Latest Updates
-
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം
പണം സൂക്ഷിക്കുന്ന സ്ഥലം ശരിയല്ലെങ്കില്‍ കടംപെരുകും
എത്രയൊക്കെ സമ്പാദിച്ചാലും കടം മാത്രമാണോ ബാക്കി? കടം വാങ്ങുന്നതിന് മുന്‍പ് പല കാര്യങ്ങളും ശ്രദ്ധിച്ച് മാത്രമേ അത് ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. എന്നാല്‍ എത്രയൊക്കെ പണമുണ്ടായാലും ചിലര്‍ക്ക് കടം വാങ്ങിയല്ലാതെ ജീവിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഇതിന്റെയെല്ലാം പിന്നില്‍ വാസ്തുവിന് വ്യക്തമായ പങ്കുണ്ട്. പണം സൂക്ഷിക്കുന്നതനുസരിച്ചാണ് കടവും ദാരിദ്ര്യവും നിങ്ങളില്‍ പിടികൂടുന്നത്. ഇന്നത്തെ കാലത്ത് പണമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം. കാരണം അത്രക്ക് അധികം പ്രധാനപ്പെട്ട ഒരു വസ്തുവാണ് പണം എന്ന കാര്യത്തില്‍ സംശയം വേണ്ട.
പണം ആണ് എവിടേയും അത്യാവശ്യമുള്ള ഒരു വസ്തു. എന്നാല്‍ പലപ്പോഴും ദാരിദ്ര്യം ആയിരിക്കും പലര്‍ക്കും പറയാനുണ്ടാവുന്ന ഒരു കാര്യം. എന്നാല്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കാന്‍ പണം ഏത് ദിക്കില്‍ സൂക്ഷിക്കണം എന്ന് നോക്കാം. വാസ്തുശാസ്തരമനുസരിച്ച് പണം സൂക്ഷിക്കുന്ന ദിക്കിനെക്കുറിച്ച് അറിഞ്ഞ് വേണം അത് സൂക്ഷിക്കാന്‍.
പണം നമുക്ക് എവിടെ വേണമെങ്കിലും സൂക്ഷിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ടത് അത് ഏത് ദിക്കില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത് എന്നതാണ്. പണം സൂക്ഷിക്കുന്ന അല്ലെങ്കില്‍ സൂക്ഷിക്കേണ്ട ദിക്ക് മോശമാണെങ്കില്‍ അത് പലപ്പോഴും ദാരിദ്യത്തിലേക്കാണ് നയിക്കുന്നത്. ഏതൊക്കെ ദിക്കാണ് പണം സൂക്ഷിക്കാന്‍ ഉത്തമം എന്ന് നോക്കാം.
പലപ്പോഴും പണം സൂക്ഷിക്കുന്ന ദിക്കിലെ വാസ്തുവാണ് നിങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ തുടരെ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. പലപ്പോഴും പണമില്ലായ്മ അല്ലെങ്കില്‍ ദാരിദ്ര്യം മാത്രമായിരിക്കും പലര്‍ക്കും പറയാനുണ്ടായിരിക്കുക. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്ന വസ്തു എന്ന് പറയുന്നത് പണമാണ്. പണം സൂക്ഷിക്കുന്നത് എങ്ങനെ വേണമെന്ന് വാസ്തുശാസ്ത്രപ്രകാരം അല്ലെങ്കില്‍ അത് നിങ്ങളില്‍ ദാരിദ്ര്യം ഉണ്ടാക്കുന്നു. അതിനായി ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നോക്കാം.

ശരിയായ സ്ഥലത്തല്ലെങ്കില്‍
പണം സൂക്ഷിക്കുന്നത് ശരിയായ സ്ഥലത്തല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം നമുക്ക് പോലും നിയന്ത്രിക്കാനാവാത്ത വിധത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഇത് മൂലം ഉണ്ടാവുന്നു. നമ്മള് വിചാരിക്കും മുന്‍പ് പണം ചിലവായി പോവുന്നു. ഇതെല്ലാം കൃത്യമായി പണം സൂക്ഷിക്കാന്‍ പറ്റാത്തതിന്റെ പ്രതിസന്ധിയാണ്.

തെക്ക് ഭാഗത്തെങ്കില്‍
ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്നതിന് പണം സൂക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്ന് പറയുന്നത് തെക്ക് ഭാഗമാണ്. അതുകൊണ്ട് തന്നെ വീടിന്റെ ഈ ഭാഗത്ത് പണം സൂക്ഷിക്കാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമേ ഇത് ദാരിദ്ര്യത്തെ ഇല്ലാതാക്കി സമ്പന്നതക്ക് വഴിവെക്കുകയുള്ളൂ.

പടിഞ്ഞാറ് ഭാഗത്ത്
വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പണം സൂക്ഷിക്കുന്നതും ഐശ്വര്യത്തിന് വാതില്‍ തുറക്കുന്ന ഒന്നാണ്. ഇത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തെക്ക് ഭാഗത്ത്
വീടിന്റെ തെക്ക് ഭാഗത്തും പണം സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും ഇല്ലാതാക്കി കടങ്ങളെല്ലാം കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് സഹായിക്കുന്നു.

കിഴക്ക് ഭാഗത്ത്
വീടിന്റെ കിഴക്ക് ഭാഗത്തും പണം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തിക പ്രതിസന്ധിയെ ഇല്ലാതാക്കി സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിവെക്കുന്നു. മാത്രമല്ല കടം കൊടുത്ത വസ്തുക്കള്‍ തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാക്കുന്നു. ഒരിക്കലും സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല.

വാസ്തു പ്രകാരം
വാസ്തുശാസ്ത്ര പ്രകാരം പണം പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് മൂലകളില്‍ ആയി വേണം സൂക്ഷിക്കേണ്ടത്. എന്നാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധികളും പ്രശ്നങ്ങളും ഇല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു അല്ലെങ്കില്‍.

പണം ഇങ്ങനെ സൂക്ഷിക്കരുത്
എന്നാല്‍ പണം സൂക്ഷിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഉണ്ട്. ഇവിടങ്ങളില്‍ പണം സൂക്ഷിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത് കടം വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനും കാരണമാകുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതെല്ലാം ഇത്തരത്തില്‍ പണം സൂക്ഷിക്കുന്നതിലൂടെ സംഭവിക്കുന്നതാണ്.

വടക്ക് കിഴക്ക്
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പണം സൂക്ഷിക്കുന്ന കാര്യം അല്പം ശ്രദ്ധിച്ച് വേണം. ഇത് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാക്കുന്നു. എപ്പോഴും ആരോഗ്യ പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതെല്ലാം പണം സൂക്ഷിക്കുന്നതിന്റെ പ്രശ്നമാണ്.

തെക്ക് കിഴക്ക്
വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് പണം സൂക്ഷിക്കുന്നതും നല്ലതല്ല. ഇതും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്. കടം വാങ്ങിച്ചവര്‍ പോലും പലപ്പോഴും തിരിച്ച് തരാതിരിക്കും. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനും അതിനെല്ലാം വളരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനും കാരണമാകുന്നു. തെക്ക് കിഴക്ക് ഭാഗത്ത് അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരത്തില്‍ പണം സൂക്ഷിക്കരുത്.



Click it and Unblock the Notifications