു കാരണം.

പണ്ടു കാലങ്ങളില്‍

പണ്ടു കാലങ്ങളില്‍

പണ്ടു കാലങ്ങളില്‍ നിവേദ്യം തയ്യാറാക്കുന്നയാള്‍ വായയും മൂക്കുമെല്ലാം മൂടിക്കെട്ടി ഇതിന്റെ ഗന്ധം അനുഭവിയ്ക്കാതിരിയ്ക്കാന്‍ തക്ക രീതിയിലാണ് നൈവേദ്യം തയ്യാറാക്കിയിരുന്നത്. ഭഗവാനാകണം, ആദ്യത്തെ ഗന്ധം എന്ന വിശ്വാസം തന്നെ കാരണം.

English summary

Why Devotees Go Out Of The Temple At The Time Of Nivedhya Pooja

Why Devotees Go Out Of The Temple At The Time Of Nivedhya Pooja, Read more to know about,
Story first published: Monday, July 29, 2019, 22:47 [IST]
X
Desktop Bottom Promotion