For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രപ്രദക്ഷിണം; 1പ്രദക്ഷിണം പാപമോക്ഷത്തിന് 3 പ്രദക്ഷിണം ഐശ്വര്യത്തിന്‌

|

ഹിന്ദു വിശ്വാസപ്രകാരം ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് പലരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ നമ്മള്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ആത്മീയ കാര്യങ്ങളിലുള്ള നമ്മുടെ അറിവ് വളരെ പരിമിതമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ജീവിതത്തില്‍ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പലരും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പലതും ശ്രദ്ധിക്കുന്നില്ല.

ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും ദോഷഫലങ്ങളാണ് നമുക്ക് നല്‍കുക. ക്ഷേത്രപ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. പ്രദക്ഷിണം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പ്രദക്ഷിണ ഫലം

പ്രദക്ഷിണ ഫലം

ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണത്തിന് ആഗ്രഹസാഫല്യമാണ് ഫലം. നമ്മുടെ ആഗ്രഹം വ്യക്തവും ശുദ്ധവുമായിരുന്നാല്‍ അത് നടക്കും എന്നതാണ് ഈ സമയത്തെ പ്രദക്ഷിണത്തിന്റെ ഫലം. അതുകൊണ്ട് തന്നെ ശുദ്ധമായ മനസ്സോടെ പ്രദക്ഷിണം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രദക്ഷിണത്തിന്റെ എണ്ണം

പ്രദക്ഷിണത്തിന്റെ എണ്ണം

പ്രദക്ഷിണത്തിന്റെ എണ്ണം ഓരോ ദേവന്‍മാര്‍ക്കും ദേവതകള്‍ക്കും വ്യത്യസ്തമാണ്. ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

12 രാശിക്കാരില്‍ വിജയം എപ്പോഴും തുണക്കും രാശിക്കാര്‍12 രാശിക്കാരില്‍ വിജയം എപ്പോഴും തുണക്കും രാശിക്കാര്‍

ഓരോ സമയത്ത് പ്രദക്ഷിണം

ഓരോ സമയത്ത് പ്രദക്ഷിണം

ഓരോ സമയത്ത് പ്രദക്ഷിണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉണ്ടാവും എന്നാണ് വിശ്വാസം. ഉച്ചയ്ക്കാണെങ്കില്‍ സര്‍വ്വാഭീഷ്ടസിദ്ധിയും വൈകിട്ടാണെങ്കില്‍ സര്‍വ്വപാപ പരിഹാരവുമാണ് ഫലം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഓരോ സമയത്തും ഓരോ ഫലമാണ് ഉണ്ടാക്കുന്നത് എന്നുള്ളത് തന്നെയാണ് സത്യം.

ശയനപ്രദക്ഷിണം ഫലം

ശയനപ്രദക്ഷിണം ഫലം

ശയന പ്രദക്ഷിണം പല ക്ഷേത്രങ്ങളിലും വഴിപാടായി നടത്തുന്നതാണ്. എന്നാല്‍ കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. ഇത് നിങ്ങള്‍ക്ക് മികച്ച അനുഭവങ്ങളും ഫലങ്ങളും നല്‍കുന്നു. ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനെല്ലാം ശയന പ്രദക്ഷിണം ഫലം നല്‍കുന്നുണ്ട്.

ശിവക്ഷേത്രത്തില്‍ അര്‍ദ്ധപ്രദക്ഷിണം

ശിവക്ഷേത്രത്തില്‍ അര്‍ദ്ധപ്രദക്ഷിണം

എന്നാല്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നംു വ്യത്യസ്തമായ രീതിയിലാണ് പ്രദക്ഷിണം നടത്തേണ്ടത്. ശ്രീകോവിലിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന ഓവ് വരെ പ്രദക്ഷിണം നടത്തുകയും ശേഷം താഴികക്കുടം വന്ദിച്ച് തിരികെ ഓവിന് സമീപത്തൂ കൂടി തിരിച്ച് പ്രദക്ഷിണം ചെയ്യുകയും വേണം. ഇത് നിങ്ങള്‍ക്ക് ഫലങ്ങള്‍ മികച്ചതാക്കുന്നു.

ബലിക്കല്ലില്‍ സ്പര്‍ശിക്കരുത്

ബലിക്കല്ലില്‍ സ്പര്‍ശിക്കരുത്

പ്രദക്ഷിണം വെക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രദക്ഷിണം നടത്തുമ്പോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. പ്രദക്ഷിണം നടത്തുമ്പോള്‍ വലത് വശത്ത് ബലിക്കല്ല് വരുന്ന തരത്തില്‍ വേണം പ്രദക്ഷിണം നടത്തുന്നതിന്. എന്നാല്‍ മാത്രമേ ആഗ്രഹിച്ച ഒരു ഫലമുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ബലിക്കല്ലില്‍ സ്പര്‍ശിച്ച് ദര്‍ശനം നടത്തരുത്.

മൂന്ന് പ്രദക്ഷിണം

മൂന്ന് പ്രദക്ഷിണം

ക്ഷേത്രത്തില്‍ പലപ്പോഴും പ്രദക്ഷിണം നടത്തുമ്പോള്‍ ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെയാണ് പ്രദക്ഷിണം നടത്തേണ്ടത്. എന്നാല്‍ സാധാരണയായി മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്. ആദ്യത്തേത് പാപമോക്ഷത്തിനും രണ്ടാമത്തേത് ദേവദര്‍ശന ഫലവും മൂന്നാമത്തേത് ഐശ്വര്യഫലവും നല്‍കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇതിനെല്ലാം ഫലം മുകളില്‍ പറഞ്ഞത് തന്നെയാണ്.

വിവാഹക്കാര്യത്തില്‍ തടസ്സമോ പ്രശ്‌നമോ; 12 രാശിക്കും മംഗല്യഭാഗ്യം ഇങ്ങനെവിവാഹക്കാര്യത്തില്‍ തടസ്സമോ പ്രശ്‌നമോ; 12 രാശിക്കും മംഗല്യഭാഗ്യം ഇങ്ങനെ

Read more about: temple ക്ഷേത്രം
English summary

What Is The Significance Of Performing Pradakshina In Temple In Malayalam

Here in this article we are discussing about the significance of performing pradakshina in temple. Take a look.
Story first published: Tuesday, July 20, 2021, 19:35 [IST]
X
Desktop Bottom Promotion