For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദോഷത്തെ ഭയക്കണം; അകാല മൃത്യുവും ഭയവും വരെ ഫലം

|

ഹിന്ദു പുരാണങ്ങളില്‍ ഏറ്റവും ഭയപ്പെടുന്ന ദൈവങ്ങളില്‍ ഒന്നാണ് ശനിദേവന്‍. എന്നാല്‍ എന്തുകൊണ്ടാണ് ശനിയെ എല്ലാവരും ഇത്രത്തോളം ഭയക്കുന്നത് എന്നുള്ളത് എല്ലാവും അറിഞ്ഞിരിക്കേണ്ടതാണ്. ജീവിതത്തില്‍ ദുര്‍ഭാഗ്യവും പ്രശ്‌നങ്ങളും കൊണ്ടുവരുന്നത് ശനിദോഷം നമ്മളെ വേട്ടയാടുമ്പോഴാണ്. ശനി അല്ലെങ്കില്‍ ശനി ഗ്രഹം ഒരാളുടെ പാപങ്ങളോട് കരുണ കാണിക്കുകയില്ല. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം വെല്ലുവിളികളും ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ഏഴരശനിയും കണ്ടകശനിയും എല്ലാം വളരെയധികം ദൗര്‍ഭാഗ്യകരമായി കണക്കാക്കപ്പെടുന്നു, കൂടാതെ ശനി മോശം അവസ്ഥയിലാണെങ്കില്‍ മറ്റെല്ലാ ഗ്രഹങ്ങളും അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. അത്രയും ശക്തിയുള്ളതാണ് ശനിദേവന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

 Why are people afraid of Shani Dev

സ്‌കന്ദപുരാണത്തില്‍ ശനിദേവന്റെ ഉത്ഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. സൂര്യപുത്രനാണ് ശനിദേവന്‍. ശനിക്ക് കറുപ്പ് നിറമായത് കൊണ്ട് തന്നെ സൂര്യന്‍ ഛായാദേവിയെ സംശയിക്കുകയും ഇരുവരേയും ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ദു:ഖിതനായ ശനിദേവന്‍ ശിവനെ തപസ്സ് ചെയ്ത് ഇതിന് പരിഹാരം കാണുകയും ചെയ്തു. അതിന് ശേഷമാണ് ശനിയെ ധര്‍മ്മസംസ്ഥാപനം എന്ന കര്‍മ്മത്തിനായി നിയോഗിച്ചത്. എന്നാല്‍ മരണത്തിന്റെ ദേവനായ യമനെ ഭയപ്പെടുന്നതിനേക്കാള്‍ ആളുകള്‍ ശനിയെ ഭയപ്പെടുന്നു, കാരണം ജീവിതകാലത്ത് ഒരാള്‍ ചെയ്ത പ്രവൃത്തികള്‍ക്ക് പ്രതിഫലം നല്‍കാനോ ശിക്ഷിക്കാനോ എല്ലാം ശനി കണക്കാക്കുന്നുണ്ട്.

മൃത്യുഭയവും കഠിനദോഷവും ഫലം

മൃത്യുഭയവും കഠിനദോഷവും ഫലം

ശനിദേവനെ പലപ്പോഴും നിര്‍ഭാഗ്യത്തിന്റെ നാഥനായാണ് കണക്കാക്കുന്നത്. ഹിന്ദു പുരാണമനുസരിച്ച്, ശനി ജനിച്ചപ്പോള്‍ സൂര്യന്‍ ഗ്രഹണത്തിലായിരുന്നു. ജീവിതത്തില്‍ ശനിയുടെ മോശം സ്വാധീനത്തെക്കുറിച്ച് ഹിന്ദു പുരാണങ്ങളില്‍ ധാരാളം കഥകളുണ്ട്. പുതിയതായി എന്തെങ്കിലും ആരംഭിക്കുന്നതിന് ശനി ദോഷകരമായ അവസ്ഥയിലെങ്കില്‍ അതിനുള്ള പരിഹാരമാണ് ആദ്യം കണക്കാക്കേണ്ടത്. കുട്ടിക്കാലത്ത് സഹോദരന്‍ യമനുമായി യുദ്ധം ചെയ്യുന്നതിനിടെ പരിക്കേറ്റ ശനി മുടന്തനായി മാറുകയായിരുന്നു. കാക്കയോ കഴുകനോ വലിക്കുന്ന രഥത്തില്‍ അമ്പും വില്ലുമേന്തിയാണ് ശനി സഞ്ചരിക്കുന്നത്. കറുത്ത വസ്ത്രമാണ് ശനിയുടെ പ്രത്യേകത.

മൃത്യുഭയവും കഠിനദോഷവും ഫലം

മൃത്യുഭയവും കഠിനദോഷവും ഫലം

ഹിന്ദു വിശ്വാസപ്രകാരം ഒരു കുട്ടിയുടെ ജനനസമയത്ത്, അവന്റെ ജ്യോതിഷ ഗ്രഹങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നു. ഇതിന്റെ ഫലമായി അവന്റെ ഭാവിയെക്കുറിച്ച് കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നു. ഒരാളുടെ ജീവിതത്തില്‍ ഗ്രഹങ്ങളുടെ സ്വാധീനത്തിന് നമ്മളില്‍ പലരും വലിയ പ്രാധാന്യം നല്‍കുന്നു. ശനിദോഷത്തെയാണ് ഏറ്റവും കൂടുതല്‍ ഭയക്കുന്നതും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ഗ്രഹ ദോഷത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ശനി എപ്പോഴും നിര്‍ഭാഗ്യത്തിന്റെ വാഹകനായി കണക്കാക്കപ്പെടുന്നു.

മൃത്യുഭയവും കഠിനദോഷവും ഫലം

മൃത്യുഭയവും കഠിനദോഷവും ഫലം

ശനി ചന്ദ്രനു സമീപത്തായിരിക്കുമ്പോള്‍, ഏഴരശനിയാണ് വരുന്നത്. ഇതിന്റെ ഫലമായി ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏഴര വര്‍ഷക്കാലം ഏഴരശനി ബാധിക്കുന്നു. വേദ ജ്യോതിഷ പ്രകാരം, ഈ കാലഘട്ടം ഒരു വ്യക്തിയുടെ ജീവിതത്തിന് ബുദ്ധിമുട്ടുള്ള സമയമായി കണക്കാക്കപ്പെടുന്നു. ഈ വ്യക്തിക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം, പരാജയം, അപകടങ്ങള്‍, ആരോഗ്യം, പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ നേരിടാം. അഎന്തിനധികം അകാലമൃത്യുവും മരണഭയം പോലും ഈ കാലത്ത് അനുഭവപ്പെടാം. ഈ കാലഘട്ടത്തെ അവര്‍ ജീവിതം മാറ്റിമറിക്കുന്ന ഒന്നായി കണക്കാക്കുന്നു.

മൃത്യുഭയവും കഠിനദോഷവും ഫലം

മൃത്യുഭയവും കഠിനദോഷവും ഫലം

ജ്യോതിഷത്തില്‍, ശനി ദു:ഖത്തിന്റെ ഗ്രഹം എന്ന ഖ്യാതി നേടിയിട്ടുണ്ട്, എന്നാല്‍ ഇത് ചില വശങ്ങളില്‍ ഒരു പരിധിവരെ ശരിയാണ്. കാരണം നമ്മുടെ കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്ന സമയമാണ് ഏഴരശനി എന്ന് പറയുന്നത്. ശനി നവഗ്രഹത്തില്‍ പെടുന്നതായതിനാല്‍ ജാതകപ്രകാരം ഓരോരുത്തരുടേയും ജീവിതത്തില്‍ ശനി ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരാളുടെ ജീവിതത്തില്‍ നിന്ന് മോശം ക്ഷുദ്ര സ്വാധീനം നീക്കം ചെയ്യാനുള്ള കഴിവ് ശനിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നുണ്ട്. എന്നാല്‍ ശനിദോഷത്തില്‍ മറ്റ് ഗ്രഹങ്ങള്‍ ദോഷസ്ഥാനത്തല്ലെങ്കില്‍ ശനിയുടെ പ്രഭാവം ജീവിത്തതില്‍ അമിതമായി അനുഭവിക്കേണ്ടതായി വരില്ല.

മൃത്യുഭയവും കഠിനദോഷവും ഫലം

മൃത്യുഭയവും കഠിനദോഷവും ഫലം

ശനിദേവനെ ആരാധിക്കുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നുണ്ട്. ഇതില്‍ ശനിദോഷ, നിവാരണത്തിനായി നമുക്ക് ശനിയെ ആരാധിക്കാവുന്നതാണ്. ആരോഗ്യം, കുടുംബ ജീവിതം, മനസ്സ്, പണം, ജോലി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശനി സഹായിക്കുന്നു. എന്നിരുന്നാലും, കണ്ടകശനിയും ഏഴരശനിയും ജീവിതത്തില്‍ വളരെയധികം ദു:ഖകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വളരെയധികം ശനിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്.

മൃത്യുഭയവും കഠിനദോഷവും ഫലം

മൃത്യുഭയവും കഠിനദോഷവും ഫലം

ശനി ദുരിതം, ദീര്‍ഘായുസ്സ്, ദു:ഖം, വാര്‍ദ്ധക്യം, മരണം, നിയന്ത്രണം, കാലതാമസം, ഉത്തരവാദിത്തം, അധികാരം, വിനയം, ജ്ഞാനം, സമഗ്രത, അഭിലാഷം എന്നിവയുടെ സൂചകമാണ്. ഇത്തരം കാര്യങ്ങളെയെല്ലാം നിങ്ങളെ ശനിദോഷം വന്നാല്‍ ബാധിക്കുന്നുണ്ട്. മനുഷ്യ പ്രകൃതിയുടെ ഇരുണ്ട വശം നിയന്ത്രിക്കുന്ന ഗ്രഹമാണ് ശനി. ഇത് ഒരു സംഹാരകനും ദാതാവുമായാണ് കണക്കാക്കുന്നത്. ദുരിതങ്ങളില്‍ നിന്ന് നിങ്ങളെ കരകയറ്റുന്നതിന് ശനിയെ ആരാധിക്കുകയും ചെയ്യണം. ശനി അമാവാസി ദിനത്തില്‍ ആത്മാര്‍ത്ഥമായി ശനിയെ ആരാധിക്കുന്നത് ഒരു വ്യക്തിയെ തടസ്സങ്ങളില്ലാതെ അനുഗ്രഹിക്കുകയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.

Read more about: shani ശനി
English summary

Why are people afraid of Shani Dev? explained in malayalam

Here in this article we explained why does everyone fear of Shani dev. Read on.
Story first published: Monday, August 9, 2021, 15:40 [IST]
X
Desktop Bottom Promotion